Connect with us

India

“പ്രധാനമന്ത്രി സംസാരിക്കേണ്ടത് കർഷകരോട്, അല്ലാതെ സിനിമാ താരങ്ങളോടല്ല”; അക്ഷയ്കുമാറുമായുള്ള മോദിയുടെ അഭിമുഖത്തെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി

Published

on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി സംസാരിക്കേണ്ടത് കർഷകരോടാണ്, അല്ലാതെ സിനിമാ താരങ്ങളോടല്ലെന്ന് പ്രിയങ്ക പറഞ്ഞു. നടൻ അക്ഷയ് കുമാറുമായുള്ള പ്രധാനമന്ത്രിയുടെ അഭിമുഖത്തിൽ വിമർശനവുമായി കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാലയും രംഗത്തെത്തി. രാഷ്ടീയത്തിൽ പരാജയപ്പെട്ട മോദി സിനിമാ അഭിനയത്തിന് തയ്യാറെടുക്കുന്നുവെന്നായിരുന്നു സുർജേവാലയുടെ പ്രതികരണം.
പ്രധാനമന്ത്രിയാകുമെന്നത് ഒരിക്കൽ പോലും കരുതിയിരുന്നില്ലെന്നും സൈനികനാകാനാണ് ആഗ്രഹിച്ചതെന്നുമായിരുന്നു അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിൽ മോദി പറഞ്ഞത്. റിട്ടയർ പ്ലാനുകളെക്കുറിച്ച് ആലോചിച്ചിട്ടില്ല. എപ്പോഴും ജോലി ചെയ്തു കൊണ്ടിരിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. നുണ പറഞ്ഞത് ദീർഘ കാലം ജനങ്ങളുടെ മതിപ്പ് നേടാൻ കഴിയുകയില്ല. ചില ചിട്ടകൾ പാലിക്കുന്ന വ്യക്തിയാണ് താനെന്നും മോദി പറഞ്ഞിരുന്നു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമ്താ ബാനർജിയും മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാബ് നബി ആസാദുമായി നല്ല ബന്ധമാണുള്ളത്. തെരെഞ്ഞെടുപ്പ് സമയത്ത് മുടക്കം സംഭവിക്കാറുണ്ടെങ്കിലും മമ്താ ബാനർജി എല്ലാവർഷവും കുർത്ത സമ്മാനിക്കാറുണ്ട്. തെരെഞ്ഞെടുപ്പ് സമയത്ത് ഈ കാര്യം പറയുന്നത് തന്നെ ബാധിക്കുമെങ്കിലും ഇത് പറയാൻ തനിക്ക് മടിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

India

എന്‍.ഡി.എയുടെ മുന്നേറ്റം മോദി കാരണമല്ല; ഹിന്ദുത്വ തരംഗമെന്ന് സുബ്രമണ്യം സ്വാമി

Published

on

By

ന്യൂഡല്‍ഡി; എന്‍.ഡി.എയുടെ മുന്നേറ്റം ഹന്ദുത്വ തരംഗം മൂലമാണെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി. പൊതുതെരഞ്ഞെടുപ്പില്‍ മുന്നൂറിലേറെ സീറ്റുകളില്‍ എന്‍ഡിഎ ലീഡ് തുടരുന്നതിനിടെയാണ് സ്വാമിയുടെ പ്രതികരണം. എന്‍ഡിഎയുടെ വിജയത്തിന് കാരണം മോദി തരംഗമല്ലെന്നും ഹന്ദുത്വ തരംഗമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
ജാതിക്കുമേല്‍ ഹിന്ദുത്വ വിശ്വാസം നേടിയ വിജയമാണിത്. ജാതിക്ക് മേല്‍ ഹിന്ദുക്കള്‍ വളര്‍ന്നിരിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. പുതിയ തലമുറ വോട്ടര്‍മാര്‍ വിജയത്തില്‍ വളരെ വലിയ പങ്കുവഹിച്ചു. അവര്‍ ജാതി ചിന്തക്ക് സ്ഥാനം നല്‍കിയില്ലെന്നും സുബ്രമണ്യം സ്വാമി പറഞ്ഞു.
മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളിലെ പാളിച്ചകള്‍ക്ക് ജനങ്ങള്‍ മാപ്പ് നല്‍കുകയും, അദ്ദേഹം എടുത്ത കടുത്ത നിലപാടുകളെ ബഹുമാനിച്ച് വോട്ട് ചെയ്യുകയും ചെയ്‌തെന്നും മുതല്‍കൂട്ടായെന്നും സുബ്രമണ്യം സ്വാമി പറഞ്ഞു. തെരഞ്ഞെടുപ്പിനിടെ, പുല്‍വാമ ആക്രമണമില്ലെങ്കില്‍ ബി.ജെ.പി 160 സീറ്റ് തികക്കില്ല എന്നും സാമ്പത്തിക നയങ്ങളില്‍ ബി.ജെ.പി പരാജയമായിരുന്നു എന്നും സുബ്രമണ്യം സ്വാമി പറഞ്ഞിരുന്നു.

Continue Reading

India

കേവല ഭൂരിപക്ഷം കടന്ന് ബി.ജെപി … കേരളത്തിൽ എൽഡിഎഫിനെ ഞെട്ടിച്ച് യുഡിഎഫ് മുന്നേറ്റം

Published

on

By

ന്യൂഡല്‍ഹി/ തിരുവനന്തപുരം : ലോക് സഭാ തിരഞ്ഞെടുപ്പിൽ വൻ തരംഗം സൃഷ്ടിച്ച് ബി.ജെ.പിയും എൻ.ഡി.എയും മുന്നേറുന്നു. ഒറ്റക്ക് ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടുന്ന സാഹചര്യമാണുള്ളത്. കേരളം തൂത്ത് വാരി ചെങ്കോട്ടകൾ പോലും തകർത്ത് യു.ഡി.എഫും രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

കക്ഷിനില

ഇന്ത്യ – 533/542

എന്‍.ഡി.എ – 317

കോൺഗ്രസ്സ് (യു.പി.എ ) – 113

എസ്.പി – 22

മറ്റുള്ളവര്‍ – 77

കേരളം – 20/20

എല്‍.ഡി.എഫ് – 0

കോൺഗ്രസ്സ് (യു.പി.എ ) – 20

എന്‍.ഡി.എ – 0

Continue Reading

India

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം: കേന്ദ്രത്തിൽ എൻ.ഡി.എയും കേരളത്തിൽ യു.ഡി.എഫും കുതിക്കുന്നു

Published

on

By

ന്യൂഡല്‍ഹി/ തിരുവനന്തപുരം : ലോകസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കവെ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ തുടക്കം മുതൽ തന്നെ ലീഡ് നേടുന്ന കാഴ്ചയാണ് കാണുന്നത്. കേരളത്തിൽ യു.ഡി.എഫിനാണ് ഭൂരിപക്ഷം.

കക്ഷിനില

ഇന്ത്യ – 259/542

എന്‍.ഡി.എ – 161

കോൺഗ്രസ്സ് (യു.പി.എ ) – 63

മറ്റുള്ളവര്‍ – 35

കേരളം – 18/20

എല്‍.ഡി.എഫ് – 5

കോൺഗ്രസ്സ് (യു.പി.എ ) – 11

എന്‍.ഡി.എ – 1

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...

Trending