Connect with us
Updates
​ശബരിമലയിൽ യേശു​ദാ​സി​ന്‍റെ സ്വ​ര​ത്തി​ൽ പാടുന്ന ഹ​രി​വ​രാ​സ​നം മ​റ്റാ​രെ​ക്കൊ​ണ്ടെ​ങ്കി​ലും പാ​ടി​ക്ക​ണ​മെ​ന്ന് പ​റ​യു​മോ? ശബരിമലയിൽ അഹിന്ദുക്കളെ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം‘ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം, കഠാരയുമായി ക്യാമ്പസുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്നമുണ്ട്’: വി.എസ്യൂണിവേഴ്സിറ്റി കോളേജിലെ അക്രമം സിബിഐ അന്വേഷിക്കണം; നിഷ്പക്ഷമായി അന്വേഷിച്ചാല്‍ പല പാര്‍ട്ടി നേതാക്കളുടെയും തനിനിറം മറനീക്കി പുറത്തുകൊണ്ടുവരാനാകുമെന്ന് ശ്രീധരന്‍ പിള്ള‘അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു’: ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിന്‍ മോര്‍ഗാന്‍‘പരാജയം വലിയ ആഘാതമായെങ്കിലും ഈ ടീമിനെയോർത്ത് അഭിമാനിക്കുന്നു’; തോൽവിയിലും ന്യൂസിലൻഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പ്രധാന വാർത്തകൾ

അമിത് ഷാ ആഭ്യന്തര സഹമന്ത്രി ആയിരുന്ന കാലത്ത് ഗുജറാത്തിൽ കസ്റ്റഡി മരണങ്ങളുടെയും ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെയും പൂക്കാലമായിരുന്നു; അഡ്വ: ജയശങ്കർ

Published

on

മൂന്നാമതാണ് സത്യവാചകം ചൊല്ലിയതെങ്കിലും കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമൻ അമിത് ഷാ തന്നെയാണെന്ന് രാഷ്ട്രീയ നീരീക്ഷകനായ അഡ്വ: എ ജയശങ്കര്‍.
അമിത് ഷാക്ക് നരേന്ദ്ര മോദി മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് നല്‍കിയതിന് പിന്നാലെയാണ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യനായിരുന്ന കാലത്ത് ആഭ്യന്തര സഹമന്ത്രി ആയിരുന്നു അമിത് ഷാ. കസ്റ്റഡി മരണങ്ങളുടെയും ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെയും പൂക്കാലം. കേസ് പരിഗണിക്കാനിരുന്ന ജഡ്ജി വരെ അരിയെത്താതെ മരിച്ചു എന്നാണ് ചരിത്രമെന്ന് ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

മൂന്നാമതാണ് സത്യവാചകം ചൊല്ലിയതെങ്കിലും കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമൻ അമിത് ഷാ തന്നെയാണ്. രാജ്നാഥ് സിങിനു പോലുമുണ്ടാവില്ല അക്കാര്യത്തിൽ സംശയം. പോരാത്തതിന് ആഭ്യന്തര വകുപ്പും നൽകിയിരിക്കുന്നു.

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യനായിരുന്ന കാലത്ത് ആഭ്യന്തര സഹമന്ത്രി ആയിരുന്നു അമിത് ഷാ. കസ്റ്റഡി മരണങ്ങളുടെയും ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെയും പൂക്കാലം. കേസ് പരിഗണിക്കാനിരുന്ന ജഡ്ജി വരെ അരിയെത്താതെ മരിച്ചു എന്നാണ് ചരിത്രം.

മോദി ആദ്യം പ്രധാനമന്ത്രി ആയപ്പോൾ ഷായെ പാർട്ടി അധ്യക്ഷനാക്കി. രണ്ടാമതും അധികാരത്തിലേറുമ്പോൾ ആഭ്യന്തര വകുപ്പ് തന്നെ ഏല്പിച്ചു.

റൊണാൾഡോ- റിവാൾഡോ എന്ന പോലെ മാരകമായ കോമ്പിനേഷനാണ് മോദി-ഷാ. മനുഷ്യാവകാശ പ്രവർത്തകർക്കും സാംസ്കാരിക നായികാ നായകന്മാർക്കും പിടിപ്പതു പണിയാകും, വരും നാളുകളിൽ

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

കേരളം

യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Published

on

By

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. ഒരുകാരണവശാലും ഒരു കലാലയത്തില്‍ നടക്കാന്‍ പാടില്ലാത്ത കാര്യമാണ് യൂണിവേഴ്സിറ്റി കോളേജില്‍ നടന്നതെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഒരു തരത്തിലുള്ള ലാഘവത്വവും സര്‍ക്കാരിന്റെ നടപടകളില്‍ ഉണ്ടാവില്ല. ഇപ്പോള്‍ത്തന്നെ എല്ലാവര്‍ക്കും ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഖിലിനെ സംഘടനയില്‍ തന്നെയുള്ള ശിവരഞ്ജിത്ത്, നസീം, എന്നിവരടങ്ങിയ സംഘം നെഞ്ചില്‍ കഠാര കൊണ്ട് കുത്തി ഗുരുതരമായി പരിക്കേല്പിക്കുന്നത്. മുന്‍വൈരാഗ്യമായിരുന്നു ആക്രമണത്തിന് പിന്നില്‍. സംഭവത്തില്‍ പ്രതികളായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Continue Reading

കേരളം

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസ്; പ്രതികൾ കുറ്റം സമ്മതിച്ചെന്ന് പൊലീസ്

