Connect with us

കേരളം

വയനാട്ടിൽ മാത്രമല്ല, രാഗാ തരംഗം കേരളമാകെ ആഞ്ഞടിച്ചു; കേരളം തൂത്തുവാരി യുഡിഎഫ്

Published

on

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം വയനാട്ടിൽ മാത്രമല്ല, കേരളത്തിലാകെ യുഡിഎഫിന് അനുകൂല സാഹചര്യമൊരുക്കുകയായിരുന്നു. വയനാട്ടിൽ വൈകിയെത്തി കേരളം പിടിച്ചെടുത്ത് രാഹുൽ യുഡിഎഫിന് നൽകിയ കാഴ്ചയാണ് വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോൾ മുതൽ വ്യക്തമായിത്തുടങ്ങിയത്. രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിച്ച് രണ്ട് മണിക്കൂറോളം പിന്നിട്ടപ്പോൾ സ്‌ക്രീനിൽ ഇരുപത് മണ്ഡലങ്ങൾക്ക് നേരെ നിറഞ്ഞത് യുഡിഎഫിന്റെ സ്ഥാനാർത്ഥികളാണ്. രാഗാ തരംഗം മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടും യുഡിഎഫിന് അനുകൂല സാഹചര്യം ഒരുക്കുകയായിരുന്നു.
രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം കോൺഗ്രസ് വളരെയധികം ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. അമേഠിയിൽ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടാലും മറ്റൊരു മണ്ഡലത്തിൽ രാഹുലിന്റെ വിജയം കോൺഗ്രസിന് ഉറപ്പാക്കണമായിരുന്നു. അതിന് ഏറ്റും സുരക്ഷിതമായ ഒരു മണ്ഡലം തന്നെ കോൺഗ്രസ് തെരഞ്ഞെടുത്തു. രാഹുലിന് വേണ്ടി എന്തുകൊണ്ട് വയനാട് തെരഞ്ഞെടുത്തു എന്നതിന് ഇനിയും കൃത്യമായ ഉത്തരമില്ല. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം രാഹുലിന് ഒരു സുരക്ഷിത ഇടം, അതോടൊപ്പം കേരളത്തിൽ യുഡിഎഫിന് അനുകൂലമായ സാഹചര്യം ഒരുക്കുക എന്നതുമാണ് പ്രധാനമായും ലക്ഷ്യംവെച്ചത്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഏറ്റവും അധികം സ്വാധീനിക്കുക എട്ടു മണ്ഡലങ്ങളെ ആയിരിക്കുമെന്നാണ് വോട്ടെണ്ണലിന് ദിവസങ്ങൾക്ക് മുൻപ് വിലയിരുത്തപ്പെട്ടത്. രാഹുൽ സ്ഥാനാർത്ഥിയായി എത്തിയ വയനാട്, കാസർഗോഡ്, കണ്ണൂർ, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, ഇടുക്കി എന്നിവയായിരുന്നു ആ മണ്ഡലങ്ങൾ. എന്നാൽ ആദ്യ സൂചനകൾ പുറത്തുവന്നപ്പോൾ തന്നെ മറ്റ് മണ്ഡലങ്ങളിൽ കൂടി രാഹുലിന്റെ സാന്നിദ്ധ്യം സ്വാധീനം ചെലുത്തിയെന്ന് വ്യക്തമാകും. പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളിൽ സിറ്റിംഗ് എംപിമാരെ താഴെയിറക്കി യുഡിഎഫ് സ്ഥാനാർത്ഥികൾ ഒന്നാമതെത്തി. മറ്റു മണ്ഡലങ്ങളുടെ കാര്യത്തിൽ വ്യത്യസ്തത അനുഭവപ്പെടാത്തതിന് കാരണവും രാഗാ തരംഗം തന്നെയാണ്. ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ വ്യക്തി പ്രഭാഗം വോട്ടുനില കൂട്ടിയിട്ടുണ്ടെന്നും കൂട്ടിച്ചേർക്കേണ്ടിയിരിക്കുന്നു. എന്നാൽ യുഡിഎഫിന്റെ ഇത്ര വലിയൊരു മുന്നേറ്റത്തിന് പിന്നിൽ രാഹുലിന്റെ വ്യക്തിപ്രഭാവം തന്നെയാണ് പ്രധാനഘടകമായതെന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. നിലവിൽ സംസ്ഥാന ചരിത്രത്തിൽ ആദ്യമായി മൂന്ന് ലക്ഷം ലീഡ് നേടിയിരിക്കുകയാണ് രാഹുൽ ഗാന്ധി.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

