Connect with us

പ്രധാന വാർത്തകൾ

മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോടതിയിലേക്ക്

Published

on

വൈത്തിരിയില്‍ മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. മനുഷ്യാവകാശലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനെത്തിയ പത്തംഗ സംഘത്തെ പോലീസ് ഉപവന്‍ റിസോര്ട്ടില്‍ പ്രവേശിപ്പിച്ചില്ല. തെളിവ് നശിക്കാന‍് സാധ്യതയുള്ളതിനാല്‍ റിസോര്ട്ടില്‍ ആരെയും പ്രവേശിപ്പിക്കാനാവില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇതിന് നല്കുന്ന വിശദീകരണം.

രാവിലെ 11 മണിക്ക് ഉപവന്‍ റിസോര്‍ട്ടിലെത്തിയ ഗ്രോവാസുവും പി എ പൗരനുമടങ്ങുന്ന സംഘം ഉപവന്‍ റിസോര്‍ട്ടിലെത്തിയത്. വെടിവെപ്പ് നടന്ന സ്ഥലങ്ങള്‍ കാണണമെന്ന് ആവശ്യപ്പെട്ടാണ് സംഘം വൈത്തിരിയിലെത്തിയത്. ഇവര്‍ പോലീസുമായി സംസാരിക്കുമ്പോഴേക്കും നാട്ടുകാര്‍ പ്രതിക്ഷേധവുമായെത്തിഇവരെ തട‍ഞ്ഞു. ഇതോടെ റിസോര്‍ട്ടില്‍ കയറാനുള്ള അനുമതി പോലീസ് നിക്ഷേധിച്ചു

മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നാണ് ഇവരുടെ നിഗമനം. സിപി ജലീലിന്റെ മരണം കേസെടുത്ത് അന്വേഷണം നടത്താത്തത് ഇതിന് ഉദാഹരണമായി സംഘം ചൂട്ടികാട്ടുന്നു. കേസെടുത്ത് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷണിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനോരുങ്ങുകയാണ് ഇവര്‍.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

പ്രധാന വാർത്തകൾ

ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് കോൺഗ്രസ്സിൽ ചേർന്നു

Published

on

By

മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് കോൺഗ്രസ്സിൽ ചേർന്നു. മുൻപ് ബിജെപിയിലായിരുന്നു താരം. കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തിരുവനന്തപുരം നിയോജകമണ്ഡലം സ്ഥാനാർത്ഥിയായിരുന്നു. കോൺഗ്രസ്സിന്റെ വിഎസ് സുനിൽകുമാറിനോടും എൽഡിഎഫ് സ്ഥാനാർഥി ആന്റണി രാജുവിനോടുമായിരുന്നു അന്ന് ശ്രീശാന്ത് മത്സരിച്ചു പരാജയപ്പെട്ടത്. 2016 മാർച്ചിലായിരുന്നു ശ്രീശാന്തിന്റെ ബിജെപി പ്രവേശനം. കോഴ വിവാദത്തെത്തുടർന്നുണ്ടായിരുന്ന ശ്രീശാന്തിന്റെ ക്രിക്കറ്റിലെ ആജീവനാന്ത വിലക്കിനെതിരെ കോടതിയിൽ കേസിന് പോയി അനുകൂല വിധി നേടിയെടുത്തത് ഈയടുത്തായിരുന്നു.

Continue Reading

പ്രധാന വാർത്തകൾ

കേരളത്തില്‍ എല്ലാ സീറ്റുകളിലും ഇത്തവണ ബിജെപി സഖ്യം ജയിക്കും: ടിപി സെന്‍കുമാർ

Published

on

By

കേരളത്തില്‍ ആകെയുള്ള 20 ലോക്‌സഭ സീറ്റും ഇത്തവണ ബിജെപി സഖ്യം ജയിക്കുമെന്ന് മുന്‍ ഡിജിപിയും സംഘപരിവാര്‍ സഹയാത്രികനുമായ ടിപി സെന്‍കുമാര്‍. കോണ്‍ഗ്രസ് – മാര്‍ക്‌സിസ്റ്റ് വിരുദ്ധമായ കോമ ഇനി കേരളത്തില്‍ വിലപ്പോകില്ല. ബിജെപിയുടെ ആറ്റിങ്ങല്‍ മണ്ഡലം കണ്‍വെന്‍ഷനില്‍ പ്രസംഗിക്കവേ സെന്‍കുമാര്‍ പറഞ്ഞു. എല്ലാ സീറ്റിലും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടുമെന്നും സെന്‍കുമാര്‍ പറഞ്ഞു.തിരുവനന്തപുരത്ത് കുമ്മനത്തെ ജയിപ്പിക്കാന്‍ ബിജെപിക്ക് ഒരു അഡ്ജസ്റ്റ്‌മെന്റും നടത്തേണ്ട കാര്യമില്ല. ജനങ്ങള്‍ക്ക് വിവരം വച്ചിട്ടുണ്ട്. ബിജെപിയെ തമ്മിലടിപ്പിച്ച് തോല്‍പ്പിക്കാം എന്ന് ആരും കരുതണ്ട. ഓരോ ബൂത്തിലും മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വോട്ടര്‍മാരോട് ബിജെപി പ്രവര്‍ത്തകര്‍ പറയണം. പല കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ കോപ്പിയടിക്കുകയാണ് എന്നും ടിപി സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു.

Continue Reading

പ്രധാന വാർത്തകൾ

കോണ്‍ഗ്രസിന് എതിരെ മാനനഷ്ട കേസ് കൊടുക്കും ; യെദ്യൂരപ്പ

Published

on

By

കോണ്‍ഗ്രസ് ഉന്നയിച്ച അഴിമതി ആരോപണം നിഷേധിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ഡയറിയിലെ കൈപ്പട തന്റേതല്ലെന്ന് ആദായനികുതി വകുപ്പ് സ്ഥിരീകരിച്ചതാണ്. മനഃപൂര്‍വ്വമാണ് കോണ്‍ഗ്രസ് ഇത് വീണ്ടും ഉയര്‍ത്തുന്നതെന്നും യെദ്യൂരപ്പ.
കോണ്‍ഗ്രസിന് എതിരെ മാനനഷ്ട കേസ് കൊടുക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു.ഒപ്പും കൈയ്യക്ഷരവും തന്റേതല്ല’എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...

Trending