Connect with us

കേരളം

വഴിയൊരുക്കൂ കുഞ്ഞ് ജീവനായി, വീണ്ടും പിഞ്ചു കുഞ്ഞുമായി മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലന്‍സ് യാത്ര

Published

on

മലപ്പുറം: വീണ്ടും കുഞ്ഞ് ജീവനു വേണ്ടി റോഡില്‍ കൈകോര്‍ക്കാനൊരുങ്ങി കേരളം. പെരിന്തല്‍മണ്ണ അല്‍ ശിഫ ആശുപത്രിയില്‍ നിന്നും 3 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് എത്തിക്കാന്‍ ആംബുലന്‍സ് പുറപ്പെട്ടു.
അഞ്ചരയോടെയാണ് പോലീസ് സഹായത്തോടെ പ്രത്യേക ആംബുലൻസ് പുറപ്പെട്ടത്. മലപ്പുറം ജില്ലയിലെ വേങ്ങൂര്‍ സ്വദേശിയായ കളത്തില്‍ നജാദ് ഇര്‍ഫാന ദമ്പതികളുടേതാണ് കുഞ്ഞ്. അതീവ ഗുരുതര സാഹചര്യത്തിലുള്ള ഈ കുട്ടിയെ എത്രയും പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിക്കേണ്ടതുണ്ട്.
സമാനമായ രീതിയില്‍ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി ഇന്നലെയാണ് ഹൃദയ ശസ്ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലന്‍സ് പറന്നത്. എന്നാല്‍ ആരോഗ്യമന്ത്രി ഇടപെട്ട് ചികിത്സ കൊച്ചി ആമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

കേരളം

അപകടസ്ഥലങ്ങളില്‍ മൈക്ക് വച്ച് വിളിച്ച് പറഞ്ഞിട്ടും ആളുകൾ മാറാൻ തയാറാവുന്നില്ല; ഈ സ്ഥിതി മാറണമെന്ന് മന്ത്രി ഇ.പി ജയരാജന്‍

Published

on

By

കണ്ണൂര്‍: കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂരില്‍ മൂന്നുപേര്‍ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്‌തെന്ന് മന്ത്രി ഇ പി ജയരാജന്‍. എല്ലാ നദികളും കരകവിഞ്ഞ കണ്ണൂരില്‍ 71 ക്യാമ്പുകളാണ് ഉള്ളത്. വിവിധ ക്യാമ്പുകളിലായി 8000 ത്തോളും ആളുകളുണ്ട്. മാറിത്താമസിക്കാന്‍ വൈമുഖ്യം കാണിക്കുന്നത് അപകടമുണ്ടാക്കും. ചില സ്ഥലങ്ങളില്‍ മൈക്ക് വച്ച് വിളിച്ച് പറഞ്ഞിട്ടും ആളുകള്‍ വീടുകളില്‍ നിന്ന് മാറുന്നില്ല. വീടിനോടുള്ള വൈകാരിക ബന്ധം കാരണം പലരും മാറാന്‍ മടിക്കുകയാണ്, ഈ സ്ഥിതി മാറണമെന്നും മന്ത്രി പറഞ്ഞു. മഴക്കെടുതിയില്‍ കണ്ണൂരില്‍ വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശ്രീകണ്ഠാപുരം അടക്കം പുഴയോട് ചേര്‍ന്ന നഗരങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. ഇരിട്ടി, കൊട്ടിയൂര്‍, ഇരിക്കൂര്‍, ടൗണുകളും സമീപ പ്രദേശങ്ങളും ആണ് വലിയ ദുരിതത്തിലായിരിക്കുന്നത്. ശ്രീകണ്ഠാപുരത്ത് നഗരത്തിലും പരിസരത്തുംകെട്ടിടങ്ങളുടെ ഒന്നാം നില പൂര്‍ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്.

