Connect with us
Updates
​ശബരിമലയിൽ യേശു​ദാ​സി​ന്‍റെ സ്വ​ര​ത്തി​ൽ പാടുന്ന ഹ​രി​വ​രാ​സ​നം മ​റ്റാ​രെ​ക്കൊ​ണ്ടെ​ങ്കി​ലും പാ​ടി​ക്ക​ണ​മെ​ന്ന് പ​റ​യു​മോ? ശബരിമലയിൽ അഹിന്ദുക്കളെ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം‘ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം, കഠാരയുമായി ക്യാമ്പസുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്നമുണ്ട്’: വി.എസ്യൂണിവേഴ്സിറ്റി കോളേജിലെ അക്രമം സിബിഐ അന്വേഷിക്കണം; നിഷ്പക്ഷമായി അന്വേഷിച്ചാല്‍ പല പാര്‍ട്ടി നേതാക്കളുടെയും തനിനിറം മറനീക്കി പുറത്തുകൊണ്ടുവരാനാകുമെന്ന് ശ്രീധരന്‍ പിള്ള‘അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു’: ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിന്‍ മോര്‍ഗാന്‍‘പരാജയം വലിയ ആഘാതമായെങ്കിലും ഈ ടീമിനെയോർത്ത് അഭിമാനിക്കുന്നു’; തോൽവിയിലും ന്യൂസിലൻഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

സിനിമാ വാർത്തകൾ

ഏഷ്യാനെറ്റ് ഫിലിം അവാർഡ് ; മികച്ച നടൻ മോഹൻലാൽ, മഞ്ജു വാര്യർ മികച്ച നടി

Published

on

കൊച്ചി: മലയാള സിനിമയിലെ കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനങ്ങളെയും താരങ്ങളെയും അനുമോദിക്കാൻ ഒരുക്കിയ ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് കളമശ്ശേരി ഫാക്ട് ഗ്രൗണ്ടിൽ മാർച്ച് 20 നാണ് അരങ്ങേറിയത്. മലയാളത്തിന്റെ മുൻനിരതാരങ്ങളെ സാക്ഷിയാക്കി വിസ്മയക്കാഴ്ചകൾ ഒരുക്കിയാണ് ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ സമ്മാനിച്ചത്. കഴിഞ്ഞ വർഷത്തെ പ്രകടനങ്ങൾക്ക് മോഹൻലാൽ മികച്ച നടനായും, മഞ്ജു വാരിയർ മികച്ച നടിയായും, ടോവിനോ തോമസ് പെർഫോർമർ ഓഫ് ദി ഇയർ ആയും തിരഞ്ഞെടുക്കപ്പെട്ടു.കഴിഞ്ഞ വർഷത്തെ ജനപ്രിയ നടനായി പൃഥ്വിരാജ്, ജനപ്രിയ നടിയായി ഐശ്വര്യ ലക്ഷ്മി, മികച്ച സിനിമയായി സുഡാനി ഫ്രം നൈജീരിയ, ഗോൾഡൻ സ്റ്റാറായി ജയറാം, പോപുലർ തമിഴ് നടിയായി തൃഷ, മികച്ച വില്ലനായി റഹ്മാൻ, പോപ്പുലർ സിനിമയായി കായംകുളം കൊച്ചുണ്ണി എന്നിവയും പുരസ്‌ക്കാരങ്ങൾക്ക് അർഹരായി. മലയാള സിനിമയുടെ എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീകുമാരൻ തമ്പിയെ ലൈഫ് ടൈം അചീവ്‌മെന്റ് അവാർഡ് നൽകി ഏഷ്യാനെറ് ആദരിച്ചു.

