Connect with us

International

എട്ടു വര്‍ഷം കാത്തിരുന്നു കിട്ടിയ സന്തോഷം പൊലിഞ്ഞു; ബസിനുള്ളില്‍ ശ്വാസംമുട്ടി മരിച്ച മലയാളി ബാലന് ദുബായിൽ അന്ത്യവിശ്രമം

Published

on

ദുബായ്: സ്‌കൂള്‍ ബസിനുള്ളില്‍ കുടുങ്ങി ശ്വാസംമുട്ടി മരിച്ച ആറു വയസ്സുകാരന്റെ സംസ്‌കാരം ദുബായിയില്‍ നടത്തി. തലശ്ശേരി മുഴുപ്പിലങ്ങാട് ഫസീലാസില്‍ ഫൈസലിനും ഭാര്യക്കും നീണ്ട എട്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് മുഹമ്മദ് ഫര്‍ഹാനെ ലഭിക്കുന്നത്. എന്നാല്‍ സ്‌നേഹിച്ചും ലാളിച്ചും കൊതി തീരും മുമ്പ് അവനെ വിധിയുടെ കരങ്ങള്‍ കവര്‍ന്നെടുക്കുകയായിരുന്നു. മുഹമ്മദ് ഫര്‍ഹാന്‍ മാതാപിതാക്കളുമായി വലിയ അടുപ്പത്തിലായിരുന്നു. ഫര്‍ഹാനെ കൂടാതെ മുതിര്‍ന്ന മൂന്ന് പെണ്‍ മക്കളാണ് ദമ്ബതികള്‍ക്കുള്ളത്. ഇതില്‍ ഏറ്റവും മുതിര്‍ന്നയാളുടെ വിവാഹം ജൂലായില്‍ നടക്കാനിരിക്കെയാണ് ഫര്‍ഹാന്റെ വിയോഗം.
ദുബായിലെ അല്‍ ക്വോസിലാണ് ആറുവയസ്സുകാരന്‍ അന്ത്യവിശ്രമം കൊള്ളാന്‍ ഇടം കണ്ടെത്തിയത്. 200ലധികം ആളുകള്‍ സംസാകാര ചടങ്ങില്‍ പങ്കുകൊള്ളാനെത്തിയിരുന്നു. കുട്ടിയുടെ അച്ഛന്റെ നേതൃത്വത്തില്‍ നടന്ന സംസ്‌കാര പ്രാര്‍ത്ഥനയില്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും കണ്ണീരടക്കാന്‍ കഴിഞ്ഞില്ല.
ഇന്നലെയാണ് ദുബായിയിലെ അല്‍ ക്വോസിലെ ഇസ്ലാമിക് സെന്ററിലെ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഫര്‍ഹാന്‍ ഫൈസല്‍ സ്‌കൂള്‍ ബസിനുള്ളില്‍ കിടന്ന് ശ്വാസം കിട്ടാതെ മരിച്ചത്. ബസിനുള്ളില്‍ കുട്ടി ഉള്ളതറിയാതെ ജീവനക്കാരന്‍ വാഹനത്തിന്റെ ലാതില്‍ പൂട്ടി പോയതാണ് അപകടത്തിന് കാരണമായത്. പാര്‍ക്കിംഗ് ഭാഗത്ത് കിടന്ന ബസിനുള്ളില്‍ നിന്ന് ഏഴ് മണിക്കൂറിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.
തന്റെ കുട്ടിയെ സ്‌കൂളില്‍ നിന്നും തിരികെ കൊണ്ടു പോകാന്‍ വന്നപ്പോള്‍ ബസിനടുത്ത് ആള്‍ക്കൂട്ടം കണ്ടെന്നും സമീപത്തു ചെന്നു നോക്കിയപ്പോള്‍ അപകടത്തില്‍പ്പെട്ട കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് കണ്ടതെന്നും ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. എന്നാല്‍ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

International

കേരളത്തില്‍ കനത്ത മഴ തുടരുന്നു; ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി

