Connect with us

വിനോദം

ഒരേയൊരാള്‍ക്കു വേണ്ടി മാത്രമാണ് അവർ വാദിക്കുന്നത്, മറ്റുള്ളവരുടെ കണ്ണീര് കാണുന്നില്ല, അവയൊന്നും നല്ല കാര്യമാണെന്ന് ‘അമ്മ’യ്ക്കും എനിക്കും തോന്നിയിട്ടില്ല; ഡബ്ല്യു.സി.സിയെ വിമർശിച്ച് പൊന്നമ്മ ബാബു

Published

on

മലയാള സിനിമയിലെ വനിതാ സംഘടന ഡബ്ല്യുസിസിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി പൊന്നമ്മ ബാബു. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ അതെല്ലാവര്‍ക്കും വേണ്ടിയുള്ളതാകണമെന്നും ഒരാള്‍ക്ക് വേണ്ടി മാത്രമാണ് ഡബ്ല്യുസിസി നിലകൊള്ളുന്നതെന്നും ഒരു മാസികയുമായുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
അവരൊന്നും ചെയ്തു കണ്ടില്ല. അതുകൊണ്ടായിരിക്കുമല്ലോ അമ്മയ്ക്കുള്ളില്‍ നിന്ന് ഞങ്ങളെ നിയമിച്ചത്. അവയൊന്നും നല്ല കാര്യമാണെന്ന് എനിക്കും അമ്മയ്ക്കും തോന്നിയിട്ടില്ല, അവര്‍ വാദിക്കുന്നത് ഒരേയൊരാള്‍ക്ക് വേണ്ടിയാണ്. ആ ഒരു കാര്യം മാത്രമേ അവര്‍ക്ക് പറയാനുള്ളു. ബാക്കിയെത്ര സ്ത്രീകളെ ഓരോ പരാതിയും കണ്ണുനീരുമായിട്ട് സോഷ്യല്‍മീഡിയയില്‍ കാണാം.. അതിനൊന്നും പരിഹാരം ആരും എടുത്ത് കണ്ടിട്ടില്ല. അമ്മയെ ഉള്ളൂ അവരെയൊക്കെ സഹായിക്കാന്‍. അവര്‍ പറയുന്നു. ആദ്യം രൂപീകരിക്കപ്പെട്ടെങ്കിലും അമ്മ വനിതാസംഘടനയ്ക്ക് എതിരൊന്നുമല്ല. ഇപ്പോളും ഞങ്ങളുടെ സംഘടനയില്‍ തന്നെയുള്ളവരാണ് അപ്പുറത്തിരിക്കുന്നത്.ആദ്യം ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. പിന്നീട് അത് ഞങ്ങള്‍ക്കെതിരെ വരുകയായിരുന്നു. അവര്‍ പറയുന്നത് വ്യക്തിപരമായ അഭിപ്രായങ്ങളാണ് പൊന്നമ്മ കൂട്ടിച്ചേര്‍ത്തു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

പ്രധാന വാർത്തകൾ

അനുകരണത്തിന് നിലനില്പില്ലെന്ന് രേണു മൊണ്ടാലിനോട് ലതാ മങ്കേഷ്‌കർ

Published

on

By

പുതുതലമുറയിലെ ഗായകരോട് പോലും ഏറ്റവും ഇഷ്ടപ്പെട്ട ഗായിക ആരെന്ന് ചോദിച്ചാൽ പറയുന്ന പേര് ചിലപ്പോൾ ലതാ മങ്കേഷ്‌കർ എന്നായിരിക്കും. പക്ഷേ, എല്ലാവർക്കും പറ്റുന്ന കാര്യമല്ലല്ലോ ലതാ മങ്കേഷ്‌കർ ആവുക എന്നത്. ന്യൂജനറേഷന്റെ കാലത്തുപോലും ചെറുപ്പമുള്ള സ്വരമാധുരിയാണ് ലതാജിയുടേത്. ഈയടുത്ത് റെയിൽവേസ്റ്റേഷനിലിരുന്ന് ഒരു മുഷിഞ്ഞ വേഷത്തിൽ ലതാ മങ്കേഷ്കറുടെ “എക് പ്യാർ കാ നഗ്മാ ഹേ” എന്ന ഗാനം പാടി രേണു മൊണ്ടാൽ എന്ന സ്ത്രീ എല്ലാവരെയും വിസ്മയിപ്പിച്ചതിന് സോഷ്യൽ മീഡിയയിലൂടെ നമ്മളെല്ലാം സാക്ഷിയായതാണ്. രേണു മൊണ്ടാലിനെ പിന്നീട് ഹിമേഷ് രേഷമിയ വിളിച്ച് തന്റെ ഒരു ഗാനം പാടിക്കുകയും ചെയ്തു. അതിപ്പോൾ ഇന്ത്യയിലെങ്ങും തരംഗമാണ്. രണാഘട്ടിന്റെ ലതാമങ്കേഷ്കർ എന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ പലരും രേണുവിനെ വാഴ്ത്തിയത്.

