Connect with us

India

‘നഗ്നസന്യാസി’യുടെ പ്രസംഗത്തെ പരിഹസിച്ചവർക്ക് പത്തുലക്ഷം രൂപ പിഴ വിധിച്ച് ഹെെക്കോടതി

Published

on

ചണ്ഡിഗഡ്: ഹരിയാന നിയമസഭയില്‍ പ്രമുഖ ജൈന സന്യസി തരുണ്‍ സാഗര്‍ മഹാരാജ നടത്തിയ പ്രസംഗത്തെ പരിഹസിച്ചവര്‍ക്ക് 10 ലക്ഷം രൂപ പിഴ വിധിച്ച്‌ ഹരിയാന ഹൈക്കോടതി. സംഗീത സംവിധായകനായ വിശാല്‍ ദാദ്‌ലാനി, രാഷ്ട്രീയക്കാരനായ തെഹ്‌സീന്‍ പൂനാവാല എന്നിവരാണ് പത്തു ലക്ഷം വീതം പിഴ ഒടുക്കേണ്ടത്. ഇരവരും പ്രസിദ്ധി ലഭിക്കുന്നതിനായാണ് തരുണ്‍ സാഗര്‍ മഹാരാജ പരിഹസിച്ചതെന്ന് കോടതി വിലയിരുത്തി.
2016 ഓഗസ്റ്റ് 25നാണ് മുനി തരുണ്‍ സാഗര്‍ മഹാരാജ ഹരിയാന നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. സ്ത്രീകളടക്കമുള്ള നിയമസഭാ അംഗങ്ങള്‍ക്ക് മുമ്ബിലാണ് മണിക്കൂറുകളോളം സന്യാസി പ്രസംഗിച്ചത്. ഇത് രാജ്യത്ത് വലിയ ചര്‍ച്ചയായതിന് പിന്നാലെ ഇത്തരം ആളുകള്‍ക്ക് വോട്ടു ചെയ്താല്‍ ഇതുപോലുള്ള അസംബന്ധങ്ങള്‍ കാണേണ്ടിവരുമെന്നാണ് വിശാല്‍ ട്വീറ്റ് ചെയ്യുകയായിരുന്നു. ആം ആദ്മിയെ പിന്തുണയ്ക്കുന്ന വിശാലിനെതിരെ അരവിന്ദ് കേജ്‌രിവാള്‍ അടക്കം രംഗത്ത് വന്നതും അന്ന് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഒരു സ്ത്രീ നഗ്‌നയായി എത്തിയാല്‍ അവളെ വേശ്യയെന്ന് വിളിക്കുമെന്നും ചിലര്‍ നിയമസഭയില്‍ നഗ്‌നനായി വന്നാല്‍ അതിനെ വിശുദ്ധമാക്കുമെന്നുമായിരുന്നു തെഹ്‌സീന്‍ പൂനാവാലയുടെ വിമര്‍ശനം.
1967 ജൂണ്‍ 26ന് മധ്യപ്രദേശിലെ ദാമോഹില്‍ ജനിച്ച തരുണ്‍ സാഗറിന്റെ യഥാര്‍ത്ഥ പേര് പവന്‍കുമാര്‍ ജെയിന്‍ എന്നാണ്. 1980ല്‍ ആചാര്യ പശുപദന്ത് സാഗറില്‍ നിന്ന് മുനി ദീക്ഷ സ്വീകരിച്ചു. നിയമസഭയില്‍ അംഗങ്ങളുടെ മുന്നില്‍ പൂര്‍ണ നഗ്നനായി പ്രസംഗിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഹരിയാന നേരിടുന്ന പെണ്‍ ഭ്രൂണഹത്യയെക്കുറിച്ചൊക്കെയാണ് അന്ന് ഹരിയാന നിയമസഭയില്‍ മുനി സംസാരിച്ചത്.
രാജ്യത്തു സ്ത്രീ പുരുഷ അനുപാതം വര്‍ധിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 1000 പുരുഷന്മാര്‍ക്കു 990 സ്ത്രീകളാണ് ഇപ്പോഴുള്ളത്. ഇതിനര്‍ഥം 10 പുരുഷന്മാര്‍ വിവാഹം കഴിക്കാതിരിക്കണമെന്നാണ്. ഇതു വിഷമകരമായ സ്ഥിതിയാണ്. ഇതു വര്‍ധിപ്പിക്കാന്‍ പല കാര്യങ്ങള്‍ ചെയ്യാം. പെണ്‍മക്കളുള്ള രാഷ്ട്രീയക്കാര്‍ക്കു തിരഞ്ഞെടുപ്പില്‍ മുന്‍ഗണന നല്‍കണം. പെണ്‍കുട്ടികളുള്ള വീടുകളില്‍ നിന്നുള്ളവര്‍ക്കു മാത്രമേ പെണ്‍മക്കളെ വിവാഹം ചെയ്തു കൊടുക്കൂ എന്നു മാതാപിതാക്കള്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പാകിസ്ഥാനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പാക് ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്തുകയാണെന്നായിരുന്നു അദ്ദേഹം വിമര്‍ശിച്ചത്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

