Connect with us

Crime

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടിയെ പ്രതി അരുണ്‍ ലൈംഗികമായും പീഡിപ്പിച്ചെന്ന് പോലീസ്

Published

on

കോലഞ്ചേരി: തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായി ചികിത്സയില്‍ കഴിയുന്ന കുട്ടിയെ പ്രതി അരുണ്‍ ആനന്ദ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പോലീസ്. അരുണ്‍ ആനന്ദില്‍ നിന്നും കുട്ടി നേരിട്ടത് മൃഗീയ പീഡനമാണ്. പ്രതി കുറ്റം സമ്മതിച്ചതായി ഇടുക്കി എസ്പി വ്യക്തമാക്കി. പ്രതിക്കെതിരെ പോക്‌സോ ചുമത്തിയെന്നും എസ്പി അറിയിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
ഇളയ കുട്ടിയെ മര്‍ദ്ദിച്ചതിന് ഇയാള്‍ക്കെതിരെ പ്രത്യേക കേസെടുക്കുന്നത് പരിഗണിക്കുമെന്നും പൊലീസ് പറഞ്ഞു. പ്രതി മയക്കുമരുന്നിന് അടിമയാണെന്നാണ് നിഗമനം. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അതേസമയം അതീവ ഗുരുതര നിലയിലുള്ള കുട്ടിക്ക് വെന്റിലേറ്ററിന്റെ സഹായം തുടരുമെന്നും, മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് പറയാറായിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞു. കുട്ടിക്ക് നിലവിലെ ചികിത്സ തുടരാനും മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. കുട്ടിയെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാന്‍ കഴിയാത്ത ആരോഗ്യ അവസ്ഥയാണെന്നും മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞു. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. കുട്ടി അതിജീവിക്കാനുള്ള സാധ്യത കുറവാണെന്നും മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞു.
കുട്ടിയുടെ തലച്ചോറിലെ രക്തസ്രാവം തടയാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടില്ലായിരുന്നു. കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും വന്‍കുടലിനും തകരാറ് സംഭവിച്ചിട്ടുണ്ട്. തലയോട്ടി പൊട്ടിയ നിലയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. 15 മിനിട്ടിനകം തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി. തലച്ചോറിന് ചതവുണ്ട്. രക്തയോട്ടവുമില്ല. ഹൃദയത്തിനും ശരീരത്തിലെ മറ്റ് ഇരുപതിടങ്ങളിലും പരിക്കുണ്ട്. ശ്വാസകോശത്തിലെയും വയറിലെയും പരിക്ക് ഗുരുതരമാണ്. ഇത് വീഴ്ചയിലോ കഠിനമായ മര്‍ദ്ദനം മൂലമോ ഉണ്ടായതാണ്. ഇന്നലെ വൈകിട്ടു നടത്തിയ സ്‌കാനിംഗിലും കാര്യമായ പുരോഗതി കാണാന്‍ കഴിഞ്ഞില്ല. കൈകാലുകള്‍ അനക്കാനോ സ്വന്തമായി ശ്വസിക്കാനോ കഴിഞ്ഞിരുന്നില്ല.
ഏഴ് വയസ്സുകാരനെ പ്രതിയായ അരുണ്‍ ആനന്ദ് അതിക്രൂരമായി മര്‍ദ്ദിച്ചെന്ന് പൊലീസ് വിശദമാക്കിയിരുന്നു. ചവിട്ടിയും ഇടിച്ചും പരിക്കേല്‍പ്പിച്ചു. ചുവരിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇളയകുട്ടി കിടക്കയില്‍ മൂത്രമൊഴിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Crime

യാക്കൂബ് വധക്കേസ്: അഞ്ച് ആര്‍എസ്എസുകാര്‍ കുറ്റക്കാര്‍;വത്സന്‍ തില്ലങ്കേരിയടക്കം 11 പ്രതികളെ വെറുതെവിട്ടു

Published

on

By

കണ്ണൂർ: കണ്ണൂർ പുന്നാട് യാക്കൂബ് വധക്കേസിൽ അഞ്ച് പ്രതികളെ കുറ്റക്കാരായി കണ്ടെത്തി. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയടക്കം പതിനൊന്ന് പ്രതികളെ കേസിൽ വെറുതെവിട്ടു. തലശ്ശേരി അഡി.സെഷൻസ് കോടതിയുടേതാണ് വിധി. കീഴൂർ മീത്തലെപുന്നാട് ദീപംഹൗസിൽ ശങ്കരൻമാസ്റ്റർ (48), അനുജൻ വിലങ്ങേരി മനോഹരൻ എന്ന മനോജ് (42), തില്ലങ്കേരി ഊർപ്പള്ളിയിലെ പുതിയവീട്ടിൽ വിജേഷ് (38), കീഴൂർ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശൻ എന്ന ജോക്കർ പ്രകാശൻ (48), കീഴൂർ പുന്നാട് കാറാട്ട്ഹൗസിൽ പി കാവ്യേഷ് (40) എന്നിവരാണ് കുറ്റക്കാരായി കണ്ടെത്തിയ അഞ്ച് പ്രതികൾ. 2006 ജൂൺ 13നാണ് കേസിനാസ്പദമായ സംഭവം. കല്ലിക്കണ്ടി ബാബുവിന്റെ വീട്ടിൽ സുഹൃത്തുക്കളുമായി സംസാരിച്ച് കൊണ്ടിരിക്കെ ബിജെപി പ്രവർത്തകർ വീട്ടിൽ അതിക്രമിച്ച് കടക്കുകയും രക്ഷപെടുന്നതിനിടെ യാക്കൂബ് അയൽ വീട്ടിൽ അഭയം തേടുകയും ചെയ്തു. ഇവിടെ എത്തിയ ബിജെപി പ്രവർത്തകർ യാക്കൂബിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവത്തിൽ പരിക്കു പറ്റിയവരെയും സംഭവം നേരിൽ കണ്ടവരെയും കേസന്വേഷണത്തിന് മുഖ്യപങ്ക് വഹിച്ച ഡിവൈഎസ്പി പ്രിൻസ് അബ്രഹാം, കെ.മുരളീധരൻ, രതീഷ് കുമാർ, ഷിൻഡോ, വിനോദൻ, തുടങ്ങിയ 24 പേരെയാണ് പ്രോസിക്യൂഷന് വേണ്ടി വിസ്തരിച്ചിട്ടുള്ളത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ അഡ്വ. കെ പി ബിനിഷയും, പ്രതികൾക്ക് വേണ്ടി അഡ്വ പി എസ് ശ്രീധരൻപിള്ള, അഡ്വ ടി സുനിൽകുമാർ, അഡ്വ. പി പ്രേമരാജൻ തുടങ്ങിയവരുമാണ് ഹാജരായത്.

