Connect with us

സിനിമാ വാർത്തകൾ

തെന്നിന്ത്യന്‍ താരം വിജയ് സേതുപതി മലയാളത്തിലേക്ക്

Published

on

സാജന്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന മാര്‍ക്കോണി മത്തായിയിലൂടെയാണ് തെന്നിന്ത്യന്‍ താരം വിജയ് സേതുപതി മലയാളത്തിലേക്ക് രംഗപ്രവേശം നടത്തുന്നത്. നടന്‍ ജയറാമിനൊപ്പമാണ് മാര്‍ക്കോണി മത്തായിയില്‍ താരം വേഷമിടുന്നത്.

കേരളത്തില്‍ ഏറെ ആരാധകരുള്ള വിജയ് സേതുപതി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന മാര്‍ക്കോണി മത്തായിയുടെ ഷൂട്ടിംഗ് ചങ്ങനാശേരിയില്‍ പുരോഗമിക്കുകയാണ് ഛായാഗ്രാഹകന്‍ സനില്‍ കളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമാണ് ടൈറ്റില്‍ വേഷത്തില്‍ എത്തുന്നത്.

നേരത്തേ ഗോവയില്‍ ചിത്രത്തിന്റെ ചെറിയ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു.സത്യം മൂവീസ് നിര്‍മിക്കുന്ന ചിത്രത്തില്‍ രണ്ട് പേര്‍ക്കും നായക പ്രാധാന്യമുള്ള വേഷമാണ്. ആത്മിയയാണ് ചിത്രത്തിലെ നായിക. മലയാളത്തിനു പുറമേ തമിഴിലും ചിത്രം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

കേരളം

വോട്ട് ചെയ്യാൻ സാധാരണക്കാരോടൊപ്പം ക്യൂവിൽ നിന്ന് മോഹൻലാൽ

Published

on

By

തിരുവനന്തപുരം: മുടവൻമുകളിലെ പോളിംഗ് ബൂത്തിൽ രാവിലെത്തന്നെ വോട്ട് ചെയ്യാനെത്തിയവർക്ക് കിട്ടിയത് ഒരു ഉഗ്രൻ സർപ്രൈസാണ്. ക്യൂവിൽ സാധാരണക്കാരോടൊപ്പം ക്യൂവിൽ നിൽക്കുന്നു പ്രിയപ്പെട്ട സൂപ്പർ താരം.

വെള്ള ഷർട്ടും ജീൻസുമായി മോഹൻലാലെത്തിയപ്പോൾ ആദ്യം വോട്ടർമാർക്ക് വിശ്വാസം വന്നില്ല. പിന്നെ ആർപ്പ് വിളിയായി. പക്ഷേ പോളിംഗ് കേന്ദ്രമല്ലേ, എല്ലാവരും അച്ചടക്കത്തോടെ ക്യൂവിൽ കയറി നിന്നു.

പൊരിഞ്ഞ പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് നേമം, വട്ടിയൂർക്കാവ് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ യുഡിഎഫും ബിജെപിയും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ രാവിലെ നീണ്ട ക്യൂവായിരുന്നു. തിരക്കിനിടെ വരി തെറ്റിക്കാനൊന്നും മോഹൻലാലില്ല. തികഞ്ഞ അച്ചടക്കത്തോടെ ക്യൂ നിന്നു, വോട്ട് ചെയ്തു.

Continue Reading

സിനിമാ വാർത്തകൾ

അച്ഛനായ സന്തോഷം പങ്ക് വെച്ച് നജീം അർഷാദ്

Published

on

By

യുവ ​ഗായകൻ നജീം അർഷാദിനും ഭാര്യ തസ്നി താഹയ്ക്കും ആൺ കുഞ്ഞ് പിറന്നു. നജീം തന്നെയാണ് ഈ സന്തോഷ വാർത്ത ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ബ്ലെസ്ഡ് വിത്ത് എ ബേബി ബോയ് എന്ന് കുറിച്ചാണ് നജീം വാർത്ത പുറത്തുവിട്ടത്.

ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിം​ഗറിലൂടെ മത്സരാർത്ഥിയായെത്തി വിജയകിരീടം ചൂടിയ നജീം പിന്നീട് പിന്നണി ​ഗാനരം​ഗത്ത് ശോഭിക്കുകയായിരുന്നു. മിഷന്‍ 90 ഡെയ്‌സ് എന്ന ചിത്രത്തിനായാണ് ആദ്യമായി നജീം പിന്നണി പാടിയത്. പിന്നീട് പട്ടാളം, ഡോക്ടര്‍ ലവ്, ഡയമണ്ട് നെക്ലസ്, ട്രിവാന്‍ഡ്രം ലോഡ്ജ്, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നജീം ഗാനങ്ങളാലപിച്ചു.

Continue Reading

സിനിമാ വാർത്തകൾ

ഒരു യമണ്ടന്‍ പ്രേമകഥയിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി; വീഡിയോ കാണാം

Published

on

By

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘ഒരു യമണ്ടന്‍ പ്രേമകഥ’യിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി.ദുല്‍ഖറിനൊപ്പം സംയുക്ത മേനോനാണ് ഗാനത്തില്‍.

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിന്റെ സ്‌ക്രീനിലെത്തുന്ന ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി സി നൗഫല്‍ ആണ്. റൊമാന്റിക്-കോമഡി ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ആന്റോ ജോസഫും സി ആര്‍ സലിമും ചേര്‍ന്നാണ് നിര്‍മ്മാണം. ഇതിനകം സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് ‘ക്ലീന്‍ യു’ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 25ന് തീയേറ്ററുകളില്‍ എത്തും.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...
India5 hours ago

“പ്രധാനമന്ത്രി സംസാരിക്കേണ്ടത് കർഷകരോട്, അല്ലാതെ സിനിമാ താരങ്ങളോടല്ല”; അക്ഷയ്കുമാറുമായുള്ള മോദിയുടെ അഭിമുഖത്തെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി

കേരളം5 hours ago

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; പ്രത്യേക അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

പ്രധാന വാർത്തകൾ6 hours ago

ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചതോടെ പ്രതിദിനം 3.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്

വിദേശം6 hours ago

റമദാനിൽ കുവൈറ്റിലെ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു

പ്രധാന വാർത്തകൾ6 hours ago

കൊടുങ്ങല്ലൂർ എടവിലങ്ങിൽ സി പി ഐ നേതാവിന്‍റെ വീടിന് നേരെ അക്രമണം

വിനോദം2 weeks ago

ഒരേയൊരാള്‍ക്കു വേണ്ടി മാത്രമാണ് അവർ വാദിക്കുന്നത്, മറ്റുള്ളവരുടെ കണ്ണീര് കാണുന്നില്ല, അവയൊന്നും നല്ല കാര്യമാണെന്ന് ‘അമ്മ’യ്ക്കും എനിക്കും തോന്നിയിട്ടില്ല; ഡബ്ല്യു.സി.സിയെ വിമർശിച്ച് പൊന്നമ്മ ബാബു

പ്രധാന വാർത്തകൾ3 weeks ago

മോദി അണ്ണാക്കിലേക്ക് 15 ലക്ഷം തള്ളിതരുമെന്ന് കരുതിയോ?; സുരേഷ് ഗോപിയുടെ പ്രസംഗം വിവാദത്തിൽ

പ്രധാന വാർത്തകൾ3 weeks ago

ചാലക്കുടി ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണനെ പോലിസ് അറസ്റ്റ് ചെയ്തു

പ്രധാന വാർത്തകൾ3 weeks ago

വയനാട്ടിൽ നിന്ന് തെരഞ്ഞെടുപ്പ് ഫ്‌ളെയിങ് സ്‌ക്വാഡ് പിടിച്ചെടുത്തത് ലക്ഷങ്ങൾ

Crime4 weeks ago

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടിയെ പ്രതി അരുണ്‍ ലൈംഗികമായും പീഡിപ്പിച്ചെന്ന് പോലീസ്

Trending