Connect with us

കേരളം

എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകൾ റോഡരികിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് അധ്യാപകർക്ക് സസ്‌പെൻഷൻ

Published

on

കോഴിക്കോട്: കോഴിക്കോട് എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തു.
പരീക്ഷയുടെ ചുമതലയുള്ള ചീഫ് സൂപ്രണ്ട് പുഷ്പലത, ഡെപ്യൂട്ടി സൂപ്രണ്ട് സണ്ണി ജോസഫ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. നേരത്തെ അന്വേഷണ വിധേയമായി സ്‌കൂള്‍ അറ്റന്‍ഡര്‍ സിബിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളായിരുന്നു റോഡരികില്‍ കണ്ടെത്തിയത്. കായണ്ണ എച്ച്എസ്എസില്‍ നിന്ന് തിരുവനന്തപുരത്തെ മൂല്യനിര്‍ണയ ക്യാമ്പിലേക്ക് അയയ്ക്കാന്‍ വാഹനത്തില്‍ കൊണ്ടുപോയ പേപ്പറാണ് റോഡില്‍ വീണത്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

കേരളം

വയനാട്ടിൽ മാത്രമല്ല, രാഗാ തരംഗം കേരളമാകെ ആഞ്ഞടിച്ചു; കേരളം തൂത്തുവാരി യുഡിഎഫ്

Published

on

By

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം വയനാട്ടിൽ മാത്രമല്ല, കേരളത്തിലാകെ യുഡിഎഫിന് അനുകൂല സാഹചര്യമൊരുക്കുകയായിരുന്നു. വയനാട്ടിൽ വൈകിയെത്തി കേരളം പിടിച്ചെടുത്ത് രാഹുൽ യുഡിഎഫിന് നൽകിയ കാഴ്ചയാണ് വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോൾ മുതൽ വ്യക്തമായിത്തുടങ്ങിയത്. രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിച്ച് രണ്ട് മണിക്കൂറോളം പിന്നിട്ടപ്പോൾ സ്‌ക്രീനിൽ ഇരുപത് മണ്ഡലങ്ങൾക്ക് നേരെ നിറഞ്ഞത് യുഡിഎഫിന്റെ സ്ഥാനാർത്ഥികളാണ്. രാഗാ തരംഗം മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ സ്വീകരിച്ച നിലപാടും യുഡിഎഫിന് അനുകൂല സാഹചര്യം ഒരുക്കുകയായിരുന്നു.
രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം കോൺഗ്രസ് വളരെയധികം ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. അമേഠിയിൽ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടാലും മറ്റൊരു മണ്ഡലത്തിൽ രാഹുലിന്റെ വിജയം കോൺഗ്രസിന് ഉറപ്പാക്കണമായിരുന്നു. അതിന് ഏറ്റും സുരക്ഷിതമായ ഒരു മണ്ഡലം തന്നെ കോൺഗ്രസ് തെരഞ്ഞെടുത്തു. രാഹുലിന് വേണ്ടി എന്തുകൊണ്ട് വയനാട് തെരഞ്ഞെടുത്തു എന്നതിന് ഇനിയും കൃത്യമായ ഉത്തരമില്ല. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം രാഹുലിന് ഒരു സുരക്ഷിത ഇടം, അതോടൊപ്പം കേരളത്തിൽ യുഡിഎഫിന് അനുകൂലമായ സാഹചര്യം ഒരുക്കുക എന്നതുമാണ് പ്രധാനമായും ലക്ഷ്യംവെച്ചത്. രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഏറ്റവും അധികം സ്വാധീനിക്കുക എട്ടു മണ്ഡലങ്ങളെ ആയിരിക്കുമെന്നാണ് വോട്ടെണ്ണലിന് ദിവസങ്ങൾക്ക് മുൻപ് വിലയിരുത്തപ്പെട്ടത്. രാഹുൽ സ്ഥാനാർത്ഥിയായി എത്തിയ വയനാട്, കാസർഗോഡ്, കണ്ണൂർ, വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, ഇടുക്കി എന്നിവയായിരുന്നു ആ മണ്ഡലങ്ങൾ. എന്നാൽ ആദ്യ സൂചനകൾ പുറത്തുവന്നപ്പോൾ തന്നെ മറ്റ് മണ്ഡലങ്ങളിൽ കൂടി രാഹുലിന്റെ സാന്നിദ്ധ്യം സ്വാധീനം ചെലുത്തിയെന്ന് വ്യക്തമാകും. പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളിൽ സിറ്റിംഗ് എംപിമാരെ താഴെയിറക്കി യുഡിഎഫ് സ്ഥാനാർത്ഥികൾ ഒന്നാമതെത്തി. മറ്റു മണ്ഡലങ്ങളുടെ കാര്യത്തിൽ വ്യത്യസ്തത അനുഭവപ്പെടാത്തതിന് കാരണവും രാഗാ തരംഗം തന്നെയാണ്. ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ വ്യക്തി പ്രഭാഗം വോട്ടുനില കൂട്ടിയിട്ടുണ്ടെന്നും കൂട്ടിച്ചേർക്കേണ്ടിയിരിക്കുന്നു. എന്നാൽ യുഡിഎഫിന്റെ ഇത്ര വലിയൊരു മുന്നേറ്റത്തിന് പിന്നിൽ രാഹുലിന്റെ വ്യക്തിപ്രഭാവം തന്നെയാണ് പ്രധാനഘടകമായതെന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. നിലവിൽ സംസ്ഥാന ചരിത്രത്തിൽ ആദ്യമായി മൂന്ന് ലക്ഷം ലീഡ് നേടിയിരിക്കുകയാണ് രാഹുൽ ഗാന്ധി.