Continue Reading

കേരളം

പ്രളയഭീതിയൊഴിയാതെ കേരളം; മഴക്കെടുതിയിൽ മരണം 42 ആയി

Published

on

By

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ ശമനമില്ലാതെ തുടരുന്നു. മഴക്കെടുതിയില്‍ രണ്ടുദിവസത്തിനിടെ മരണപ്പെട്ടവരുടെ എണ്ണം 42 ആയി. വെള്ളിയാഴ്ച മാത്രം കേരളത്തില്‍ 32 പേരാണ് മരിച്ചത്. 7 പേരെ കാണാതായതായി റിപോര്‍ട്ടുണ്ട്. 27 പേര്‍ക്ക് പരിക്കേറ്റു. ഏഴ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടല്‍ ഭീതിവിതച്ച കവളപ്പാറയിലും പുത്തുമലയിലും തിരച്ചില്‍
പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. പുതുതുമലയിലും കവളപ്പാറയിലും ഇപ്പോഴും മഴ പെയ്തുകൊണ്ടിരിക്കുകയാണ്. കവളപ്പാറയില്‍ രക്ഷാദൗത്യത്തിന് സൈന്യവുമിറങ്ങും. കോട്ടക്കുന്നില്‍ തിരച്ചില്‍ ഇന്നും തുടരും. ഈ ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Continue Reading

കേരളം

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 7ജില്ലകളില്‍ റെഡ് അലര്‍ട്ട്

Published

on

By

തിരുവനന്തപുരം: ഇന്നും കേരളത്തില്‍ കനത്തമഴ തുടരുമെന്ന് മുന്നറിയിപ്പ്. അതിതീവ്രമഴയ്ക്കു സാധ്യതയുള്ള എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ശനിയാഴ്ചയും റെഡ് അലര്‍ട്ട് തുടരും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. അതിന്റെ ഫലമായി 15 വരെ വീണ്ടും കനത്തമഴയ്ക്ക് സാധ്യതയുണ്ട്. ഇപ്പോള്‍ ശക്തമായ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ത്തന്നെ തുടര്‍ച്ചയായി മഴപെയ്യുന്നത് പ്രളയദുരിതം രൂക്ഷമാകാനും ഉരുള്‍പൊട്ടലിനും ഇടയാക്കുമെന്ന് ആശങ്കയുണ്ട്.
കഴിഞ്ഞ വര്‍ഷവും ഓഗസ്റ്റ് 14-ഓടെ വീണ്ടും മഴ കനത്തതാണ് പ്രളയത്തിനിടയായത്. 13-ന് എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് മഴ ശക്തമാകാന്‍ സാധ്യതയുള്ളത്. ഈ ദിവസം ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇനിയുണ്ടാകുന്ന ന്യൂനമര്‍ദത്തിന്റെ തീവ്രതയും സ്വഭാവവും കാലാവസ്ഥാവകുപ്പ് ഇപ്പോള്‍ പ്രവചിച്ചിട്ടില്ല. വരുംദിവസങ്ങളില്‍ ഇത് വ്യക്തമാവും.മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാമെന്നതിനാല്‍ 11 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പോകരുതെന്നു മുന്നറിയിപ്പുണ്ട്. തിരമാലകള്‍ 3.2 മുതല്‍ 3.7 മീറ്റര്‍വരെ ഉയരാം.
മഴക്കെടുതിയില്‍ ഇതുവരെ സംസ്ഥാനത്ത് 42പേര്‍ മരിച്ചു. മലപ്പുറത്തും കോഴിക്കോടും പത്ത് പേരും വയനാട്ടില്‍ ഒമ്പത് പേരുമാണ് മരിച്ചത്. ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും രക്ഷാപ്രവര്‍ത്തനം രാവിലെ ആറ് മണിയോടുകൂടി തുടങ്ങും. ഒട്ടേറെ പേര്‍ ഇനിയും പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി ഒരു ലക്ഷത്തോളം പേര്‍ കഴിയുന്നുണ്ട്.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...

Trending