Published

on

By

അബുദാബി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നിരവധി സര്‍വീസുകള്‍ റദ്ദാക്കുമെന്ന് വിമാന കമ്പനികള്‍ അറിയിച്ചു. ഇതോടെ ബലി പെരുന്നാള്‍ അവധിക്ക് നാട്ടിലെത്താനായി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത പ്രവാസികളുടെ യാത്ര മുടങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.
റണ്‍വേയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച അര്‍ദ്ധരാത്രി വരെ കൊച്ചി വിമാനത്താവളം അടയ്ക്കുന്നതായാണ് സിയാല്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ റണ്‍വേയില്‍ നിന്ന് വെള്ളം പമ്പ് ചെയ്ത് കളയാന്‍ ശ്രമിച്ചെങ്കിലും മഴ ശക്തി പ്രാപിച്ചതിനാല്‍ അത് ഫലം കണ്ടില്ല. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ വരെ വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചു. രാവിലെയും വിമാനത്താവളം ഗതാഗത യോഗ്യമാവാത്തതിനാല്‍ ഞായറാഴ്ച വരെ അടച്ചിടുകയാണെന്ന അറിയിപ്പാണ് സിയാല്‍ പിന്നീട് നല്‍കിയത്.
ഇന്നലെ രാത്രി ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു. പുലര്‍ച്ചെ കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന വിമാനം റദ്ദാക്കുകയും ചെയ്തു. ഈ വിമാനത്തില്‍ തിരികെ വരേണ്ടിയിരുന്ന യാത്രക്കാര്‍ അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്.

ദുബായില്‍ നിന്നുള്ള ഫ്‌ളൈ ദുബായ് എഫ് ഇസഡ് 441, എമിറേറ്റ്‌സ് ഇ കെ 532, സ്‌പൈസ് ജെറ്റ്, ഇന്റിഗോ 6 ഇ 068 എന്നീ വിമാനങ്ങള്‍ റദ്ദാക്കി. അബുദാബിയില്‍ നിന്നുള്ള എത്തിഹാദ് ഇ വൈ 280, ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ, എയര്‍ ഇന്ത്യ ഐ എക്സ് 412 എന്നീ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം അടച്ച സാഹചര്യത്തില്‍ ഇവിടേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരിക്കുകയാണ്.

വഴി തിരിച്ചുവിട്ട വിമാനങ്ങള്‍

ഇന്‍ഡിഗോ ബെംഗ്ലൂരു

എയര്‍ ഇന്ത്യ- തിരുവനന്തപുരം

ഗോ എയര്‍ ഹൈദരാബാദ്

സില്‍ക്ക് എയര്‍ കോയമ്പത്തൂര്‍

എയര്‍ ഇന്ത്യ എക്‌സ്പ്രസ്- തിരുവനന്തപുരം

എയര്‍ ഏഷ്യ- ട്രിച്ചി

മാലിന്ദോ- തിരുവനന്തപുരം

മലേഷ്യന്‍- ചെന്നൈ

Continue Reading

International

കശ്മീര്‍: ഇന്ത്യ പുനരാലോചന നടത്തിയാല്‍ അനുരഞ്ജനത്തിന് തയാറെന്ന് പാക്കിസ്ഥാന്‍

Published

on

By

ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യ പുനരാലോചന നടത്തിയാല്‍ അനുരഞ്ജനത്തിനു തയ്യാറാണെന്ന് പാക്കിസ്ഥാന്‍. കശ്മീര്‍ പ്രശ്‌നത്തിന്റെ പേരില്‍ നയതന്ത്രബന്ധം മരവിപ്പിച്ചതുള്‍പ്പെടെ ഇന്ത്യയ്‌ക്കെതിരെയുള്ള നടപടി പുനഃപരിശോധിക്കാന്‍ തയ്യാറാണെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. ജമ്മു കശ്മീരിന് പ്രത്യേക പരിഗണന നല്‍കുന്ന 370-ാം വകുപ്പ് എടുത്തുകളയുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങളുടെ പശ്ചാത്തലത്തില്‍ ഉഭയകക്ഷിബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് പാക് വിദേശകാര്യമന്ത്രിയുടെ പ്രഖ്യാപനം. 370-ാം വകുപ്പ് നീക്കിയത് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഏകപക്ഷീയവും നിയമവിരുദ്ധവുമായ നടപടിയാണെന്നു ഷാ മുഹമ്മദ് ഖുറേഷി കുറ്റപ്പെടുത്തി.
എല്ലാ മതങ്ങളെയും ബഹുമാനിക്കുമെന്നും ജനങ്ങള്‍ തമ്മിലുള്ളബന്ധം തടസപ്പെടുത്താന്‍ പാക്കിസ്ഥാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഖുറേഷി പ്രതികരിച്ചു. ഉഭയകക്ഷി ചര്‍ച്ചകളില്‍നിന്ന് ഒരുഘട്ടത്തിലും ഒളിച്ചോടില്ല. ചര്‍ച്ചയ്ക്ക് അരങ്ങൊരുക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഏതൊരു നീക്കത്തെയും സ്വാഗതം ചെയ്യുമെന്നും രാജ്യസുരക്ഷ ഉറപ്പാക്കാന്‍ ജാഗ്രത തുടരുമെന്നും മന്ത്രി ഖുറേഷി വ്യക്തമാക്കി.

