Connect with us

സിനിമാ വാർത്തകൾ

മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം സായി പല്ലവി മലയാളത്തിലേക്ക് മടങ്ങി വരുന്നു

Published

on

അതിരന്‍ എന്ന ചിത്രത്തിലൂടെ മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്ക് തിരികെ വരാനൊരുങ്ങുകയാണ് സായി പല്ലവി. വിവേക് എന്ന പുതുമുഖ സംവിധായകന്റെ ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. ചിത്രം ഏപ്രിലില്‍ തിയറ്ററിലെത്തും. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് നല്ല സ്വീകരണമാണ് ആരാധകര്‍ക്കിടയില്‍ നിന്നും കിട്ടിയിരിക്കുന്നത്.അനു മൂത്തേടനാണ് ‘അതിരന്റെ’ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പി.എസ് ജയഹരിയാണ് സംഗീതസംവിധാനം. തമിഴ് സംഗീതസംവിധായകന്‍ ജിബ്രാന്റേതാണ് പശ്ചാത്തലസംഗീതം. ഏപ്രിലില്‍ ചിത്രം തിയറ്ററുകളിലെത്തും.
2015 ല്‍ പുറത്തിറങ്ങിയ പ്രേമം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ സായ് പല്ലവി, കേരളത്തിലുണ്ടാക്കിയ തരംഗം അത്രവേഗം ആരും മറക്കില്ല. തൊട്ടടുത്ത വര്‍ഷം ‘കലി’യിലൂടെ ദുല്‍ഖറിന്റെ നായികയായും സായി പല്ലവി തിളങ്ങി. എന്നാല്‍ പിന്നീട് തമിഴിലും തെലുങ്കിലുമൊക്കെയായിരുന്നു സായ് പല്ലവിക്ക് ഭാഗ്യം തെളിഞ്ഞത്. തമിഴില്‍ ധനുഷിനൊപ്പം തകര്‍ത്താടിയ മാരി 2 വിന് ശേഷമാണ് സായ് പല്ലവി മലയാളത്തിലേക്ക് മടങ്ങിവരുന്നത്.

തെലുങ്ക് ചിത്രങ്ങളായ ഫിദ, ഹേ പില്ലഗഡ, മിഡില്‍ ക്ലാസ് അബ്ബായി, കനം, പടി പടി ലെച്ചെ മനസു തുടങ്ങിയ ചിത്രങ്ങളെല്ലാം തെലുങ്ക് ദേശത്ത് നിന്നും മികച്ച പ്രതികരണമാണ് നേടിയത്. തമിഴില്‍ ദിയ എന്ന ചിത്രത്തിന് ശേഷം, ധനുഷിനോടൊപ്പം അഭിനയിച്ച മാരി 2 വിലൂടെ സായി പല്ലവി തെന്നിന്ത്യയിലാകെ ശ്രദ്ധിക്കപ്പെട്ടു. ധനുഷിനൊപ്പം റൗഡി ബേബി എന്ന ഗാനത്തില്‍ ത്രസിപ്പിക്കുന്ന ന്യത്തച്ചുവടുകള്‍ അവതരിപ്പിച്ച സായി പല്ലവിയെ തമിഴ്‌സിനിമാ ലോകം ഏറ്റെടുത്തു. ഗാനം ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു. 30 കോടിയിലധികം പേരാണ് ഗാനം ഇതുവരെ യുട്യൂബില്‍ കണ്ടത്.

ഏറ്റവുമൊടുവില്‍ സൂര്യ നായകനായെത്തുന്ന എന്‍.ജി.കെയിലും സായ് പല്ലവി അഭിനയിച്ചു. ചിത്രം പുറത്തിറങ്ങാനിരിക്കുന്നതേയുള്ളു. ചുരുക്കത്തില്‍ തെന്നിന്ത്യന്‍ സിനിമാലോകത്തെയാകെ ഇളക്കിമറിച്ച ശേഷമാണ് സായ് പല്ലവി വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്.

ഒരിക്കല്‍ കൂടി മലയാളത്തിലേക്ക് തിരികെയെത്താനായതില്‍ സന്തോഷമുണ്ടെന്ന അടിക്കുറിപ്പോടെയാണ് താരം ഫേസ്ബുക്കില്‍ പോസ്റ്റര്‍ പങ്കുവെച്ചത്. സായ് പല്ലവിയുടെ കരിയറിന്റെ തുടക്കമൊരുക്കി നല്‍കിയ മലയാളസിനിമയെ നന്ദിയോടെയാണ് താരം ഓര്‍ക്കുന്നത്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

കേരളം

വോട്ട് ചെയ്യാൻ സാധാരണക്കാരോടൊപ്പം ക്യൂവിൽ നിന്ന് മോഹൻലാൽ

Published

on

By

തിരുവനന്തപുരം: മുടവൻമുകളിലെ പോളിംഗ് ബൂത്തിൽ രാവിലെത്തന്നെ വോട്ട് ചെയ്യാനെത്തിയവർക്ക് കിട്ടിയത് ഒരു ഉഗ്രൻ സർപ്രൈസാണ്. ക്യൂവിൽ സാധാരണക്കാരോടൊപ്പം ക്യൂവിൽ നിൽക്കുന്നു പ്രിയപ്പെട്ട സൂപ്പർ താരം.

വെള്ള ഷർട്ടും ജീൻസുമായി മോഹൻലാലെത്തിയപ്പോൾ ആദ്യം വോട്ടർമാർക്ക് വിശ്വാസം വന്നില്ല. പിന്നെ ആർപ്പ് വിളിയായി. പക്ഷേ പോളിംഗ് കേന്ദ്രമല്ലേ, എല്ലാവരും അച്ചടക്കത്തോടെ ക്യൂവിൽ കയറി നിന്നു.

