Connect with us

വിദേശം

റമദാനിൽ കുവൈറ്റിലെ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു

Published

on

കുവൈറ്റ് സിറ്റി:റമദാന്‍ മാസത്തില്‍ കുവൈറ്റില്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയായിരിക്കുമെന്ന് സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ അറിയിച്ചു.

വാണിജ്യം, ഔകാഫ് , ജസ്റ്റിസ്, പബ്ലിക് വര്‍ക്ക്‌സ്, വിദ്യാഭ്യാസം , വിവരസാങ്കേതികം , വിവിധ അതോറിറ്റികളായ ഹൗസിംഗ് കെയര്‍ , പോര്‍ട്ട്‌സ്, അഗ്രിക്കള്‍ച്ചറല്‍ , യൂത്ത്, സ്‌പോര്‍ട്‌സ്, എന്‍വയോന്‍മെന്റ്, കസ്റ്റംസ് വകുപ്പ്, ഫയര്‍ , ക്രെഡിറ്റ് ബാങ്ക് , സക്കാത്ത് ഹൗസ് , മുന്‍സിപാലിറ്റി, സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ , ആര്‍ട്‌സ് തുടങ്ങിയവയ്ക്കാണ് ഈ സമയം.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

വിദേശം

യുഎഇയിലെ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനുള്ള പരിശീലനം ഇനി ഇന്ത്യയിൽ നിന്ന് തന്നെ പൂര്‍ത്തിയാക്കാം

Published

on

By

അബുദാബി: യുഎഇയിലെ പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനുള്ള പരിശീലനം ഇനി നാട്ടില്‍ നിന്ന് തന്നെ പൂര്‍ത്തിയാക്കാം. ഇന്ത്യയിലെ നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേഷനും എമിറേറ്റ്സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടും ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. രാജ്യത്തെ വിവിധയിടങ്ങളിലുള്ള ഡ്രൈവിങ് സ്കൂളുകള്‍ വഴി യുഎഇ ലൈസന്‍സിനുള്ള ക്ലാസുകള്‍ നടത്തും. പിന്നീട് യുഎഇയില്‍ എത്തിയശേഷം ടെസ്റ്റില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

യുഎഇ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകുന്നതിന് മുന്‍പ് പൂര്‍ത്തീകരിക്കേണ്ട പരിശീലനം ഇന്ത്യയില്‍ തന്നെ ലഭ്യമാക്കുന്ന തരത്തിലാണ് സംവിധാനമൊരുക്കുന്നതെന്ന് നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേന്‍ എം.ഡി ഡോ. മനീഷ് കുമാര്‍ പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കും. യുഎഇയിലെത്തിയ ശേഷം എമിറേറ്റ്സ് ഡ്രൈവിങ് സ്കൂള്‍ ക്യാമ്പസുകള്‍ വഴി തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി ടെസ്റ്റിന് ഹാജരാവാം. ഡ്രൈവിങ് പരിശീലനത്തിന് ആവശ്യമായ ചിലവും സമയവും ലാഭിക്കാന്‍ പുതിയ പദ്ധതിയിലൂടെ പ്രവാസികള്‍ക്കാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭാരിച്ച ചിലവ് കാരണം യുഎഇയിലെ ഡ്രൈവിങ് പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് നേടാന്‍ പല പ്രവാസികള്‍ക്കും സാധിക്കാറില്ല. ടെസ്റ്റുകളുടെ എണ്ണത്തിനുസരിച്ച് 5000 ദിര്‍ഹം മുതല്‍ മുകളിലേക്കാണ് ചിലവ്. പ്രവാസികള്‍ കൂടുതലുള്ള കേരളം, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിലായിരിക്കും നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തില്‍ നിലവിലുള്ള ഡ്രൈവിങ് സ്കൂളുകളില്‍ ലെഫ്റ്റ് ഹാന്റ് ‍ഡ്രൈവിങ് ഉള്‍പ്പെടെയുള്ള സൗകര്യമൊരുക്കുകയായിരിക്കും ചെയ്യുന്നത്. അടുത്ത ഘട്ടത്തില്‍ സൗദി ഉള്‍പ്പെടെയുള്ള മറ്റ് ജിസിസി രാജ്യങ്ങളുടെ ഡ്രൈവിങ് പരിശീലനം തുടങ്ങുന്ന തരത്തിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമിച്ചിട്ടുണ്ടെന്ന് നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേന്‍ അറിയിച്ചു.

Continue Reading

വിദേശം

കുവൈത്തിൽ നിന്ന് 4500 വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തി

Published

on

By

കു​വൈ​ത്ത്​ സി​റ്റി: കു​​വൈ​ത്തി​ൽ​നി​ന്ന്​ നാ​ലു മാ​സ​ത്തി​ന​കം ഇ​ഖാ​മ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​വ​ർ, വി​വി​ധ കേ​സു​ക​ളി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച​വ​ർ, കോ​ട​തി നാ​ടു​ക​ട​ത്ത​ൽ വി​ധി​ച്ച​വ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 4500 വി​ദേ​ശി​ക​ളെ നാ​ടു​ക​ട​ത്തി. ജ​നു​വ​രി ഒ​ന്നു​മു​ത​ൽ ഏ​പ്രി​ൽ 30 വ​രെ നാ​ടു​ക​ട​ത്തി​യ​വ​രു​ടെ ക​ണ​ക്കാ​ണ്​ താ​മ​സ​കാ​ര്യ വ​കു​പ്പ്​ പു​റ​ത്തു​വി​ട്ട​ത്. നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​രി​ല്‍ ഇ​ന്ത്യാ​ക്കാ​രാ​ണ് കൂ​ടു​ത​ല്‍. 

Continue Reading

വിദേശം

കുവൈത്തിൽ വിമാനത്തിന്റെ ചക്രത്തിനടിയിൽപെട്ട് മലയാളി യുവാവ് മരണപ്പെട്ടു

Published

on

By

കുവൈറ്റ് :കുവൈറ്റിൽ വിമാനത്തിന്റെ ചക്രത്തിനടിയിൽപെട്ട് മലയാളി യുവാവ് മരണപ്പെട്ടു. കുവൈത്ത് എയർവേസ് ടെക്നീഷ്യനായ തിരുവനന്തപുരം കുറ്റിച്ചൽ പൊള്ളാട്ട്​ തികോടം സ്വദേശി ആനന്ദ് രാമചന്ദ്രനാണ് മരിച്ചത്.കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്സി വേയിൽ തിങ്കളാഴ്ച വൈകീട്ട് ആണ് അപകടം സംഭവിച്ചത്. പാർക്കിംഗ് ബേയിലേക്ക് കെട്ടി വലിച്ച് കൊണ്ട് പോകുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനത്തിൻെറ മുൻ ചക്രം കയറിയിറങ്ങുകയായിരുന്നു. 

സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കുവൈത്ത് എയർവേസ് ട്വിറ്ററിൽ അറിയിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് വൈകീട്ട് കുവൈത്ത് എയർവേസ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോകും.A

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...

Trending