Connect with us

സിനിമാ വാർത്തകൾ

റിമി ടോമിയും ഭർത്താവും വേർപിരിയുന്നു; വിവാഹമോചന ഹർജി നല്‍കി

Published

on

കൊച്ചി: ഗായിക റിമി ടോമി വിവാഹ മോചനത്തിന്. ഭര്‍ത്താവ് റോയ്സുമായി വിവാഹ മോചനം ആവശ്യപ്പെട്ട് റിമി ടോമി എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കി. ഏപ്രില്‍ 12നാണ് ഹര്‍ജി നല്‍കിയത്. ഉഭയ സമ്മത പ്രകാരമാണ് ഹർജി. ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.

നേരത്തെ റിമിയോടും ഭര്‍ത്താവിനോടും വ്യാഴാഴ്ച ഹാജറാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. രണ്ടുപേരും കോടതിയില്‍ ഹാജറായിരുന്നു. ഇരുവര്‍ക്കും കൗണ്‍സിലിംഗ് നിര്‍ദേശിച്ച കോടതി കേസ് പരിഗണിക്കുന്നത് മാറ്റി. 2008ലാണ് റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്.

11 വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് പരസ്പര സമ്മതത്തോടെ പിരിയാന്‍ ഹർജി നൽകിയിരിക്കുന്നത്. ഇവർ ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും ഇവരുടെ സുഹൃത്തുകൾ പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

പ്രധാന വാർത്തകൾ

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കീർത്തി സുരേഷ് മികച്ച നടി, ജോജു ജോർജ്ജിന് പ്രത്യേക ജൂറി പരാമർശം..

Published

on

By

66-മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിന് കീർത്തി സുരേഷിന് മികച്ച നടിക്കുള്ള പുരസ്കാരവും ജോസഫ് എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് ജോജു ജോർജ്ജിന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചു. സുഡാനി ഫ്രം നൈജീരിയയാണ് മികച്ച മലയാള ചിത്രം. ഉറി : ദി സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്കി കൗശലും അന്ധാദുൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.

മറ്റു പ്രധാന പുരസ്‌കാര ജേതാക്കൾ 👇

മികച്ച സംവിധായകൻ : ആദിത്യധർ (ഉറി : ദി സർജിക്കൽ സ്ട്രൈക്ക്)

മികച്ച ചിത്രം : ഹെല്ലാരോ

മികച്ച തിരക്കഥ : ചി അർജുൻ ലാ സോ

മികച്ച തിരക്കഥ (Adapted) : അന്ധാദുൻ

മികച്ച സഹനടൻ : സ്വാനന്ദ് കിർകിരെ (ചുംബക്)

മികച്ച സഹനടി : സുരേഖ സിക്രി (ബധായ് ഹോ)

മികച്ച സംഗീതസംവിധായകൻ : സഞ്ജയ്‌ ലീല ബൻസാലി (പത്മാവത്)

മികച്ച പശ്ചാത്തല സംഗീതം : ഉറി

മികച്ച ഛായാഗ്രഹണം : എം.ജെ. രാധാകൃഷ്ണൻ (ഓള്)

മികച്ച ആക്ഷൻ : K.G.F

മികച്ച സ്പെഷ്യൽ എഫക്ട്സ് : K.G.F, Awe

മികച്ച പ്രൊഡക്ഷൻ ഡിസൈൻ : കമ്മാര സംഭവം

മികച്ച ശബ്ദമിശ്രണം : രംഗസ്ഥലം

മികച്ച നൃത്തസംവിധാനം : ഗൂമർ (പത്മാവത്)

മികച്ച എഡിറ്റിംഗ്‌ : നതിച്ചരമി

മികച്ച ഗായകൻ : അരിജിത് സിങ് (ബിൻതെ ദിൽ ; പത്മാവത്)

മികച്ച ഗായിക : ബിന്ദു മാലിനി (മായാവി മനവേ ; നതിച്ചരമി)

Continue Reading

സിനിമാ വാർത്തകൾ

ദേശീയ ചലച്ചിത്ര പുരസ്‌കാരം അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍

Published

on

By

ദേശീയ ചലച്ചിത്ര പുരസ്‌കാരം അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.തിരുവനന്തപുരത്ത് ടെലിവിഷന്‍ കലാകാരന്മാരുടെ സംഘടനയായ ‘കോണ്‍ടാക്ടി’ന്റെ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവാര്‍ഡ് നിര്‍ണയജൂറി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

സിനിമാ വാർത്തകൾ

അഭിഷേക് ബച്ചനൊപ്പം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി പേളി മാണി

Published

on

By

അഭിഷേക് ബച്ചനൊപ്പം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി പേളി മാണി. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് പേളി മാണിയുടെ ബോളിവുഡ് അരങ്ങേറ്റം. അഭിഷേക് ബച്ചനും , ആദിത്യ റോയ് കപൂറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.അടുത്ത വർഷം ചിത്രം പ്രദർശനത്തിനെത്തും.

ഗ്യാങ്സ്റ്റര്‍, ബര്‍ഫി, തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അനുരാഗ് ബസു.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...
പ്രധാന വാർത്തകൾ1 week ago

“നിങ്ങളുടെ നഷ്ടത്തിന് 50000 രൂപ ഞാൻ തരും” ; നൗഷാദിനെ പ്രശംസകൊണ്ട് മൂടി നിർമ്മാതാവ് തമ്പി ആന്റണി

പ്രധാന വാർത്തകൾ3 weeks ago

ആള്‍ക്കൂട്ടക്കൊലപാതകങ്ങളുടെ വർദ്ധനവിനെ കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ ഒമ്പത് പ്രമുഖര്‍ക്കെതിരെ കേസ്

പ്രധാന വാർത്തകൾ2 weeks ago

വഫ വിവാഹ മോചിതയല്ല, ശ്രീറാമിനെ അറിയില്ല; വെളിപ്പെടുത്തലുമായി വഫയുടെ ഭർതൃപിതാവ്

പ്രധാന വാർത്തകൾ4 weeks ago

അമ്പൂരിയില്‍ കൊലപാതകം ദൃശ്യം സിനിമയെ അനുകരിച്ച്; യുവതിയുടെ മൃതദേഹം ഉപ്പു വിതറി കുഴിച്ചിട്ട നിലയിൽ

കേരളം3 weeks ago

മദ്യപിച്ച്‌ അപകടമുണ്ടാക്കിയ ആളിന്റെ രക്തം പരിശോധിക്കാന്‍ അനുവാദം ചോദിക്കേണ്ട; പൊലീസിന് ഗുരുതര വീഴ്ചയെന്ന് തുറന്നടിച്ച് ജ.കെമാല്‍ പാഷ

Trending