Connect with us
Updates
​ശബരിമലയിൽ യേശു​ദാ​സി​ന്‍റെ സ്വ​ര​ത്തി​ൽ പാടുന്ന ഹ​രി​വ​രാ​സ​നം മ​റ്റാ​രെ​ക്കൊ​ണ്ടെ​ങ്കി​ലും പാ​ടി​ക്ക​ണ​മെ​ന്ന് പ​റ​യു​മോ? ശബരിമലയിൽ അഹിന്ദുക്കളെ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം‘ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം, കഠാരയുമായി ക്യാമ്പസുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്നമുണ്ട്’: വി.എസ്യൂണിവേഴ്സിറ്റി കോളേജിലെ അക്രമം സിബിഐ അന്വേഷിക്കണം; നിഷ്പക്ഷമായി അന്വേഷിച്ചാല്‍ പല പാര്‍ട്ടി നേതാക്കളുടെയും തനിനിറം മറനീക്കി പുറത്തുകൊണ്ടുവരാനാകുമെന്ന് ശ്രീധരന്‍ പിള്ള‘അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു’: ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിന്‍ മോര്‍ഗാന്‍‘പരാജയം വലിയ ആഘാതമായെങ്കിലും ഈ ടീമിനെയോർത്ത് അഭിമാനിക്കുന്നു’; തോൽവിയിലും ന്യൂസിലൻഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കേരളം

മലയാളികള്‍ക്ക് മലയാളത്തില്‍ വിഷു ആശംസകള്‍ നേര്‍ന്ന് രാഹുല്‍ ഗാന്ധി

Published

on

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വിഷു ആശംസകള്‍ നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ വിഷു ആശംസകള്‍ അറിയിച്ചത്.

ഇന്നലെ 9 മണി കഴിഞ്ഞ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ തെളിഞ്ഞ വിഷു ആശംസയാണിത്. ഏവർക്കും ഐശ്വര്യവും സന്തോഷവും സമ്പദ് സമൃദ്ധിയും നിറഞ്ഞ വിഷുദിനാശംസകൾ എന്നതാണ് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം.

മലയാളികള്‍ പോസ്റ്റിനെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ പോസ്റ്റിന് തിരിച്ചും ആശംസകളെത്തി

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

കേരളം

​ശബരിമലയിൽ യേശു​ദാ​സി​ന്‍റെ സ്വ​ര​ത്തി​ൽ പാടുന്ന ഹ​രി​വ​രാ​സ​നം മ​റ്റാ​രെ​ക്കൊ​ണ്ടെ​ങ്കി​ലും പാ​ടി​ക്ക​ണ​മെ​ന്ന് പ​റ​യു​മോ? ശബരിമലയിൽ അഹിന്ദുക്കളെ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Published

on

By

കൊച്ചി: ശ​ബ​രി​മ​ല​യി​ൽ അ​ഹി​ന്ദു​ക്ക​ൾ​ക്കു പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ഹ​ർ​ജി. തൃ​ശൂ​ർ ഊരകം സ്വ​ദേ​ശി ഗോ​പി​നാ​ഥ​നാ​ണു ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. ഹ​ർ​ജി പ​രി​ഗ​ണി​ച്ച ദേ​വ​സ്വം ബെ​ഞ്ച് ഹ​ർ​ജി​ക്കാ​ര​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി. ‘ശ​ബ​രി​മ​ല​യി​ൽ യേ​ശു​ദാ​സി​ന്‍റെ സ്വ​ര​ത്തി​ല​ല്ലേ ഹ​രി​വ​രാ​സ​നം പാ​ടു​ന്ന​ത്. ഇ​തു മാ​റ്റി മ​റ്റാ​രെ​ക്കൊ​ണ്ടെ​ങ്കി​ലും പാ​ടി​ക്ക​ണ​മെ​ന്നും പ​റ​യു​മോ?’ എന്ന് ഹൈക്കോടതി ചോദിച്ചു. ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​മു​ള്ള വാ​വ​ര് സ്വാ​മി​യും അ​ഹി​ന്ദു​വാ​ണെ​ന്നും ഹൈ​ക്കോ​ട​തി വാ​ക്കാ​ൽ പ​റ​ഞ്ഞു. ഈ ​ക്ഷേ​ത്രം മ​തേ​ത​ര സ്വ​ഭാ​വ​മു​ള്ള ക്ഷേ​ത്ര​മാ​ണെ​ന്നും ഇ​ത്ത​ര​മൊ​രു ഹ​ർ​ജി​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ ഹ​ർ​ജി​ക്കാ​ര​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടോ​യെ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും കോ​ട​തി വാ​ക്കാ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഹ​ർ​ജി പി​ന്നീ​ടു പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Continue Reading

കേരളം

‘ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം, കഠാരയുമായി ക്യാമ്പസുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്നമുണ്ട്’: വി.എസ്

