Connect with us

പ്രധാന വാർത്തകൾ

ഞങ്ങള്‍ പണ്ടേ ബിജെപിക്കാരെന്ന് ശശി തരൂരിന്റെ ബന്ധുക്കൾ; ബിജെപി യുടെ നാടകം പൊളിഞ്ഞു

Published

on

ലോകസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പിച്ച നിലവിലെ എംപി ശശിതരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ ചേര്‍ന്നുവെന്നത് ബിജെപി എഴുതിതയാറാക്കിയ നാടകം. ഇക്കാര്യം പറഞ്ഞ് ഏറെ കൊട്ടിഘോഷിച്ച് ബിജെപി നടത്തിയ അംഗത്വ വിതരണം എന്തിനായിരുന്നുവെന്നും തങ്ങള്‍ നേരത്തെ തന്നെ ബിജെപിയായിരുന്നുവെന്നും ശശി തരൂരിന്റെ ബന്ധുക്കള്‍ പറഞ്ഞതോടെ ബിജെപിയുടെ നാടകം പൊളിയുകയും പാര്‍ട്ടി വീണ്ടും പ്രതിരോധത്തിലവുകയും ചെയ്തു.

ശശി തരൂരിന്റെ മാതൃ സഹോദരി ശോഭന ഇവരുടെ ഭര്‍ത്താവ് ശശികുമാര്‍ തുടങ്ങി പത്ത് പേര്‍ക്കാണ് കൊച്ചിയില്‍ സ്വകാര്യ ഹോട്ടലില്‍ വലിയ ആഘോഷത്തോടെ നടത്തിയ ചടങ്ങില്‍ ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള അംഗത്വം നല്‍കിയത്. എന്നാല്‍, തങ്ങള്‍ പണ്ടേ ബിജെപിക്കാരാണെന്നും ഇപ്പോള്‍ ഇങ്ങിനെയൊരു ചടങ്ങ് അറിയില്ലെന്നും അതേപറ്റി സംഘാടകരോട് തന്നെ ചോദിക്കണമെന്നും ശോഭന പറഞ്ഞു.
ചടങ്ങ് എന്തിന് വേണ്ടിയാണ് സംഘടിപ്പിച്ചതെന്ന് പറയേണ്ടത് സംഘാടകരാണെന്നും അതേപ്പറ്റി സംഘാടകരോട് തന്നെ ചോദിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കര്‍മ്മസമിതി അംഗമായ പദ്മജയാണ് തങ്ങളെ ഈ വേദിയിലെത്തിച്ചതെന്നും തരൂരിന്റെ ബന്ധുക്കള്‍ പറയുന്നു. അതെ കുറിച്ച് പ്രതികരിക്കാനാകട്ടെ അവര്‍ തയ്യാറായില്ല. ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശശി തരുരിന്റെ ഉറ്റ ബന്ധുക്കളായ പത്ത് പേര്‍ ബിജെപിയില്‍ ചേരുന്നു എന്നായിരുന്നു ബിജെപിയുടെ അവകാശ വാദം.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

പ്രധാന വാർത്തകൾ

ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് കോൺഗ്രസ്സിൽ ചേർന്നു

Published

on

By

മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് കോൺഗ്രസ്സിൽ ചേർന്നു. മുൻപ് ബിജെപിയിലായിരുന്നു താരം. കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തിരുവനന്തപുരം നിയോജകമണ്ഡലം സ്ഥാനാർത്ഥിയായിരുന്നു. കോൺഗ്രസ്സിന്റെ വിഎസ് സുനിൽകുമാറിനോടും എൽഡിഎഫ് സ്ഥാനാർഥി ആന്റണി രാജുവിനോടുമായിരുന്നു അന്ന് ശ്രീശാന്ത് മത്സരിച്ചു പരാജയപ്പെട്ടത്. 2016 മാർച്ചിലായിരുന്നു ശ്രീശാന്തിന്റെ ബിജെപി പ്രവേശനം. കോഴ വിവാദത്തെത്തുടർന്നുണ്ടായിരുന്ന ശ്രീശാന്തിന്റെ ക്രിക്കറ്റിലെ ആജീവനാന്ത വിലക്കിനെതിരെ കോടതിയിൽ കേസിന് പോയി അനുകൂല വിധി നേടിയെടുത്തത് ഈയടുത്തായിരുന്നു.

Continue Reading

പ്രധാന വാർത്തകൾ

കേരളത്തില്‍ എല്ലാ സീറ്റുകളിലും ഇത്തവണ ബിജെപി സഖ്യം ജയിക്കും: ടിപി സെന്‍കുമാർ

Published

on

By

കേരളത്തില്‍ ആകെയുള്ള 20 ലോക്‌സഭ സീറ്റും ഇത്തവണ ബിജെപി സഖ്യം ജയിക്കുമെന്ന് മുന്‍ ഡിജിപിയും സംഘപരിവാര്‍ സഹയാത്രികനുമായ ടിപി സെന്‍കുമാര്‍. കോണ്‍ഗ്രസ് – മാര്‍ക്‌സിസ്റ്റ് വിരുദ്ധമായ കോമ ഇനി കേരളത്തില്‍ വിലപ്പോകില്ല. ബിജെപിയുടെ ആറ്റിങ്ങല്‍ മണ്ഡലം കണ്‍വെന്‍ഷനില്‍ പ്രസംഗിക്കവേ സെന്‍കുമാര്‍ പറഞ്ഞു. എല്ലാ സീറ്റിലും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടുമെന്നും സെന്‍കുമാര്‍ പറഞ്ഞു.തിരുവനന്തപുരത്ത് കുമ്മനത്തെ ജയിപ്പിക്കാന്‍ ബിജെപിക്ക് ഒരു അഡ്ജസ്റ്റ്‌മെന്റും നടത്തേണ്ട കാര്യമില്ല. ജനങ്ങള്‍ക്ക് വിവരം വച്ചിട്ടുണ്ട്. ബിജെപിയെ തമ്മിലടിപ്പിച്ച് തോല്‍പ്പിക്കാം എന്ന് ആരും കരുതണ്ട. ഓരോ ബൂത്തിലും മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വോട്ടര്‍മാരോട് ബിജെപി പ്രവര്‍ത്തകര്‍ പറയണം. പല കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ കോപ്പിയടിക്കുകയാണ് എന്നും ടിപി സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു.

Continue Reading

പ്രധാന വാർത്തകൾ

കോണ്‍ഗ്രസിന് എതിരെ മാനനഷ്ട കേസ് കൊടുക്കും ; യെദ്യൂരപ്പ

Published

on

By

കോണ്‍ഗ്രസ് ഉന്നയിച്ച അഴിമതി ആരോപണം നിഷേധിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ഡയറിയിലെ കൈപ്പട തന്റേതല്ലെന്ന് ആദായനികുതി വകുപ്പ് സ്ഥിരീകരിച്ചതാണ്. മനഃപൂര്‍വ്വമാണ് കോണ്‍ഗ്രസ് ഇത് വീണ്ടും ഉയര്‍ത്തുന്നതെന്നും യെദ്യൂരപ്പ.
കോണ്‍ഗ്രസിന് എതിരെ മാനനഷ്ട കേസ് കൊടുക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു.ഒപ്പും കൈയ്യക്ഷരവും തന്റേതല്ല’എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...

Trending