Connect with us

India

വിദ്വേഷ പരാമർശം: യോഗിയ്ക്കും മായാവതിയ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്

Published

on

ന്യൂഡല്‍ഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി നേതാവ് മായാവതിക്കും വിലക്ക്. യോഗിയ്ക്ക് മൂന്ന് ദിവസത്തേയ്ക്കും മായാവതിയ്ക്ക് രണ്ട് ദിവസത്തേയ്ക്കുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണത്തിലോ റാലിയിലോ ഇരുവര്‍ക്കും പങ്കെടുക്കാന്‍ സാധിക്കില്ല. തെരഞ്ഞെടുപ്പിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ വിദ്വേഷ പരാമര്‍ശം നടത്തിയതിന്റെ പേരിലാണ് നടപടി. ഇന്ന് രാവിലെ സുപ്രീം കോടതി ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാത്തത് ചോദ്യം ചെയ്തിരുന്നു. സ്വന്തം അധികാരത്തെക്കുറിച്ച് കമ്മീഷന് ബോധമില്ലേയെന്നും കോടതി ചോദിച്ചിരുന്നു.
എന്നാല്‍ പെരുമാറ്റചട്ടം ലംഘിക്കുന്നവര്‍ക്കെതിരെ നോട്ടീസ് അയക്കാനും പരാതിപ്പെടാനും മാത്രമെ തങ്ങള്‍ക്ക് അധികാരമുള്ളുവെന്നും അവരെ അയോഗ്യരാക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് കമ്മീഷന്‍ ഉദ്യോഗസ്ഥരോട് നാളെ ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളെ സംബന്ധിച്ച കൂടുതല്‍ വിശദീകരണത്തിനാണ് ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

India

“പ്രധാനമന്ത്രി സംസാരിക്കേണ്ടത് കർഷകരോട്, അല്ലാതെ സിനിമാ താരങ്ങളോടല്ല”; അക്ഷയ്കുമാറുമായുള്ള മോദിയുടെ അഭിമുഖത്തെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി

Published

on

By

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി സംസാരിക്കേണ്ടത് കർഷകരോടാണ്, അല്ലാതെ സിനിമാ താരങ്ങളോടല്ലെന്ന് പ്രിയങ്ക പറഞ്ഞു. നടൻ അക്ഷയ് കുമാറുമായുള്ള പ്രധാനമന്ത്രിയുടെ അഭിമുഖത്തിൽ വിമർശനവുമായി കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാലയും രംഗത്തെത്തി. രാഷ്ടീയത്തിൽ പരാജയപ്പെട്ട മോദി സിനിമാ അഭിനയത്തിന് തയ്യാറെടുക്കുന്നുവെന്നായിരുന്നു സുർജേവാലയുടെ പ്രതികരണം.
പ്രധാനമന്ത്രിയാകുമെന്നത് ഒരിക്കൽ പോലും കരുതിയിരുന്നില്ലെന്നും സൈനികനാകാനാണ് ആഗ്രഹിച്ചതെന്നുമായിരുന്നു അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിൽ മോദി പറഞ്ഞത്. റിട്ടയർ പ്ലാനുകളെക്കുറിച്ച് ആലോചിച്ചിട്ടില്ല. എപ്പോഴും ജോലി ചെയ്തു കൊണ്ടിരിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. നുണ പറഞ്ഞത് ദീർഘ കാലം ജനങ്ങളുടെ മതിപ്പ് നേടാൻ കഴിയുകയില്ല. ചില ചിട്ടകൾ പാലിക്കുന്ന വ്യക്തിയാണ് താനെന്നും മോദി പറഞ്ഞിരുന്നു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമ്താ ബാനർജിയും മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാബ് നബി ആസാദുമായി നല്ല ബന്ധമാണുള്ളത്. തെരെഞ്ഞെടുപ്പ് സമയത്ത് മുടക്കം സംഭവിക്കാറുണ്ടെങ്കിലും മമ്താ ബാനർജി എല്ലാവർഷവും കുർത്ത സമ്മാനിക്കാറുണ്ട്. തെരെഞ്ഞെടുപ്പ് സമയത്ത് ഈ കാര്യം പറയുന്നത് തന്നെ ബാധിക്കുമെങ്കിലും ഇത് പറയാൻ തനിക്ക് മടിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Continue Reading

