Connect with us

കേരളം

രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിൽ

Published

on

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് തിരുവനന്തപുരത്തെത്തുന്ന രാഹുൽ നാളെ പൊതു പരിപാടികളിൽ പങ്കെടുക്കും. പത്തനാപുരം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലെ പൊതുപരിപാടികളിൽ നാളെ പ്രസംഗിക്കും.

17ന് കണ്ണൂരിൽ മൂന്ന് വടക്കൻ ജില്ലകളിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് വയനാടിലേക്ക് തെരഞ്ഞെടുപ്പ് പര്യടനത്തിനായി പോകുന്ന രാഹുല്‍ ഗാന്ധി രാവിലെ ബത്തേരിയിലും, തിരുവന്പാടിയിലും നടക്കുന്ന തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും. വണ്ടൂരിലേയും തൃത്താലയിലേയും പരിപാടികളിൽ പങ്കെടുത്ത ശേഷം 17ന് രാത്രിയോടെ തിരിച്ച് പോകും.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

കേരളം

ബിനോയ് കോടിയേരിക്ക് എതിരായ പീഡനാരോപണം ഗൗരവമേറിയത്; സത്യാവസ്ഥ പുറത്തു കൊണ്ടുവരണം: രമേശ് ചെന്നിത്തല

Published

on

By

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെകട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരായ സ്ത്രീപീഡന പരാതി ഗൗരവമേറിയ വിഷയമാണെന്നും അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സത്യാവസ്ഥ ജനങ്ങളുടെ മുന്നില്‍ ബോധ്യപ്പെടുത്തണമെന്നും മാധ്യമങ്ങളോട് പ്രതികരിക്കവേ രമേശ് ചെന്നിത്തല പറഞ്ഞു.
സിപിഎമ്മിന്റെ അപചയമാണ് ഇത്തരം പരാതികള്‍ കാണിക്കുന്നത്. ഡെന്മാര്‍ക്കില്‍ എന്തോ ചീഞ്ഞു നാറുന്നു എന്ന് പറയുന്നത് പോലെ സിപിഎമ്മില്‍ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. സത്യസന്ധമായ അന്വേഷണം നടത്തി വസ്തുതകള്‍ എത്രയും വേഗം പുറത്തു കൊണ്ടുവരണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Continue Reading

കേരളം

ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതി; മുംബൈ പോലീസ് കണ്ണൂരിലെത്തി

Published

on

By

കണ്ണൂർ: ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയിൽ അന്വേഷണത്തിനായി മുംബൈ പൊലീസ് കണ്ണൂരിലെത്തി. ബിനോയിയോട് പൊലീസിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശമുണ്ട്. മുംബൈയിൽ നിന്നുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് കണ്ണൂരിലെത്തിയത്.
ഇന്ന് ഉച്ചയോട് കൂടിയാണ് രണ്ടംഗ സംഘം കണ്ണൂരിലെത്തിയത്. ഓഷ്വാര സ്‌റ്റേഷനിൽ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയത്. എസ്‌ഐ വിനായക് ജാദവ്, ദയാനന്ദ് പവാർ എന്നിവരാണ് എത്തിയിരിക്കുന്നത്. കണ്ണൂർ എസ്പി പ്രതീഷ് കുമാറുമായി ഇവർ കൂടിക്കാഴ്ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.

Continue Reading

കേരളം

മക്കള്‍ ചെയ്യുന്ന തെറ്റിന് പിതാവിനെയും പ്രസ്ഥാനത്തെയും ക്രൂശിക്കുന്നതെന്തിന്; മന്ത്രി എ കെ ബാലന്‍

Published

on

By

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സ്ത്രീ പീഡനക്കേസില്‍ മുംബൈ പൊലീസ് നടപടി തുടങ്ങിയതില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ കോടിയേരിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, വിഷയം ചര്‍ച്ച ചെയ്യേണ്ടത് തന്നെയാണെന്നും എന്നാല്‍ മക്കള്‍ ചെയ്യുന്ന തെറ്റിന് ഒരു നേതാവിനെ ക്രൂശിക്കുന്നത് എന്തിനാണെന്നുമായിരുന്നു മന്ത്രി എ കെ ബാലന്റെ പ്രതികരണം.

”ഏതെങ്കിലുമൊരു വ്യക്തിയുമായോ ഒരു പാര്‍ട്ടിയുമായോ ഇതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. അതുകൊണ്ട് കുട്ടികളെന്തെങ്കിലും ചെയ്യുന്നതിന്റെ ഭാഗമായിട്ട് ഒരു നേതാവിനെയോ പ്രസ്ഥാനത്തെയോ ക്രൂശിക്കുന്നതോ, കോര്‍ണര്‍ ചെയ്യുന്നതോ ഗുണമുള്ള കാര്യമല്ല”, എ കെ ബാലന്‍ പറഞ്ഞു.

അതേസമയം കേസില്‍ ബിനോയ് കോടിയേരിയോട് മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് മുംബൈ പൊലീസ് നിര്‍ദേശിച്ചു.അതിനിടെ ബിനോയ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.

നിലവില്‍ യുവതിയുടെ പരാതിയില്‍ മുംബൈ പൊലീസ് തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. പരാതിക്കാരിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റല്‍ തെളിവുകള്‍ പൊലീസ് പരിശോധിക്കും. ബിനോയിയുമായുള്ള വാട്സ് ആപ് സന്ദേശങ്ങളാണ് ഇതില്‍ പ്രധാനം. കൂടാതെ ഫോട്ടോകള്‍ അടക്കമുള്ള തെളിവുകളും യുവതിയുടെ കൈവശമുണ്ടെന്നാണ് വിവരം.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...
പ്രധാന വാർത്തകൾ3 weeks ago

അമിത് ഷാ ആഭ്യന്തര സഹമന്ത്രി ആയിരുന്ന കാലത്ത് ഗുജറാത്തിൽ കസ്റ്റഡി മരണങ്ങളുടെയും ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെയും പൂക്കാലമായിരുന്നു; അഡ്വ: ജയശങ്കർ

കേരളം7 days ago

കൈയിൽ മൂന്ന് രൂപ മാത്രമേ ഉള്ളൂ; കണ്‍സഷന്‍ ചോദിച്ച വിദ്യാർത്ഥിനിയെ പെരുമഴയത്ത് വഴിയിൽ ഇറക്കിവിട്ട് സ്വകാര്യ ബസ് കണ്ടക്ടര്‍

പ്രധാന വാർത്തകൾ3 weeks ago

സ്മൃതി ഇറാനിയുടെ സഹായിയുടെ കൊലപാതകത്തില്‍ വഴിത്തിരിവ്: കൊല നടത്തിയത് ബി.ജെ.പിക്കാര്‍ തന്നെ; മൂന്നു പ്രവര്‍ത്തകര്‍ അറസ്റ്റിൽ

പ്രധാന വാർത്തകൾ4 weeks ago

ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ വാവെയുടെ പ്രോഡക്റ്റുകൾ അമേരിക്കയിൽ നിരോധിക്കും എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ അമേരിക്കൻ കമ്പനി ആപ്പിളിന്റെ പ്രോഡക്റ്റുകൾ ചൈനയിൽ നിരോധിച്ച് ചൈനീസ് സർക്കാർ

പ്രധാന വാർത്തകൾ4 weeks ago

വോട്ടിങ് മെഷീന്‍റെ സഹായത്തോടെ ബി.ജെ.പി തെരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്തു; മായാവതി 

Trending