Connect with us

കായികം

‘അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു’: ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിന്‍ മോര്‍ഗാന്‍

Published

on

ലോര്‍ഡ്‌സ്: ‘അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു’. ലോകകപ്പ് കിരീടം നേടിയ ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റനായ ഓയിന്‍ മോര്‍ഗാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ വാക്കുകളാണിത്. ഇംഗ്ലണ്ട് കിരീടം നേടിയതിന് ഐറിഷ് ഭാഗ്യമാണോ എന്ന ചോദ്യത്തിനാണ് അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്ന മറുപടി മോര്‍ഗാന്‍ പറഞ്ഞത്. മല്‍സരത്തിന്റെ അവസാന നിമിഷങ്ങളില്‍ സംസാരിച്ചപ്പോഴാണ് അല്ലാഹു നമുക്കൊപ്പമുണ്ടെന്നും വിജയം നമുക്കായിരിക്കുവെന്നും സഹതാരമായ ആദില്‍ റാഷിദ് പറഞ്ഞത്. റാഷിദിന്റെ വാക്കുകളാണ് മോര്‍ഗാന്‍ വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ചത്.
വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നും ആറോളം താരങ്ങളാണ് ഇംഗ്ലണ്ട് ടീമിനായി കളിക്കുന്നത്. എല്ലാവരുടെയും പിന്തുണയും ഭാഗ്യവുമാണ് കിരീട നേട്ടത്തിന് പിന്നില്ലെന്ന് ഐറിഷ് വംശജനായ മോര്‍ഗാന്‍ പറഞ്ഞു. അതിനിടെ ടീമിന്റെ കിരീടനേട്ടത്തിന് ശേഷം ഷാംപയിന്‍ കുപ്പി തുറന്ന് സഹതാരങ്ങള്‍ക്ക് നേരെ ചീറ്റുമ്പോള്‍ ടീമിലെ സഹതാരങ്ങളായ റാഷിദും മോയിന്‍ അലിയും മാറി നിന്നത് വ്യത്യസ്തമായി. ഇരുവരും സ്‌റ്റേജില്‍ നിന്ന് ഒഴിഞ്ഞുമാറിനില്‍ക്കുകയായിരുന്നു. ഷാംപയിന്‍ ആഘോഷങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഇരുവരും സ്‌റ്റേജിലേക്ക് കയറിവന്നത്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

കായികം

ഡീഗോ ഫോർലാൻ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു

Published

on

By

ഉറുഗ്വെ ഇതിഹാസം ഡീഗോ ഫോർലാൻ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നു വിരമിച്ചു. 21 വർഷങ്ങൾ നീണ്ട കരിയറിനാണ് ഫോർലാൻ അന്ത്യം കുറിച്ചത്. സ്പാനിഷ് ചാനലായ ടെലിമുണ്ടോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് 40കാരനായ അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. ഹോങ്കോങ് ക്ലബ് കിച്ചിയുടെ താരമായിരുന്ന അദ്ദേഹം ഒരു വർഷത്തോളമായി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.
2002ൽ അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച ഫോർലാൻ ഫ്രീകിക്ക് സ്പെഷ്യലിസ്റ്റ് എന്ന വിശേഷണത്തിലാണ് അറിയപ്പെട്ടിരുന്നു. മികച്ച ഫിനിഷിംഗ് സ്കില്ലുകളും പന്തടക്കവുമുള്ള അദ്ദേഹം 2010 ലോകകപ്പിൽ ഉറുഗ്വേയെ സെമിഫൈനലിൽ എത്തിക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ചിരുന്നു. ലോകകപ്പിലെ ടോപ്സ്കോറർമാരിലൊരാളായ അദ്ദേഹം മികച്ച താരത്തിനുള്ള ​ഗോൾഡൻ ബോളും സ്വന്തമാക്കിയിരുന്നു. ഉറുഗ്വെയ്ക്കായി ആകെ 112 മത്സരങ്ങളിലാണ് ഫോർലാൻ ബൂട്ടണിഞ്ഞത്. അന്താരാഷ്ട്ര കരിയറിൽ 36 ഗോളുകൾ സ്കോർ ചെയ്ത അദ്ദേഹം 2015 മാർച്ച് 11 ന് ദേശീയ ടീമിൽ നിന്നു വിരമിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, വിയ്യാറയൽ, അത്ലെറ്റിക്കോ മഡ്രിഡ്, ഇന്റർമിലാൻ തുടങ്ങിയ യൂറോപ്യൻ ക്ലബുകളിൽ കളിച്ച ഫോർലാൻ ഐ.എസ്.എല്ലിൽ മുംബൈ സിറ്റിക്കായും ബൂട്ടുകെട്ടിയിട്ടുണ്ട്.

