Connect with us

India

താൻ തോൽക്കുകയാണെങ്കിൽ രാഷ്ട്രീയം അവസാനിപ്പിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച്‌ നവജ്യോത് സിംഗ് സിദ്ദു

Published

on

അമൃത്സർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിന് വെല്ലുവിളിച്ച്‌ മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദു. പ്രധാനമന്ത്രിയുടെ നേട്ടങ്ങള്‍ സംബന്ധിച്ച സംവാദത്തിനാണ് മോദിയെ സിദ്ദു ക്ഷണിച്ചിരിക്കുന്നത്. സംവാദത്തില്‍ താന്‍ തോല്‍ക്കുകയാണെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിക്കാമെന്നും സിദ്ദു വെല്ലുവിളിച്ചു. കോണ്‍ഗ്രസിനായി ജാര്‍ഖണ്ഡില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സിദ്ദുവിന്‍റെ വെല്ലുവിളി.
ആറ് പതിറ്റാണ്ട് കാലത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ സിദ്ദു മോദി ഒന്നും ചെയ്തില്ലെന്നും ആവര്‍ത്തിച്ചു. അംബാനി, അദാനി, ചില മോദികള്‍ തുടങ്ങിയവരെ സംരക്ഷിച്ചതല്ലാതെ നരേന്ദ്ര മോദി ഒന്നും ചെയ്തിട്ടില്ല. പൊതുമേഖല സ്ഥാപനങ്ങളെ നഷ്ടത്തിലേക്കാണ് നയിച്ചത്. സ്വാതന്ത്ര്യം ലഭിച്ച കാലം മുതല്‍ കോണ്‍ഗ്രസ് സംരക്ഷിച്ച്‌ പോന്നിരുന്ന ഭരണഘടനാ സ്ഥാപനങ്ങളെ മോദി നശിപ്പിച്ചുവെന്നും സിദ്ദു പറഞ്ഞു.
കഴിഞ്ഞ 70 വര്‍ഷത്തിനിടെ രാജ്യത്ത് സാമ്ബത്തികമായ വികസനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന ബിജെപിയുടെ ആരോപണത്തെയും സിദ്ദു തള്ളി. രാജ്യത്തിന് ആവശ്യമായ സൂചി മുതല്‍ വിമാനം വരെയുള്ള കാര്യങ്ങള്‍ ഈ 70 വര്‍ഷക്കാലയളവിലാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയുമായി കൂറുപുലര്‍ത്തുന്നവരെ ദേശീയവാദികളായും പാര്‍ട്ടി വിടുന്നവരെ ദേശവിരുദ്ധരുമായാണ് അവര്‍ കാണുന്നതെന്നും സിദ്ദു കുറ്റപ്പെടുത്തി.‌ അമേഠിയില്‍ കോണ്‍​ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ​ഗാന്ധി പരാജയപ്പെട്ടാല്‍ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും മുൻപ് സിദ്ദു പറഞ്ഞിരുന്നു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

India

കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും; മുകുള്‍ വാസ്‌നിക്കിനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും സാധ്യത

Published

on

By

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും. മുതിര്‍ന്ന നേതാക്കളായ മുകുള്‍ വാസ്‌നിക്കിന്റെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. ഇതില്‍ മുകുള്‍ വാസ്‌നിക്കിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, അഹമ്മദ് പട്ടേല്‍ എന്നിവര്‍ മുകുള്‍ വാസ്‌നിക്കിന് അനുകൂലനിലപാട് സ്വീകരിച്ചെന്നാണ് വിവരം. ഇരുവര്‍ക്കും പുറമേ ജ്യോതിരാദിത്യ സിന്ധ്യയുടെ പേരാണ് അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്.
ഇന്ന് നടക്കുന്ന പ്രവര്‍ത്തകസമിതിക്ക് മുന്നോടിയായി ചേരുന്ന സംസ്ഥാനനേതാക്കളുടെ യോഗത്തിലും സമവായചര്‍ച്ചയുണ്ടാവും. പ്രവര്‍ത്തക സമിതിയംഗങ്ങളെ കൂടാതെ പിസിസി അധ്യക്ഷന്‍മാരുടെയും എഐസിസി ഭാരവാഹികളുടെയും എംപിമാരുടെയും നിലപാട് കൂടി യോഗത്തില്‍ ചോദിച്ചറിയും. പ്രവര്‍ത്തകസമിതി വിശാലയോഗമാക്കി മാറ്റി പ്രഖ്യാപനം നടത്താനാണ് ധാരണ. രാഹുല്‍ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വി നേരിടേണ്ടിവന്ന പശ്ചാത്തലത്തില്‍ അധ്യക്ഷസ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി രാജിവച്ചതിനെത്തുടര്‍ന്നാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നത്.

