Connect with us

പ്രധാന വാർത്തകൾ

അവധി കഴിഞ്ഞ് സ്കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

Published

on

ഒന്ന് മുതൽ 12ആം ക്ലാസ് വരെയുള്ളവർക്ക് ഈ അധ്യയന വര്‍ഷം ജൂൺ മൂന്നിന് ക്ലാസ് തുടങ്ങും. ഇതിനായി ഹയർ സെക്കന്ററി പ്രവേശന നടപടികൾ വേഗത്തിലാക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഹയര്‍ സെക്കന്‍ററി ക്ലാസുകളും ജൂണ്‍ ആദ്യം തുടങ്ങുന്നത്.

ഈ മാസം 10 മുതൽ 16 വരെ പ്ലസ് വൺ അപേക്ഷകൾ ഓൺലെനായി സ്വീകരിക്കും. കഴിഞ്ഞ വർഷം ജൂൺ നാലിന് നടന്ന ട്രയൽ അലോട്മെന്റ് ഇത്തവണ മെയ് 20ന് നടക്കും. ആദ്യ അലോട്മെന്റ് മെയ് 24ന് നടക്കും. കഴിഞ്ഞ വർഷം ഇത് ജൂൺ 11നാണ് നടന്നത്. രണ്ട് അലോട്ടമെന്റിലൂടെ ഹയർ സെക്കന്ററി പ്രവേശന നടപടികൾ പൂർത്തീകരിച്ച് ജൂൺ മൂന്നിന് ക്ലാസ് തുടങ്ങും.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

പ്രധാന വാർത്തകൾ

ബിഹാറിൽ കുട്ടികളിലെ മസ്തിഷ്‌കവീക്കം; മരണം128 ആയി

Published

on

By

പാട്ന: ബീഹാറിലെ മുസഫർപൂരിൽ മസ്തിഷ്കജ്വരം ബാധിച്ച് പതിനേഴ് ദിവസത്തിനിടെ മരിച്ച കുട്ടികളുടെ എണ്ണം 128 ആയി. മസ്തിഷ്കജ്വരം ബാധിച്ച കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ മനോഹർ പ്രതാപ്, സൻപ്രീത് സിങ് അജ്മാനി എന്നിവർ സുപ്രീംകോടതിയില്‍ പൊതുതാല്പര്യഹർജി നൽകി.

മസ്തിഷ്കജ്വരം ബാധിച്ച് മുസഫര്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ മരണസംഖ്യ ഉയരുകയാണ്. കടുത്ത ദാരിദ്ര ചുറ്റുപാടിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് രോഗം ബാധിച്ച് മരിക്കുന്നത്. മതിയായ പോഷകാഹാരങ്ങളുടെ കുറവും നിര്‍ജ്ജലീകരണവും രോഗകാരണമാകുന്നു എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

മറ്റ് ഭക്ഷണം കഴിക്കാതെ തോട്ടങ്ങളില്‍ യഥേഷ്ടം കിട്ടുന്ന ലിച്ചിപ്പഴങ്ങള്‍ കഴിക്കുന്നത് മരണ കാരണമാകുന്നു എന്ന സംശയവും ഉയരുന്നുണ്ട്.

Continue Reading

പ്രധാന വാർത്തകൾ

ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസിൽ മുംബൈയിൽ നിന്നുള്ള പൊലീസ് സംഘം ഇന്ന് നോട്ടീസ് നൽകും

Published

on

By

ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസിൽ മുംബൈയിൽ നിന്നുള്ള പൊലീസ് സംഘം ഇന്ന് നോട്ടീസ് നൽകിയേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസാണ് നൽകുക. ഇന്നലെ കണ്ണൂരിലെത്തിയ സംഘം എസ്പിയുമായി ചർച്ച ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചു. തിരുവനന്തപുരത്തേതിന് പുറമെ കണ്ണൂരിലെ രണ്ട് മേൽവിലാസങ്ങളാണ് യുവതി പരാതിയിൽ നൽകിയിരുന്നത്.

