Connect with us
Updates
​ശബരിമലയിൽ യേശു​ദാ​സി​ന്‍റെ സ്വ​ര​ത്തി​ൽ പാടുന്ന ഹ​രി​വ​രാ​സ​നം മ​റ്റാ​രെ​ക്കൊ​ണ്ടെ​ങ്കി​ലും പാ​ടി​ക്ക​ണ​മെ​ന്ന് പ​റ​യു​മോ? ശബരിമലയിൽ അഹിന്ദുക്കളെ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം‘ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം, കഠാരയുമായി ക്യാമ്പസുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്നമുണ്ട്’: വി.എസ്യൂണിവേഴ്സിറ്റി കോളേജിലെ അക്രമം സിബിഐ അന്വേഷിക്കണം; നിഷ്പക്ഷമായി അന്വേഷിച്ചാല്‍ പല പാര്‍ട്ടി നേതാക്കളുടെയും തനിനിറം മറനീക്കി പുറത്തുകൊണ്ടുവരാനാകുമെന്ന് ശ്രീധരന്‍ പിള്ള‘അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു’: ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിന്‍ മോര്‍ഗാന്‍‘പരാജയം വലിയ ആഘാതമായെങ്കിലും ഈ ടീമിനെയോർത്ത് അഭിമാനിക്കുന്നു’; തോൽവിയിലും ന്യൂസിലൻഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ലേഖനം

‘ഇന്ത്യയെ കേരളം പോലെയാക്കണം’; ഒരു ഉത്തരേന്ത്യക്കാരന്റെ വാക്കുകൾ ഇങ്ങനെ …

Published

on

ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തിൽ ഇന്നുള്ളത്. മെച്ചപ്പെട്ട് ജീവിത സാഹചര്യം തേടിയാണ് ഉത്തരേന്ത്യയിൽ നിന്നം ആയിരങ്ങൾ ദിനം പ്രതി കേരളത്തിലേക്ക് ഒഴുകികൊണ്ടിരിക്കുന്നത്. ഇതിൽ സാധാരണ തൊഴിലാളികൾ മുതൽ പ്രൊഫണലുകൾ വരെയുണ്ട്. എന്നാൽ  കേരളത്തിന് പുറത്ത് മെച്ചപ്പെട്ട ജീവിതം സ്വപനം കാണുന്നവരാണ് മിക്ക മലയാളികളും എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. എന്നാൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളം എങ്ങനെ വ്യത്യാസപ്പെടുന്നു എന്ന് പറയുകയാണ് ഇര്‍ഫാന്‍ അബ്ദുള്‍ റൗഫ് എന്ന യുവാവ്.
ഇര്‍ഫാന്‍ അബ്ദുള്‍ റൗഫ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്  തന്റെ സ്വന്തം അഭിപ്രായമല്ല. മറിച്ച് ട്രെയിൻ യാത്രക്കിടെ അപ്രതീക്ഷിതമായി പരിചയപ്പെട്ട ഒരു ഉത്തരേന്ത്യക്കാരന്റെ വാക്കുകളാണ്. മലയാളികളുടെ രാഷ്ട്രീയ ബോധത്തെകുറിച്ചും, കാഴ്ചപാടുകളെ പറ്റിയും ഇർഫാൻ എന്ന ആ സോഫ്റ്റ് വെയർ എഞ്ചിനീയർ വാചാലനാവുന്നുണ്ട്. പ്രതികരിക്കാനുള്ള ശേഷിയാണ് മലയാളികളുടെ മുഖമുഖമുദ്രയെന്നും അത് നഷ്ടപ്പെടുത്തരുതെന്നും അദ്ദേഹം റൗഫിനോട് പറയുന്നുമുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം,
” നമ്മൾ മലയാളികളോട് കേരളത്തെ സ്നേഹിക്കുന്ന ഒരു നോർത്ത് ഇന്ത്യക്കാരന് പറയാൻ ഉള്ളത്.
ചില ട്രെയിൻ യാത്രകൾ സുന്ദരമാവാറുള്ളത് കാഴ്ചകൾ കൊണ്ടല്ല… ചില വ്യക്തികൾ, സംസാരങ്ങൾ, ചില ഓർമ്മപ്പെടുത്തലുകൾ കൊണ്ടൊക്കെ ആവാം…ഇന്ന് ട്രെയിനിൽ ഒപ്പം ഉണ്ടായിരുന്നത് നാസിക്കിൽ (Nasik, Maharashra) നിന്നും കേരളത്തിൽ വന്നു വർക്ക്‌ ചെയ്യുന്ന സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിരുന്നു…
വെള്ളം വാങ്ങിയപ്പോൾ 20 രൂപ വാങ്ങി ഒന്നും മിണ്ടാതെ ബാക്കി തരാതെ പോവുന്ന ട്രയിനിലെ സപ്പ്ലയെര്സിനോട് ചോദ്യം ചെയ്യുന്നത് കണ്ടു “നിങ്ങൾ മലയാളികളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്… നിങ്ങൾ എന്നും ഇത്പോലെ ചോദ്യം ചെയ്യണം” എന്ന് പറഞ്ഞു വന്നതായിരുന്നു ബായി…