Published

on

By

തിരുവനന്തപുരം: എസ്എഫ്‌ഐക്കതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് വി.എസ് അച്യുതാനന്ദന്‍. ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ഥി പ്രസ്ഥാനം കഠാരയും കുറുവടിയുമായി കാമ്പസുകളില്‍ വിലസുന്നുണ്ടെങ്കില്‍ അതിന്റെ അടിത്തറയില്‍ എന്തോ പ്രശ്നമുണ്ടെന്ന് അദ്ദേഹം പറയുന്നു.അത് പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനില്‍പ്പില്ല എന്നു വേണം ഉറപ്പിക്കാനെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ആയുധമല്ല ഗുണ്ടായിസം. തുല്യതയ്ക്കും സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ കയ്യില്‍ ആശയങ്ങളാണ് വേണ്ടത്, ആയുധങ്ങളല്ല. ഈ തിരിച്ചറിവ് നേതൃത്വത്തിനാണ് നഷ്ടപ്പെടുന്നതെങ്കില്‍ അവരെ കര്‍ശനമായി തിരുത്താന്‍ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ടു വന്നേ തീരൂ. ഇന്നിപ്പോള്‍ പോലീസ് തെരയുന്നവരും അറസ്റ്റിലായവരുമെല്ലാം ഇത്രകാലവും പ്രസ്ഥാനത്തെ നയിച്ചവരാണ് എന്നത് ദുഃഖകരമാണ്. ലജ്ജ തോന്നുന്നു, തല കുനിക്കുന്നു എന്നെല്ലാം യുവജന നേതാക്കള്‍ക്ക് പറയേണ്ടിവരുന്ന സാഹചര്യം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് നാണക്കേടാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ഇന്ന് രാവിലെ തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ എസ്‌എഫ്‌ഐ യുടെ “പഠനോത്സവം” പരിപാടി ഉദ്ഘാടനം ചെയ്യാമെന്ന് ഞാന്‍ സമ്മതിച്ചതായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ ആ പരിപാടിയില്‍ പങ്കെടുക്കാന്‍ ഡോക്ടര്‍മാര്‍അനുമതി തന്നില്ല.

കൊച്ച്‌ കുട്ടികള്‍ക്ക് പഠനോപകരണ വിതരണം, കുറെ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കല്‍, അന്ധ ദമ്ബതികള്‍ക്ക് ധനസഹായം എന്നിങ്ങനെയുള്ള കുറെയേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നല്ലൊരു മാതൃകയാണ് പഠനോത്സവം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ഏറ്റെടുക്കുന്ന ഗവര്‍മെണ്ട് ആര്‍ട്ട്സ് കോളേജിലെ എസ്‌എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

പക്ഷെ, അത് മാത്രമായിരുന്നില്ല, അവിടെ പറയാനുദ്ദേശിച്ചത്. ഈയിടെ നടന്ന, എസ്‌എഫ്‌ഐ എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റ ഉന്നത മൂല്യങ്ങളേയും നന്മകളേയുമെല്ലാം നിരസിക്കുന്ന ചില കിരാത നടപടികളെ വിമര്‍ശിക്കാനും ഞാന്‍ ആ വേദി ഉപയോഗിക്കുമായിരുന്നു. ജന പ്രതിനിധികളും യുവജന നേതാക്കളും രാഷ്ട്രീയ നേതൃത്വവും മന്ത്രിമാരുമെല്ലാം അവിടെ നടന്ന നടപടികളെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി.

ഗുണ്ടായിസമല്ല, പുരോഗമന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ആയുധം. തുല്യതയ്ക്കും സാമൂഹ്യനീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്നവരുടെ കയ്യില്‍ആശയങ്ങളാണ് വേണ്ടത്, ആയുധങ്ങളല്ല. ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം, കഠാരയും കുറുവടിയുമായി ക്യാമ്പസുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്നമുണ്ട്. അത് പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ പ്രസ്ഥാനത്തിന് ഏറെക്കാലം നിലനില്‍പ്പില്ല എന്നു വേണം ഉറപ്പിക്കാന്‍.
ഈ തിരിച്ചറിവ് നേതൃത്വത്തിനാണ് നഷ്ടപ്പെടുന്നതെങ്കില്‍ അവരെ കര്‍ശനമായി തിരുത്താന്‍ വിദ്യാര്‍ത്ഥി സമൂഹം മുന്നോട്ടു വന്നേ തീരൂ. ഇന്നിപ്പോള്‍ പോലീസ് തെരയുന്നവരും അറസ്റ്റിലായവരുമെല്ലാം ഇത്രകാലവും പ്രസ്ഥാനത്തെ നയിച്ചവരാണ് എന്നത് ദുഃഖകരമാണ്. ലജ്ജ തോന്നുന്നു, തല കുനിക്കുന്നു എന്നെല്ലാം യുവജന നേതാക്കള്‍ക്ക് പറയേണ്ടിവരുന്ന സാഹചര്യം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് നാണക്കേടാണ്.’

