Connect with us

Uncategorized

“ബ്രൂസ്‌ലീക്ക് മുന്നിൽ വേദന അഭിനയിച്ചു കിടന്നതിന് ഒരു ലക്ഷ്യമുണ്ടായിരുന്നു”..; ആ രഹസ്യം വെളിപ്പെടുത്തി ജാക്കി ചാൻ

Published

on

ജാക്കി ചാൻ ഇന്ന് വെള്ളത്തിരയിലെ താരതമ്യങ്ങളില്ലാത്ത ആക്ഷൻ ഇതിഹാസമാണ്. എന്നാൽ, വർഷങ്ങൾക്ക് മുൻപ് അതായിരുന്നില്ല കഥ. അന്ന് മറ്റൊരു ഇതിഹാസത്തിനൊപ്പം കുറച്ചുനേരം നിൽക്കാൻ കടുത്ത വേദന അഭിനയിച്ച് കഴിഞ്ഞൊരു കാലമുണ്ടായിരുന്നു ജാക്കി ചാന്. ആ ഇതിഹാസം മറ്റാരുമല്ല, സാക്ഷാൽ ബ്രൂസ്ലീ. ആക്ഷൻ സിനിമകൾക്ക് മറ്റൊരു മാനം നൽകി ഹോളിവുഡിനെ വരച്ച വരയിൽ നിർത്തിയ ബ്രൂസ്ലീയുടെ പൂർത്തിയായ അവസാന ചിത്രമായ എന്റർ ദി ഡ്രാഗണിന്റെ സെറ്റിലായിരുന്നു ഈ സംഭവം. ബ്രൂസ്ലീയുടെ മകൾ ഷാന്നൺ ലീ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോയിൽ പഴയ സ്റ്റണ്ട് താരമായിരുന്ന ജാക്കി ചാൻ തന്നെയാണ് ഈ അനുഭവം തുറന്നുപറഞ്ഞത്.

അന്ന് എന്റർ ദി ഡ്രാഗണിൽ ബ്രൂസ്ലീയ്ക്കൊപ്പം സ്റ്റണ്ട് അഭിനയിക്കുമ്പോൾ ഞാൻ നന്നേ ചെറുപ്പമായിരുന്നു. ഞാൻ ക്യാമറയ്ക്ക് പിറകിൽ നിന്നാണ് ബ്രൂസ്ലീയെ കാണുന്നത്. പെട്ടന്ന് ഞാൻ മുന്നോട്ട് ഓടി. കണ്ണിലാകെ ഇരുട്ടായിരുന്നു അപ്പോൾ. അദ്ദേഹം വടി ഒന്ന് വീശി. അത് കൊണ്ടത് എന്റെ തലയുടെ വലതുഭാഗത്ത്. എനിക്ക് പെട്ടന്ന് തല കറങ്ങി. ഞാൻ ബ്രൂസ്ലീയെ നോക്കുമ്പോൾ അദ്ദേഹം സംവിധായകൻ കട്ട് പറയും വരെ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടന്നാണ് അദ്ദേഹം എന്നെ കണ്ടത്. ഉടനെ വടി വലിച്ചെറിഞ്ഞ് ദൈവമേ എന്നു വിളിച്ച് എന്റടുത്തേയ്ക്ക് ഓടിയെത്തി. എന്നെ എടുത്തുയർത്തി മാപ്പ് പറയുകയും ചെയ്തു. അന്നേരം എനിക്ക് വേദനയൊന്നുമുണ്ടായിരുന്നില്ല. ഞാൻ ചെറുപ്പമാണല്ലോ. പോരാത്തതിന് മനസ്സും ശരീരവും ശക്തവുമായിരുന്നു. എങ്കിലും ഞാൻ അപ്പോഴും വേദന ഉള്ളതുപോലെ അഭിനയിച്ചു. പറ്റാവുന്നത്ര സമയം ബ്രൂസ്ലീ എന്നെ ചേർത്തു പിടിക്കണമെന്ന ലക്ഷ്യം മാത്രമേ ആ അഭിനയത്തിന് ഉണ്ടായിരുന്നുള്ളൂ. ആ ദിവസം മുഴുവൻ ഞാൻ കടുത്ത വേദന ഉള്ളതുപോലെ അഭിനയിച്ചു കിടന്നു.

