Connect with us

പ്രധാന വാർത്തകൾ

പി.കെ.ശ്രീമതിക്കായി ലക്ഷങ്ങൾ ചെലവാക്കി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്തു

Published

on

കണ്ണൂർ : ലോകസഭാ മണ്ഡലത്തിൽ സി പി എമ്മിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കത്തിൽ തന്നെ തിരിച്ചടി. കണ്ണൂർ മണ്ഡലത്തിൽ പി.കെ.ശ്രീമതിക്കുവേണ്ടി ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച പ്രചാരണ ഫ്ലെക്സ് ബോർഡുകൾ നീക്കം ചെയ്തു.
ഫ്ളക്സ് ബോർഡുകളും പ്രസിദ്ധീകരിച്ചവരുടെ പേര് ഇല്ലാത്ത ബോർഡുകളും നീക്കം ചെയ്യണമെന്ന കലക്ടറുടെ നിർദേശപ്രകാരമാണ് നടപടി. അനധികൃതമായി ഫ്ലക്സുകൾ സ്ഥാപിച്ചത് വിവാദമായിരുന്നു.

റൈസിങ് കണ്ണൂര്‍ എന്ന പേരിലാണ് മുഖ്യമന്ത്രിയുടെയും പി.കെ ശ്രീമതിയുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത കൂറ്റൻ ബോര്‍ഡുകള്‍ കണ്ണൂർ ലോകസഭാ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ലക്ഷകണക്കിന് രൂപ ചെലവഴിച്ച് സ്ഥാപിച്ചിരുന്നത്. എം പി എന്ന നിലയിൽ പി കെ ശ്രീമതി കൊണ്ടു വരാത്ത പദ്ധതികൾ പോലും ഇതിൽ എംപിയുടെ വികസന നേട്ടമായി അവതരിപ്പിച്ചിരുന്നു.സമ്പൂര്‍ണ ഫ്ലക്സ് നിരോധനം നടപ്പിലാക്കിയ ജില്ലയില്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ച നടപടിക്കെതിരെ കലക്ടറും, ജില്ലാ ഭരണകൂടവും മൗനം പാലിക്കുന്നതിന് എതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. അനധികൃതമായി ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചതിനെതിരെ കഴിഞ ദിവസം ചേർന്ന സർവ്വകക്ഷി യോഗത്തിൽ കോൺഗ്രസ് രംഗത്ത് വന്നിരുന്നു. ഫ്ലക്സ് ബോർഡല്ല സ്ഥാപിച്ചതെന്ന വാദമാണ് സർവ്വകക്ഷി യോഗത്തിൽ സി പി എം ഉയർത്തിയത്.
കോൺഗ്രസ്സിന്‍റെ പരാതിയെ തുടർന്ന് കണ്ണൂർ മണ്ഡലത്തിൽ പി.കെ.ശ്രീമതിക്കുവേണ്ടി സ്ഥാപിച്ച പ്രചാരണ ബോർഡുകൾ ഫ്ളക്സ് ബോർഡുകളാണോയെന്ന് പരിശോധിക്കുമെന്ന് ജില്ലാ ഭരണകൂടം സർവ്വകക്ഷി യോഗത്തിൽ വ്യക്തമാക്കിയിരുന്നു.എന്നാൽ ആരാണ് സ്ഥാപിച്ചതെന്ന് വ്യക്തമാക്കാൻ സിപിഎമ്മും എം.പി.ഓഫീസും തയ്യാറായില്ല. ഇതിനെ തുടർന്ന് കോൺഗ്രസ് നേതാക്കൾ സർവകക്ഷി യോഗത്തിൽ പരാതി ഉന്നയിച്ചതോടെയാണ് കലക്ടർ നടപടിയെടുത്തത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളാണ് ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്ന് ഒറ്റ രാത്രിക്കൊണ്ട് നീക്കം ചെയ്തത്.ലക്ഷങ്ങൾ ചെലവഴിച്ച് പ്രചാരണത്തിനായി ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച സി പി എമ്മിന് കടുത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