India

കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും; മുകുള്‍ വാസ്‌നിക്കിനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും സാധ്യത

Published

on

By

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ ഇന്ന് പ്രഖ്യാപിക്കും. മുതിര്‍ന്ന നേതാക്കളായ മുകുള്‍ വാസ്‌നിക്കിന്റെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. ഇതില്‍ മുകുള്‍ വാസ്‌നിക്കിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, അഹമ്മദ് പട്ടേല്‍ എന്നിവര്‍ മുകുള്‍ വാസ്‌നിക്കിന് അനുകൂലനിലപാട് സ്വീകരിച്ചെന്നാണ് വിവരം. ഇരുവര്‍ക്കും പുറമേ ജ്യോതിരാദിത്യ സിന്ധ്യയുടെ പേരാണ് അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്.
ഇന്ന് നടക്കുന്ന പ്രവര്‍ത്തകസമിതിക്ക് മുന്നോടിയായി ചേരുന്ന സംസ്ഥാനനേതാക്കളുടെ യോഗത്തിലും സമവായചര്‍ച്ചയുണ്ടാവും. പ്രവര്‍ത്തക സമിതിയംഗങ്ങളെ കൂടാതെ പിസിസി അധ്യക്ഷന്‍മാരുടെയും എഐസിസി ഭാരവാഹികളുടെയും എംപിമാരുടെയും നിലപാട് കൂടി യോഗത്തില്‍ ചോദിച്ചറിയും. പ്രവര്‍ത്തകസമിതി വിശാലയോഗമാക്കി മാറ്റി പ്രഖ്യാപനം നടത്താനാണ് ധാരണ. രാഹുല്‍ ഗാന്ധിയും, പ്രിയങ്കാ ഗാന്ധിയും പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തോല്‍വി നേരിടേണ്ടിവന്ന പശ്ചാത്തലത്തില്‍ അധ്യക്ഷസ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി രാജിവച്ചതിനെത്തുടര്‍ന്നാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നത്.

അധ്യക്ഷനു പുറമെ ഉപാധ്യക്ഷന്‍മാരെയും പ്രവര്‍ത്തകസമിതി തീരുമാനിക്കും. മുതിര്‍ന്ന നേതാക്കള്‍ക്കും യുവനേതാക്കള്‍ക്കും ഒരുപോലെ സ്വീകാര്യനാണ് മുകുള്‍ വാസ്‌നിക്. 59 കാരനായ മുകുള്‍ വാസ്‌നിക് മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രിയായിരുന്നു. മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രിയും തൊഴില്‍മന്ത്രിയുമായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞ് എട്ടാഴ്ച പിന്നിട്ടിട്ടും അധ്യക്ഷനെ കണ്ടെത്താനാവാത്തതില്‍ പാര്‍ട്ടിയില്‍ത്തന്നെ അസംതൃപ്തി പുകയുന്നതിനിടെയാണ് കോണ്‍ഗ്രസ് വീണ്ടും പ്രവര്‍ത്തകസമിതി യോഗം വിളിച്ചത്.