മാർച്ച് 28നു റിലീസ് ചെയ്യുന്ന പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ സിനിമയുടെ ട്രെയ്ലർ ലോഞ്ച് ആയിരുന്നു മറ്റൊരു പ്രധാന ആകർഷണം. ഏഷ്യാനെറ്റ് എംഡി കെ മാധവനാണ് ട്രെയ്ലർ ലോഞ്ച് നിർവഹിച്ചത്. മോഹൻലാൽ, സംവിധായകൻ പൃഥ്വിരാജ്, മഞ്ജു വാരിയർ, ടോവിനോ തോമസ്, മുരളി ഗോപി, പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂർ എന്നിവർ ലൂസിഫർ ട്രെയ്ലർ ലോഞ്ചിൽ പങ്കെടുത്തു. തമിഴകത്തും മലയാളക്കരയിലും ഏറ്റെടുത്ത പേരൻപ് സിനിമയെ അവാർഡ് നിശയിൽ ആദരിച്ചു. മലയാള സിനിമയുടെ അഭിമാനമായ മമ്മൂട്ടിയും പേരൻപിലെ മറ്റു താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

അനു സിതാര, ഇഷാ തൽവാർ, ഷംന കാസിം, ദുർഗ കൃഷ്ണ, നിഖിലാ വിമൽ, ഷെയ്ൻ നിഗം, അനീഷ് റഹ്മാൻ, ഹണി റോസ്, പ്രയാഗ മാർട്ടിൻ തുടങ്ങിയവർ അവതരിപ്പിച്ച നൃത്ത വിസ്മയങ്ങളും സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, സാജു നവോദയ, ജോണി ആന്റണി, രാജാമണി, രേണു സൗന്ദർ, സ്‌നേഹ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുങ്ങിയ കോമഡി സ്‌കിറ്റുകളും, സ്റ്റീഫൻ ദേവസിയും ലോകപ്രശസ്ത ബിക്രം ഘോഷും ചേർന്നൊരുക്കിയ ജുഗൽബന്ദിയും, എം ജയചന്ദ്രൻ, വിജയ് യേശുദാസ്, ശ്രേയ ജയദീപ് എന്നിവരുടെ പാട്ടുകളും ഏഷ്യാനെറ്റ് അവാർഡ് നിശയെ സമ്പന്നമാക്കി. പ്രേക്ഷകർ നൽകുന്ന പിന്തുണയാണ് ഏഷ്യാനെറ്റിന്റെ ഊർജ്ജമെന്ന് മാനേജിംഗ് ഡയറക്ടർ കെ മാധവൻ ചടങ്ങിൽ പറഞ്ഞു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

സിനിമാ വാർത്തകൾ

തമിഴ് സംവിധായകന്‍ എ എല്‍ വിജയ് വിവാഹിതനായി

Published

on

By

തമിഴ് സംവിധായകന്‍ എ എല്‍ വിജയ് വിവാഹിതനായി. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ ആര്‍ ഐശ്വര്യയാണ് വധു. ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം.

വിവാഹക്കാര്യം നേരത്തെ തന്നെ എ എല്‍ വിജയ് ആരാധകരെ അറിയിച്ചിരുന്നു. ജീവിതത്തിലെ പ്രധാന തുടക്കം എല്ലാവരുമായും പങ്കുവയ്ക്കുന്നുവെന്നും ഡോ. ഐശ്വര്യയുമൊത്തുള്ള തന്‍റെ വിവാഹം ഏറെ സന്തോഷത്തോടെ അറിയിക്കുന്നുവെന്നുമായിരുന്നു എ എല്‍ വിജയ് പറഞ്ഞത്.

Continue Reading

സിനിമാ വാർത്തകൾ

ബിജു മേനോന്‍ ചിത്രം ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’യിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു

Published

on

By

ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ ചിത്രം സത്യം പറഞ്ഞാ വിശ്വസിക്കുവോയിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘അമ്പരം പൂത്തപോലെ അല്ലേ പെണ്ണേ…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. സുജേഷ് ഹരിയുടെ വരികള്‍ക്ക് വിശ്വജിത്ത് ആണ് ഈണം പകര്‍ന്നിരിക്കുന്നത്. കെ.എസ് ഹരിശങ്കറാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.