പ്രധാന വാർത്തകൾ

ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് കോൺഗ്രസ്സിൽ ചേർന്നു

Published

on

By

മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് കോൺഗ്രസ്സിൽ ചേർന്നു. മുൻപ് ബിജെപിയിലായിരുന്നു താരം. കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തിരുവനന്തപുരം നിയോജകമണ്ഡലം സ്ഥാനാർത്ഥിയായിരുന്നു. കോൺഗ്രസ്സിന്റെ വിഎസ് സുനിൽകുമാറിനോടും എൽഡിഎഫ് സ്ഥാനാർഥി ആന്റണി രാജുവിനോടുമായിരുന്നു അന്ന് ശ്രീശാന്ത് മത്സരിച്ചു പരാജയപ്പെട്ടത്. 2016 മാർച്ചിലായിരുന്നു ശ്രീശാന്തിന്റെ ബിജെപി പ്രവേശനം. കോഴ വിവാദത്തെത്തുടർന്നുണ്ടായിരുന്ന ശ്രീശാന്തിന്റെ ക്രിക്കറ്റിലെ ആജീവനാന്ത വിലക്കിനെതിരെ കോടതിയിൽ കേസിന് പോയി അനുകൂല വിധി നേടിയെടുത്തത് ഈയടുത്തായിരുന്നു.

Continue Reading

പ്രധാന വാർത്തകൾ

കേരളത്തില്‍ എല്ലാ സീറ്റുകളിലും ഇത്തവണ ബിജെപി സഖ്യം ജയിക്കും: ടിപി സെന്‍കുമാർ

Published

on

By

കേരളത്തില്‍ ആകെയുള്ള 20 ലോക്‌സഭ സീറ്റും ഇത്തവണ ബിജെപി സഖ്യം ജയിക്കുമെന്ന് മുന്‍ ഡിജിപിയും സംഘപരിവാര്‍ സഹയാത്രികനുമായ ടിപി സെന്‍കുമാര്‍. കോണ്‍ഗ്രസ് – മാര്‍ക്‌സിസ്റ്റ് വിരുദ്ധമായ കോമ ഇനി കേരളത്തില്‍ വിലപ്പോകില്ല. ബിജെപിയുടെ ആറ്റിങ്ങല്‍ മണ്ഡലം കണ്‍വെന്‍ഷനില്‍ പ്രസംഗിക്കവേ സെന്‍കുമാര്‍ പറഞ്ഞു. എല്ലാ സീറ്റിലും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടുമെന്നും സെന്‍കുമാര്‍ പറഞ്ഞു.തിരുവനന്തപുരത്ത് കുമ്മനത്തെ ജയിപ്പിക്കാന്‍ ബിജെപിക്ക് ഒരു അഡ്ജസ്റ്റ്‌മെന്റും നടത്തേണ്ട കാര്യമില്ല. ജനങ്ങള്‍ക്ക് വിവരം വച്ചിട്ടുണ്ട്. ബിജെപിയെ തമ്മിലടിപ്പിച്ച് തോല്‍പ്പിക്കാം എന്ന് ആരും കരുതണ്ട. ഓരോ ബൂത്തിലും മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വോട്ടര്‍മാരോട് ബിജെപി പ്രവര്‍ത്തകര്‍ പറയണം. പല കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ കോപ്പിയടിക്കുകയാണ് എന്നും ടിപി സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു.

Continue Reading

പ്രധാന വാർത്തകൾ

കോണ്‍ഗ്രസിന് എതിരെ മാനനഷ്ട കേസ് കൊടുക്കും ; യെദ്യൂരപ്പ

Published

on

By

കോണ്‍ഗ്രസ് ഉന്നയിച്ച അഴിമതി ആരോപണം നിഷേധിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ഡയറിയിലെ കൈപ്പട തന്റേതല്ലെന്ന് ആദായനികുതി വകുപ്പ് സ്ഥിരീകരിച്ചതാണ്. മനഃപൂര്‍വ്വമാണ് കോണ്‍ഗ്രസ് ഇത് വീണ്ടും ഉയര്‍ത്തുന്നതെന്നും യെദ്യൂരപ്പ.
കോണ്‍ഗ്രസിന് എതിരെ മാനനഷ്ട കേസ് കൊടുക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു.ഒപ്പും കൈയ്യക്ഷരവും തന്റേതല്ല’എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...

Trending