Connect with us

പ്രധാന വാർത്തകൾ

“നിങ്ങളുടെ നഷ്ടത്തിന് 50000 രൂപ ഞാൻ തരും” ; നൗഷാദിനെ പ്രശംസകൊണ്ട് മൂടി നിർമ്മാതാവ് തമ്പി ആന്റണി

Published

on

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി തന്റെ കൈയ്യിലുള്ളതെല്ലാം നിറഞ്ഞ മനസ്സോടെ ദാനം നൽകിയ എറണാകുളം ബ്രോഡ്‌വേയിലെ വഴിയോരക്കച്ചവടക്കാരൻ നൗഷാദിന് അഭിനന്ദനവും സഹായവും നിർമ്മാതാവും നടനുമായ തമ്പി ആന്റണി.  നടൻ ബാബു ആന്റണിയുടെ സഹോദരൻ കൂടിയാണ് അദ്ദേഹം. നൗഷാദിന് 50000 രൂപ നൽകുമെന്ന് തമ്പി ആന്റണി തന്റെ ഫെയ്‌സ്ബുക്കിൽ കുറിച്ചു..

തമ്പി ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം..

നൗഷാദ്… നൗഷാദ്…
നിങ്ങളുടെ വിശാല മനസ്സിന്
ഏതു കഠിനഹൃദയനും
പ്രചോദനമേകുന്ന
ഹൃദയ വിശാലതക്ക്
സാഷ്ടാംഗ പ്രണാമം.. 

നിങ്ങളുടെ നഷ്ടത്തില്‍ 50000 രൂപ ഞാന്‍ പങ്കിടുന്നു– അദ്ദേഹം  തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.

വയനാട് – നിലമ്പൂർ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള വിഭവസമാഹരണത്തിനായി നടൻ രാജേഷ് ശർമ്മയും സംഘവും എറണാകുളം ബ്രോഡ്‌വേയിൽ എത്തിയപ്പോഴാണ് നൗഷാദ് “നിങ്ങൾക്ക് വേണ്ട കുഞ്ഞുടുപ്പുകൾ ഞാൻ തരാം” എന്ന് പറഞ്ഞു അവരെ കൂട്ടിക്കൊണ്ടുപോയത്. പെരുന്നാൾ കച്ചവടത്തിനായി സമാഹരിച്ചിരുന്ന വസ്ത്രങ്ങൾ ഭൂരിഭാഗവും ചാക്കുകളിൽ കുത്തിനിറച്ചു നൗഷാദ് അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയായിരുന്നു. ഇത് നിങ്ങൾക്ക് നഷ്ടമല്ലേ എന്ന് ചോദിച്ച ദുരിതാശ്വാസ പ്രവർത്തകരോട് “ഇതെനിക്ക് ലാഭമാണ്.. ഇതാണ് എന്റെ പെരുന്നാൾ” എന്നും പറഞ്ഞു നൗഷാദ് അവരെ വീണ്ടും ഞെട്ടിക്കുകയായിരുന്നു. നൗഷാദിനൊരു സ്നേഹചുംബനം നൽകിയാണ് രാജേഷ് ശർമ്മ അവിടം വിട്ടത്..

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

India

കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും; മുകുള്‍ വാസ്‌നിക്കിനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും സാധ്യത

Published

on

By

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും. മുതിര്‍ന്ന നേതാക്കളായ മുകുള്‍ വാസ്‌നിക്കിന്റെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. ഇതില്‍ മുകുള്‍ വാസ്‌നിക്കിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, അഹമ്മദ് പട്ടേല്‍ എന്നിവര്‍ മുകുള്‍ വാസ്‌നിക്കിന് അനുകൂലനിലപാട് സ്വീകരിച്ചെന്നാണ് വിവരം. ഇരുവര്‍ക്കും പുറമേ ജ്യോതിരാദിത്യ സിന്ധ്യയുടെ പേരാണ് അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്.
ഇന്ന് നടക്കുന്ന പ്രവര്‍ത്തകസമിതിക്ക് മുന്നോടിയായി ചേരുന്ന സംസ്ഥാനനേതാക്കളുടെ യോഗത്തിലും സമവായചര്‍ച്ചയുണ്ടാവും. പ്രവര്‍ത്തക സമിതിയംഗങ്ങളെ കൂടാതെ പിസിസി അധ്യക്ഷന്‍മാരുടെയും എഐസിസി ഭാരവാഹികളുടെയും എംപിമാരുടെയും നിലപാട് കൂടി യോഗത്തില്‍ ചോദിച്ചറിയും. പ്രവര്‍ത്തകസമിതി വിശാലയോഗമാക്കി മാറ്റി പ്രഖ്യാപനം നടത്താനാണ് ധാരണ. രാഹുല്‍ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വി നേരിടേണ്ടിവന്ന പശ്ചാത്തലത്തില്‍ അധ്യക്ഷസ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി രാജിവച്ചതിനെത്തുടര്‍ന്നാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നത്.

