Connect with us

കേരളം

തലസ്ഥാന നഗരിയിലെ ലഹരി മാഫിയയെ കണ്ടെത്താന്‍ ശക്തമായ നടപടിയുമായി പോലീസ്

Published

on

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ലഹരി മാഫിയയെ കണ്ടെത്താന്‍ ശക്തമായ നടപടിയുമായി പോലീസ് . തിരുവനന്തപുരം കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുഡിനാണ് കര്‍ശന നടപടികളുമായി മുന്നോട്ടു പോകാന്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ സാമൂഹ്യ വിരുദ്ധരുടെ പട്ടിക തയ്യാറാക്കി. ക്രിമിനലുകളെ കണ്ടെത്താനും അറസ്റ്റിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാത്രി നിരീക്ഷണത്തിനായി പ്രത്യേകം സംഘത്തേയും നിയോഗിച്ചു. ജനങ്ങളുമായി സഹകരിച്ചാണ് പോലീസ് നടപടി. തിരുവനന്തപുരത്തെ സാമൂഹിക വിരുദ്ധര്‍, ലഹരിക്ക് അടിമപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ളവരെ സംബന്ധിച്ച് വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കികൊണ്ടാണ് പൊലീസിന്റെ നടപടി. ഇതിനായി ടോള്‍ ഫ്രീ നമ്പറും ആരംഭിച്ചു. 9497975000 എന്ന നമ്പറില്‍ ജനങ്ങള്‍ക്ക് ലഹരി മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാവുന്നതാണ്. തിരുവനന്തപുരം കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിരിക്കുന്നത്. കേസില്‍ ഇതുവരെ 12 പേരാണ് അറസ്റ്റിലായിട്ടുള്ളത്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

കേരളം

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് വർദ്ധിപ്പിക്കുമെന്ന് കോടിയേരി

Published

on

By

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് വോട്ട് വര്‍ദ്ധിപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പത്തനംതിട്ടയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി വൈകുന്നത് ഒരു സമുദായ സംഘടനയുടെ അംഗീകാരം ലഭിക്കാത്തതിനാലാണെന്നും എന്‍എസ്എസ് സമദൂര നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു. മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന ന്യൂനപക്ഷ വര്‍ഗീയ ധ്രുവീകരണത്തിന് കോണ്‍ഗ്രസ് പിന്തുണ കൊടുക്കുകയാണ്. വര്‍ഗ്ഗീയ ശക്തികളുടെ പിന്തുണ വേണ്ടെന്ന് ഇടതുപക്ഷം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. എസ്ഡിപിഐയുടെ വോട്ട് സിപിഎമ്മിന് വേണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

യുഡിഎഫും എന്‍ഡിഎയും സംസ്ഥാനത്ത് വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. 5 മണ്ഡലങ്ങളില്‍ ബിജെപി-കോണ്‍ഗ്രസ് ധാരണയുണ്ടെന്നത് ശരിവെയ്ക്കുന്നതാണ് ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക.ഇടത് മുന്നണിക്ക് കേരളത്തില്‍ ഭൂരിഭാഗം സീറ്റുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എത്ര സീറ്റ് എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ളതല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജയസാദ്ധ്യത കണക്കിലെടുത്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരിക്കുന്നത്. അതിനാലാണ് എംഎല്‍എമാരെയും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Continue Reading

Business

കേരളത്തിൽ ആദ്യമായി സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് വരുന്നു

Published

on

By

മലപ്പുറം: മലപ്പുറത്ത് കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് നിലവില്‍ വരുന്നു. പൂനെ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയായ റീപോസ്റ്റുമായി ചേര്‍ന്ന് ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ സംയുക്തമായാണ് സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് എന്ന പദ്ധതി സാധ്യമാക്കുന്നത്. 6000 ലിറ്റര്‍ ഡീസല്‍ സംഭരിക്കാവുന്ന ടാങ്കര്‍ ലോറിയാണ് കഴിഞ്ഞ ദിവസം മലപ്പുറത്ത് എത്തിയത്. ടാറ്റയുടെ അള്‍ട്ര 0104 ടാങ്കര്‍ ലോറിയാണ് സഞ്ചരിക്കുന്ന പെട്രോള്‍ പമ്പിനായി ഉപയോഗിച്ചിരിക്കുന്നത്. ഏറെ സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് നിരത്തിലിറങ്ങുന്നത്. പിഎംആര്‍ പെട്രോള്‍ പമ്പ് ഉടമ പി എം അലവി ഹാജിയാണ് സഞ്ചരിക്കുന്ന പെട്രോള്‍ പമ്പിന്റെ ജില്ലയിലെ ലൈസന്‍സി. ഓൺലൈൻ വഴിയാണ് പമ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിനായി പ്രത്യേക ആപ്പും നിലവില്‍ ഉണ്ട്. റീപോസ് കമ്പിനിയാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്. ഈ ആപ്പ് വഴിയായിരിക്കും ഇന്ധനത്തിന്റെ വില്‍പ്പന നടക്കുന്നത്. പണം ഓണ്‍ലൈന്‍ വഴിയും അടക്കാന്‍ സാധിക്കും.
ജിപിഎസ് സംവിധാനം ഉപയോഗിച്ച് സഞ്ചരിക്കുന്ന പെട്രോള്‍ പമ്പിനെ നിയന്ത്രിക്കാനാകും. ഏതായാലും സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് നിലവില്‍ വരുന്നതോടെ ഇന്ധനത്തിനായി പെട്രോള്‍ പമ്പുകളെ ആശ്രയിക്കുന്നത് കുറയ്ക്കാം.

Continue Reading

കേരളം

ഐക്യസന്ദേശവുമായി കാസര്‍കോട്ടെ യു.ഡി.എഫ് കണ്‍വെന്‍ഷന്‍

Published

on

By

കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് പിറകെ നടന്ന കാസര്‍കോട്ടെ യു.ഡി.എഫ് കണ്‍വെന്‍ഷന്‍ ഐക്യസന്ദേശം കൂടി നല്‍കുന്നതായി. മുസ്ലിംലീഗ് അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഹൈദരലി തങ്ങള്‍ അനുഗ്രഹിച്ച സ്ഥാനാര്‍ത്ഥികളാരും തോറ്റിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായ കാസര്‍കോട് ഡി.സി.സിയിലെ ആഭ്യന്തര കലഹങ്ങള്‍ക്ക് മറുപടിയെന്നോണമായിരുന്നു കാഞ്ഞങ്ങാട്ടെ യു.ഡി.എഫിന്റെ പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷന്‍. അവസാന നിമിഷം സീറ്റ് നിഷേധിക്കപ്പെട്ട സുബ്ബയ്യ റൈയടക്കമുള്ള കോണ്‍ഗ്രസ്, ലീഗ്, മറ്റ് ഘടക കക്ഷി നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. കണ്‍വെന്‍ഷന്‍ വേദിയിലേക്കെത്തിയ സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വേദിയില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അനുഗ്രഹം നേടി.
ഹൈദരലി തങ്ങള്‍ അനുഗ്രഹിച്ച സ്ഥാനാര്‍ത്ഥികളാരും തോറ്റിട്ടില്ലെന്നും, സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഭാഗ്യവാനാണെന്നുമായിരുന്നു മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരണം. യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയെങ്കിലും മണ്ഡലത്തില്‍ പ്രചരണത്തിന്റെ ആവേശത്തിലേക്ക് അണികള്‍ എത്തിക്കഴിഞ്ഞു.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...

Trending