Connect with us

സിനിമാ വാർത്തകൾ

മമ്മൂട്ടിയുടെ സൗന്ദര്യത്തിന്‍റെ രഹസ്യം നമസ്കാരം; ബിഷപ്പ് മാത്യൂസ് മാർ സേവേറിയോസ്

Published

on

നടൻ മമ്മൂട്ടിയെ കുറിച്ച് മലങ്കര ക്രിസ്ത്യൻ ഓർത്തഡോക്സ് ബിഷപ്പ് മാത്യൂസ് മാർ സേവേറിയോസ് ഒരു പരിപാടിയിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ സമൂഹ മാധ്യമത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.കേരളത്തിൽ നടക്കുന്ന പത്തോളം ജീവകാരുണ്യ പദ്ധതികളുടെ നേതൃത്വത്തിൽ മമ്മൂട്ടിയാണെന്ന കാര്യമാണ് ബിഷപ്പ് തുറന്നു പറഞ്ഞത്.മമ്മൂട്ടിയുടെ സൗന്ദര്യത്തിന്‍റെ രഹസ്യം വിശ്വാസത്തിന്‍റെ കരുത്താണെന്നും അദ്ദേഹം പറഞ്ഞു. എത്ര തിരക്കായാലും ഏത് ബിഗ് ബജറ്റ് സിനിമയുടെ ഷൂട്ടിങ്ങിലായാലും ഒരു തവണ പോലും നമസ്കാരം മമ്മൂട്ടി മുടക്കാറില്ലെന്നും ബിഷപ്പ് വ്യക്തമാക്കി. 

മമ്മൂട്ടിയുടെ നേതൃത്വത്തിൽ പത്തോളം വിവിധ ജീവകാരുണ്യപദ്ധതികളാണ് കേരളത്തിൽ നടന്നുവരുന്നതെന്നും ഹൃദയസംബന്ധമായ അസുഖങ്ങളാൽ വലയുന്നവർക്ക് കൈത്താങ്ങായി ഹൃദയസ്പർശം എന്ന പേരിൽ 673 കുഞ്ഞുങ്ങൾക്കും 170ലേറെ മുതിർന്നവർക്കും സൗജന്യമായി ഒാപ്പറേഷൻ നടത്തിക്കൊടുക്കുകയും ജീവന്റെ നിലനിൽപ്പിന് മാത്രമല്ല ജീവിതങ്ങൾക്ക് വേണ്ടിയും അദ്ദേഹം ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയെന്നുമാണ് ബിഷപ്പ് പറഞ്ഞത്. 

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Uncategorized

ലൂസിഫറിനെ കുറിച്ച് മോഹൻലാലും അണിയറ പ്രവർത്തകരും

Published

on

By

മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തുന്ന ചിത്രമാണ് ലൂസിഫർ. ഈ സിനിമയെ കുറിച്ചുള്ള ആദ്യ ആശയം കേട്ടപ്പോൾ തന്നെ ലാലേട്ടനെയും മഞ്ജു ചേച്ചിയെയുമാണ് മനസിൽ കണ്ടിരുന്നതെന്ന് പൃഥ്വിരാജ്. സിനിമയുടെ അണിയറ പ്രവർത്തകർ ജി സി സി യിൽ ഒരുക്കിയ പ്രസ് മീറ്റിൽ ആണ് സംവിധായൻ പൃഥ്വിയും മോഹൻലാലും ടോവിനോയും എല്ലാം പ്രേക്ഷകർ ഫേസ്ബുക്കിലൂടെ ചോദിച്ച ചില ചോദ്യങ്ങൾക്ക് ഉത്തരംനൽകിയത്.താൻ ഒരു വലിയ മുരളി ഗോപി ആരാധകൻ ആണെന്നും ,എന്നാൽ അദ്ദേഹത്തിന്റെ പല സ്ക്രിപ്റ്റുകളും പൂർണ്ണതയിൽ എത്താതെ പോയതായി തോന്നിയിട്ടുണ്ടെന്നും പൃഥ്വിരാജ് പറയുന്നു.

നമ്മുടെ എല്ലാവരുടെയും കുടുംബങ്ങളിലും സമൂഹങ്ങളിലും ഉള്ളപോലെ വിവിധ ‘ലയറുകൾ’ ഈ സിനിമയിലും ഉണ്ട്. താൻ ചെയ്ത സിനിമകളിൽ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നാണ് ലൂസിഫറിലെ പ്രിയദർശിനി -മഞ്ജു വാര്യർ പറയുന്നു.
ഒരു സിനിമ ചർച്ചയാകുന്നതിനേക്കാൾ അത് വാണിജ്യ വിജമാകുന്നതാണ് വലിയ കാര്യം. കൂടതെ ഒരു എഴുത്തുകാരനെ എന്ന നിലയിൽ ചിത്രം തന്നെ തൃപ്തിപ്പെടുത്തണമെന്നും മുരളി ഗോപി അഭിപ്രായപ്പെട്ടു. രാജുവിനെ പോലൊരു സംവിധായകനെ ഈ ചിത്രം ചെയ്യാൻ ലഭിച്ചത് ഒരു ഭാഗ്യമാണെന്നും മുരളിഗോപി കൂടി ചേർത്തു.

