Connect with us

കേരളം

വിധിയോട് പൊരുതി ഉന്നത വിദ്യഭ്യാസം നേടി; അർഹതയുള്ള ജോലി ഇനിയും അകലെ! ചെറുപ്പക്കാരന് മുന്നിൽ വാതിൽ കൊട്ടിയടച്ച് സർക്കാർ

Published

on

കണ്ണൂർ: ജീവിതത്തിൽ വിധിയോട് പൊരുതി വിജയിച്ചെങ്കിലും അർഹിച്ച സർക്കാർ ജോലി നേടാനാവാതെ മുട്ടിയ വാതിലുകൾ എന്നെങ്കിലും തുറക്കുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് നിധീഷ് നാറാത്ത് (ഡോ. നിധീഷ് കെ.പി). കണ്ണൂർ ജില്ലയിലെ നാറാത്ത് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച നിധീഷിന് ഒമ്പതാം വയസ്സിൽ ബോൺ ട്യൂമർ ബാധിച്ചു. കാലിൻ്റെ എല്ലെടുത്ത് മാറ്റി സർജറി ചെയ്തു. ജനിച്ച വീട് ചികിത്സയുടെ ഭാഗമായി ബാങ്ക് കൊണ്ടുപോയി. മൂന്ന് ഓപ്പറേഷനുകൾ, ഇപ്പോൾ ഇടതുകാലിന് ബലം നൽകുന്നത് ടൈറ്റാനിയം എന്ന ലോഹം. കാലാവസ്ഥ മാറുന്നതിനനുസരിച്ച് നടത്തത്തിൻ്റെ പൊസിഷൻ മാറുമ്പോൾ സഹിക്കാനാവാത്ത വേദന. എന്നാൽ അതിലും തീരാവേദനയായ് നീതി നിഷേധവും.
ചെറുപ്രായത്തിൽ തന്നെ രോഗ ബാധിതനായെങ്കിലും നിധീഷ് തളർന്നില്ല. ഉറച്ച മനസ്സുമായി ജീവിതത്തോട് പൊരുതി പിഎച്ച്ഡി പൂർത്തിയാക്കി. പിഎച്ച് ആയതുകൊണ്ട് കണ്ണൂർ എസ്എൻ കോളേജിൽ 2004-ൽ ബിഎ മലയാളത്തിന് അഡ്മിഷൻ കിട്ടി. ചികിത്സ കാരണം 1TI സർവ്വയർ കോഴ്സ് മുടങ്ങിയെങ്കിലും ഡിഗ്രിക്ക് 82% മാർക്ക് നേടി. ശേഷം ബിഎഡും റാങ്കോടെ പിജിയും മൂന്ന് തവണ നെറ്റും ജെ.ആർ. എഫ്, പിഎച്ച്ഡി എന്നിവയൊക്കെ വാശിയോടെ നിധീഷ് നേടിയെടുത്തു. അപ്പോഴൊക്കെ മനസ്സിൽ ഒരൊറ്റ ആഗ്രഹം മാത്രമേ നിധീഷിന് ഉണ്ടായിരുന്നുള്ളൂ. കിടപ്പാടം വിറ്റ് തുലച്ച് തന്നെ ചികിത്സിച്ച അച്ഛനും അമ്മയ്ക്കും അഭിമാനിക്കാൻ, നാട്ടുകാർക്ക് അറിവ് പകരുന്ന അധ്യാപകനാവുക.
2012-ൽ പി.എസ്.സി കോളേജ് അധ്യാപക തസ്തികയിലേക്ക് അപേക്ഷിച്ചു. 2014 ൽ പരീക്ഷ എഴുതി. 2016ൽ ലിസ്റ്റിലെ വന്നു, മെയിൻ ലിസ്റ്റിൽ 48-ാം റാങ്ക്. PH കാറ്റഗറിയിൽ ഒന്നാം റാങ്ക്. പക്ഷേ ഇന്നും വിധി നിധീഷിനെ അർഹിച്ച സ്ഥാനത്ത് എത്താൻ അനുവദിച്ചില്ല. നിർഭാഗ്യവശാൽ നിധീഷ് ഇന്ന് തൊഴിൽരഹിതനാണ്.
