Connect with us
Updates
​ശബരിമലയിൽ യേശു​ദാ​സി​ന്‍റെ സ്വ​ര​ത്തി​ൽ പാടുന്ന ഹ​രി​വ​രാ​സ​നം മ​റ്റാ​രെ​ക്കൊ​ണ്ടെ​ങ്കി​ലും പാ​ടി​ക്ക​ണ​മെ​ന്ന് പ​റ​യു​മോ? ശബരിമലയിൽ അഹിന്ദുക്കളെ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം‘ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം, കഠാരയുമായി ക്യാമ്പസുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്നമുണ്ട്’: വി.എസ്യൂണിവേഴ്സിറ്റി കോളേജിലെ അക്രമം സിബിഐ അന്വേഷിക്കണം; നിഷ്പക്ഷമായി അന്വേഷിച്ചാല്‍ പല പാര്‍ട്ടി നേതാക്കളുടെയും തനിനിറം മറനീക്കി പുറത്തുകൊണ്ടുവരാനാകുമെന്ന് ശ്രീധരന്‍ പിള്ള‘അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു’: ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിന്‍ മോര്‍ഗാന്‍‘പരാജയം വലിയ ആഘാതമായെങ്കിലും ഈ ടീമിനെയോർത്ത് അഭിമാനിക്കുന്നു’; തോൽവിയിലും ന്യൂസിലൻഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

India

പ്രതിപക്ഷത്തെ നേരിടാന്‍ മോദിയുടെ കൈവശം അവശേഷിക്കുന്ന ഏക ആയുധം ആദായനികുതി റെയ്ഡുകള്‍ മാത്രം; വിമർശനവുമായി കോൺഗ്രസ്

Published

on

ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ നേരിടാന്‍ മോദിയുടെ കൈവശം ഇനിയുള്ളത് റെയ്ഡുകള്‍ മാത്രമെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ്. ആദായനികുതി വകുപ്പിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും ദുരുപയോഗപ്പെടുത്തി മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നും, ഡിഎംകെ നേതാവ് കനിമൊഴിയുടെ വസതിയില്‍ കഴിഞ്ഞ ദിവസം നടന്ന റെയ്ഡിനെ മുന്‍നിര്‍ത്തി കോണ്‍ഗ്രസ്സ് പ്രതികരിച്ചു.
പ്രതിപക്ഷത്തെ നേരിടാന്‍ പ്രധാനമന്ത്രി മോദിയുടെ കൈവശം അവശേഷിക്കുന്ന ഏക ആയുധം ആദായനികുതി റെയ്ഡുകള്‍ മാത്രമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകുമെന്നും മെയ് 23 ന് ഇതിനെല്ലാമുള്ള മറുപടി അവര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് നാല് സഖ്യകക്ഷികളാണുള്ളത്. മോദി, അമിത് ഷാ, ആദായനികുതി വകുപ്പ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയാണ് ബിജെപിയുടെ സഖ്യകക്ഷികളെന്നും അദ്ദേഹം ആരോപിച്ചു.
ചൊവ്വാഴ്ച രാത്രിയോടെയാണ് ഡിഎംകെ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലുള്ള വസതിയില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ പണം അടക്കം ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വിവരം. തേനി ലോക്സഭാ മണ്ഡലത്തിലും ചൊവ്വാഴ്ച രാത്രി റെയ്ഡ് നടന്നിരുന്നു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

India

ജഡ്ജിമാരെ ‘മൈ ലോഡ്’ വിളിച്ച് അഭിസംബോധന ചെയ്യുന്നത് നിരോധിച്ച് രാജസ്ഥാന്‍ കോടതി

Published

on

By

രാജസ്ഥാന്‍: ‘മൈ ലോഡ്’ വിളികളെ നിരോധിച്ച് രാജസ്ഥാന്‍ കോടതി. ഉയര്‍ന്ന കോടതികളിലെ ജഡ്ജിമാരെ അഭിഭാഷകര്‍ അഭിസംബോധന ചെയ്യുന്ന മൈ ലോഡ്, മൈ ലോഡ്ഷിപ്പ് വിളികളെയാണ് രാജസ്ഥാന്‍ വേണ്ടെന്ന് വച്ചിരിക്കുന്നത്. ജഡ്ജിമാരെ ദൈവതുല്യം കണ്ടുള്ള ഇത്തരം അഭിസംബോധനകള്‍ ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന തുല്യതയ്ക്ക് വിരുദ്ധമാണെന്നാണ് കോടതി നിരീക്ഷണം.
ജഡ്ജിമാരുടെ ഫുള്‍ കോര്‍ട്ട് ചേര്‍ന്നാണ് രാജ്യത്തെ മറ്റ് കോടതികള്‍ക്കും മാതൃകയാവുന്ന ചരിത്രപരമായ തീരുമാനം ഹൈക്കോടതി കൈകൊണ്ടത്. അതേസമയം, കാലങ്ങളായി പിന്തുടരുന്ന ഈ അഭിസംബോധകള്‍ക്ക് പകരം എന്ത് വിളിക്കണമെന്ന് ഉത്തരവില്‍ പറഞ്ഞിട്ടില്ല.