അധ്യക്ഷനു പുറമെ ഉപാധ്യക്ഷന്‍മാരെയും പ്രവര്‍ത്തകസമിതി തീരുമാനിക്കും. മുതിര്‍ന്ന നേതാക്കള്‍ക്കും യുവനേതാക്കള്‍ക്കും ഒരുപോലെ സ്വീകാര്യനാണ് മുകുള്‍ വാസ്‌നിക്. 59 കാരനായ മുകുള്‍ വാസ്‌നിക് മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്നു. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയും തൊഴില്‍മന്ത്രിയുമായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതില്‍ പാര്‍ട്ടിയില്‍ത്തന്നെ അസംതൃപ്തി പുകയുന്നതിനിടെയാണ് കോണ്‍ഗ്രസ് വീണ്ടും പ്രവര്‍ത്തകസമിതി യോഗം വിളിച്ചത്.

Continue Reading

India

ജമ്മുവില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു

Published

on

By

ജമ്മു: ദിവസങ്ങളായി ജമ്മുവില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ഓഗസ്റ്റ് അഞ്ചിന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ജമ്മു ഭരണകൂടം പിന്‍വലിച്ചത്. ജില്ലാ മജിസ്ട്രേറ്റ് സുഷമ ചൗഹാനാണ് നിരോധനാജ്ഞ പിന്‍വലിച്ചത്.
നിരോധനാജ്ഞ പിന്‍വലിച്ച സാഹചര്യത്തില്‍ ജമ്മുവിലെ സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് മുന്നോടിയായാണ് കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള മെഹബൂബ മുഫ്തി, സി.പി.എം എം.എല്‍.എ മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയവരെ വീട്ടുതടങ്കലിലാക്കുകയുമുണ്ടായി.

Continue Reading

India

ഈ സ്വാതന്ത്ര്യ ദിനത്തിൽ ലഡാക്കിൽ ദേശീയ പതാക ഉയർത്തുന്നത് ധോണി

Published

on

By

ലഡാക്ക്: ഈ സ്വാതന്ത്ര്യ ദിനത്തിൽ ലഡാക്കിൽ ത്രിവർണ്ണ പതാക ഉയർത്തുന്നത് മുൻ ഇന്ത്യൻ ക്രിക്കറ്റ്
ക്യാപ്റ്റനും ലെഫ്റ്റനെന്റ് കേണലുമായ എംഎസ് ധോണിയെന്ന് റിപ്പോർട്ട്. നിലവിൽ ദക്ഷിണ കശ്മീരിലെ 106 ടിഎ ബറ്റാലിയനിൽ സേവനം അനുഷ്ഠിക്കുന്ന ധോണി, ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷം നടക്കുന്ന സ്വാതന്ത്ര ദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തുന്ന ആദ്യ വ്യക്തിയായിരിക്കും. ജൂലൈ 31നാണ് ധോണി ബറ്റാലിയണിൽ എത്തിയ ധോണിയുടെ സേവനം ഓഗസറ്റ് 15 വരെയാണ്. നാളെ ധോണി ലേയിലേക്ക് തിരിക്കും. സൈനികർക്കൊപ്പം ഫുട്‌ബോളും വോളിബോളും കളിച്ച്, ധോണി അവർക്ക് പ്രചോദനം നൽകുന്നുണ്ടെന്ന് മുതിർന്ന സാനിക ഉദ്യോഗസ്ഥൻ പറഞ്ഞു. കടുത്ത പരിശീനങ്ങളോടും ധോണി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 15 വരെ ധോണി കശ്മീർ താഴ്‌വരയിൽ ഉണ്ടാകുമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...

Trending