കേരളം

അപകടസ്ഥലങ്ങളില്‍ മൈക്ക് വച്ച് വിളിച്ച് പറഞ്ഞിട്ടും ആളുകൾ മാറാൻ തയാറാവുന്നില്ല; ഈ സ്ഥിതി മാറണമെന്ന് മന്ത്രി ഇ.പി ജയരാജന്‍

Published

on

By

കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂരില്‍ മൂന്നുപേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്‌തെന്ന് മന്ത്രി ഇ പി ജയരാജന്‍. എല്ലാ നദികളും കരകവിഞ്ഞ കണ്ണൂരില്‍ 71 ക്യാമ്പുകളാണ് ഉള്ളത്. വിവിധ ക്യാമ്പുകളിലായി 8000 ത്തോളും ആളുകളുണ്ട്. മാറിത്താമസിക്കാന്‍ വൈമുഖ്യം കാണിക്കുന്നത് അപകടമുണ്ടാക്കും. ചില സ്ഥലങ്ങളില്‍ മൈക്ക് വച്ച് വിളിച്ച് പറഞ്ഞിട്ടും ആളുകള്‍ വീടുകളില്‍ നിന്ന് മാറുന്നില്ല. വീടിനോടുള്ള വൈകാരിക ബന്ധം കാരണം പലരും മാറാന്‍ മടിക്കുകയാണ്, ഈ സ്ഥിതി മാറണമെന്നും മന്ത്രി പറഞ്ഞു. മഴക്കെടുതിയില്‍ കണ്ണൂരില്‍ വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശ്രീകണ്ഠാപുരം അടക്കം പുഴയോട് ചേര്‍ന്ന നഗരങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. ഇരിട്ടി, കൊട്ടിയൂര്‍, ഇരിക്കൂര്‍, ടൗണുകളും സമീപ പ്രദേശങ്ങളും ആണ് വലിയ ദുരിതത്തിലായിരിക്കുന്നത്. ശ്രീകണ്ഠാപുരത്ത് നഗരത്തിലും പരിസരത്തുംകെട്ടിടങ്ങളുടെ ഒന്നാം നില പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്.

Continue Reading

കേരളം

പ്രളയഭീതിയൊഴിയാതെ കേരളം; മഴക്കെടുതിയിൽ മരണം 42 ആയി

Published

on

By

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ ശമനമില്ലാതെ തുടരുന്നു. മഴക്കെടുതിയില്‍ രണ്ടുദിവസത്തിനിടെ മരണപ്പെട്ടവരുടെ എണ്ണം 42 ആയി. വെള്ളിയാഴ്ച മാത്രം കേരളത്തില്‍ 32 പേരാണ് മരിച്ചത്. 7 പേരെ കാണാതായതായി റിപോര്‍ട്ടുണ്ട്. 27 പേര്‍ക്ക് പരിക്കേറ്റു. ഏഴ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടല്‍ ഭീതിവിതച്ച കവളപ്പാറയിലും പുത്തുമലയിലും തിരച്ചില്‍
പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. പുതുതുമലയിലും കവളപ്പാറയിലും ഇപ്പോഴും മഴ പെയ്തുകൊണ്ടിരിക്കുകയാണ്. കവളപ്പാറയില്‍ രക്ഷാദൗത്യത്തിന് സൈന്യവുമിറങ്ങും. കോട്ടക്കുന്നില്‍ തിരച്ചില്‍ ഇന്നും തുടരും. ഈ ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Continue Reading

കേരളം

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 7ജില്ലകളില്‍ റെഡ് അലര്‍ട്ട്

