Connect with us

പ്രധാന വാർത്തകൾ

രാജീവ് ഗാന്ധിക്കെതിരെ അഴിമതി പരാമർശം; മോദിയെ വി​മ​ര്‍​ശി​ച്ച്‌ യു​വാ​വ് സ്വ​ന്തം ര​ക്തം​കൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി

Published

on

അ​മേ​ത്തി: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രേ അ​ഴി​മ​തി പ​രാ​മ​ര്‍​ശം ന​ട​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വി​മ​ര്‍​ശി​ച്ച്‌ അമേത്തി സ്വദേശിയായ മനോജ് കശ്യപ് എന്ന യു​വാ​വ് സ്വ​ന്തം ര​ക്തം​കൊ​ണ്ട് തിരഞ്ഞെടുപ്പ് കമ്മീഷന് ക​ത്തെ​ഴു​തി. രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രാ​യ പ​ര​മാ​ര്‍​ശ​ങ്ങ​ളി​ല്‍​നി​ന്ന് മോ​ദി​യെ പി​ന്തി​രി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത് അ​യ​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് വോ​ട്ടിം​ഗ് പ്രാ​യം പ​തി​നെ​ട്ട് ആ​ക്കി​യ​തും, കപ്യൂം​ട്ട​ര്‍ വി​പ്ല​വ​ത്തി​ന് തു​ട​ക്ക​മി​ട്ട​തും രാ​ജീ​വ് ഗാ​ന്ധി​യാ​ണ്. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി വാ​ജ്പേ​യ് പോ​ലും അ​ദ്ദേ​ഹ​ത്തെ പു​ക​ഴ്ത്തി​യി​ട്ടു​ണ്ടെ​ന്നും മ​നോ​ജ് ക​ത്തി​ല്‍ കു​റി​ച്ചു.

രാ​ജീ​വി​നെ അ​പ​മാ​നി​ക്കു​ന്ന​വ​രെ അ​ദ്ദേ​ഹ​ത്തെ കൊ​ല​പ്പെ​ടു​ത്തി​യ​വ​രെ​പ്പോ​ലെ ത​ന്നെ കാ​ണാ​നേ ഞ​ങ്ങ​ള്‍ അ​മേ​ത്തി​ക്കാ​ര്‍​ക്ക് സാ​ധി​ക്കു​ക​യു​ള്ളെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു. യു​പി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് അ​ഴി​മ​തി​ക്കാ​ര​നാ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം അ​വ​സാ​നി​ച്ച​തെ​ന്ന മോ​ദി​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശ​മു​ണ്ടാ​യ​ത്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

പ്രധാന വാർത്തകൾ

‘ലൂസിഫർ’ തെലുങ്കിലേക്ക്.. സ്റ്റീഫൻ നെടുമ്പള്ളിയാവാൻ മെഗാസ്റ്റാർ ചിരഞ്ജീവി.. രാംചരൺ സയീദ് മസൂദായേക്കും.. പൃഥ്വി തന്നെ സംവിധാനം ചെയ്യുമോ..?

Published

on

By

മോഹൻലാലിനെ നായകനാക്കി പ്രിത്വിരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് മലയാള ചിത്രം ‘ലൂസിഫർ’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങി മെഗാസ്റ്റാർ ചിരഞ്ജീവി. സെയ്‌റ നരസിംഹ റെഡ്ഢി എന്ന തന്റെ പുതിയ ചിത്രത്തിൻറെ മലയാളം ലോഞ്ചിലാണ് ചിരഞ്ജീവി ഇക്കാര്യം പ്രഖ്യാപിച്ചത്. ലൂസിഫറിന് തെലുങ്ക് ഫിലിം ഇൻഡസ്ട്രിയായ ടോളിവുഡിലും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചതെങ്കിലും തങ്ങളുടെ ഒരു സൂപ്പർസ്റ്റാറിനെ ലൂസിഫെറിലെ നായകനായി കാണാൻ തെലുങ്ക് ചലച്ചിത്ര ആരാധകർക്ക് ആഗ്രഹമുണ്ട്. ലൂസിഫറിന്റെ തെലുങ്ക് റീമേക്കും മികച്ച വിജയമായാൽ ഇനി ഇറങ്ങാൻ പോകുന്ന അതിന്റെ രണ്ടാം ഭാഗമായ എമ്പുരാന് ഇന്ത്യ മുഴുവൻ മികച്ച ഇനീഷ്യൽ കളക്ഷനും സ്വീകാര്യതയും ലഭിക്കാനുള്ള സാധ്യതയാണ് ഒരുങ്ങുന്നത്.