എയ്ഡഡ് കോളേജുകളിൽ 8 മണിക്കൂറിനാണ് സർക്കാർ പോസ്റ്റ് അനുവദിക്കുന്നതും ശമ്പളം കൊടുക്കുന്നതും. 1300 തസ്തിക ഇപ്പോൾ അനുവദിച്ചു. എന്നാൽ സർക്കാർ കോളേജുകളിൽ 16 മണിക്കൂർ ഉണ്ടെങ്കിൽ മാത്രമേ പോസ്റ്റ് അനുവദിക്കാൻ പാടുള്ളൂ എന്ന് തീരുമാനമുണ്ടെന്നും നിധീഷ് പറയുന്നു. 2012 മുതൽ ഇത്രയും വർഷങ്ങൾ കാത്തിരുന്നിട്ടും ഇംഗ്ലീഷിനൊക്കെ 105 പോസ്റ്റിനു മേലെ ആളുകളെ എടുത്തെങ്കിലും മാതൃഭാഷയായ മലയാളത്തിന് ആകെ എട്ടു പേരെ മാത്രമേ എടുത്തുള്ളൂ എന്നും നിധീഷ് പറഞ്ഞു. വികലാംഗ റൊട്ടേഷൻ 1-34-67 (1- Blind, 34 – Deaf, 67 – Ortho) മുൻഗണന പ്രകാരം ഒന്നാമതായി കയറാൻ യോഗ്യതയുണ്ടെങ്കിലും നിധീഷ് തഴയപ്പെട്ടു എന്നതാണ് വേദനിപ്പിക്കുന്ന യാഥാർത്ഥ്യം.
സ്വാഭാവികമായി തനിക്ക് കിട്ടേണ്ട നീതി പി.എസ്.സി നിഷേധിച്ചതിനെതിരെ നിധീഷ് എറണാകുളത്ത് ട്രൈബ്യൂണലിൽ കേസ് കൊടുത്തു. കേസ് വിളിച്ചെങ്കിലും കോടതി വീണ്ടും രണ്ട് മാസത്തേക്ക് നീട്ടിവെച്ചു. ഒരു വികലാംഗന് കിട്ടേണ്ട നീതിക്കായി മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജിൽ പോലും നിരന്തരം നിധീഷ് പരാതി അറിയിച്ചു. കക്ഷി രാഷ്ട്രീയ ഭേദമന്യേ നേതാക്കളെല്ലാം കണ്ടെങ്കിലും ഒരു ഫലവുമുണ്ടായില്ല.
റാങ്ക് ലിസ്റ്റിൽ ഒന്നാമതായി ആരുമില്ലാതെ ഒഴിച്ചുവിട്ട സീറ്റ് കിട്ടിയാൽ തനിക്ക് ജോലി നേടാനാവുമെന്ന് നിധീഷ് പറയുന്നു. അല്ലെങ്കിൽ സ്വാഭാവികമായി നല്ല രീതിയിൽ പോസ്റ്റിംഗ് നടക്കണം. മെറിറ്റ് 48-ാം റാങ്ക് ഉണ്ടെങ്കിലും ജനറൽ കാറ്റഗറി ആയതിനാൽ 32 പേർക്ക് ശേഷം, വളരെ പിന്നിൽ മാത്രമേ കയറാനാവൂ. വളരെ പ്രതീക്ഷ അർപ്പിച്ച ഈ സർക്കാർ 33 ഒഴിവെങ്കിലും അനുവദിച്ചിരുന്നെങ്കിൽ! അർഹിച്ച സ്ഥാനത്തെത്തണമെന്ന പ്രതീക്ഷ നിധീഷ് കൈവിട്ടിട്ടില്ല.
എയ്ഡഡിന് 1300 പോസ്റ്റ് കൊടുക്കുമ്പോൾ ഒരു 80,100 പോസ്റ്റെങ്കിലും അനുവദിച്ചാൽ തന്നെപ്പോലെ വിഷമം അനുഭവിക്കുന്നവർക്ക് അതൊരു ആശ്വാസമാകും. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ഗസ്റ്റ് ലക്ചറർ ആയി ജോലി ചെയ്യുകയായിരുന്നു. എന്നാൽ പെട്ടെന്ന് സ്ഥിരം അധ്യാപകൻ വന്നതോടെ ഉള്ള ജോലിയും കൂടെ പോയി. ഇനി ഒരു വർഷം മാത്രമേ ലിസ്റ്റിന് കാലാവധിയുള്ളൂ. വിധി ഏറെ പരീക്ഷിച്ച തന്നോട് വികലാംഗ സൌഹൃദ കേരളത്തിൽ നീതി ദേവത കനിയുമെന്ന പ്രതീക്ഷ കൈവിടാതെ കഴിയുകയാണ് നിധീഷ്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

