Connect with us

കേരളം

ശോഭാ സുരേന്ദ്രന്റെ വിവാദ പരാമര്‍ശം; അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

Published

on

തിരുവനന്തപുരം: ആറ്റിങ്ങലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ പ്രസംഗിച്ചതു സംബന്ധിച്ച് ഡി.ജി.പിയോടും ജില്ലാ കളക്ടറോടും റിപ്പോര്‍ട്ട് തേടി. പ്രസംഗവും വീഡിയോയും ഏപ്രില്‍ 16ന് തിരുവനന്തപുരം ബി.ജെ.പിയുടെ ഫേസ്ബുക്ക് പേജില്‍ നല്‍കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പിണറായിയുടെ ഓഫീസിന്റെയും എകെജി സെന്ററിന്റെയും ജോലിയാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ എടുക്കുന്നതെന്നാണ് ശോഭാ സുരേന്ദ്രന്‍ വിമര്‍ശിച്ചിരുന്നത്. എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും അയ്യന്റെ പേര് പറയും. അയ്യന്റെ പേര് പറഞ്ഞാല്‍ നടപടി ഉണ്ടാകുമെങ്കില്‍ തനിക്കെതിരെ നടപടി എടുക്കട്ടെ. എന്നാല്‍ അയ്യന്റെ പേര് പറഞ്ഞ് വോട്ട് ചോദിക്കില്ലന്നും ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

കേരളം

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; പ്രത്യേക അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

Published

on

By

തിരുവനന്തപുരം: കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം വലിയ വിവാദമായ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം.
മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുവാനാണ് ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം ജില്ലാ പൊലീസ് മേധാവി, സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നിവരാണ് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കേണ്ടത്.
ബസ് ഉടമ സുരേഷ് കല്ലട കമ്മീഷന് മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതുമാണ്. യാത്രക്കാരായ മൂന്ന് യുവാക്കളെ സുരേഷ് കല്ലട ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മിന്നല്‍ പരിശോധനാ സ്‌ക്വാഡുകളെ എല്ലാ ആര്‍ടിഒ ഓഫീസുകളിലും നിയമിക്കുവാന്‍ ഗതാഗത കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയുന്നതിന് സംസ്ഥാനത്തെ എല്ലാ ആര്‍ടിഒ ഓഫീസിലും പ്രത്യേക പരിശോധനാ സ്‌ക്വാഡ് രൂപീകരിക്കുന്നതാണ്.

Continue Reading

കേരളം

രണ്ട് ദിവസത്തിനകം മണ്ഡലത്തില്‍ തനിക്ക് വേണ്ടി സ്ഥാപിച്ചതും പതിച്ചതുമായ പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും നീക്കും; പി രാജീവ്

Published

on

By

ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ക്ക് സമ്പൂര്‍ണ നിയന്ത്രണമുണ്ടായതോടെ പരിസ്ഥിതി സൗഹൃദ പ്രചരണം കൊണ്ട് ശ്രദ്ധ നേടിയ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ രണ്ട് ദിവസത്തിനകം മണ്ഡലത്തില്‍ തനിക്ക് വേണ്ടി സ്ഥാപിച്ചതും പതിച്ചതുമായ പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും നീക്കുമെന്ന് അറിയിച്ചിരിക്കുകയാണ് എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ്. ലെറ്റ്‌സ് ക്ലീന്‍ എറണാകുളം എന്ന ആഹ്വാനത്തോടൊപ്പമാണ് രാജീവ് ഇത് കുറിച്ചത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പ്രചരണബോര്‍ഡുകള്‍ നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ നിര്‍ദേശം പല ഘട്ടങ്ങളിലും അവഗണിക്കുന്നതിനാല്‍ പ്രചരണ ബോര്‍ഡുകള്‍ നീക്കം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത് ജില്ലാ കലക്ടര്‍മാരാണ്.
നമ്മുക്ക് നമ്മുടെ രീതികള്‍ തുടരാം. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ച ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ രണ്ട് ദിവസത്തിനകം നീക്കാമെന്നാണ് രാജീവിന്റെ ആഹ്വാനം. നേരത്തെ സിപിഐഎം ഡിവൈഎഫ്‌ഐ സമ്മേളസമയത്തും പരിപാടികള്‍ അവസാനിച്ചതിന് പിന്നാലെ വേദിയും പരിസരവും മാലിന്യവിമുക്തവും പ്ലാസ്റ്റിക് മുക്തവുമാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പ്രശംസിക്കപ്പെട്ടിരുന്നു. പിന്നീട് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഇത് പിന്തുടര്‍ന്നിരുന്നു.
ബോര്‍ഡുകള്‍ക്ക് നിരോധനമുണ്ടായതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രധാനമായും ചുവരെഴുത്തിലേക്കും പോസ്റ്ററുകളിലേക്കും തിരിഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് തെരഞ്ഞെടുപ്പില്‍ ഫ്‌ളക്സുകള്‍ ഉപയോഗിക്കരുതെന്ന് ഇടക്കാല ഉത്തരവിറക്കിയത്. ആറ്റിങ്ങല്‍ സ്വദേശിയായ ബിഎസ് ശ്യാംകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവുണ്ടായത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമായും ഫ്‌ളെക്‌സ് ബോര്‍ഡുകളെ ആശ്രയിക്കുന്നത് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നതിനാല്‍ കോടതി ഇടപെടണമെന്നായിരുന്നു ഹര്‍ജി.