Continue Reading

India

കശ്മീർ വിഷയം: നിലപാട് കടുപ്പിച്ച് പാകിസ്ഥാൻ; സംഝോത എക്‌സ്പ്രസ് നിര്‍ത്തലാക്കുന്നു

Published

on

By

ഇസ്‌ലാമാബാദ്: കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യയ്‌ക്കെതിരേ നിലപാട് കടുപ്പിച്ച് പാക്കിസ്താന്‍. ഇന്ത്യയില്‍ നിന്നു പാകിസ്താനിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ സര്‍വീസായ സംഝോത എക്‌സ്പ്രസ് നിര്‍ത്തലാക്കുകയാണെന്ന് പാകിസ്താന്‍ റെയില്‍വേ മന്ത്രി ഷെയ്ക്ക് റാഷിദ് അഹമ്മദ് അറിയിച്ചു. ആഴ്ചയില്‍ രണ്ടുതവണയായിരുന്നു സംഝോത എക്‌സ്പ്രസ് സര്‍വീസ് നടത്തിയിരുന്നത്. ട്രെയിനിനു ടിക്കറ്റ് ബിക്ക് ചെയ്തവര്‍ക്ക് ലാഹോര്‍ ഡിഎസ് ഓഫിസില്‍നിന്നു പണം തിരിച്ചുതരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ, ഇന്ത്യന്‍ സിനിമകള്‍ക്കു പാകിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. നേരത്തേ ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിര്‍ത്തിവയ്ക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ അറിയിച്ചിരുന്നു. ഇന്ത്യയുടെ നിയുക്ത ഹൈകമ്മീഷണറെ പാക്കിസ്ഥാന്‍ പുറത്താക്കിയിരുന്നു. ഇന്ത്യയില്‍ ഹൈക്കമ്മീഷണര്‍ വേണ്ടെന്നാണു പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമെടുത്തത്. എന്നാല്‍, പാകിസ്താന്‍ ലോകരാഷ്ട്രങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നു ഇന്ത്യ ആരോപിച്ചു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്നും പാകിസ്താന്‍ തീരുമാനം പുനപരിശോധിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...
പ്രധാന വാർത്തകൾ1 week ago

“നിങ്ങളുടെ നഷ്ടത്തിന് 50000 രൂപ ഞാൻ തരും” ; നൗഷാദിനെ പ്രശംസകൊണ്ട് മൂടി നിർമ്മാതാവ് തമ്പി ആന്റണി

പ്രധാന വാർത്തകൾ3 weeks ago

ആള്‍ക്കൂട്ടക്കൊലപാതകങ്ങളുടെ വർദ്ധനവിനെ കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ ഒമ്പത് പ്രമുഖര്‍ക്കെതിരെ കേസ്

പ്രധാന വാർത്തകൾ2 weeks ago

വഫ വിവാഹ മോചിതയല്ല, ശ്രീറാമിനെ അറിയില്ല; വെളിപ്പെടുത്തലുമായി വഫയുടെ ഭർതൃപിതാവ്

പ്രധാന വാർത്തകൾ4 weeks ago

അമ്പൂരിയില്‍ കൊലപാതകം ദൃശ്യം സിനിമയെ അനുകരിച്ച്; യുവതിയുടെ മൃതദേഹം ഉപ്പു വിതറി കുഴിച്ചിട്ട നിലയിൽ

കേരളം3 weeks ago

മദ്യപിച്ച്‌ അപകടമുണ്ടാക്കിയ ആളിന്റെ രക്തം പരിശോധിക്കാന്‍ അനുവാദം ചോദിക്കേണ്ട; പൊലീസിന് ഗുരുതര വീഴ്ചയെന്ന് തുറന്നടിച്ച് ജ.കെമാല്‍ പാഷ

Trending