India

ഗൗതം ഗംഭീര്‍ രാജ്യതലസ്ഥാനത്തെ ഏറ്റവും സമ്പന്നനായ ലോക്സഭാ സ്ഥാനാര്‍ഥി

Published

on

By

ന്യൂഡല്‍ഹി :രാജ്യതലസ്ഥാനത്ത് നിന്നുള്ള ലോക്‌സഭാ സ്ഥാനാര്‍ഥികളില്‍ ഏറ്റവും ധനികന്‍ ക്രിക്കറ്റ് താരം കൂടിയായ ഗൗതം ഗംഭീര്‍. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഗീംഭീര്‍ തന്റെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 147 കോടിയുടെ ആസ്തിയാണ് സത്യവാങ്മൂലത്തില്‍ കാണിച്ചരിക്കുന്നത്. 349 സ്ഥാനാര്‍ത്ഥികളില്‍ ഒന്നാം സ്ഥാനത്താണ് ഗംഭീര്‍.
2017-18 വര്‍ഷത്തില്‍ 12.40 കോടി രൂപയാണ് ഗംഭീറിന്റെ വരുമാനം കാണിച്ചിരിക്കുന്നത്. ഭാര്യ നടാഷക്ക് 6.15 ലക്ഷം രൂപ വരുമാനമുണ്ട്. ഡല്‍ഹില്‍ ഭാരാകമ്ബ റോഡ് മോഡേണ്‍ സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പുര്‍ത്തിയാക്കിയ ഗംഭീര്‍ ഹിന്ദു കോളജില്‍ യുജി കോഴ്‌സിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
ബൈക്ക് ഉള്‍പ്പെടെ അഞ്ച് വാഹനങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയാണ് ഗംഭീര്‍. എഎപിയുടെ അതിഷി മര്‍ലീനയും കാണ്‍ഗ്രസിന്റെ അരവിന്ദ് സിങ് ലൗലിയുമാണ് ഡല്‍ഹില്‍ ഗംഭീറിന്റെ എതിരാളികള്‍.

Continue Reading

India

ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ‘പിഎം നരേന്ദ്രമോദി’ റിലീസ് ചെയ്യരുതെന്ന് തെരഞ്ഞടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ

Published

on

By

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നരേന്ദ്രമോദിയുടെ ജീവിത കഥ പറയുന്ന പി എം നരേന്ദ്ര മോദിയെന്ന ചിത്രം റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ. സിനിമ കണ്ടതിന് ശേഷം കമ്മീഷൻ കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ചിത്രം വിലക്കണമെന്നാവശ്യപ്പെട്ടത്. പി എം നരേന്ദ്രമോദി ഒരു രാഷ്ട്രീയ നേതാവിനെ വാഴ്ത്തിപ്പാടുന്ന തരത്തിലുള്ള ചിത്രമാണെന്നാണ് കമ്മീഷൻ നിലപാട്.
പി എം നരേന്ദ്രമോദി ഒരു വ്യക്തിയുടെ ചരിത്രം വർണ്ണിക്കുന്ന സിനിമയാണ്. എതിരാളികളെ നിഷ്പ്രഭരാക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെയാണ് സിനിമയിൽ കാണിക്കുന്നത്. ഒട്ടും സന്തുലിതമല്ല ചിത്രത്തിൻറെ ഉള്ളടക്കം. അതുകൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിൻറെ അവസാന വോട്ടെടുപ്പ് ദിവസമായ മെയ് 19ന് ശേഷം മാത്രമെ സിനിമക്ക് റിലീസിംഗ് അനുവദിക്കാവുവെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ചിത്രം കണ്ടതിന് ശേഷം പ്രദർശനാനുമതി നൽകുന്നതിൽ തീരുമാനമെടുക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിർദേശിച്ചതനുസരിച്ച് കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്.
റിപ്പോർട്ട് വെള്ളിയാഴ്ച്ചയാണ് സുപ്രീംകോടതി പരിഗണിക്കുക. ചിത്രത്തിൻറെ പ്രദർശനാനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ അണിയറ പ്രവർത്തകർ നൽകിയ ഹർജിയിലാണ് കോടതി കമ്മീഷനോട് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടത്.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...
India5 hours ago

“പ്രധാനമന്ത്രി സംസാരിക്കേണ്ടത് കർഷകരോട്, അല്ലാതെ സിനിമാ താരങ്ങളോടല്ല”; അക്ഷയ്കുമാറുമായുള്ള മോദിയുടെ അഭിമുഖത്തെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി

കേരളം5 hours ago

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; പ്രത്യേക അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

പ്രധാന വാർത്തകൾ6 hours ago

ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചതോടെ പ്രതിദിനം 3.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്

വിദേശം6 hours ago

റമദാനിൽ കുവൈറ്റിലെ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു

പ്രധാന വാർത്തകൾ6 hours ago

കൊടുങ്ങല്ലൂർ എടവിലങ്ങിൽ സി പി ഐ നേതാവിന്‍റെ വീടിന് നേരെ അക്രമണം

വിനോദം2 weeks ago

ഒരേയൊരാള്‍ക്കു വേണ്ടി മാത്രമാണ് അവർ വാദിക്കുന്നത്, മറ്റുള്ളവരുടെ കണ്ണീര് കാണുന്നില്ല, അവയൊന്നും നല്ല കാര്യമാണെന്ന് ‘അമ്മ’യ്ക്കും എനിക്കും തോന്നിയിട്ടില്ല; ഡബ്ല്യു.സി.സിയെ വിമർശിച്ച് പൊന്നമ്മ ബാബു

പ്രധാന വാർത്തകൾ3 weeks ago

മോദി അണ്ണാക്കിലേക്ക് 15 ലക്ഷം തള്ളിതരുമെന്ന് കരുതിയോ?; സുരേഷ് ഗോപിയുടെ പ്രസംഗം വിവാദത്തിൽ

പ്രധാന വാർത്തകൾ3 weeks ago

ചാലക്കുടി ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണനെ പോലിസ് അറസ്റ്റ് ചെയ്തു

പ്രധാന വാർത്തകൾ3 weeks ago

വയനാട്ടിൽ നിന്ന് തെരഞ്ഞെടുപ്പ് ഫ്‌ളെയിങ് സ്‌ക്വാഡ് പിടിച്ചെടുത്തത് ലക്ഷങ്ങൾ

Crime4 weeks ago

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടിയെ പ്രതി അരുണ്‍ ലൈംഗികമായും പീഡിപ്പിച്ചെന്ന് പോലീസ്

Trending