Published

on

By

തിരുവനന്തപുരം: ഇന്നും കേരളത്തില്‍ കനത്തമഴ തുടരുമെന്ന് മുന്നറിയിപ്പ്. അതിതീവ്രമഴയ്ക്കു സാധ്യതയുള്ള എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ശനിയാഴ്ചയും റെഡ് അലര്‍ട്ട് തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. അതിന്റെ ഫലമായി 15 വരെ വീണ്ടും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. ഇപ്പോള്‍ ശക്തമായ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ത്തന്നെ തുടര്‍ച്ചയായി മഴപെയ്യുന്നത് പ്രളയദുരിതം രൂക്ഷമാകാനും ഉരുള്‍പൊട്ടലിനും ഇടയാക്കുമെന്ന് ആശങ്കയുണ്ട്.
കഴിഞ്ഞ വര്‍ഷവും ഓഗസ്റ്റ് 14-ഓടെ വീണ്ടും മഴ കനത്തതാണ് പ്രളയത്തിനിടയായത്. 13-ന് എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴ ശക്തമാകാന്‍ സാധ്യതയുള്ളത്. ഈ ദിവസം ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇനിയുണ്ടാകുന്ന ന്യൂനമര്‍ദത്തിന്റെ തീവ്രതയും സ്വഭാവവും കാലാവസ്ഥാവകുപ്പ് ഇപ്പോള്‍ പ്രവചിച്ചിട്ടില്ല. വരുംദിവസങ്ങളില്‍ ഇത് വ്യക്തമാവും.മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാമെന്നതിനാല്‍ 11 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്നു മുന്നറിയിപ്പുണ്ട്. തിരമാലകള്‍ 3.2 മുതല്‍ 3.7 മീറ്റര്‍വരെ ഉയരാം.
മഴക്കെടുതിയില്‍ ഇതുവരെ സംസ്ഥാനത്ത് 42പേര്‍ മരിച്ചു. മലപ്പുറത്തും കോഴിക്കോടും പത്ത് പേരും വയനാട്ടില്‍ ഒമ്പത് പേരുമാണ് മരിച്ചത്. ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും രക്ഷാപ്രവര്‍ത്തനം രാവിലെ ആറ് മണിയോടുകൂടി തുടങ്ങും. ഒട്ടേറെ പേര്‍ ഇനിയും പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി ഒരു ലക്ഷത്തോളം പേര്‍ കഴിയുന്നുണ്ട്.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...
പ്രധാന വാർത്തകൾ1 week ago

“നിങ്ങളുടെ നഷ്ടത്തിന് 50000 രൂപ ഞാൻ തരും” ; നൗഷാദിനെ പ്രശംസകൊണ്ട് മൂടി നിർമ്മാതാവ് തമ്പി ആന്റണി

പ്രധാന വാർത്തകൾ3 weeks ago

ആള്‍ക്കൂട്ടക്കൊലപാതകങ്ങളുടെ വർദ്ധനവിനെ കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ ഒമ്പത് പ്രമുഖര്‍ക്കെതിരെ കേസ്

പ്രധാന വാർത്തകൾ2 weeks ago

വഫ വിവാഹ മോചിതയല്ല, ശ്രീറാമിനെ അറിയില്ല; വെളിപ്പെടുത്തലുമായി വഫയുടെ ഭർതൃപിതാവ്

പ്രധാന വാർത്തകൾ4 weeks ago

അമ്പൂരിയില്‍ കൊലപാതകം ദൃശ്യം സിനിമയെ അനുകരിച്ച്; യുവതിയുടെ മൃതദേഹം ഉപ്പു വിതറി കുഴിച്ചിട്ട നിലയിൽ

കേരളം3 weeks ago

മദ്യപിച്ച്‌ അപകടമുണ്ടാക്കിയ ആളിന്റെ രക്തം പരിശോധിക്കാന്‍ അനുവാദം ചോദിക്കേണ്ട; പൊലീസിന് ഗുരുതര വീഴ്ചയെന്ന് തുറന്നടിച്ച് ജ.കെമാല്‍ പാഷ

Trending