1973ൽ പുറത്തിറങ്ങിയ എന്റർ ദി ഡ്രാഗണാണ് ചിത്രീകരണം പൂർത്തിയായ അവസാന ബ്രൂസ്ലീ ചിത്രം. 1973 ജൂലൈ 20ന് ബ്രൂസ്ലീ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതിനുശേഷം ഓഗസറ്റ് 19നാണ് ചിത്രം അമേരിക്കയിൽ റിലീസ് ചെയ്തത്. ഈ ചിത്രത്തിൽ അധോലോക നായകൻ ഹാനിന്റെ ഗുണ്ടകളിൽ ഒരാളായാണ് ജാക്കി ചാൻ അഭിനയിച്ചത്. ബ്രൂസ്ലീയുടെ ഫിസ്റ്റ് ഓഫ് ഫ്യൂറിയിലും സ്റ്റണ്ട് താരമായി അഭിനയിച്ച ജാക്കി ചാൻ പിന്നീട് സ്നേക്ക് ഇൻ ദി ഈഗിൾസ് ഷാഡോവിലൂടെയാണ് ശ്രദ്ധ നേടുന്നത്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Uncategorized

ഇനി മുതൽ ഫെയ്‌സ്ബുക്കിൽ ലൈക്കെണ്ണമില്ല

Published

on

By

ചില ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ ലൈക്കുകളുടെ എണ്ണം കാണാനാവില്ല. ഉപയോക്താക്കളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ലോകത്തെ ആദ്യ ട്രയലില്‍ മറ്റുള്ളവരുടെ പോസ്റ്റുകളിലെ പ്രതികരണങ്ങളും വീഡിയോകളുമാണ് കാണാന്‍ കഴിയാതെ വരുക. പകരം ലൈക്കുകള്‍ പോസ്റ്റ് ഇടുന്ന ആള്‍ക്ക് മാത്രമേ കാണാന്‍ കഴിയൂ. ഓസ്ട്രേലിയയില്‍ ജൂലൈ മുതല്‍ ഇന്‍സ്റ്റാഗ്രാമില്‍ സമാനമായ പരീക്ഷണം നടക്കുന്നുണ്ട്. വെള്ളിയാഴ്ച ആരംഭിക്കുന്ന പുതിയ ഫേസ്ബുക്ക് ട്രയലും ഓസ്ട്രേലിയയില്‍ നിന്നുതന്നെയാണ് ആരംഭിക്കുന്നത്. ലൈക്കുകളുടെ എണ്ണം സാമൂഹികമായ താരതമ്യത്തിന് കാരണമാകുമെന്ന മാനസികാരോഗ്യ വിദഗ്ധരില്‍ നിന്നുള്ള ഫീഡ്ബാക്കിന്റെയും, ഫേസ്ബുക്കിന്റെതന്നെ ഗവേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് പുതിയ മാറ്റം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന് ഫേസ്ബുക്ക് ഓസ്ട്രേലിയയുടെ പോളിസി ഡയറക്ടര്‍ മിയ ഗാര്‍ലിക് പറഞ്ഞു. ‘എണ്ണത്തെ സമവാക്യത്തില്‍ നിന്ന് പുറത്തെടുക്കുന്നതിലൂടെ ആളുകള്‍ക്ക് അവരുടെ ഇടപെടലുകളുടെയും ഉള്ളടക്കത്തിന്റെയും ഗുണനിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും’

പുതിയ മാറ്റം വ്യാപകമാകുന്നതോടെ ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ പങ്കുവെക്കുന്നതിനെ മത്സരബുദ്ധിയോടെ നോക്കിക്കാണുന്നത് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്ലാം കാഴ്ചയില്‍ നിന്നുമാത്രമാണ് അപ്രത്യക്ഷമാവുക. ഫെയ്സ്ബുക്കിനെ ആശ്രയിക്കുന്ന ബിസിനസ്സുകള്‍ക്ക് അവര്‍ക്ക് ലഭ്യമായിരുന്ന എല്ലാ ടൂളുകളും തുടര്‍ന്നും ലഭിക്കും. മറ്റ് രാജ്യങ്ങളിലേക്ക് പരീക്ഷണം വ്യാപിക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്നാണ് ഗാര്‍ലിക് പറയുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ നടക്കുന്ന പരീക്ഷണം എന്ന് അവസാനിപ്പിക്കുമെന്നോ ലോകവ്യാപകമായി എന്ന് പ്രാബല്യത്തില്‍ വരുമെന്നോ ഇനിയും വ്യക്തമാക്കിയിട്ടില്ല.

