Connect with us

പ്രധാന വാർത്തകൾ

യെഡ്യൂരപ്പയുടെ ഡയറി പുറത്തുവിട്ട് കോൺഗ്രസ്

Published

on

ബെംഗളൂരു: ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെഡ്യൂരപ്പയുടെ ഡയറി പുറത്തുവിട്ട് കോൺഗ്രസ്. കോഴക്കണക്കുകൾ രേഖപ്പെടുത്തിയ ഡയറിയാണ് പുറത്തുവിട്ടത്. ബിജെപി നേതാക്കൾക്കും ജഡ്‌ജിമാർക്കും പണം നൽകിയെന്ന് ഡയറിയിലുണ്ട്. മുഖ്യമന്ത്രി പദവിക്കായി അദ്ദേഹം കോഴ നൽകിയെന്നായിരുന്നു ആരോപണം. എന്നാൽ ആരോപണം നിഷേധിച്ച ബിജെപിയും യെഡ്യൂരപ്പയും കോൺഗ്രസ് പുറത്തുവിട്ട പകർപ്പുകൾ വ്യാജമാണെന്ന് ആരോപിച്ചു.

പദവിക്ക് വേണ്ടി ബിജെപി നേതാക്കൾക്ക് 2000കോടി രൂപ നൽകിയെന്നാരോപിച്ച് ഡയറിയിലെ ഏതാനും പേജുകളുടെ പകർപ്പ് കോൺഗ്രസ് നേരേത്തെ പുറത്തുവിട്ടിരുന്നു. എന്നാൽ യഥാർത്ഥ ഡയറി കൊണ്ടുവരാൻ ബിജെപി വെല്ലുവിളിച്ചു. ഡയറി തെളിവായി സ്വീകരിച്ച് ലോക്പാൽ സ്വമേധയാ യെഡ്യൂരപ്പക്കെതിരെ കേസെടുക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

2008-09 കാലഘട്ടത്തിൽ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 2000 കോടിയിലേറെ യെഡ്യൂരപ്പ രൂപ നല്‍കിയതായി കാരാവൻ മാസിക വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ബിജെപി ദേശീയ നേതാക്കൾക്ക് വൻതുക കോഴ നൽകിയതായി രേഖപ്പെടുത്തിയ ഡയറിയിലെ പേജുകൾ കോൺഗ്രസും പുറത്തുവിടുകയായിരുന്നു

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

പ്രധാന വാർത്തകൾ

ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചതോടെ പ്രതിദിനം 3.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്

Published

on

By

ചൈന: ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചതോടെ പ്രതിദിനം 3.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്.ടിക് ടോക്ക് ആപ്ലിക്കേഷന്‍റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ് ടെക്നോളജി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നിരോധനം മൂലമുണ്ടായ കനത്ത സാമ്പത്തിക പ്രതിസന്ധി ജീവനക്കാരെ സാരമായി ബാധിച്ചിട്ടുണ്ടെന്നും ടിക് ടോക്ക് ഉടമസ്ഥര്‍ വ്യക്തമാക്കി.

ടിക് ടോക്കിന്‍റെ നിരോധനത്തോടെ ദിവസവും 3.5 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും ഇതോടെ 250-ഓളം ജീവനക്കാരാണ് പ്രതിസന്ധിയിലായെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ടിക് ടോക്ക് നിരോധിക്കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതിയാണ് ആവശ്യപ്പെട്ടത്. ടിക് ടോക്ക് പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്ന ആപ്പാണ് എന്നാതാണ് മദ്രാസ് ഹൈക്കോടതി ഇതിന് കാരണമായി പറയുന്നത്

Continue Reading

പ്രധാന വാർത്തകൾ

കൊടുങ്ങല്ലൂർ എടവിലങ്ങിൽ സി പി ഐ നേതാവിന്‍റെ വീടിന് നേരെ അക്രമണം

Published

on

By

തൃശ്ശൂര്‍: കൊടുങ്ങല്ലൂർ എടവിലങ്ങിൽ സി പി ഐ നേതാവിന്‍റെ വീടിന് നേരെ കല്ലേറ്. എടവിലങ്ങ് പൊടിയൻ ബസാറിലാണ് സി പി ഐ ലോക്കൽ കമ്മിറ്റിയംഗം മണ്ണാട്ടറ മനോജിന്‍റെ വീടിന് നേരെ അക്രമണം നടന്നത്.

പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കല്ലേറിൽ വീടിന്‍റെ മുൻവശത്തെ ജനൽ ചില്ല് തകർന്നിട്ടുണ്ട്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. അക്രമണത്തിന് പിറകിൽ ബി ജെ പി പ്രവർത്തകരാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തും വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മനോജ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

പ്രധാന വാർത്തകൾ

പ്രജ്​ഞ സിങ്​ താക്കൂർ തെരഞ്ഞെടുപ്പിൽ മത്​സരിക്കുന്നത്​​ വിലക്കാനാവില്ല; എൻ.ഐ.എ കോടതി

Published

on

By

ന്യൂ​ഡൽഹി: മലേഗാവ്​ സ്​ഫോടനക്കേസിലെ പ്രതി സ്വാധി പ്രജ്​ഞാ സിങ്​ താക്കൂർ തെരഞ്ഞെടുപ്പിൽ മത്​സരിക്കുന്നത്​ വിലക്കണമെന്ന ഹരജി എൻ.ഐ.എ പ്രത്യേക കോടതി തള്ളി. സ്​ഥാനാർഥിത്വം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കേണ്ടത്​ തെരഞ്ഞെടുപ്പ്​ കമ്മീഷനാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നടപടി.തെരഞ്ഞെടുപ്പിൽ മത്​സരിക്കുന്നതിൽ നിന്ന്​ വിലക്കാൻ കോടതിക്ക്​ നിയമപരമായ അധികാരമില്ല. അത്​ തെരഞ്ഞെടുപ്പ്​ ഓഫീസർമാരുടെ ജോലിയാണ്​. മലേഗാവ്​ സ്​ഫോടനക്കേസിലെ പ്രതിയെ തെരഞ്ഞെടുപ്പിൽ മത്​സരിക്കുന്നതിൽ നിന്ന്​ വിലക്കാൻ കോടതിക്ക്​ സാധിക്കില്ല. അതിനാൽ ഹരജി തള്ളുന്നുവെന്ന്​ കോടതി അറിയിച്ചു. 

മലേഗാവ്​ സ്​​േഫാടനത്തിൽ മരിച്ച സയ്യിദ്​ അഹ്​സറിൻെറ പിതാവ്​ നിസാർ അഹമ്മദ്​ സയ്യിദ്​ ബിലാലാണ്​ ഹരജി നൽകിയിയത്​. സ്​ഫോടനക്കേസിൽ വിചാരണ നടക്കുന്നതിനാൽ കേസി​െല പ്രതിയായ പ്രജ്​ഞയെ മത്​സരിക്കുന്നതിൽ നിന്ന്​ വിലക്കണമെന്നായിരുന്നു ഹർജി.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...
India5 hours ago

“പ്രധാനമന്ത്രി സംസാരിക്കേണ്ടത് കർഷകരോട്, അല്ലാതെ സിനിമാ താരങ്ങളോടല്ല”; അക്ഷയ്കുമാറുമായുള്ള മോദിയുടെ അഭിമുഖത്തെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി

കേരളം5 hours ago

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; പ്രത്യേക അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

പ്രധാന വാർത്തകൾ6 hours ago

ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചതോടെ പ്രതിദിനം 3.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്

വിദേശം6 hours ago

റമദാനിൽ കുവൈറ്റിലെ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു

പ്രധാന വാർത്തകൾ6 hours ago

കൊടുങ്ങല്ലൂർ എടവിലങ്ങിൽ സി പി ഐ നേതാവിന്‍റെ വീടിന് നേരെ അക്രമണം

വിനോദം2 weeks ago

ഒരേയൊരാള്‍ക്കു വേണ്ടി മാത്രമാണ് അവർ വാദിക്കുന്നത്, മറ്റുള്ളവരുടെ കണ്ണീര് കാണുന്നില്ല, അവയൊന്നും നല്ല കാര്യമാണെന്ന് ‘അമ്മ’യ്ക്കും എനിക്കും തോന്നിയിട്ടില്ല; ഡബ്ല്യു.സി.സിയെ വിമർശിച്ച് പൊന്നമ്മ ബാബു

പ്രധാന വാർത്തകൾ3 weeks ago

മോദി അണ്ണാക്കിലേക്ക് 15 ലക്ഷം തള്ളിതരുമെന്ന് കരുതിയോ?; സുരേഷ് ഗോപിയുടെ പ്രസംഗം വിവാദത്തിൽ

പ്രധാന വാർത്തകൾ3 weeks ago

ചാലക്കുടി ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണനെ പോലിസ് അറസ്റ്റ് ചെയ്തു

പ്രധാന വാർത്തകൾ3 weeks ago

വയനാട്ടിൽ നിന്ന് തെരഞ്ഞെടുപ്പ് ഫ്‌ളെയിങ് സ്‌ക്വാഡ് പിടിച്ചെടുത്തത് ലക്ഷങ്ങൾ

Crime4 weeks ago

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടിയെ പ്രതി അരുണ്‍ ലൈംഗികമായും പീഡിപ്പിച്ചെന്ന് പോലീസ്

Trending