Continue Reading

കേരളം

മാണി സാറാണ് സ്ഥാനാർത്ഥിയാക്കിയത്, അദ്ദേഹത്തിന്റെ ആത്മാവ് ഒപ്പമുണ്ട്; വിജയത്തില്‍ പ്രതികരിച്ച് തോമസ് ചാഴികാടന്‍

Published

on

By

കോട്ടയം: കേരളത്തില്‍ ഉണ്ടായിരിക്കുന്നത് ജനങ്ങളുടെ വിജയമാണെന്നും ജനഹിതം നിറവേറിയെന്നും കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍.
മാണി സാറാണ് തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്നും അദ്ദേഹത്തിന്റെ ആത്മാവ് ഒപ്പമുണ്ടെന്ന കാര്യത്തിന് യാതൊരു സംശയവുമില്ലെന്നും തോമസ് ചാഴികാടന്‍ പറഞ്ഞു. യുഡിഎഫും കേരള കോണ്‍ഗ്രസും ഒരുമിച്ച് നേടിയ വിജയമാണ് കോട്ടയത്ത് ലഭിച്ച ഭൂരിപക്ഷം. ജനങ്ങള്‍ കൂടെയുണ്ടെന്നതിന്റെ തെളിവാണിത്. മാണി സാര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് മുതല്‍ ജോസ് കെ മാണിയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെ മുഴുവന്‍ യുഡിഎഫ് നേതാക്കളും ഒപ്പം നിന്നു, അദ്ദേഹം വ്യക്തമാക്കി.

Continue Reading

കേരളം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന്റെ പരാജയം മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി: കെ.മുരളീധരന്‍

Published

on

By

കോഴിക്കോട്: വടകരയില്‍ മികച്ച ലീഡ് നേടിയതിന് പിന്നാലെ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്ന് മുരളീധരന്‍ പറഞ്ഞു.
വടകരയില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായത് യുഡിഎഫിന് നേട്ടമായെന്നും ശബരിമല വിഷയം ബിജെപി മുതലെടുത്തത് ഭൂരിപക്ഷം ജനങ്ങളും തിരിച്ചറിഞ്ഞെന്നും അവര്‍ യുഡിഎഫിന് ഒപ്പം നിന്നെന്നും മുരളീധരന്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന് ഏറ്റ തിരിച്ചടിയാണ് ഇടതുമുന്നണിയുടെ പരാജയം. സര്‍ക്കാരിന് തെറ്റുകള്‍ തിരുത്താന്‍ രണ്ട് വര്‍ഷമുണ്ട്. അത് ചെയ്തില്ലെങ്കില്‍ വന്‍ തിരിച്ചടി ഉണ്ടാകും, മുരളീധരന്‍ പറഞ്ഞു.
രണ്ടാഴ്ചയ്ക്കുള്ളില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്നാണ് ചട്ടമുള്ളത്. അതു പ്രകാരം രാജി വയ്ക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് ഇനിയും ജയിക്കും, മുരളീധന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...

Trending