Published

on

By

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമക്കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചെന്ന് പൊലീസ്. അഖിലിനെ കുത്തിയത് പെട്ടെന്നുള്ള പ്രകോപനത്തിലാണെന്ന് ശിവരഞ്ജിത്തും നസീമും പറഞ്ഞു. സംഘർഷത്തിന് കാരണം അഖിലു സംഘവുമാണെന്നും പ്രതികൾ പറഞ്ഞു.
ഇന്നലെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇന്നലെ പ്രതികൾക്കായി യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും, സ്റ്റുഡന്റ് സെന്ററിലും പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. പി.എം.ജി സ്റ്റുഡന്റ് സെന്ററിലും പോലീസ് പരിശോധന നടത്തി. ഡി.സി.പി ആദിത്യയുടെ നേത്യത്വത്തിലായിരുന്നു പരിശോധന. ഇതിനൊടുവിലാണ് പ്രതികൾ പിടിയിലായത്.

Continue Reading

കേരളം

അഖിൽ വധശ്രമക്കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ പരീക്ഷ പേപ്പര്‍ കണ്ടെത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍വകലാശാല

Published

on

By

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന വധശ്രമ കേസില്‍ പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും പരീക്ഷ പേപ്പര്‍ കണ്ടെത്തിയ സംഭവത്തില്‍ സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. കേരള സര്‍വകലാശാല വൈസ് ചാന്‍സിലറാണ് അന്വേഷണം നടത്താനായി പ്രോ വിസിക്കും പരീക്ഷ കണ്‍ട്രോളര്‍ക്കും നിര്‍ദ്ദേശം നല്‍കിയത്. ശിവരഞ്ജിത്തിന്റെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് സര്‍വ്വകലാശാല പരീക്ഷക്ക് ഉത്തരം എഴുതാനുള്ള പേപ്പറുകള്‍ കണ്ടെത്തിയത്. ഇതോടൊപ്പം ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തി.
എന്തിന് വേണ്ടിയാണ് ശിവരഞ്ജിത്ത് പേപ്പറുകള്‍ സൂക്ഷിച്ചു വച്ചതെന്നും എവിടെ നിന്നാണ് ഇത് ലഭിച്ചതെന്നും വ്യക്തമല്ല. പരീക്ഷയില്‍ കോപ്പി അടിക്കാന്‍ വേണ്ടിയാവാം ഉത്തരക്കടലാസുകള്‍ ഉപയോഗിച്ചതെന്ന സംശയത്തിലാണ് പൊലീസ്.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...
കേരളം7 hours ago

​ശബരിമലയിൽ യേശു​ദാ​സി​ന്‍റെ സ്വ​ര​ത്തി​ൽ പാടുന്ന ഹ​രി​വ​രാ​സ​നം മ​റ്റാ​രെ​ക്കൊ​ണ്ടെ​ങ്കി​ലും പാ​ടി​ക്ക​ണ​മെ​ന്ന് പ​റ​യു​മോ? ശബരിമലയിൽ അഹിന്ദുക്കളെ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കേരളം7 hours ago

‘ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം, കഠാരയുമായി ക്യാമ്പസുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്നമുണ്ട്’: വി.എസ്

കേരളം8 hours ago

യൂണിവേഴ്സിറ്റി കോളേജിലെ അക്രമം സിബിഐ അന്വേഷിക്കണം; നിഷ്പക്ഷമായി അന്വേഷിച്ചാല്‍ പല പാര്‍ട്ടി നേതാക്കളുടെയും തനിനിറം മറനീക്കി പുറത്തുകൊണ്ടുവരാനാകുമെന്ന് ശ്രീധരന്‍ പിള്ള

കായികം8 hours ago

‘അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു’: ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിന്‍ മോര്‍ഗാന്‍

International8 hours ago

‘പരാജയം വലിയ ആഘാതമായെങ്കിലും ഈ ടീമിനെയോർത്ത് അഭിമാനിക്കുന്നു’; തോൽവിയിലും ന്യൂസിലൻഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പ്രധാന വാർത്തകൾ4 weeks ago

ബിജെപിക്ക് കനത്ത തിരിച്ചടി; തനിക്ക് വോട്ട് ചെയ്ത മുസ്ലിംങ്ങളെ മറന്ന് ബിജെപിയോടൊപ്പം ചേരനാവില്ലെന്ന് സുമലത

കേരളം3 weeks ago

വിധിയോട് പൊരുതി ഉന്നത വിദ്യഭ്യാസം നേടി; അർഹതയുള്ള ജോലി ഇനിയും അകലെ! ചെറുപ്പക്കാരന് മുന്നിൽ വാതിൽ കൊട്ടിയടച്ച് സർക്കാർ

International4 weeks ago

എട്ടു വര്‍ഷം കാത്തിരുന്നു കിട്ടിയ സന്തോഷം പൊലിഞ്ഞു; ബസിനുള്ളില്‍ ശ്വാസംമുട്ടി മരിച്ച മലയാളി ബാലന് ദുബായിൽ അന്ത്യവിശ്രമം

പ്രധാന വാർത്തകൾ4 weeks ago

സൗമ്യ പുഷ്പാകരനെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയും പൊലീസ് ഉദ്യോഗസ്ഥനുമായ അജാസ് മരിച്ചു

പ്രധാന വാർത്തകൾ3 weeks ago

കളിക്കുന്നതിനിടെ അബദ്ധത്തില്‍ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുടുങ്ങി യുകെജി വിദ്യാര്‍ത്ഥി മരിച്ചു

Trending