Continue Reading

Uncategorized

ജീവിച്ചിരുന്നപ്പോൾ പലരെയും മോഹിപ്പിച്ച ആ മാദക മേനി, മരിച്ചപ്പോൾ അനാഥമായി അങ്ങനെ.. അറിയുന്നുണ്ടോ സിൽക്കേ നീ..

Published

on

By

ഒരു കാലത്ത് സിനിമാ ലോകത്തെ അടക്കി വാണിരുന്ന സില്‍ക്ക് സ്മിതയുടെ 23 ാമത് ചര്‍മവാര്‍ഷികമാണിന്ന്. സില്‍ക്ക് സ്മിതയുടെ മരണവാര്‍ത്ത അറിഞ്ഞതിനെക്കുറിച്ചുള്ള ഒാര്‍മകള്‍ പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ കലവൂര്‍ രവികുമാര്‍. കോടമ്പാക്കം എന്ന ശവപ്പറമ്പ് എന്നപേരില്‍ രണ്ടുവര്‍ഷം മുമ്പ് എഴുതിയ ഒാര്‍മക്കുറിപ്പ് ഫെയ്സ്ബുക്കില്‍ വീണ്ടും പങ്കുവയ്ക്കുകയായിരുന്നു. കുറിപ്പ് വായിക്കാം.

കോടമ്പാക്കം എന്ന ശവപ്പറമ്പ്

ഒരു സെപ്റ്റംബർ ഇരുപത്തിമൂന്നാം തിയതി കടന്നു പോയ സിൽക്ക് സ്മിതയെ കുറിച്ച് സഹതാരം അനുരാധയുടെ ചില ഓർമ്മകൾ ഫേസ്ബുക്കിൽ വായിച്ചു.

സിൽക്ക് സ്മിത

ഒരു കാലത്തെ നമ്മുടെ സണ്ണി ലിയോൺ ആയിരുന്നല്ലോ .സണ്ണി ലിയോണിനെ കാത്തു നിന്ന പോലെ അന്ന് ആളുകൾ അവരെ കാത്തു നിന്ന് കണ്ടിട്ടുണ്ട്.

അവർ കടിച്ച ആപ്പിൾ വരെ ലേലം കൊണ്ടിട്ടുണ്ട്.

അതൊന്നുമല്ല പറയാൻ വന്നത്. എന്റെ ചില അനുഭവങ്ങളാണ്.

പത്രപ്രവർത്തകനും തിരക്കഥാകൃത്തുമായിരുന്നു ജി എ ലാൽ ഒരിക്കൽ അവരോടു ഒരു അഭിമുഖം ചോദിച്ചിട്ടുണ്ട് .കടുത്ത നിഷേധമായിരുന്നു മറുപടി .ലാൽ അപ്പോൾ പറഞ്ഞു- എനിക്ക് വിജയലക്ഷ്മിയുടെ അഭിമുഖം ആണു വേണ്ടത് . ലാലിനെ നിമിഷങ്ങളോളം നോക്കി നിന്ന് കൊണ്ട് അവർ പറഞ്ഞു; വിജയലക്ഷ്മി ഇരന്തു പോച്ച്..

ആന്ധ്രയിലെ ഏതോ ഗ്രാമത്തിൽ നിന്ന് കോടമ്പാക്കത്തെത്തിയ വിജയലക്ഷ്മി എന്ന നാടൻ പെൺകിടാവിനെ സിനിമ സിൽക്ക് സ്മിതയായി മാറ്റിപ്പണിയുകയായിരുന്നല്ലോ.അപ്പോഴും അവർ വിജയലക്ഷമിയെ സ്‌നേഹിച്ചിരുന്നിരിക്കണം .അല്ലെങ്കിൽ ആ പെൺകുട്ടി മരിച്ചുപോയെന്ന് അവർ പറയുമായിരുന്നോ . സ്നേഹത്തിന്റെ സങ്കടക്കടലിൽ ഉഴലുമ്പോഴാണല്ലോ നമ്മൾ നമ്മെ തന്നെ കൊന്നു കളയുന്നത് ….