ഇതേ സമയം ലൂസിഫറിന്റെ സംവിധായകൻ പ്രിത്വിരാജ് തന്നെ ചിത്രത്തിൽ അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റർ വേഷം ചെയ്യാനായി അദ്ദേഹത്തെ സമീപിച്ചിരുന്നതായി ചിരഞ്ജീവി വെളിപ്പെടുത്തി. എന്നാൽ സയീദ് മസൂദിന്റെ വേഷം ചിരഞ്ജീവിയുടെ മകൻ രാംചരൺ ചെയ്‌താൽ നന്നായേക്കുമെന്ന നിർദ്ദേശമാണ് പ്രിത്വി മുന്നോട്ട് വെച്ചത്. പ്രിത്വിയോട് തന്നെ ചിത്രം സംവിധാനം ചെയ്യാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും മെഗാസ്റ്റാർ വ്യക്തമാക്കി. ഉടൻ ഇറങ്ങാനിരിക്കുന്ന തന്റെ ബ്രഹ്‌മാണ്ഡ ചിത്രം സെയ്‌റ നരസിംഹ റെഡ്‌ഡിയിലെക്ക് പ്രിത്വിയെ വിളിച്ചിരുന്ന കാര്യവും ചിരഞ്ജീവി വെളിപ്പെടുത്തി.

Continue Reading

പ്രധാന വാർത്തകൾ

പാലാ ഇനി പുതിയ “മാണി” ഭരിക്കും. മാണി സി കാപ്പന് തകർപ്പൻ ജയം..

Published

on

By

കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയും എൻസിപി നേതാവുമായ മാണി സി കാപ്പൻ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോമിനെ 2943 വോട്ടിന് അട്ടിമറിച്ചു. 1967 മുതൽ കെ.എം. മാണി കൈവശം വെച്ചിരുന്ന കേരള കോൺഗ്രസ്സ് (എം) പാർട്ടിയുടെ ഉറച്ച കോട്ടയായിരുന്ന പാലായിൽ കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2006ലാണ് കെ.എം. മാണിയുടെ പാലാ പിടിക്കാൻ മാണി സി. കാപ്പൻ ആദ്യമായി ഇറങ്ങിയത്. അങ്ങനെ കെ.എം. മാണിക്കെതിരെ മത്സരിച്ച മൂന്ന് തവണയും പരാജയപ്പെട്ട മാണി സി. കാപ്പൻ തന്റെ നാലാമത്തെ അങ്കത്തിൽ അപ്രതീക്ഷിത വിജയം കൈവരിക്കുകയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിൽ അടിപതറിയിരിക്കുന്ന ഇടതുപക്ഷത്തിന്റെ തിരിച്ചുവരവ് കൂടിയാണ് മാണി സി. കാപ്പന്റെ വിജയം. കേരള കോൺഗ്രസ്സിലെ പടലപ്പിണക്കങ്ങൾ കൂടിയാണ് അവരുടെ കുഴി തോണ്ടിയത് എന്നും വേണമെങ്കിൽ പറയാം. ബാർ കോഴ വിവാദത്തിൽ പെട്ട് 2016ൽ തല നാരിഴയ്‌ക്കായിരുന്നു 5000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കെ.എം. മാണി രക്ഷപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പൊതുവേ യുഡിഎഫിന് അനുകൂലമായിരുന്ന സാഹചര്യത്തിൽ പി.ജെ. ജോസഫ് വിഭാഗവും ഔദ്യോഗിക വിഭാഗവും തമ്മിലുള്ള പരസ്യമായ ഏറ്റുമുട്ടൽ കേരളാ കോൺഗ്രസ്സിന്റെ പ്രതാപം അവസാനിപ്പിക്കുകയായിരുന്നു. കെ. എം. മാണിയുടെ വ്യക്തിപ്രഭാവവും ഒരു കാരണമായിരുന്നിരിക്കണം.

