Connect with us

Uncategorized

സത്യസന്ധമായി തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപി നാല്‍പതിലധികം സീറ്റുകള്‍ നേടില്ല; വെളിപ്പെടുത്തലുമായി ബിജെപി നേതാവ് അജയ് അഗര്‍വാള്‍

Published

on

ലോക്സഭ തെരഞ്ഞെടുപ്പ് സത്യസന്ധമായി നടന്നാല്‍ ബി.ജെ.പി നാല്‍പതിലധികം സീറ്റുകള്‍ നേടില്ലെന്ന് ബി.ജെ.പി നേതാവ് അജയ് അഗര്‍വാള്‍. മോദിയെ വിമര്‍ശിച്ച് മോദിക്ക് തന്നെ അയച്ച കത്തിലാണ് അജയ് അഗര്‍വാൾ ഇക്കാര്യം പറഞ്ഞത്.2014ല്‍ റായ്ബറേലിയില്‍ നിന്ന് സോണിയാ ഗാന്ധിക്കെതിരെ ബിജെപിക്കു വേണ്ടി മത്സരിച്ചത് അജയ് അഗർവാളാണ്. ഗാന്ധി കുടുംബത്തിന്‍റെ പരമ്പരാഗത മണ്ഡലത്തില്‍ നിന്നും ബിജെപിക്ക് ഏറ്റവുമധികം വോട്ടുകള്‍ നേടിക്കൊടുത്തത് അജയ് അഗർവാളാണ്. തിരഞ്ഞെടുപ്പിൽ 1,73,721 വേട്ടുകളാണ് സോണിയ ഗാന്ധിക്കെതിരെ അജയ് റായ്ബറേലിയില്‍ നിന്ന് നേടിയത്. എന്നാല്‍ ഈ വര്‍ഷം റായ്ബറേലിയിലെ സ്ഥാനാര്‍ഥിക്ക് 50000 വോട്ടുകള്‍ പോലും ലഭിക്കില്ലെന്നാണ് അജയുടെ വിലയിരുത്തല്‍. മോദി പ്രവർത്തകരെ അടിമകളെ പോലെയാണ് കണക്കാക്കുന്നതെന്നും അജയ് പറയുന്നു. നോട്ടുനിരോധനത്തിന്റെ മറവില്‍ നടന്ന അഴിമതികള്‍ ചൂണ്ടിക്കാട്ടി താന്‍ മോദിക്ക് നിരവധി കത്തുകള്‍ എഴുതിയിട്ടുണ്ടെന്ന് അജയ് പറയുന്നു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Uncategorized

ക​ണ്ണൂ​രി​ല്‍ സിപിഎം വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് ചെയ്തു; ഇ​വി​ടു​ത്തെ ചൗ​ക്കീ​ദാ​റും “ചോ​ര്‍ ഹേ” ​എ​ന്ന് പറയേണ്ട അവസ്ഥയെന്ന് കെ സു​ധാ​ക​ര​ന്‍

Published

on

By

ക​ണ്ണൂ​ര്‍: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ക​ണ്ണൂ​രി​ല്‍ സി​പി​എം വ്യാ​പ​ക​മാ​യി ക​ള്ള​വോ​ട്ട് ചെ​യ്തു​വെ​ന്ന് ക​ണ്ണൂ​രി​ലെ യുഡിഎ​ഫ് സ്ഥാ​നാ​ര്‍​ത്ഥി കെ. ​സു​ധാ​ക​ര​ന്‍. ‌സി​പി​എ​മ്മി​ന് ഉ​ദ്യോ​ഗ​സ്ഥ ഒ​ത്താ​ശ​യു​ണ്ട്. ജി​ല്ല​യി​ല്‍ വ്യാ​പ​ക​മാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. എ​ന്നാ​ല്‍ അ​തു കൊ​ണ്ടൊ​ന്നും ത​ങ്ങ​ളു​ടെ വോ​ട്ട​ര്‍​മാ​രെ ഭ​യ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.
മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലും ബൂ​ത്തി​ലും വ​രെ വ്യാ​പ​ക​മാ​യ ക​ള്ള​വോ​ട്ട് ന​ട​ന്നെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​രോ​പി​ച്ചു. തളിപ്പറമ്പ്, ധ​ര്‍​മ്മ​ടം, മ​ട്ട​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​ള്ള​വോ​ട്ട് ന​ട​ന്നു. ജ​നാ​ധി​പ​ത്യ സം​വി​ധാ​നം സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യാ​ത്ത മു​ഖ്യ​മ​ന്ത്രി​യാ​ണി​ത്. ന​രേ​ന്ദ്ര​മോ​ദി​യെ​ക്കു​റി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി ചൗ​ക്കീ​ദാ​ര്‍ ചോ​ര്‍ ഹേ ​എ​ന്ന് പ​റ​ഞ്ഞെ​ങ്കി​ല്‍ ഇ​വി​ടു​ത്തെ ചൗ​ക്കീ​ദാ​റും ചോ​ര്‍ ഹേ ​എ​ന്നു പ​റ​യേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.
സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളി​ല്‍ പോ​രാ​യ്മ ഉ​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പ​ല​യി​ട​ത്തും കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സു​ക​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ടു. ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രെ മ​ര്‍​ദി​ച്ചും പേ​ടി​പ്പി​ച്ചും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്. വീ​ഡി​യോ തെ​ളി​വു​ക​ള്‍ വ​ച്ച്‌
നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. കൃ​ത്യ​മാ​യ ക​ണ​ക്ക് പു​റ​ത്തു​വി​ടു​മെ​ന്നും
സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