Continue Reading

India

സിദ്ദു അച്ചടക്കം കാണിക്കണമായിരുന്നു; ജോലി വേണ്ടെങ്കില്‍ തനിക്കൊന്നും ചെയ്യാനില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി

Published

on

By

ന്യൂഡല്‍ഹി: നവജോത് സിംഗ് സിദ്ദുവിന് അദ്ദേഹത്തിന്റെ ജോലി വേണ്ടെങ്കില്‍ തനിക്കൊന്നും ചെയ്യാനില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ജനറല്‍ നല്‍കിയ ജോലി എങ്ങനെയാണ് ഒരു പട്ടാളക്കാരന്‍ നിഷേധിക്കുകയെന്ന് സിദ്ദു മന്ത്രിസ്ഥാനം രാജിവച്ചതിനെ പരാമര്‍ശിക്കവെ അമരീന്ദര്‍ ചോദിച്ചു. സര്‍ക്കാര്‍ ഫലപ്രദമായി പ്രവര്‍ത്തിക്കണമെങ്കില്‍ അത്യാവശ്യം അച്ചടക്കമൊക്കെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. താനുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് സിദ്ദു രാജിക്കത്ത് നല്‍കിയതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്റെ ക്ഷണം സ്വീകരിച്ച് സിദ്ദു പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതാണ് സിദ്ദുവും അമരീന്ദറും തമ്മിലുള്ള അഭിപ്രായ ഭിന്നതക്ക് തുടക്കമിട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഭാര്യ നവ്ജോത് കൗറിന് പാര്‍ട്ടി ടിക്കറ്റ് നിഷേധിച്ചതോടെ തര്‍ക്കം രൂക്ഷമായി. കഴിഞ്ഞ മാസം മന്ത്രിസഭാ പുനസ്സംഘടനയുടെ ഭാഗമായി സിദ്ദുവിനെ തദ്ദേശ സ്വയംഭരണ-ടൂറിസം-സംസ്‌കാരിക വകുപ്പില്‍ നിന്ന് ഊര്‍ജ വകുപ്പിന്റെ ചുമതലയിലേക്ക് മാറ്റിയിരുന്നു. മുഖ്യമന്ത്രിയുമായി ഇടഞ്ഞുനില്‍ക്കുന്നതിനിടെയുള്ള വകുപ്പു മാറ്റം സിദ്ദുവിനെ കൂടുതല്‍ ചൊടിപ്പിച്ചു. ഇതേ തുടര്‍ന്ന് ഒരു മാസത്തിലധികമായി സിദ്ദു ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. തന്റെ ഉത്തരവാദിത്തത്തില്‍ നിന്നു മാറിനില്‍ക്കുന്നതിനു പകരം പുതിയ വകുപ്പ് സ്വീകരിച്ച് ഊര്‍ജിതമായി പ്രവര്‍ത്തിക്കുകയായിരുന്നു സിദ്ദു ചെയ്യേണ്ടിയിരുന്നതെന്ന് പാര്‍ലിമെന്റ് ഹൗസില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. സിദ്ദുവിന്റെ രാജിക്കത്ത് ചണ്ഡീഗഡിലെ തന്റെ വസതിയിലേക്ക് അയച്ചതായാണ് അറിഞ്ഞതെന്നും അതു കണ്ട ശേഷമെ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനാവൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിദ്ദുവിന്റെ ഭാര്യ നവ്‌ജോത് കൗറിനെ സ്ഥാനാര്‍ഥിയാക്കിയില്ലെന്ന് ആരോപിച്ച് ഇരുവരും നടത്തിയ പ്രസ്താവനയില്‍ അമരീന്ദര്‍ അതൃപ്തി പ്രകടിപ്പിച്ചു. കൗറിന്റെ സ്ഥാനാര്‍ഥിത്വത്തെ താന്‍ എതിര്‍ത്തിരുന്നില്ലെന്നു മാത്രമല്ല, ഭട്ടിന്‍ഡ മണ്ഡലത്തില്‍ നിന്ന്ി ജനവിധി തേടാന്‍ താന്‍ അവരോട് നിര്‍ദേശിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

