Connect with us

കായികം

തുടർച്ചയായ അഞ്ചാം തവണയും സാഫ് കപ്പ് സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

Published

on

കാഠ്‌മണ്ഡു: സാഫ് കപ്പ് വനിതാ ഫുട്ബോൾ കിരീടം തുട‍ർച്ചയായ അഞ്ചാം തവണയും ഇന്ത്യ സ്വന്തമാക്കി. കലാശപ്പോരാട്ടത്തില്‍ നേപ്പാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തറപറ്റിച്ചാണ് ഇന്ത്യന്‍ വനിതകള്‍ കിരീടത്തില്‍ മുത്തമിട്ടത്. ഡാലിമ, ഗ്രേസ്, അഞ്ജു എന്നിവരാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്. സാബിത്രയാണ് നേപ്പാളിന്‍റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ഒറ്റക്കളിയും തോൽക്കാതെയാണ് സാഫ് കപ്പില്‍ ഇന്ത്യന്‍ വനിതകള്‍ വിണ്ടും മുത്തമിട്ടത്. കലാശക്കളിയില്‍ വഴങ്ങിയ ഒരു ഗോള്‍ മാത്രമാണ് ഇന്ത്യന്‍ വലയിലെത്തിക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചത്. ബംഗ്ലാദേശിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കയെയും മാലദ്വീപിനെയുമാണ് ഇന്ത്യന്‍ പെണ്‍പുലികള്‍ അടിയറവ് പറയിച്ചത്. 2010ൽ ആരംഭിച്ച സാഫ് കപ്പിന്‍റെ ചരിത്രത്തിൽ ഇന്ത്യ ഇതുവരെ ഒറ്റക്കളിയും തോറ്റിട്ടില്ല.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

India

ക്രിക്കറ്റ് ഇതിഹാസത്തിന് ഇന്ന് പിറന്നാൾ

Published

on

By

ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറിന് ഇന്ന് പിറന്നാള്‍ മധുരം.
സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ 46 ആം ജന്മദിനമാണ് ഇന്ന്. കുടുംബത്തൊടൊപ്പമാകും സച്ചിന്‍ ജന്മദിനം ആഘോഷിക്കുക. ഇതോടൊപ്പം ആരാധകരുമായി ആപ്പിലൂടെ സംവദിക്കുമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്
1973 ഏപ്രില്‍ 24 ന് മുബൈയിലാണ് സച്ചിന്‍ ജനിച്ചത്. 16ാം വയസ്സില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സച്ചിന്‍ 2013ലാണ് കരിയറില്‍ നിന്ന് വിരമിച്ചത്. ക്രിക്കറ്റ് ലോകത്ത് അദ്ദേഹം സ്വന്തമാക്കിയ പല റെക്കോഡുകളും ഇന്നും ആരും മറികടന്നിട്ടില്ല. രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ച്വറി നേടിയ ഏക ബാറ്റ്‌സ്മാനാണ് അദ്ദേഹം . 2011ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു സച്ചിന്‍. 2012 ഡിസംബര്‍ 23-ന് സച്ചിന്‍ ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. പാകിസ്ഥാനെതിരെയാണ് സച്ചിന്‍ അവസാന ഏകദിന മത്സരം കളിച്ചത്. 2013 നവംബറില്‍ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസുമായി നടന്ന ടെസ്റ്റ് മത്സരത്തോടെ സച്ചിന്‍ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.ഇതിഹാസ താരത്തിന് പിറന്നാല്‍ ആശംസിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും. നിരവധിപ്പേരാണ് താരത്തിന് പിറന്നാള്‍ ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

Continue Reading

International

മത്സരത്തില്‍ പങ്കെടുത്തപ്പോൾ ഹിജാബ് ധരിച്ചില്ല; വനിതാ ബോക്സര്‍ക്ക് ജന്മനാടായ ഇറാനിൽ അറസ്റ്റ് വാറന്റ്