Continue Reading

കായികം

വിൻഡീസിനെതിരായ ട്വന്റി-20 പരമ്പര തൂത്തുവാരി ഇന്ത്യ

Published

on

By

ഗയാന: വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പര 3-0ത്തിന് തൂത്തുവാരി ഇന്ത്യ.ഗയാനയില്‍ നടന്ന മൂന്നാം മല്‍സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 147 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെയും ഋഷഭ് പന്തിന്റെയും ബാറ്റിങ് മികവിലാണ് വിജയം എത്തിപ്പിടിച്ചത്. ഇരുവരും അര്‍ധ സെഞ്ചുറി നേടി. കോഹ്‌ലി 45 പന്തില്‍ നിന്നാണ് 59 റണ്‍സ് നേടിയത്. ഋഷഭ് പന്ത് നാല് സിക്‌സറുകളുടെ അകമ്പടിയോടെ 42 പന്തില്‍ നിന്നാണ് 65 റണ്‍സ് നേടിയത്. ഹിറ്റ്മാന്‍ രോഹിത്ത് ശര്‍മയ്ക്ക് വിശ്രമം നല്‍കിയാണ് ടീം ഇന്ത്യ ഇന്നിറങ്ങിയത്. തുടക്കത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി വിന്‍ഡീസ് ഇന്ത്യയെ ഞെട്ടിച്ചെങ്കിലും പന്തും കോഹ്‌ലിയും നിലയുറപ്പിച്ചതോടെ വിജയം ഇന്ത്യയുടെ വരുതിയിലാവുകയായിരുന്നു. കെ എല്‍ രാഹുല്‍ 20 റണ്‍സെടുത്തും ധവാന്‍ മൂന്ന് റണ്‍സെടുത്തും പുറത്തായി. കരീബിയന്‍സിനായി ഓഷാനെ തോമസ് രണ്ടും ഫാബിയന്‍ അലന്‍ ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങിനയക്കുകയായിരുന്നു.20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ 147 റണ്‍സെടുക്കുകയായിരുന്നു. കീറോണ്‍ പൊള്ളാര്‍ഡിന്റെ (58) ഇന്നിങ്‌സ് മികവിലാണ് കരീബിയന്‍സ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. മൂന്ന് വിക്കറ്റ് നേടിയ ദീപക് ചാഹറാണ് വെസ്റ്റ്ഇന്‍ഡീസിനെ പിടിച്ചുകെട്ടിയത്. ട്വന്റിയില്‍ ഒരു ഇന്ത്യന്‍ താരം വിന്‍ഡീസിനെതിരേ നേടുന്ന എക്കാലത്തെയും മികച്ച പ്രകടനമാണ് ചാഹറിന്റെ പേരിലായത്. മൂന്ന് ഓവറില്‍ നാല് റണ്‍സ് വിട്ടുകൊടുത്താണ് ചാഹറിന്റെ മൂന്ന് വിക്കറ്റ് നേട്ടം. ലെവിസ്(10), നരേയ്ന്‍(2), ഹെ്റ്റ്‌മെയര്‍(1) എന്നിവരുടെ വിക്കറ്റുകളാണ് ദീപക് തുടക്കത്തില്‍ നേടിയത്. അരങ്ങേറ്റ മല്‍സരം കളിച്ച രാഹുല്‍ ചാഹര്‍ ഒരു വിക്കറ്റ് നേടി. നവദീപ് സെയ്‌നി രണ്ട് വിക്കറ്റ് നേടി. 32 റണ്‍സ് നേടി റോവ് മാന്‍ പവല്‍ വിന്‍ഡീസ് നിരയില്‍ പിടിച്ചു നിന്നു.