യുവതിക്കെതിരെ ബിനോയ് നൽകിയ പരാതിയിൽ ഇപ്പോഴും കണ്ണൂർ റേഞ്ച് ഐജി തുടർനടപടി എടുത്തിട്ടില്ല. മുംബൈയിൽ നടന്ന സംഭവങ്ങളിൽ കേരളത്തിൽ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്‍പി, ഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കേസ് വിവാദമായതോടെ നടപടികള്‍ തുടങ്ങാനാണ് നീക്കം. ബിനോയ്ക്ക് എതിരായ പരാതിയിൽ യുവതി നൽകിയിരുന്ന കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസം തേടിയാണ് മുംബൈ പൊലീസ് സംഘം കണ്ണൂരിലെത്തിയിരുന്നത്.

മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയത്. വിവാഹ വാഗ്‍ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ചാണ് ബിഹാർ സ്വദേശിനിയായ 34-കാരി ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

കേസന്വേഷണത്തിന്‍റെ ഭാഗമായി മൂന്ന് ദിവസത്തിനകം ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തേ ബിനോയ് കോടിയേരിക്ക് പൊലീസ് നോട്ടീസയച്ചിരുന്നു. പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴികളെടുക്കാനൊരുങ്ങുകയാണ് മുംബൈ പൊലീസ് ഇപ്പോൾ. അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്ത് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയാണ് ബിനോയ് കോടിയേരി എന്നാണ് സൂചന.

Continue Reading

പ്രധാന വാർത്തകൾ

ഒഡിഷയിൽ 3 ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്

Published

on

By

ഭുബനേശ്വർ: ഒഡിഷയിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. പശ്ചിമ ഒഡിഷയിലെ വിവിധ സ്ഥലങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടതിനെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി.

സമ്പൽപുർ, ദിയോഗഡ്, ജർസുഗുഡ ജില്ലകളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. ഇന്ന് വൈകിട്ട് 5.48 ഓടെയായിരുന്നു സംഭവം. ഇതേ തുടർന്ന് നിരവധി പേർ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...
പ്രധാന വാർത്തകൾ3 weeks ago

അമിത് ഷാ ആഭ്യന്തര സഹമന്ത്രി ആയിരുന്ന കാലത്ത് ഗുജറാത്തിൽ കസ്റ്റഡി മരണങ്ങളുടെയും ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെയും പൂക്കാലമായിരുന്നു; അഡ്വ: ജയശങ്കർ

കേരളം7 days ago

കൈയിൽ മൂന്ന് രൂപ മാത്രമേ ഉള്ളൂ; കണ്‍സഷന്‍ ചോദിച്ച വിദ്യാർത്ഥിനിയെ പെരുമഴയത്ത് വഴിയിൽ ഇറക്കിവിട്ട് സ്വകാര്യ ബസ് കണ്ടക്ടര്‍

പ്രധാന വാർത്തകൾ3 weeks ago

സ്മൃതി ഇറാനിയുടെ സഹായിയുടെ കൊലപാതകത്തില്‍ വഴിത്തിരിവ്: കൊല നടത്തിയത് ബി.ജെ.പിക്കാര്‍ തന്നെ; മൂന്നു പ്രവര്‍ത്തകര്‍ അറസ്റ്റിൽ

പ്രധാന വാർത്തകൾ4 weeks ago

ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ വാവെയുടെ പ്രോഡക്റ്റുകൾ അമേരിക്കയിൽ നിരോധിക്കും എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ അമേരിക്കൻ കമ്പനി ആപ്പിളിന്റെ പ്രോഡക്റ്റുകൾ ചൈനയിൽ നിരോധിച്ച് ചൈനീസ് സർക്കാർ

പ്രധാന വാർത്തകൾ4 weeks ago

വോട്ടിങ് മെഷീന്‍റെ സഹായത്തോടെ ബി.ജെ.പി തെരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്തു; മായാവതി 

Trending