നടനും നിർമ്മാതാവും സംവിധായകനും കൂടിയാണ് മാണി സി. കാപ്പൻ. മേലേപ്പറമ്പിൽ ആൺവീട്, മാന്നാർ മത്തായി സ്‌പീക്കിങ് തുടങ്ങിയ ജനപ്രിയ സിനിമകളുടെ നിർമ്മാതാവായിരുന്നു അദ്ദേഹം. യഥാർത്ഥത്തിൽ സിദ്ദീഖ് ലാൽ സംവിധാനം നിർവ്വഹിച്ചിട്ടുള്ള മാന്നാർ മത്തായി സ്പീക്കിങ്ങിന്റെ ക്രെഡിറ്റ്സിൽ മാണി സി. കാപ്പന്റെ പേരാണ് സംവിധായകന്റെ സ്ഥാനത്ത് എഴുതിയിട്ടുള്ളത്. ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം.

 

Continue Reading

Uncategorized

ഇനി മുതൽ ഫെയ്‌സ്ബുക്കിൽ ലൈക്കെണ്ണമില്ല

Published

on

By

ചില ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഇനിമുതല്‍ ലൈക്കുകളുടെ എണ്ണം കാണാനാവില്ല. ഉപയോക്താക്കളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള ലോകത്തെ ആദ്യ ട്രയലില്‍ മറ്റുള്ളവരുടെ പോസ്റ്റുകളിലെ പ്രതികരണങ്ങളും വീഡിയോകളുമാണ് കാണാന്‍ കഴിയാതെ വരുക. പകരം ലൈക്കുകള്‍ പോസ്റ്റ് ഇടുന്ന ആള്‍ക്ക് മാത്രമേ കാണാന്‍ കഴിയൂ. ഓസ്ട്രേലിയയില്‍ ജൂലൈ മുതല്‍ ഇന്‍സ്റ്റാഗ്രാമില്‍ സമാനമായ പരീക്ഷണം നടക്കുന്നുണ്ട്. വെള്ളിയാഴ്ച ആരംഭിക്കുന്ന പുതിയ ഫേസ്ബുക്ക് ട്രയലും ഓസ്ട്രേലിയയില്‍ നിന്നുതന്നെയാണ് ആരംഭിക്കുന്നത്. ലൈക്കുകളുടെ എണ്ണം സാമൂഹികമായ താരതമ്യത്തിന് കാരണമാകുമെന്ന മാനസികാരോഗ്യ വിദഗ്ധരില്‍ നിന്നുള്ള ഫീഡ്ബാക്കിന്റെയും, ഫേസ്ബുക്കിന്റെതന്നെ ഗവേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് പുതിയ മാറ്റം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതെന്ന് ഫേസ്ബുക്ക് ഓസ്ട്രേലിയയുടെ പോളിസി ഡയറക്ടര്‍ മിയ ഗാര്‍ലിക് പറഞ്ഞു. ‘എണ്ണത്തെ സമവാക്യത്തില്‍ നിന്ന് പുറത്തെടുക്കുന്നതിലൂടെ ആളുകള്‍ക്ക് അവരുടെ ഇടപെടലുകളുടെയും ഉള്ളടക്കത്തിന്റെയും ഗുണനിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും’

പുതിയ മാറ്റം വ്യാപകമാകുന്നതോടെ ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ പങ്കുവെക്കുന്നതിനെ മത്സരബുദ്ധിയോടെ നോക്കിക്കാണുന്നത് കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്ലാം കാഴ്ചയില്‍ നിന്നുമാത്രമാണ് അപ്രത്യക്ഷമാവുക. ഫെയ്സ്ബുക്കിനെ ആശ്രയിക്കുന്ന ബിസിനസ്സുകള്‍ക്ക് അവര്‍ക്ക് ലഭ്യമായിരുന്ന എല്ലാ ടൂളുകളും തുടര്‍ന്നും ലഭിക്കും. മറ്റ് രാജ്യങ്ങളിലേക്ക് പരീക്ഷണം വ്യാപിക്കുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്നാണ് ഗാര്‍ലിക് പറയുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ നടക്കുന്ന പരീക്ഷണം എന്ന് അവസാനിപ്പിക്കുമെന്നോ ലോകവ്യാപകമായി എന്ന് പ്രാബല്യത്തില്‍ വരുമെന്നോ ഇനിയും വ്യക്തമാക്കിയിട്ടില്ല.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...

Trending