ലാലേട്ടനെ ആരാധകർ കാണാൻ ആഗ്രഹിക്കുന്ന ഒരു ഫോർമുല ഉണ്ട് മുണ്ട് ,മീശപിരി, ജീപ്പ്. ഈ ഒരു കോബിനേഷൻ ഈ ചിത്രത്തിനെയും സ്വാധീനിക്കുമോ എന്ന ചോദ്യത്തിന് മോഹൻലാലിന്റെ മറുപടി ഇങ്ങനെ.
‘ഈ മൂന്നു കാര്യങ്ങളും ഉള്ളതുകൊണ്ട് സിനിമ വിജയമാക്കണമെന്നില്ല , അങ്ങനെ ഇല്ലാത്ത സിനിമകളും വിജയിച്ചിട്ടുണ്ട് . ഈ ഒരു കോമ്പിനേഷൻ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. അങ്ങനെ ഒരു കഥാപാത്രത്തെ രുപപെടുത്തി എടുക്കുമ്പോൾ അതിനുള്ള സാഹചര്യങ്ങൾ കൂടി ഒത്തു വരണം. ആയാൽ മുണ്ടുടുക്കുന്ന ആളായിരിക്കണം, ജീപ്പ് ഉപയോഗിക്കാനുള്ള അവസരങ്ങൾ ഉണ്ടാകണം, മീശ ഉണ്ടാകണം. അങ്ങനെ ഒരുപാട് കോമ്പിനേഷൻസ് ഉണ്ട്’-മോഹൻലാൽ പറഞ്ഞു.

Continue Reading

സിനിമാ വാർത്തകൾ

ഏഷ്യാനെറ്റ് ഫിലിം അവാർഡ് ; മികച്ച നടൻ മോഹൻലാൽ, മഞ്ജു വാര്യർ മികച്ച നടി

Published

on

By

കൊച്ചി: മലയാള സിനിമയിലെ കഴിഞ്ഞ വർഷത്തെ മികച്ച പ്രകടനങ്ങളെയും താരങ്ങളെയും അനുമോദിക്കാൻ ഒരുക്കിയ ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് കളമശ്ശേരി ഫാക്ട് ഗ്രൗണ്ടിൽ മാർച്ച് 20 നാണ് അരങ്ങേറിയത്. മലയാളത്തിന്റെ മുൻനിരതാരങ്ങളെ സാക്ഷിയാക്കി വിസ്മയക്കാഴ്ചകൾ ഒരുക്കിയാണ് ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ സമ്മാനിച്ചത്. കഴിഞ്ഞ വർഷത്തെ പ്രകടനങ്ങൾക്ക് മോഹൻലാൽ മികച്ച നടനായും, മഞ്ജു വാരിയർ മികച്ച നടിയായും, ടോവിനോ തോമസ് പെർഫോർമർ ഓഫ് ദി ഇയർ ആയും തിരഞ്ഞെടുക്കപ്പെട്ടു.കഴിഞ്ഞ വർഷത്തെ ജനപ്രിയ നടനായി പൃഥ്വിരാജ്, ജനപ്രിയ നടിയായി ഐശ്വര്യ ലക്ഷ്മി, മികച്ച സിനിമയായി സുഡാനി ഫ്രം നൈജീരിയ, ഗോൾഡൻ സ്റ്റാറായി ജയറാം, പോപുലർ തമിഴ് നടിയായി തൃഷ, മികച്ച വില്ലനായി റഹ്മാൻ, പോപ്പുലർ സിനിമയായി കായംകുളം കൊച്ചുണ്ണി എന്നിവയും പുരസ്‌ക്കാരങ്ങൾക്ക് അർഹരായി. മലയാള സിനിമയുടെ എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീകുമാരൻ തമ്പിയെ ലൈഫ് ടൈം അചീവ്‌മെന്റ് അവാർഡ് നൽകി ഏഷ്യാനെറ് ആദരിച്ചു.

മാർച്ച് 28നു റിലീസ് ചെയ്യുന്ന പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ സിനിമയുടെ ട്രെയ്ലർ ലോഞ്ച് ആയിരുന്നു മറ്റൊരു പ്രധാന ആകർഷണം. ഏഷ്യാനെറ്റ് എംഡി കെ മാധവനാണ് ട്രെയ്ലർ ലോഞ്ച് നിർവഹിച്ചത്. മോഹൻലാൽ, സംവിധായകൻ പൃഥ്വിരാജ്, മഞ്ജു വാരിയർ, ടോവിനോ തോമസ്, മുരളി ഗോപി, പ്രൊഡ്യൂസർ ആന്റണി പെരുമ്പാവൂർ എന്നിവർ ലൂസിഫർ ട്രെയ്ലർ ലോഞ്ചിൽ പങ്കെടുത്തു. തമിഴകത്തും മലയാളക്കരയിലും ഏറ്റെടുത്ത പേരൻപ് സിനിമയെ അവാർഡ് നിശയിൽ ആദരിച്ചു. മലയാള സിനിമയുടെ അഭിമാനമായ മമ്മൂട്ടിയും പേരൻപിലെ മറ്റു താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