Published

on

By

പാരിസ്: രാജ്യത്തിന് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിട്ടും ജന്മനാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ഇറാനിയന്‍ വനിതാ ബോക്സറായ സദഫ് ഖദീം. ഇറാനിലെ ആദ്യ വനിതാ ബോക്‌സറായ സദഫ് ഖദീം തെഹ്റാനില്‍ ഫിറ്റ്‌നെസ് ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു. 24 കാരിയായ സദഫ് മത്സരവേദിയില്‍ ഇസ്ലാമിക നിയമമനുസരിച്ച് വസ്ത്രധാരണം നടത്തിയില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇവര്‍ക്കെതിരെ രാജ്യം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
സദഫ് പറയുന്നതിങ്ങനെ “ഫ്രാന്‍സില്‍ നടന്ന ലീഗലി അപ്രൂവ്ഡ് മാച്ചിലാണ് ഞാന്‍ മത്സരിച്ചത്. പക്ഷേ ഷോര്‍ട്ട്‌സും ടീഷര്‍ട്ടും ധരിച്ചാണ് ഞാന്‍ മല്‍സരിച്ചത്. ലോകത്തിന്റെ കണ്ണില്‍ ആ വസ്ത്രധാരണത്തിന് ഒരു കുഴപ്പവുമില്ല. മല്‍സരവേദിയില്‍ ഞാന്‍ ഹിജാബ് ധരിച്ചില്ല, എന്റെ പരിശീലകന്‍ ഒരു പുരുഷനാണ് ഇതൊക്കെയാണ് ചിലരുടെ പ്രശ്‌നമെന്നും ” സദഫ് പറയുന്നു.
അതേസമയം സംഭവത്തെക്കുറിച്ച് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. രാജ്യത്തെ തന്നെ ബോക്‌സിംഗ് ഫെഡറേഷന്‍ അധികൃതര്‍ പ്രതികരണവുമായി രംഗത്തു വന്നിട്ടുണ്ട്. സദഫ് ഇറാന്റെ രജിസ്റ്റേര്‍ഡ് ബോക്‌സിംഗ് താരമല്ലെന്നാണ് ഇറാന്‍ ബോക്‌സിംഗ് ഫെഡറേഷന്‍ മേധാവിയായ ഹൊസൈന്‍ സൂരി പറയുന്നത്. അതുകൊണ്ടുതന്നെ ഫെഡറേഷന്റെ കണ്ണില്‍ അവരെ സംബന്ധിച്ച എല്ലാ കാര്യങ്ങളും തീര്‍ത്തും സ്വകാര്യമാണെന്നും ഇവര്‍ പറയുന്നു.

Continue Reading

കായികം

പഞ്ചാബ്​ വീണ്ടും വിജയവഴിയിൽ

Published

on

By

മൊഹാലി: തുടർച്ചയായ രണ്ടു മത്സരങ്ങൾ തോറ്റ കിങ്​സ്​ ഇലവൻ പഞ്ചാബ്​ വീണ്ടും വിജയവഴിയിൽ. രാജസ്​ഥാൻ റോയൽസിനെ 12 റൺസിന്​ തോൽപിച്ചാണ്​ പഞ്ചാബി​​െൻറ മുന്നേറ്റം. ഒമ്പതു​ മത്സരത്തിൽ അഞ്ചാം ജയം ​നേടിയ പഞ്ചാബിന്​ ഇതോടെ 10 പോയൻറായി. ആറാം തോൽവി ഏറ്റുവാങ്ങിയ രാജസ്​ഥാ​​െൻറ​ പ്ലേ ഒാഫ്​ സാധ്യതകൾ ഇൗ തോൽവിയോടെ മങ്ങുകയാണ്​. 
സ്​കോർ: കിങ്​സ്​ ഇലവൻ പഞ്ചാബ്​​ 182/6, രാജസ്​ഥാൻ റോയൽസ്: 170/7 