Continue Reading

India

ജമ്മുവില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു

Published

on

By

ജമ്മു: ദിവസങ്ങളായി ജമ്മുവില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ഓഗസ്റ്റ് അഞ്ചിന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ജമ്മു ഭരണകൂടം പിന്‍വലിച്ചത്. ജില്ലാ മജിസ്ട്രേറ്റ് സുഷമ ചൗഹാനാണ് നിരോധനാജ്ഞ പിന്‍വലിച്ചത്.
നിരോധനാജ്ഞ പിന്‍വലിച്ച സാഹചര്യത്തില്‍ ജമ്മുവിലെ സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് മുന്നോടിയായാണ് കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള മെഹബൂബ മുഫ്തി, സി.പി.എം എം.എല്‍.എ മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയവരെ വീട്ടുതടങ്കലിലാക്കുകയുമുണ്ടായി.

Continue Reading

India

ഈ സ്വാതന്ത്ര്യ ദിനത്തിൽ ലഡാക്കിൽ ദേശീയ പതാക ഉയർത്തുന്നത് ധോണി

Published

on

By

ലഡാക്ക്: ഈ സ്വാതന്ത്ര്യ ദിനത്തിൽ ലഡാക്കിൽ ത്രിവർണ്ണ പതാക ഉയർത്തുന്നത് മുൻ ഇന്ത്യൻ ക്രിക്കറ്റ്
ക്യാപ്റ്റനും ലെഫ്റ്റനെന്റ് കേണലുമായ എംഎസ് ധോണിയെന്ന് റിപ്പോർട്ട്. നിലവിൽ ദക്ഷിണ കശ്മീരിലെ 106 ടിഎ ബറ്റാലിയനിൽ സേവനം അനുഷ്ഠിക്കുന്ന ധോണി, ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷം നടക്കുന്ന സ്വാതന്ത്ര ദിനാഘോഷ പരിപാടിയിൽ പതാക ഉയർത്തുന്ന ആദ്യ വ്യക്തിയായിരിക്കും. ജൂലൈ 31നാണ് ധോണി ബറ്റാലിയണിൽ എത്തിയ ധോണിയുടെ സേവനം ഓഗസറ്റ് 15 വരെയാണ്. നാളെ ധോണി ലേയിലേക്ക് തിരിക്കും. സൈനികർക്കൊപ്പം ഫുട്‌ബോളും വോളിബോളും കളിച്ച്, ധോണി അവർക്ക് പ്രചോദനം നൽകുന്നുണ്ടെന്ന് മുതിർന്ന സാനിക ഉദ്യോഗസ്ഥൻ പറഞ്ഞു. കടുത്ത പരിശീനങ്ങളോടും ധോണി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 15 വരെ ധോണി കശ്മീർ താഴ്‌വരയിൽ ഉണ്ടാകുമെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...
പ്രധാന വാർത്തകൾ1 week ago

“നിങ്ങളുടെ നഷ്ടത്തിന് 50000 രൂപ ഞാൻ തരും” ; നൗഷാദിനെ പ്രശംസകൊണ്ട് മൂടി നിർമ്മാതാവ് തമ്പി ആന്റണി

പ്രധാന വാർത്തകൾ3 weeks ago

ആള്‍ക്കൂട്ടക്കൊലപാതകങ്ങളുടെ വർദ്ധനവിനെ കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ ഒമ്പത് പ്രമുഖര്‍ക്കെതിരെ കേസ്

പ്രധാന വാർത്തകൾ2 weeks ago

വഫ വിവാഹ മോചിതയല്ല, ശ്രീറാമിനെ അറിയില്ല; വെളിപ്പെടുത്തലുമായി വഫയുടെ ഭർതൃപിതാവ്

പ്രധാന വാർത്തകൾ4 weeks ago

അമ്പൂരിയില്‍ കൊലപാതകം ദൃശ്യം സിനിമയെ അനുകരിച്ച്; യുവതിയുടെ മൃതദേഹം ഉപ്പു വിതറി കുഴിച്ചിട്ട നിലയിൽ

കേരളം3 weeks ago

മദ്യപിച്ച്‌ അപകടമുണ്ടാക്കിയ ആളിന്റെ രക്തം പരിശോധിക്കാന്‍ അനുവാദം ചോദിക്കേണ്ട; പൊലീസിന് ഗുരുതര വീഴ്ചയെന്ന് തുറന്നടിച്ച് ജ.കെമാല്‍ പാഷ

Trending