Continue Reading

കേരളം

യൂണിവേഴ്സിറ്റി കോളേജിലെ അക്രമം സിബിഐ അന്വേഷിക്കണം; നിഷ്പക്ഷമായി അന്വേഷിച്ചാല്‍ പല പാര്‍ട്ടി നേതാക്കളുടെയും തനിനിറം മറനീക്കി പുറത്തുകൊണ്ടുവരാനാകുമെന്ന് ശ്രീധരന്‍ പിള്ള

Published

on

By

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖിലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കുത്തിപ്പരിക്കേല്‍പിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം നടന്നത് ഒരു നിയമ സമാധാന പ്രശ്‌നമായി മാത്രം കാണേണ്ടതില്ലെന്നും യൂണിവേഴ്‌സിറ്റി കോളജിലെ ക്രിമിനലുകള്‍ പിഎസ്സി പരീക്ഷകളില്‍ റാങ്ക് നേടുന്നു എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ക്രിമിനലുകളെ വാര്‍ത്തെടുക്കുകയും കൊലയാളികളെ പരിശീലിപ്പിക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെ കളരിയായി പ്രശസ്തമായ യൂണിവേഴ്‌സിറ്റി കോളജ് അധഃപതിക്കാന്‍ അനുവദിക്കാനാവില്ല. കുറ്റവാളി കൊല ചെയ്യുക എന്ന ഉദേശത്തോടെ കുത്തുകയായിരുന്നു എന്നതു വ്യക്തമാണ്. പരിശീലനം സിദ്ധിച്ച രീതിയില്‍ ശാസ്ത്രീയമാണ് അയാള്‍ കുത്തിയത്. ഇയാളെ ആരു പരിശീലിപ്പിച്ചു, എവിടെ നിന്നായിരുന്നു പ്രചോദനം എന്നത് അന്വേഷിക്കേണ്ടതാണ്- ശ്രീധരന്‍ പിള്ള പറഞ്ഞു. സിബിഐ നിഷ്പക്ഷമായി അന്വേഷിച്ചാല്‍ പല പാര്‍ട്ടി നേതാക്കളുടെയും തനിനിറം മറനീക്കി പുറത്തുകൊണ്ടുവരാനാകുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...
കേരളം7 hours ago

​ശബരിമലയിൽ യേശു​ദാ​സി​ന്‍റെ സ്വ​ര​ത്തി​ൽ പാടുന്ന ഹ​രി​വ​രാ​സ​നം മ​റ്റാ​രെ​ക്കൊ​ണ്ടെ​ങ്കി​ലും പാ​ടി​ക്ക​ണ​മെ​ന്ന് പ​റ​യു​മോ? ശബരിമലയിൽ അഹിന്ദുക്കളെ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കേരളം7 hours ago

‘ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം, കഠാരയുമായി ക്യാമ്പസുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്നമുണ്ട്’: വി.എസ്

കേരളം8 hours ago

യൂണിവേഴ്സിറ്റി കോളേജിലെ അക്രമം സിബിഐ അന്വേഷിക്കണം; നിഷ്പക്ഷമായി അന്വേഷിച്ചാല്‍ പല പാര്‍ട്ടി നേതാക്കളുടെയും തനിനിറം മറനീക്കി പുറത്തുകൊണ്ടുവരാനാകുമെന്ന് ശ്രീധരന്‍ പിള്ള

കായികം8 hours ago

‘അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു’: ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിന്‍ മോര്‍ഗാന്‍

International8 hours ago

‘പരാജയം വലിയ ആഘാതമായെങ്കിലും ഈ ടീമിനെയോർത്ത് അഭിമാനിക്കുന്നു’; തോൽവിയിലും ന്യൂസിലൻഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പ്രധാന വാർത്തകൾ4 weeks ago

ബിജെപിക്ക് കനത്ത തിരിച്ചടി; തനിക്ക് വോട്ട് ചെയ്ത മുസ്ലിംങ്ങളെ മറന്ന് ബിജെപിയോടൊപ്പം ചേരനാവില്ലെന്ന് സുമലത

കേരളം3 weeks ago

വിധിയോട് പൊരുതി ഉന്നത വിദ്യഭ്യാസം നേടി; അർഹതയുള്ള ജോലി ഇനിയും അകലെ! ചെറുപ്പക്കാരന് മുന്നിൽ വാതിൽ കൊട്ടിയടച്ച് സർക്കാർ

International4 weeks ago

എട്ടു വര്‍ഷം കാത്തിരുന്നു കിട്ടിയ സന്തോഷം പൊലിഞ്ഞു; ബസിനുള്ളില്‍ ശ്വാസംമുട്ടി മരിച്ച മലയാളി ബാലന് ദുബായിൽ അന്ത്യവിശ്രമം

പ്രധാന വാർത്തകൾ4 weeks ago

സൗമ്യ പുഷ്പാകരനെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയും പൊലീസ് ഉദ്യോഗസ്ഥനുമായ അജാസ് മരിച്ചു

പ്രധാന വാർത്തകൾ3 weeks ago

കളിക്കുന്നതിനിടെ അബദ്ധത്തില്‍ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുടുങ്ങി യുകെജി വിദ്യാര്‍ത്ഥി മരിച്ചു

Trending