കേരളം

അപകടസ്ഥലങ്ങളില്‍ മൈക്ക് വച്ച് വിളിച്ച് പറഞ്ഞിട്ടും ആളുകൾ മാറാൻ തയാറാവുന്നില്ല; ഈ സ്ഥിതി മാറണമെന്ന് മന്ത്രി ഇ.പി ജയരാജന്‍

Published

on

By

കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂരില്‍ മൂന്നുപേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്‌തെന്ന് മന്ത്രി ഇ പി ജയരാജന്‍. എല്ലാ നദികളും കരകവിഞ്ഞ കണ്ണൂരില്‍ 71 ക്യാമ്പുകളാണ് ഉള്ളത്. വിവിധ ക്യാമ്പുകളിലായി 8000 ത്തോളും ആളുകളുണ്ട്. മാറിത്താമസിക്കാന്‍ വൈമുഖ്യം കാണിക്കുന്നത് അപകടമുണ്ടാക്കും. ചില സ്ഥലങ്ങളില്‍ മൈക്ക് വച്ച് വിളിച്ച് പറഞ്ഞിട്ടും ആളുകള്‍ വീടുകളില്‍ നിന്ന് മാറുന്നില്ല. വീടിനോടുള്ള വൈകാരിക ബന്ധം കാരണം പലരും മാറാന്‍ മടിക്കുകയാണ്, ഈ സ്ഥിതി മാറണമെന്നും മന്ത്രി പറഞ്ഞു. മഴക്കെടുതിയില്‍ കണ്ണൂരില്‍ വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശ്രീകണ്ഠാപുരം അടക്കം പുഴയോട് ചേര്‍ന്ന നഗരങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. ഇരിട്ടി, കൊട്ടിയൂര്‍, ഇരിക്കൂര്‍, ടൗണുകളും സമീപ പ്രദേശങ്ങളും ആണ് വലിയ ദുരിതത്തിലായിരിക്കുന്നത്. ശ്രീകണ്ഠാപുരത്ത് നഗരത്തിലും പരിസരത്തുംകെട്ടിടങ്ങളുടെ ഒന്നാം നില പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്.

Continue Reading

കേരളം

പ്രളയഭീതിയൊഴിയാതെ കേരളം; മഴക്കെടുതിയിൽ മരണം 42 ആയി

Published

on

By

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ ശമനമില്ലാതെ തുടരുന്നു. മഴക്കെടുതിയില്‍ രണ്ടുദിവസത്തിനിടെ മരണപ്പെട്ടവരുടെ എണ്ണം 42 ആയി. വെള്ളിയാഴ്ച മാത്രം കേരളത്തില്‍ 32 പേരാണ് മരിച്ചത്. 7 പേരെ കാണാതായതായി റിപോര്‍ട്ടുണ്ട്. 27 പേര്‍ക്ക് പരിക്കേറ്റു. ഏഴ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടല്‍ ഭീതിവിതച്ച കവളപ്പാറയിലും പുത്തുമലയിലും തിരച്ചില്‍
പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. പുതുതുമലയിലും കവളപ്പാറയിലും ഇപ്പോഴും മഴ പെയ്തുകൊണ്ടിരിക്കുകയാണ്. കവളപ്പാറയില്‍ രക്ഷാദൗത്യത്തിന് സൈന്യവുമിറങ്ങും. കോട്ടക്കുന്നില്‍ തിരച്ചില്‍ ഇന്നും തുടരും. ഈ ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Continue Reading