Continue Reading

Uncategorized

പോളിംഗ് ശതമാനത്തിലെ വർധനവ് ഗുണം ചെയ്യും; തിരുവനന്തപുരം മണ്ഡലത്തില്‍ മികച്ച വിജയം നേടുമെന്ന് സി.ദിവാകരന്‍

Published

on

By

തിരുവനന്തപുരം: മികച്ച വിജയ പ്രതീക്ഷ പങ്കുവച്ച്‌ തിരുവനന്തപുരം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരന്‍. തിരുവനന്തപുരം മണ്ഡലത്തില്‍ ഇടതുമുന്നണി മിക്ക ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ദിവാകരന്‍ പറഞ്ഞു. ഇത്തവണ പോളിംഗ്‌ ശതമാനത്തിലുണ്ടായ വര്‍ദ്ധനവ് ഗുണം ചെയ്യും. സിപിഎം-സിപിഐ ഒത്തൊരുമ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി തിരുവനന്തപുത്തുകാരനായത് ഗുണം ചെയ്യും. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും സി.ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Uncategorized

ശബരിമല ക്ഷേത്രം മുൻ തന്ത്രി കണ്ഠരര് മോഹനർക്കെതിരെ പരാതിയുമായി അമ്മ

Published

on

By

കൊച്ചി: ശബരിമല ക്ഷേത്രം മുൻ തന്ത്രി കണ്ഠരര് മോഹനർക്കെതിരെ പരാതിയുമായി അമ്മ കോടതിയിൽ. അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ നിന്ന് അമ്മ അറിയാതെ പണം പിൻവലിച്ചെന്നതാണ് പ്രധാന പരാതി. പ്രായമായ അമ്മയെ സംരക്ഷിച്ചുകൊള്ളാമെന്ന വാക്ക് നിറവേറ്റിയില്ലെന്നും പരാതിയിലുണ്ട്..

കണ്ഠരര് മോഹനർക്കെതിരെ കേരള ഹൈക്കോടതിയിലാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. ബാങ്കിൽ പോകാനുള്ള വിഷമം കാരണം ഇടപാടുകൾ കൈകാര്യം ചെയ്യാൻ കണ്ഠരര് മോഹനരെ അനുവദിച്ചിരുന്നുവെന്ന് ഹർജിയിൽ പറയുന്നുണ്ട്. തിരുവനന്തപുരത്ത് മകളുടെ കൂടെയാണ് അമ്മ ഇപ്പോൾ താമസിക്കുന്നത്.

വൃദ്ധമാതാവിന്റെ സംരക്ഷണത്തിന് വേണ്ടി തിരുവനന്തപുരം ആർഡിഒയ്ക്കും പരാതി നൽകിയിരുന്നു

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...
India5 hours ago

“പ്രധാനമന്ത്രി സംസാരിക്കേണ്ടത് കർഷകരോട്, അല്ലാതെ സിനിമാ താരങ്ങളോടല്ല”; അക്ഷയ്കുമാറുമായുള്ള മോദിയുടെ അഭിമുഖത്തെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി

കേരളം5 hours ago

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; പ്രത്യേക അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

പ്രധാന വാർത്തകൾ6 hours ago

ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചതോടെ പ്രതിദിനം 3.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്

വിദേശം6 hours ago

റമദാനിൽ കുവൈറ്റിലെ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു

പ്രധാന വാർത്തകൾ6 hours ago

കൊടുങ്ങല്ലൂർ എടവിലങ്ങിൽ സി പി ഐ നേതാവിന്‍റെ വീടിന് നേരെ അക്രമണം

വിനോദം2 weeks ago

ഒരേയൊരാള്‍ക്കു വേണ്ടി മാത്രമാണ് അവർ വാദിക്കുന്നത്, മറ്റുള്ളവരുടെ കണ്ണീര് കാണുന്നില്ല, അവയൊന്നും നല്ല കാര്യമാണെന്ന് ‘അമ്മ’യ്ക്കും എനിക്കും തോന്നിയിട്ടില്ല; ഡബ്ല്യു.സി.സിയെ വിമർശിച്ച് പൊന്നമ്മ ബാബു

പ്രധാന വാർത്തകൾ3 weeks ago

മോദി അണ്ണാക്കിലേക്ക് 15 ലക്ഷം തള്ളിതരുമെന്ന് കരുതിയോ?; സുരേഷ് ഗോപിയുടെ പ്രസംഗം വിവാദത്തിൽ

പ്രധാന വാർത്തകൾ3 weeks ago

ചാലക്കുടി ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണനെ പോലിസ് അറസ്റ്റ് ചെയ്തു

പ്രധാന വാർത്തകൾ3 weeks ago

വയനാട്ടിൽ നിന്ന് തെരഞ്ഞെടുപ്പ് ഫ്‌ളെയിങ് സ്‌ക്വാഡ് പിടിച്ചെടുത്തത് ലക്ഷങ്ങൾ

Crime4 weeks ago

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടിയെ പ്രതി അരുണ്‍ ലൈംഗികമായും പീഡിപ്പിച്ചെന്ന് പോലീസ്

Trending