India

ഹിമാചല്‍പ്രദേശ് ഗവര്‍ണറായി കല്‍രാജ് മിശ്രയെ നിയമിച്ചു

Published

on

By

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി കല്‍രാജ് മിശ്രയെ ഹിമാചല്‍പ്രദേശ് ഗവര്‍ണറായി നിയമിച്ചു. നിലവിലെ ഹിമാചല്‍ ഗവര്‍ണറായിരുന്ന ആചാര്യ ദേവവ്രതിനെ ഗുജറാത്തിലേക്കും മാറ്റി. രാഷ്ട്രപതിഭവനാണ് ഇരുവരുടെയും നിയമനം സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്. ഒന്നാം മോദി സര്‍ക്കാരില്‍ ചെറുകിട വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു കല്‍രാജ് മിശ്ര. നിലവിലെ ഹിമാചല്‍ ഗവര്‍ണര്‍ ഒ.പി കോലി വിരമിക്കുന്ന ഒഴിവിലാണ് ആചാര്യ ദേവവ്രതിന്റെ നിയമനം.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...
കേരളം7 hours ago

​ശബരിമലയിൽ യേശു​ദാ​സി​ന്‍റെ സ്വ​ര​ത്തി​ൽ പാടുന്ന ഹ​രി​വ​രാ​സ​നം മ​റ്റാ​രെ​ക്കൊ​ണ്ടെ​ങ്കി​ലും പാ​ടി​ക്ക​ണ​മെ​ന്ന് പ​റ​യു​മോ? ശബരിമലയിൽ അഹിന്ദുക്കളെ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കേരളം7 hours ago

‘ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം, കഠാരയുമായി ക്യാമ്പസുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്നമുണ്ട്’: വി.എസ്

കേരളം8 hours ago

യൂണിവേഴ്സിറ്റി കോളേജിലെ അക്രമം സിബിഐ അന്വേഷിക്കണം; നിഷ്പക്ഷമായി അന്വേഷിച്ചാല്‍ പല പാര്‍ട്ടി നേതാക്കളുടെയും തനിനിറം മറനീക്കി പുറത്തുകൊണ്ടുവരാനാകുമെന്ന് ശ്രീധരന്‍ പിള്ള

കായികം8 hours ago

‘അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു’: ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിന്‍ മോര്‍ഗാന്‍

International8 hours ago

‘പരാജയം വലിയ ആഘാതമായെങ്കിലും ഈ ടീമിനെയോർത്ത് അഭിമാനിക്കുന്നു’; തോൽവിയിലും ന്യൂസിലൻഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പ്രധാന വാർത്തകൾ4 weeks ago

ബിജെപിക്ക് കനത്ത തിരിച്ചടി; തനിക്ക് വോട്ട് ചെയ്ത മുസ്ലിംങ്ങളെ മറന്ന് ബിജെപിയോടൊപ്പം ചേരനാവില്ലെന്ന് സുമലത

കേരളം3 weeks ago

വിധിയോട് പൊരുതി ഉന്നത വിദ്യഭ്യാസം നേടി; അർഹതയുള്ള ജോലി ഇനിയും അകലെ! ചെറുപ്പക്കാരന് മുന്നിൽ വാതിൽ കൊട്ടിയടച്ച് സർക്കാർ

International4 weeks ago

എട്ടു വര്‍ഷം കാത്തിരുന്നു കിട്ടിയ സന്തോഷം പൊലിഞ്ഞു; ബസിനുള്ളില്‍ ശ്വാസംമുട്ടി മരിച്ച മലയാളി ബാലന് ദുബായിൽ അന്ത്യവിശ്രമം

പ്രധാന വാർത്തകൾ4 weeks ago

സൗമ്യ പുഷ്പാകരനെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയും പൊലീസ് ഉദ്യോഗസ്ഥനുമായ അജാസ് മരിച്ചു

പ്രധാന വാർത്തകൾ3 weeks ago

കളിക്കുന്നതിനിടെ അബദ്ധത്തില്‍ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുടുങ്ങി യുകെജി വിദ്യാര്‍ത്ഥി മരിച്ചു

Trending