ഒടുവിൽ സിൽക്ക് സ്മിത സിൽക്ക് സ്മിതയോട് ചെയ്തതും അത് തന്നെ .അവർ ഒരു സാരി തുമ്പിൽ അവരെ കെട്ടി തൂക്കി നമുക്കുള്ള അവസാന കാഴ്ച്ചയായി ..

ഞാൻ അന്ന് പത്രപ്രവർത്തകന്റെ വേഷത്തിൽ മദ്രാസിൽ ഉണ്ട് .അവരുടെ മരണം റിപ്പോർട്ട് ചെയ്യാൻ പോയ ജോൺസൻ ചിറമ്മൽ തിരിച്ചു വന്നു വിഷണ്ണനായി ….ആശുപതിയിൽ മൃതദേഹത്തിനടുത്തു അങ്ങനെ ആരുമില്ല ….

ഞാൻ അപ്പോൾ അറിയാതെ പറഞ്ഞു – ജീവിച്ചിരുന്നപ്പോൾ ആരാധകർ ആഘോഷിച്ച ആ ശരീരം പ്രാണൻ പോയപ്പോൾ അവർക്കും വേണ്ടാ .അത് എഴുതൂ ജോൺസാ ….ജോൺസൻ പിന്നെ മൂകനായിരുന്നു ആ വാർത്ത എഴുതുന്നത് കണ്ടു .

നക്ഷത്രങ്ങളുടെ ആൽബം എന്ന എന്റെ നോവലിൽ സുചിത്ര എന്ന നടിയുണ്ട് . കോടമ്പാക്കം മാറ്റി തീർത്ത ഒരു ജീവിതം.  അവർ സ്മിതയല്ല .അവരെ പോലുള്ള ഒരാൾ.

സ്മിത മരിച്ച രാത്രിയിൽ ഞാനും സുഹൃത്തായ ഷാജനും കോടമ്പാക്കത്തൂടെ നടന്നത് ഓർക്കുന്നു .അവിടെ ആരും സ്മിതയെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നില്ല.

കോടമ്പാക്കം വിജയലക്ഷ്മിമാരുടെ ശവപ്പറമ്പായിരുന്നു..

ജോർജ് സാർ ലേഖയുടെ മരണത്തിൽ അത് വരച്ചിട്ടിട്ടുണ്ട്.  ഞാനീ പറയുന്നതിനേക്കാൾ ഹൃദയസ്പൃക്കായി..

സിൽക്ക് സ്മിതയും ആ സിനിമയും ഒക്കെ. ഹോ വല്ലാത്ത ഓർമ്മകൾ തന്നെ..

Continue Reading

Uncategorized

ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ഇന്ത്യക്കാരന്‍ ദുബായില്‍ പിടിയിലായി

Published

on

By

ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ഇന്ത്യക്കാരന്‍ ദുബായില്‍ പിടിയിലായി. 18,000 ദിര്‍ഹം (3.5 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) വിലവരുന്ന രണ്ട് നെക്ലേസുകളാണ് ഇയാള്‍ മോഷ്ടിച്ചത്. 27കാരനായ പ്രതിക്കെതിരായ കേസ് കഴിഞ്ഞ ദിവസം ദുബായ് പ്രാഥമിക കോടതിയുടെ പരിഗണനയ്ക്ക് വന്നു.

ജൂണ്‍ 22നാണ് ഇന്ത്യക്കാരന്‍ മോഷണം നടത്തിയതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. സ്ഥാപനത്തിന്റെ മാനേജ്മെന്റ് നാഇഫ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുത്തു. രാവിലെ 11 മണിയോടെ ചില ആഭരണങ്ങള്‍ നഷ്ടമായതായി സംശയം തോന്നിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് സ്ഥാപനത്തിലെ മാനേജര്‍ പറഞ്ഞു. ആഭരണങ്ങളുടെ ഭാരത്തില്‍ കുറവ് വന്നിട്ടുണ്ടെന്ന് മനസിലായതോടെ വിശദമായി പരിശോധിച്ചു. രണ്ട് നെക്ലേസുകളാണ് നഷ്ടമായതെന്ന് കണ്ടെത്തിയതോടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു.

ജീവനക്കാരന്‍ തന്നെ രണ്ട് നെക്ലോസുകളും മോഷ്ടിക്കുന്നത് സിസിടിവി ക്യാമറകളില്‍ വ്യക്തമായിരുന്നു. മാനേജ്മെന്റ് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. പിന്നീട് പൊലീസെത്തി വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...

Trending