Continue Reading

Crime

മണര്‍കാട് കസ്റ്റഡിയിലിരുന്ന യുവാവ് തൂങ്ങി മരിച്ച സംഭവം; രണ്ട് പൊലീസുകര്‍ക്ക് സസ്പെന്‍ഷന്‍

Published

on

By

കോട്ടയം: മണര്‍കാട് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷന്‍ ശുചിമുറിയില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ രണ്ടു പൊലീസുകര്‍ക്ക് സസ്പെന്‍ഷന്‍. സിവില്‍ പൊലീസ് ഓഫീസര്‍ സെബാസ്റ്റ്യന്‍ വര്‍ഗീസ്, ജിഡി ചാര്‍ജ്ജ് എഎസ്‌ഐ പ്രസാദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഇരുവരുടെ ഭാഗത്തു നിന്നും ശ്രദ്ധക്കുറവുണ്ടായി എന്ന് ചൂണ്ടിക്കാട്ടി കോട്ടയം എസ്‌പി ഹരിശങ്കറാണ് നടപടിയെടുത്തത്. മണര്‍ക്കാട് സ്വദേശിയായ നവാസ് ആണ് മണര്‍കാട് പോലീസ് സ്‌റ്റേഷനില്‍ ഇന്നലെ തൂങ്ങി മരിച്ചത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനായിരുന്നു നവാസിനെ മണര്‍ക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് സ്റ്റേഷനിലെ കുളിമുറിയുടെ ജനാലയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കോടതിയില്‍ കൊണ്ട് പോകുന്നതിന് തൊട്ട് മുന്‍പായിരുന്നു ആത്മഹത്യ.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം എസ്.പി ഹരിശങ്കറിന്റെ നടപടി. നവാസിന്റെ മരണത്തിൽ ഡിസിആർബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്. നവാസിന്റെ ഇൻക്വിസ്റ്റ് നടപടികൾ ഇന്നലെ സബ് കളക്ടർ ഈഷ പ്രിയയുടെ നേതൃത്വത്തിൽ പൂർത്തിയായിരുന്നു. പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ശരീരത്തിൽ പരിക്കുകൾ ഉണ്ടോയെന്ന കാര്യത്തിൽ ഇതിനു ശേഷമെ വ്യക്തതയുണ്ടാകൂ.

Continue Reading

Crime

മോ​ഷ​ണ കു​റ്റ​മാ​രോ​പി​ച്ച് പൊന്നാനിയില്‍ 14 വയസുകാരന് ക്രൂരമര്‍ദ്ദനം

Published

on

By

മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ല്‍ 14 വ​യ​സു​കാ​ര​ന് ക്രൂ​ര​മ​ര്‍​ദ്ദ​നം. മോ​ഷ​ണ കു​റ്റ​മാ​രോ​പി​ച്ചാ​ണ് ഒ​രു സം​ഘ​മാ​ളു​ക​ള്‍ കു​ട്ടി​യെ മ​ര്‍​ദ്ദി​ച്ച​ത്. കു​ട്ടി​യെ വി​വ​സ്ത്ര​നാ​ക്കി വ​ടി​കൊ​ണ്ട് മ​ര്‍​ദ്ദി​ച്ചു​വെ​ന്നും ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്നും മാ​താ​പി​താ​ക്ക​ള്‍ പ​രാ​തി​പ്പെ​ട്ടു. മ​ര്‍​ദ്ദ​ന​ത്തെ​ക്കു​റി​ച്ച്‌ പ​രാ​തി​പ്പെ​ടു​ക​യോ പു​റ​ത്ത് പ​റ​യു​ക​യോ ചെ​യ്താ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും മാ​താ​പി​താ​ക്ക​ള്‍ പ​റ​ഞ്ഞു. മ​ര്‍​ദ്ദ​ന​മേ​റ്റ കു​ട്ടി ഇ​പ്പോ​ള്‍ പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സം​ഭ​വ​ത്തേ​ക്കു​റി​ച്ച്‌ പ​രാ​തി ല​ഭി​ച്ചു​വെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പോ​ലീ​സ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. കു​ട്ടി​ക്ക് ത​ന്നെ മ​ര്‍​ദ്ദി​ച്ച​വ​രി​ല്‍ മൂ​ന്ന് പേ​രെ തി​രി​ച്ച​റി​യാ​മെ​ന്നാ​ണ് വി​വ​രം.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...

Trending