അധ്യക്ഷനു പുറമെ ഉപാധ്യക്ഷന്‍മാരെയും പ്രവര്‍ത്തകസമിതി തീരുമാനിക്കും. മുതിര്‍ന്ന നേതാക്കള്‍ക്കും യുവനേതാക്കള്‍ക്കും ഒരുപോലെ സ്വീകാര്യനാണ് മുകുള്‍ വാസ്‌നിക്. 59 കാരനായ മുകുള്‍ വാസ്‌നിക് മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്നു. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയും തൊഴില്‍മന്ത്രിയുമായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതില്‍ പാര്‍ട്ടിയില്‍ത്തന്നെ അസംതൃപ്തി പുകയുന്നതിനിടെയാണ് കോണ്‍ഗ്രസ് വീണ്ടും പ്രവര്‍ത്തകസമിതി യോഗം വിളിച്ചത്.

Continue Reading

India

ജമ്മുവില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു

Published

on

By

ജമ്മു: ദിവസങ്ങളായി ജമ്മുവില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ഓഗസ്റ്റ് അഞ്ചിന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ജമ്മു ഭരണകൂടം പിന്‍വലിച്ചത്. ജില്ലാ മജിസ്ട്രേറ്റ് സുഷമ ചൗഹാനാണ് നിരോധനാജ്ഞ പിന്‍വലിച്ചത്.
നിരോധനാജ്ഞ പിന്‍വലിച്ച സാഹചര്യത്തില്‍ ജമ്മുവിലെ സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് മുന്നോടിയായാണ് കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള മെഹബൂബ മുഫ്തി, സി.പി.എം എം.എല്‍.എ മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയവരെ വീട്ടുതടങ്കലിലാക്കുകയുമുണ്ടായി.

Continue Reading

കേരളം

പ്രളയഭീതിയൊഴിയാതെ കേരളം; മഴക്കെടുതിയിൽ മരണം 42 ആയി

Published

on

By

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ ശമനമില്ലാതെ തുടരുന്നു. മഴക്കെടുതിയില്‍ രണ്ടുദിവസത്തിനിടെ മരണപ്പെട്ടവരുടെ എണ്ണം 42 ആയി. വെള്ളിയാഴ്ച മാത്രം കേരളത്തില്‍ 32 പേരാണ് മരിച്ചത്. 7 പേരെ കാണാതായതായി റിപോര്‍ട്ടുണ്ട്. 27 പേര്‍ക്ക് പരിക്കേറ്റു. ഏഴ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടല്‍ ഭീതിവിതച്ച കവളപ്പാറയിലും പുത്തുമലയിലും തിരച്ചില്‍
പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. പുതുതുമലയിലും കവളപ്പാറയിലും ഇപ്പോഴും മഴ പെയ്തുകൊണ്ടിരിക്കുകയാണ്. കവളപ്പാറയില്‍ രക്ഷാദൗത്യത്തിന് സൈന്യവുമിറങ്ങും. കോട്ടക്കുന്നില്‍ തിരച്ചില്‍ ഇന്നും തുടരും. ഈ ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...
പ്രധാന വാർത്തകൾ1 week ago

“നിങ്ങളുടെ നഷ്ടത്തിന് 50000 രൂപ ഞാൻ തരും” ; നൗഷാദിനെ പ്രശംസകൊണ്ട് മൂടി നിർമ്മാതാവ് തമ്പി ആന്റണി

പ്രധാന വാർത്തകൾ3 weeks ago

ആള്‍ക്കൂട്ടക്കൊലപാതകങ്ങളുടെ വർദ്ധനവിനെ കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ ഒമ്പത് പ്രമുഖര്‍ക്കെതിരെ കേസ്

പ്രധാന വാർത്തകൾ2 weeks ago

വഫ വിവാഹ മോചിതയല്ല, ശ്രീറാമിനെ അറിയില്ല; വെളിപ്പെടുത്തലുമായി വഫയുടെ ഭർതൃപിതാവ്

പ്രധാന വാർത്തകൾ4 weeks ago

അമ്പൂരിയില്‍ കൊലപാതകം ദൃശ്യം സിനിമയെ അനുകരിച്ച്; യുവതിയുടെ മൃതദേഹം ഉപ്പു വിതറി കുഴിച്ചിട്ട നിലയിൽ

കേരളം3 weeks ago

മദ്യപിച്ച്‌ അപകടമുണ്ടാക്കിയ ആളിന്റെ രക്തം പരിശോധിക്കാന്‍ അനുവാദം ചോദിക്കേണ്ട; പൊലീസിന് ഗുരുതര വീഴ്ചയെന്ന് തുറന്നടിച്ച് ജ.കെമാല്‍ പാഷ

Trending