Continue Reading

കേരളം

കെവിന്‍ വധക്കേസിൽ വിചാരണ തുടങ്ങി; ഏഴ് പ്രതികളെ മുഖ്യ സാക്ഷി തിരിച്ചറിഞ്ഞു

Published

on

By

കോട്ടയം: കെവിന്‍ വധക്കേസില്‍ വിചാരണ തുടങ്ങി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മുഖ്യ സാക്ഷി അനീഷിന്‍റെ വിസ്താരമാണ് ആദ്യ ദിവസം നടന്നത്. മുഖ്യ പ്രതി ഷാനു ചാക്കോ ഉള്‍പ്പടെ ഏഴ് പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു. കെവിന്‍ വധക്കേസ് ദുരഭിമാനക്കൊലയായി പരിഗണിച്ച്‌ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി നേരത്തേ അംഗീകരിച്ചിരുന്നു.
ഏഴ് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും അഞ്ചാം പ്രതി ചാക്കോ ഉള്‍പ്പടെ മൂന്ന് പേരെ സാക്ഷി അനീഷ് തിരിച്ചറിഞ്ഞില്ല. പ്രതികളെല്ലാം ഒരു പോലെ വെള്ള വസ്ത്രം ധരിച്ചാണ് വിചാരണയ്ക്ക് എത്തിയത്. പ്രതികള്‍ രൂപമാറ്റം വരുത്തിയതിനാല്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് അനീഷ് കോടതിയില്‍ മൊഴി നല്‍കി. നീനുവിന്‍റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ സാനു ചാക്കോ എന്നിവര്‍ ഉള്‍പ്പെടെ 14 പേരാണ് കേസിലെ പ്രതികള്‍. ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട കെവിന്‍ നീനുവിനെ വിവാഹം ചെയ്തതിലുള്ള നീനുവിന്‍റെ ബന്ധുക്കളുടെ ദുരഭിമാനമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രം. കൊലക്കുറ്റം ഉള്‍പ്പെടെ പത്ത് വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ജൂണ്‍ ആറ് വരെ തുടര്‍ച്ചയായി വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...
India5 hours ago

“പ്രധാനമന്ത്രി സംസാരിക്കേണ്ടത് കർഷകരോട്, അല്ലാതെ സിനിമാ താരങ്ങളോടല്ല”; അക്ഷയ്കുമാറുമായുള്ള മോദിയുടെ അഭിമുഖത്തെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി

കേരളം5 hours ago

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; പ്രത്യേക അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

പ്രധാന വാർത്തകൾ6 hours ago

ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചതോടെ പ്രതിദിനം 3.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്

വിദേശം6 hours ago

റമദാനിൽ കുവൈറ്റിലെ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു

പ്രധാന വാർത്തകൾ6 hours ago

കൊടുങ്ങല്ലൂർ എടവിലങ്ങിൽ സി പി ഐ നേതാവിന്‍റെ വീടിന് നേരെ അക്രമണം

വിനോദം2 weeks ago

ഒരേയൊരാള്‍ക്കു വേണ്ടി മാത്രമാണ് അവർ വാദിക്കുന്നത്, മറ്റുള്ളവരുടെ കണ്ണീര് കാണുന്നില്ല, അവയൊന്നും നല്ല കാര്യമാണെന്ന് ‘അമ്മ’യ്ക്കും എനിക്കും തോന്നിയിട്ടില്ല; ഡബ്ല്യു.സി.സിയെ വിമർശിച്ച് പൊന്നമ്മ ബാബു

പ്രധാന വാർത്തകൾ3 weeks ago

മോദി അണ്ണാക്കിലേക്ക് 15 ലക്ഷം തള്ളിതരുമെന്ന് കരുതിയോ?; സുരേഷ് ഗോപിയുടെ പ്രസംഗം വിവാദത്തിൽ

പ്രധാന വാർത്തകൾ3 weeks ago

ചാലക്കുടി ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണനെ പോലിസ് അറസ്റ്റ് ചെയ്തു

പ്രധാന വാർത്തകൾ3 weeks ago

വയനാട്ടിൽ നിന്ന് തെരഞ്ഞെടുപ്പ് ഫ്‌ളെയിങ് സ്‌ക്വാഡ് പിടിച്ചെടുത്തത് ലക്ഷങ്ങൾ

Crime4 weeks ago

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടിയെ പ്രതി അരുണ്‍ ലൈംഗികമായും പീഡിപ്പിച്ചെന്ന് പോലീസ്

Trending