വമ്പൻ വിജയലക്ഷ്യത്തിലേക്ക്​ രാഹുൽ തൃപതിയുടെ (50) ബാറ്റിങ്​ കരുത്തിൽ രാജസ്​ഥാൻ ​െപാരുതിയെങ്കിലും അവസാനം തകർന്നത്​ തിരിച്ചടിയായി. ​േജാസ്​ ബട്ട്​ലർ (23), സഞ്​ജു സാംസൺ (27), അജിൻക്യ രഹാനെ (26) എന്നിവർക്കും പിടിച്ചുനിൽക്കാനായില്ല. സ്​റ്റുവർട്ട്​ ബിന്നി (11 പന്തിൽ 33) വാലറ്റത്ത്​ പുറത്താകാതെ ഒറ്റയാൾ പോരാട്ടം നടത്ത​ിയെങ്കിലും രക്ഷയുണ്ടായില്ല. ടോസ്​ നേടിയ രാജസ്​ഥാൻ റോയൽസ്​ ബൗളിങ്​ തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തിലേ വിക്കറ്റ്​ നഷ്​ടപ്പെടാതിരിക്കാൻ ഒാപണർമാരായ ക്രിസ്​ ഗെയ്​ലും ലോകേഷ്​ രാഹുലും സംയമനത്തോടെ ബാറ്റുവീശി. ലോകേഷ്​ രാഹുൽ കൂടുതൽ ശ്രദ്ധിച്ചപ്പോൾ, മറുവശത്ത്​ ഗെയ്​ൽ പതുക്കെ വേഗം കൂട്ടി.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...
India5 hours ago

“പ്രധാനമന്ത്രി സംസാരിക്കേണ്ടത് കർഷകരോട്, അല്ലാതെ സിനിമാ താരങ്ങളോടല്ല”; അക്ഷയ്കുമാറുമായുള്ള മോദിയുടെ അഭിമുഖത്തെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി

കേരളം5 hours ago

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; പ്രത്യേക അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

പ്രധാന വാർത്തകൾ6 hours ago

ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചതോടെ പ്രതിദിനം 3.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്

വിദേശം6 hours ago

റമദാനിൽ കുവൈറ്റിലെ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു

പ്രധാന വാർത്തകൾ6 hours ago

കൊടുങ്ങല്ലൂർ എടവിലങ്ങിൽ സി പി ഐ നേതാവിന്‍റെ വീടിന് നേരെ അക്രമണം

വിനോദം2 weeks ago

ഒരേയൊരാള്‍ക്കു വേണ്ടി മാത്രമാണ് അവർ വാദിക്കുന്നത്, മറ്റുള്ളവരുടെ കണ്ണീര് കാണുന്നില്ല, അവയൊന്നും നല്ല കാര്യമാണെന്ന് ‘അമ്മ’യ്ക്കും എനിക്കും തോന്നിയിട്ടില്ല; ഡബ്ല്യു.സി.സിയെ വിമർശിച്ച് പൊന്നമ്മ ബാബു

പ്രധാന വാർത്തകൾ3 weeks ago

മോദി അണ്ണാക്കിലേക്ക് 15 ലക്ഷം തള്ളിതരുമെന്ന് കരുതിയോ?; സുരേഷ് ഗോപിയുടെ പ്രസംഗം വിവാദത്തിൽ

പ്രധാന വാർത്തകൾ3 weeks ago

ചാലക്കുടി ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണനെ പോലിസ് അറസ്റ്റ് ചെയ്തു

പ്രധാന വാർത്തകൾ3 weeks ago

വയനാട്ടിൽ നിന്ന് തെരഞ്ഞെടുപ്പ് ഫ്‌ളെയിങ് സ്‌ക്വാഡ് പിടിച്ചെടുത്തത് ലക്ഷങ്ങൾ

Crime4 weeks ago

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടിയെ പ്രതി അരുണ്‍ ലൈംഗികമായും പീഡിപ്പിച്ചെന്ന് പോലീസ്

Trending