നേരത്തെ ചിത്രത്തിലെ ‘ഇല്ലിക്കൂടിനുള്ളില്‍’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലെറിക്കല്‍ വീഡിയോയാണ് റിലീസ് ചെയ്തിരുന്നു. ഇതിന് മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചു വരുന്നത്. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി. പ്രജിത്ത് ഒരുക്കുന്ന ചിത്രം പ്രണയവും കുടുംബവും കോര്‍ത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സംവൃത സുനിലാണ് നായിക. ഒരിടവേളയ്ക്കു ശേഷം സംവൃത മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്.അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങി ഒരു വലിയതാരനിര ചിത്രത്തിലുണ്ട്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയുമൊരുക്കിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയേറ്റേഴ്സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Continue Reading

സിനിമാ വാർത്തകൾ

ഇരുപത്തിയഞ്ചാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം നടൻ മമ്മൂട്ടിക്ക്

Published

on

By

കോഴിക്കോട് : ഇരുപത്തിയഞ്ചാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ‌്കാരം നടൻ മമ്മൂട്ടിക്ക‌്. ഖത്തറിലെ ‘പ്രവാസി ദോഹ’യും കൊച്ചിയിലെ പ്രവാസി ട്രസ്റ്റും ഏർപ്പെടുത്തിയതാണ് പുരസ്കാരം . ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ഗ്രാമഫോൺ ശിൽപവും 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ‌്കാരം എം ടി വാസുദേവൻ നായർ സമ്മാനിക്കും. പുരസ‌്കാര വിതരണ തിയ്യതി പിന്നീട് പ്രഖ്യാപിക്കും

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...
കേരളം7 hours ago

​ശബരിമലയിൽ യേശു​ദാ​സി​ന്‍റെ സ്വ​ര​ത്തി​ൽ പാടുന്ന ഹ​രി​വ​രാ​സ​നം മ​റ്റാ​രെ​ക്കൊ​ണ്ടെ​ങ്കി​ലും പാ​ടി​ക്ക​ണ​മെ​ന്ന് പ​റ​യു​മോ? ശബരിമലയിൽ അഹിന്ദുക്കളെ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കേരളം7 hours ago

‘ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം, കഠാരയുമായി ക്യാമ്പസുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്നമുണ്ട്’: വി.എസ്

കേരളം8 hours ago

യൂണിവേഴ്സിറ്റി കോളേജിലെ അക്രമം സിബിഐ അന്വേഷിക്കണം; നിഷ്പക്ഷമായി അന്വേഷിച്ചാല്‍ പല പാര്‍ട്ടി നേതാക്കളുടെയും തനിനിറം മറനീക്കി പുറത്തുകൊണ്ടുവരാനാകുമെന്ന് ശ്രീധരന്‍ പിള്ള

കായികം8 hours ago

‘അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു’: ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിന്‍ മോര്‍ഗാന്‍

International8 hours ago

‘പരാജയം വലിയ ആഘാതമായെങ്കിലും ഈ ടീമിനെയോർത്ത് അഭിമാനിക്കുന്നു’; തോൽവിയിലും ന്യൂസിലൻഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പ്രധാന വാർത്തകൾ4 weeks ago

ബിജെപിക്ക് കനത്ത തിരിച്ചടി; തനിക്ക് വോട്ട് ചെയ്ത മുസ്ലിംങ്ങളെ മറന്ന് ബിജെപിയോടൊപ്പം ചേരനാവില്ലെന്ന് സുമലത

കേരളം3 weeks ago

വിധിയോട് പൊരുതി ഉന്നത വിദ്യഭ്യാസം നേടി; അർഹതയുള്ള ജോലി ഇനിയും അകലെ! ചെറുപ്പക്കാരന് മുന്നിൽ വാതിൽ കൊട്ടിയടച്ച് സർക്കാർ

International4 weeks ago

എട്ടു വര്‍ഷം കാത്തിരുന്നു കിട്ടിയ സന്തോഷം പൊലിഞ്ഞു; ബസിനുള്ളില്‍ ശ്വാസംമുട്ടി മരിച്ച മലയാളി ബാലന് ദുബായിൽ അന്ത്യവിശ്രമം

പ്രധാന വാർത്തകൾ4 weeks ago

സൗമ്യ പുഷ്പാകരനെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയും പൊലീസ് ഉദ്യോഗസ്ഥനുമായ അജാസ് മരിച്ചു

പ്രധാന വാർത്തകൾ3 weeks ago

കളിക്കുന്നതിനിടെ അബദ്ധത്തില്‍ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുടുങ്ങി യുകെജി വിദ്യാര്‍ത്ഥി മരിച്ചു

Trending