Continue Reading

കായികം

ട്വന്റി 20; വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് നാല് വിക്കറ്റിൻ്റെ ജയം

Published

on

By

വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം. ആദ്യ മത്സരത്തിൽ വിൻഡീസിനെ നാല് വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 96 റൺസിന്റെ വിജയലക്ഷ്യം 17.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. 24 റൺസെടുത്ത രോഹിത് ശർമ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടപ്പെട്ടതാണ് തിരിച്ചടിയായത്. മത്സരത്തിലെ രണ്ടാം പന്തിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായ വിൻഡീസ് നിരയ്ക്ക് ആറ് ഓവർ പിന്നിടുന്നതിന് മുമ്പേ നാല് വിക്കറ്റുകൾ കൂടി നഷ്ടമായി. കീറോൺ പൊള്ളാർഡ് (49) നടത്തിയ ഒറ്റയാൾ പോരാട്ടമാണ് വിൻഡീസിനെ അൽപ്പമെങ്കിലും ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്.

വിൻഡീസ് ഉയർത്തിയ 96 റൺസെന്ന വിജയലക്ഷ്യത്തെ അനായാസമായി മറികടക്കാനിറങ്ങിയ ഇന്ത്യക്ക് പക്ഷേ തുടക്കത്തിലേ വിക്കറ്റുകൾ നഷ്ടമായത് തിരിച്ചടിയായി. ഇന്ത്യയുടെ സ്‌കോർ നാലിൽ നിൽക്കെ ശിഖർ ധവാനെയാണ് (1) ആദ്യം നഷ്ടമായത്. സ്‌കോർ 32 ൽ നിൽക്കെ തൊട്ടടുത്ത പന്തുകളിൽ രോഹിത് ശർമ്മയെയും(24), ഋഷഭ് പന്തിനെയും (0) നഷ്ടമായതോടെ ഇന്ത്യ മൂന്ന് വിക്കറ്റിന് 32 എന്ന നിലയിലായി. തുടർന്ന് മനീഷ് പാണ്ഡേ (19), വിരാട് കോലി(19), ക്രുനാൽ പാണ്ഡ്യ(12) എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി. ഒടുവിൽ 10 റൺസുമായി പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയും 8 റൺസെടുത്ത വാഷിങ്ടൺ സുന്ദറും ചേർന്നാണ് ഇന്ത്യയെ വിജയലക്ഷ്യം കടത്തിയത്.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...
പ്രധാന വാർത്തകൾ1 week ago

“നിങ്ങളുടെ നഷ്ടത്തിന് 50000 രൂപ ഞാൻ തരും” ; നൗഷാദിനെ പ്രശംസകൊണ്ട് മൂടി നിർമ്മാതാവ് തമ്പി ആന്റണി

പ്രധാന വാർത്തകൾ3 weeks ago

ആള്‍ക്കൂട്ടക്കൊലപാതകങ്ങളുടെ വർദ്ധനവിനെ കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ ഒമ്പത് പ്രമുഖര്‍ക്കെതിരെ കേസ്

പ്രധാന വാർത്തകൾ2 weeks ago

വഫ വിവാഹ മോചിതയല്ല, ശ്രീറാമിനെ അറിയില്ല; വെളിപ്പെടുത്തലുമായി വഫയുടെ ഭർതൃപിതാവ്

പ്രധാന വാർത്തകൾ4 weeks ago

അമ്പൂരിയില്‍ കൊലപാതകം ദൃശ്യം സിനിമയെ അനുകരിച്ച്; യുവതിയുടെ മൃതദേഹം ഉപ്പു വിതറി കുഴിച്ചിട്ട നിലയിൽ

കേരളം3 weeks ago

മദ്യപിച്ച്‌ അപകടമുണ്ടാക്കിയ ആളിന്റെ രക്തം പരിശോധിക്കാന്‍ അനുവാദം ചോദിക്കേണ്ട; പൊലീസിന് ഗുരുതര വീഴ്ചയെന്ന് തുറന്നടിച്ച് ജ.കെമാല്‍ പാഷ

Trending