കേരളം

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 7ജില്ലകളില്‍ റെഡ് അലര്‍ട്ട്

Published

on

By

തിരുവനന്തപുരം: ഇന്നും കേരളത്തില്‍ കനത്തമഴ തുടരുമെന്ന് മുന്നറിയിപ്പ്. അതിതീവ്രമഴയ്ക്കു സാധ്യതയുള്ള എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ശനിയാഴ്ചയും റെഡ് അലര്‍ട്ട് തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. അതിന്റെ ഫലമായി 15 വരെ വീണ്ടും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. ഇപ്പോള്‍ ശക്തമായ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ത്തന്നെ തുടര്‍ച്ചയായി മഴപെയ്യുന്നത് പ്രളയദുരിതം രൂക്ഷമാകാനും ഉരുള്‍പൊട്ടലിനും ഇടയാക്കുമെന്ന് ആശങ്കയുണ്ട്.
കഴിഞ്ഞ വര്‍ഷവും ഓഗസ്റ്റ് 14-ഓടെ വീണ്ടും മഴ കനത്തതാണ് പ്രളയത്തിനിടയായത്. 13-ന് എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴ ശക്തമാകാന്‍ സാധ്യതയുള്ളത്. ഈ ദിവസം ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇനിയുണ്ടാകുന്ന ന്യൂനമര്‍ദത്തിന്റെ തീവ്രതയും സ്വഭാവവും കാലാവസ്ഥാവകുപ്പ് ഇപ്പോള്‍ പ്രവചിച്ചിട്ടില്ല. വരുംദിവസങ്ങളില്‍ ഇത് വ്യക്തമാവും.മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാമെന്നതിനാല്‍ 11 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്നു മുന്നറിയിപ്പുണ്ട്. തിരമാലകള്‍ 3.2 മുതല്‍ 3.7 മീറ്റര്‍വരെ ഉയരാം.
മഴക്കെടുതിയില്‍ ഇതുവരെ സംസ്ഥാനത്ത് 42പേര്‍ മരിച്ചു. മലപ്പുറത്തും കോഴിക്കോടും പത്ത് പേരും വയനാട്ടില്‍ ഒമ്പത് പേരുമാണ് മരിച്ചത്. ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും രക്ഷാപ്രവര്‍ത്തനം രാവിലെ ആറ് മണിയോടുകൂടി തുടങ്ങും. ഒട്ടേറെ പേര്‍ ഇനിയും പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി ഒരു ലക്ഷത്തോളം പേര്‍ കഴിയുന്നുണ്ട്.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...
പ്രധാന വാർത്തകൾ1 week ago

“നിങ്ങളുടെ നഷ്ടത്തിന് 50000 രൂപ ഞാൻ തരും” ; നൗഷാദിനെ പ്രശംസകൊണ്ട് മൂടി നിർമ്മാതാവ് തമ്പി ആന്റണി

പ്രധാന വാർത്തകൾ3 weeks ago

ആള്‍ക്കൂട്ടക്കൊലപാതകങ്ങളുടെ വർദ്ധനവിനെ കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ ഒമ്പത് പ്രമുഖര്‍ക്കെതിരെ കേസ്

പ്രധാന വാർത്തകൾ2 weeks ago

വഫ വിവാഹ മോചിതയല്ല, ശ്രീറാമിനെ അറിയില്ല; വെളിപ്പെടുത്തലുമായി വഫയുടെ ഭർതൃപിതാവ്

പ്രധാന വാർത്തകൾ4 weeks ago

അമ്പൂരിയില്‍ കൊലപാതകം ദൃശ്യം സിനിമയെ അനുകരിച്ച്; യുവതിയുടെ മൃതദേഹം ഉപ്പു വിതറി കുഴിച്ചിട്ട നിലയിൽ

കേരളം3 weeks ago

മദ്യപിച്ച്‌ അപകടമുണ്ടാക്കിയ ആളിന്റെ രക്തം പരിശോധിക്കാന്‍ അനുവാദം ചോദിക്കേണ്ട; പൊലീസിന് ഗുരുതര വീഴ്ചയെന്ന് തുറന്നടിച്ച് ജ.കെമാല്‍ പാഷ

Trending