പൊരിഞ്ഞ പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് നേമം, വട്ടിയൂർക്കാവ് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ യുഡിഎഫും ബിജെപിയും തമ്മിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. അതുകൊണ്ടു തന്നെ രാവിലെ നീണ്ട ക്യൂവായിരുന്നു. തിരക്കിനിടെ വരി തെറ്റിക്കാനൊന്നും മോഹൻലാലില്ല. തികഞ്ഞ അച്ചടക്കത്തോടെ ക്യൂ നിന്നു, വോട്ട് ചെയ്തു.

Continue Reading

സിനിമാ വാർത്തകൾ

അച്ഛനായ സന്തോഷം പങ്ക് വെച്ച് നജീം അർഷാദ്

Published

on

By

യുവ ​ഗായകൻ നജീം അർഷാദിനും ഭാര്യ തസ്നി താഹയ്ക്കും ആൺ കുഞ്ഞ് പിറന്നു. നജീം തന്നെയാണ് ഈ സന്തോഷ വാർത്ത ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ബ്ലെസ്ഡ് വിത്ത് എ ബേബി ബോയ് എന്ന് കുറിച്ചാണ് നജീം വാർത്ത പുറത്തുവിട്ടത്.

ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിം​ഗറിലൂടെ മത്സരാർത്ഥിയായെത്തി വിജയകിരീടം ചൂടിയ നജീം പിന്നീട് പിന്നണി ​ഗാനരം​ഗത്ത് ശോഭിക്കുകയായിരുന്നു. മിഷന്‍ 90 ഡെയ്‌സ് എന്ന ചിത്രത്തിനായാണ് ആദ്യമായി നജീം പിന്നണി പാടിയത്. പിന്നീട് പട്ടാളം, ഡോക്ടര്‍ ലവ്, ഡയമണ്ട് നെക്ലസ്, ട്രിവാന്‍ഡ്രം ലോഡ്ജ്, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നജീം ഗാനങ്ങളാലപിച്ചു.

Continue Reading

സിനിമാ വാർത്തകൾ

ഒരു യമണ്ടന്‍ പ്രേമകഥയിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി; വീഡിയോ കാണാം

Published

on

By

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ‘ഒരു യമണ്ടന്‍ പ്രേമകഥ’യിലെ ആദ്യ വീഡിയോ ഗാനം പുറത്തെത്തി.ദുല്‍ഖറിനൊപ്പം സംയുക്ത മേനോനാണ് ഗാനത്തില്‍.

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തിന്റെ സ്‌ക്രീനിലെത്തുന്ന ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബി സി നൗഫല്‍ ആണ്. റൊമാന്റിക്-കോമഡി ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ആന്റോ ജോസഫും സി ആര്‍ സലിമും ചേര്‍ന്നാണ് നിര്‍മ്മാണം. ഇതിനകം സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് ‘ക്ലീന്‍ യു’ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. 25ന് തീയേറ്ററുകളില്‍ എത്തും.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...
India5 hours ago

“പ്രധാനമന്ത്രി സംസാരിക്കേണ്ടത് കർഷകരോട്, അല്ലാതെ സിനിമാ താരങ്ങളോടല്ല”; അക്ഷയ്കുമാറുമായുള്ള മോദിയുടെ അഭിമുഖത്തെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി

കേരളം5 hours ago

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; പ്രത്യേക അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

പ്രധാന വാർത്തകൾ6 hours ago

ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചതോടെ പ്രതിദിനം 3.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്

വിദേശം6 hours ago

റമദാനിൽ കുവൈറ്റിലെ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു

പ്രധാന വാർത്തകൾ6 hours ago

കൊടുങ്ങല്ലൂർ എടവിലങ്ങിൽ സി പി ഐ നേതാവിന്‍റെ വീടിന് നേരെ അക്രമണം

വിനോദം2 weeks ago

ഒരേയൊരാള്‍ക്കു വേണ്ടി മാത്രമാണ് അവർ വാദിക്കുന്നത്, മറ്റുള്ളവരുടെ കണ്ണീര് കാണുന്നില്ല, അവയൊന്നും നല്ല കാര്യമാണെന്ന് ‘അമ്മ’യ്ക്കും എനിക്കും തോന്നിയിട്ടില്ല; ഡബ്ല്യു.സി.സിയെ വിമർശിച്ച് പൊന്നമ്മ ബാബു

പ്രധാന വാർത്തകൾ3 weeks ago

മോദി അണ്ണാക്കിലേക്ക് 15 ലക്ഷം തള്ളിതരുമെന്ന് കരുതിയോ?; സുരേഷ് ഗോപിയുടെ പ്രസംഗം വിവാദത്തിൽ

പ്രധാന വാർത്തകൾ3 weeks ago

ചാലക്കുടി ബിജെപി സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണനെ പോലിസ് അറസ്റ്റ് ചെയ്തു

പ്രധാന വാർത്തകൾ3 weeks ago

വയനാട്ടിൽ നിന്ന് തെരഞ്ഞെടുപ്പ് ഫ്‌ളെയിങ് സ്‌ക്വാഡ് പിടിച്ചെടുത്തത് ലക്ഷങ്ങൾ

Crime4 weeks ago

തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടിയെ പ്രതി അരുണ്‍ ലൈംഗികമായും പീഡിപ്പിച്ചെന്ന് പോലീസ്

Trending