എന്നാൽ രേണുവിന്റെ പാട്ടിനോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ ലതാജി. തന്റെ പേര് കൊണ്ടോ ജോലി കൊണ്ടോ ആർക്കെങ്കിലും എന്തെങ്കിലും ഉപകാരമുണ്ടാവുകയാണെങ്കിൽ അതെന്റെ ഭാഗ്യമായാണ് കാണുന്നതെന്ന് പറഞ്ഞ ലതാജി പക്ഷേ, അനുകരിച്ച് പാടുന്നതിന് നിലനിൽപ്പില്ല എന്നാണ് രേണുവിന്റെ പാട്ടിനോട് പ്രതികരിച്ചത്. തന്റെയോ മുഹമ്മദ്‌ റാഫി, ആശ ഭോസ്‌ലെ, കിഷോർ കുമാർ എന്നിവരുടെ പാട്ടുകൾ പാടിയാൽ കുറഞ്ഞ സമയത്തേക്ക് നിങ്ങൾക്ക് മറ്റുള്ളവരുടെ ശ്രദ്ധ ലഭിക്കുമായിരിക്കും പക്ഷേ അവയൊരിക്കലും ശാശ്വതമാവില്ല എന്നും ലതാ മങ്കേഷ്‌കർ തുറന്നടിച്ചു. “നിങ്ങൾ നിങ്ങളാകുക. എന്റെയോ സഹപ്രവർത്തകരുടെയോ നിത്യഹരിത ഗാനങ്ങൾ ആലപിക്കുക. എന്നാൽ ഒരു പരിധി കഴിഞ്ഞാൽ നിങ്ങൾ നിങ്ങളുടെ ഉള്ളിലെ സംഗീതത്തെ തിരിച്ചറിയുക.” ഇതാണ് പുതിയ ഗായകർക്ക് നൽകുന്ന ഉപദേശം..

Continue Reading

വിനോദം

ട്രാന്‍സ് സെറ്റില്‍ നസ്രിയയ്‌ക്കൊപ്പം പിറന്നാളാഘോഷിച്ച് ഫഹദ്

Published

on

By

അഭിനയ മികവു കൊണ്ട് ആരാധകരുടെ മനസ്സ് കീഴടക്കിയ താരമാണ് ഫഹദ് ഫാസില്‍. ഫഹദിന്റെ പിറന്നാളാണിന്ന്. ഫഹദ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ട്രാന്‍സ്. ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം ഫഹദും നസ്രിയയും ഒന്നിച്ചെത്തുന്ന ചിത്രമാണിത്. മാത്രമല്ല, ഏഴ് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. അമല്‍ നീരാദാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സൗബിന്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, ഷെയ്ന്‍ നിഗം, ജോജു ജോര്‍ജ്, അല്‍ഫോന്‍സ് പുത്രന്‍ തുടങ്ങി നിരവധി താരങ്ങള്‍ ട്രാന്‍സില്‍ അണിനിരക്കുന്നുണ്ട്. വിന്‍സന്റ് വടക്കന്റേതാണ് തിരക്കഥ.
ചിത്രത്തില്‍ ശബ്ദ സംവിധാനം നിര്‍വഹിക്കുന്നത് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായാണ് ഒരു വര്‍ഷത്തിലേറെയായി ട്രാന്‍സിന്റെ ചിത്രീകരണം. ട്രാന്‍സിന്റെ അവസാനഘട്ട ചിത്രീകരണമാണ് ഇപ്പോള്‍ കൊച്ചിയില്‍ പുരോഗമിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

വിനോദം

ഭാര്യയെ തന്നെ വീണ്ടും വിവാഹം ചെയ്ത് ഗോവിന്ദ; അമ്പരന്ന് ആരാധകര്‍

Published

on

By

ഹിന്ദി സിനിമാ ലോകത്തെ പ്രശസ്തനായ താരമാണ് ഗോവിന്ദ. ഒട്ടേറെ ആരാധകരും താരത്തിനുണ്ട്. നൃത്തരംഗത്തിലും മികവ് കാട്ടുന്ന ഗോവിന്ദയ്ക്ക് അനുകരണക്കാരും ഏറെയാണ്. ഇപ്പോഴിതാ താരം വീണ്ടും വിവാഹിതനായ വാര്‍ത്തയാണ് സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയം. ഭാര്യയെത്തന്നെയാണ് താരം വീണ്ടും വിവാഹം ചെയ്തത്. താരം തന്നെയാണ് അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
സുനിതയാണ് ഗോവിന്ദയുടെ ഭാര്യ. 1987ലാണ് ഗോവിന്ദയുടെയും സുനിതയുടെയും വിവാഹം കഴിയുന്നത്. എന്നാല്‍ വീണ്ടും അമ്മയുടെ നിര്‍ദ്ദേശപ്രകാരം ഇവര്‍ വിവാഹിതരാവുകയായിരുന്നു. ഗോവിന്ദയുടെ നാല്‍പ്പത്തിയൊമ്പതാം വയസ്സിലായിരുന്നു സുനിതയുമായി വീണ്ടും വിവാഹിതനായത്. സുനിതയെ ആദ്യം വിവാഹം കഴിച്ചപ്പോള്‍ അത് സ്വകാര്യചടങ്ങായിരുന്നു. അന്നത്തെ കാലത്ത് തിളങ്ങിനില്‍ക്കുന്ന ഒരു നടന്‍ വിവാഹിതനായാല്‍ ആരാധക പിന്തുണ കുറയുമെന്ന ധാരണയുണ്ടായിരുന്നു. അതുകൊണ്ടാണ് വിവാഹം രഹസ്യമാക്കി വെച്ചത്. എന്നാല്‍ ഇപ്പോള്‍ അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് വീണ്ടും വിവാഹം ചെയ്തിരിക്കുന്നത്.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...

Trending