Connect with us

പ്രധാന വാർത്തകൾ

വയനാട്ടിൽ നിന്ന് തെരഞ്ഞെടുപ്പ് ഫ്‌ളെയിങ് സ്‌ക്വാഡ് പിടിച്ചെടുത്തത് ലക്ഷങ്ങൾ

Published

on

വയനാട് : ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ തെരഞ്ഞെടുപ്പ് ഫ്‌ളെയിങ് സ്‌ക്വാഡ് നടത്തിയ വാഹനപരിശോധനയിൽ രേഖകളില്ലാതെ കടത്തിയ 4,87,500 രൂപ പിടികൂടി. ലക്കിടിയില്‍ കെ എസ് ആര്‍ ടി സി ബസ് യാത്രക്കാരനില്‍നിന്നും 1,68,000 രൂപയും കല്‍പ്പറ്റയില്‍ കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള വാഹനത്തില്‍ നിന്നും ഒരു ലക്ഷം രൂപയും മാനന്തവാടിയില്‍ കൊടുവള്ളി രജിസ്‌ട്രേഷന്‍ വാഹനത്തില്‍ നിന്നും 2,19,500 രൂപയുമാണ് ഫ്‌ളെയിങ് സ്‌ക്വാഡ് പിടിച്ചെടുത്തത്.

വിവിധ സ്ഥലങ്ങളിലായി നടന്ന വാഹനപരിശോധന്ക്ക് കല്‍പ്പറ്റ നിയോജക മണ്ഡലം ചാര്‍ജ് ഓഫീസറും എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമായ അബ്ദുള്‍ ഹാരീസ്, വൈത്തിരി ഡെപ്യൂട്ടി തഹദില്‍ദാറും എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റുമായ ജോയ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

പ്രധാന വാർത്തകൾ

നരേന്ദ്ര മോദിയ്ക്ക് ആശംസയുമായി തമിഴ് നടന്‍ രജനികാന്ത്

Published

on

By

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആശംസയുമായി തമിഴ് നടന്‍ രജനികാന്ത്. സ്നേഹ ബഹുമാനപ്പെട്ട നരേന്ദ്ര മോദിജിയ്ക്ക് എല്ലാ ആശംസകളും, നിങ്ങള്‍ അത് നേടി. ദൈവം അനുഗ്രഹിക്കട്ടെയെന്ന് രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു. ഇതിന് മുന്‍പ് പല അവസരങ്ങളിലും ബിജെപിയ്ക്ക് അനുകൂലമായും പ്രതികൂലമായും രജനീകാന്ത് പ്രതികരിച്ചിട്ടുണ്ട്.

Continue Reading

പ്രധാന വാർത്തകൾ

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 245000 കവിഞ്ഞു

Published

on

By

മലപ്പുറം : മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 245000 കവിഞ്ഞു.
പികെ കുഞ്ഞാലിക്കുട്ടി ഇതിനോടകം ഈ കണക്ക് മറികടന്നു കഴിഞ്ഞു. 72 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ലീഡ് ചെയ്യുകയാണ്.

Continue Reading

പ്രധാന വാർത്തകൾ

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് നില മൂന്ന് ലക്ഷം കവിഞ്ഞു: അമേഠിയിൽ രാഹുൽ ഗാന്ധി തിരിച്ചു വരുന്നു

Published

on

By

വയനാട് : വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് നില മൂന്ന് ലക്ഷം കവിഞ്ഞു.
യു‍ഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷം കൊണ്ട് അത്ഭുതപ്പെടുത്തിയത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് വയനാട്ടില്‍ 57 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ 3ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് രാഹുല്‍ ലീഡ് ചെയ്യുകയാണ്. മുഴുവന്‍ വോട്ടുകളും എണ്ണി കഴിഞ്ഞാല്‍ ഒരു പക്ഷേ മൂന്നര ലക്ഷത്തോളം ഭൂരിപക്ഷത്തിന് രാഹുല്‍ ജയിക്കാന്‍ സാധ്യതയുണ്ട്.

അമേഠിയിൽ രാഹുൽ ഗാന്ധി തിരിച്ചു വരുന്നു.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...

Trending