അനു സിതാര, ഇഷാ തൽവാർ, ഷംന കാസിം, ദുർഗ കൃഷ്ണ, നിഖിലാ വിമൽ, ഷെയ്ൻ നിഗം, അനീഷ് റഹ്മാൻ, ഹണി റോസ്, പ്രയാഗ മാർട്ടിൻ തുടങ്ങിയവർ അവതരിപ്പിച്ച നൃത്ത വിസ്മയങ്ങളും സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, സാജു നവോദയ, ജോണി ആന്റണി, രാജാമണി, രേണു സൗന്ദർ, സ്‌നേഹ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുങ്ങിയ കോമഡി സ്‌കിറ്റുകളും, സ്റ്റീഫൻ ദേവസിയും ലോകപ്രശസ്ത ബിക്രം ഘോഷും ചേർന്നൊരുക്കിയ ജുഗൽബന്ദിയും, എം ജയചന്ദ്രൻ, വിജയ് യേശുദാസ്, ശ്രേയ ജയദീപ് എന്നിവരുടെ പാട്ടുകളും ഏഷ്യാനെറ്റ് അവാർഡ് നിശയെ സമ്പന്നമാക്കി. പ്രേക്ഷകർ നൽകുന്ന പിന്തുണയാണ് ഏഷ്യാനെറ്റിന്റെ ഊർജ്ജമെന്ന് മാനേജിംഗ് ഡയറക്ടർ കെ മാധവൻ ചടങ്ങിൽ പറഞ്ഞു.

Continue Reading

സിനിമാ വാർത്തകൾ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ്​ സംവിധാനം ചെയ്യുന്ന ലൂസിഫറി​​​ന്റെ ട്രൈലർ പുറത്തിറങ്ങി; ട്രൈലർ കാണാം

Published

on

By

മലയാളി സിനിമാ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭമായ ലൂസിഫറിന്റെ ട്രെയിലര്‍ പുറത്ത്. മോഹന്‍ലാല്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു സംഭവബഹുലമായ രാഷ്ട്രീയ കഥയാണ് പറയുന്നതെന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമായിരിക്കുകയാണ്.

രാഷ്ട്രീയത്തിലെ ഒരു വന്‍മരം വീഴുമ്പോള്‍ കൂടെ നിന്നവര്‍ പോലും ചതിയന്മരായി മാറുന്ന കാഴ്ചയിലൂടെ ട്രെയിലര്‍ മുന്നോട്ട് പോകുമ്പോള്‍ പകരമാര് എന്ന ചോദ്യത്തിന് ഉത്തരമാവുകയാണ് സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാല്‍ കഥാപാത്രം. പുറത്തിറങ്ങിയ ആദ്യ ടീസറിലേതെന്ന പോലെ അത്യന്തം ആകാംക്ഷ സമ്മാനിച്ച് തന്നെയാണ് ചിത്രത്തിന്‍റെ ആദ്യ ട്രെയിലറും അവസാനിക്കുന്നത്.

ഇത് തിന്മയും തിന്മയും തമ്മിലുള്ള യുദ്ധമെന്ന വിശേഷണത്തോടെ മോഹന്‍ലാലിന്‍റെ ഒരു നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാകും ലൂസിഫറിലേതെന്നും സംവിധായകന്‍ സൂചന നല്‍കുന്നുണ്ട്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം, നായകനാവുന്നത് മോഹന്‍ലാല്‍, തിരക്കഥയൊരുക്കുന്നത് മുരളി ഗോപി..

ഇത്തരത്തില്‍ പല ഘടകങ്ങളാല്‍ പ്രേക്ഷകരില്‍ ആവേശമുണര്‍ത്തിയ ചിത്രമാണ് ലൂസിഫര്‍. 28ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് ഇപ്പോഴും അധികം വിവരങ്ങളൊന്നും സംവിധായകനോ തിരക്കഥാകൃത്തോ പുറത്തുവിട്ടിട്ടില്ല.

ചുരുക്കം വാക്കുകളിലാണ് പൃഥ്വിയും മോഹന്‍ലാലും മുരളി ഗോപിയുമൊക്കെ ഇതുവരെ ലൂസിഫറിനെക്കുറിച്ച് സംസാരിച്ചിരിക്കുന്നത്. വിവേക് ഒബ്റോയ് ആണ് ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സഹായിയായി കലാഭവന്‍ ഷാജോണ്‍ എത്തുന്നു. മഞ്ജു വാര്യര്‍, ഇന്ദ്രജിത്ത്, ടൊവീനോ തോമസ്, സംവിധായകന്‍ ഫാസില്‍, മംമ്ത മോഹന്‍ദാസ്, ജോണ്‍ വിജയ് എന്നിങ്ങനെ വലിയ താരനിരയുണ്ട് ചിത്രത്തില്‍. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രഹണം. സംഗീതം ദീപക് ദേവ്.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...

Trending