തുടർന്ന് അദ്ദേഹം കേരളത്തെക്കുറിച്ചും നോർത്ത് ഇന്ത്യയെ കുറിച്ചും വാചാലനായി… കേരളം വ്യത്യസ്തമാവുന്നത് അതിവിടുത്തെ ആൾക്കാരെ കൊണ്ടാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം… ഇവിടുത്തെ ഭാഷയുടെ ബുദ്ധിമുട്ട് കൊണ്ട് മറ്റുള്ളവർക്ക് എളുപ്പം പഠിക്കാൻ പറ്റാത്തതും അത്കൊണ്ട് തന്നെ മറ്റുള്ളവരുടെ കൾച്ചർ അധികം കടന്ന് കയറാത്തതും ആണ് ഇങ്ങിനെ ഇത് നില നിൽക്കാൻ കാരണം എന്നദ്ദേഹം പറഞ്ഞു… നോർത്ത് ഇന്ത്യയിൽ അവസ്ഥ വളരേ പരിതാപകരം ആണ് എന്നും… അവിടുത്തെ രാഷ്ട്രീയ പാർട്ടികൾ ഏത് നിമിഷവും പൊട്ടിയേക്കാവുന്ന മനുഷ്യ ബോംബുകളെ ആണ് ബ്രെയിൻ വാഷ് ചെയ്ത് നിര്മിക്കുന്നത്… നിങ്ങൾ വളരേ വ്യത്യസ്തരാണ്…നിങ്ങൾ പണത്തിനു പുറകെ മാത്രം പോവുന്നവരല്ല… 500 രൂപക്ക് ബന്ധങ്ങളെ വിൽക്കുകയും കൊല്ലുന്നവരും അല്ല… നിങ്ങൾ സന്തോഷവും സമാധാനവും ഉയർന്ന ജീവിത ശൈലിയും ചിന്താഗതിയും സ്വപ്നം കാണുന്നവരാണ്.. ഇന്ത്യ മുഴുവൻ നിങ്ങളുടെ ചിന്താഗതി ആയിരുന്നേൽ നന്നായേനെ… പാഠപുസ്തകങ്ങളും ചരിത്രവും പോലും തിരുത്തി അടുത്ത തലമുറയെ അവർ കൂടുതൽ വിഡ്ഢികൾ ആകുകയാണ്… എനിക്ക് ശരിക്കും പേടിയാണ് എന്റെ മക്കൾ അവിടെ വളരുന്നതിനെക്കുറിച്ചു ആലോചിക്കുമ്പോൾ… അതിനാൽ ഫാമിലിയോടെ അധികം വൈകാതെ കേരളത്തിൽ നിൽക്കണം എന്നും… പക്ഷപാതം ഇല്ലാത്ത വിദ്യാഭ്യാസവും ചിന്തകളും മക്കൾക്ക് ലഭിക്കണം എന്നും ആഗ്രഹിക്കുന്നു…

എനിക്ക് കോൺഗ്രെസ്സിനെകുറിച്ചും സിപിഎംനെ കുറിച്ചും ഭയങ്കര നല്ല അഭിപ്രായം ഒന്നുമില്ല… പക്ഷേ കേരളത്തിൽ ഇവർ രണ്ടുപേരും വീണ്ടും വ്യത്യസ്തരാണ്… ഇവർ അന്യോന്യം മത്സരിക്കുമെങ്കിലും രണ്ടാളും രണ്ടു പേരുടെയും നിലനിൽപിന് സഹായം ആണ് ചെയ്യുന്നത്… അത് കേരളത്തിന്റെ സാഹചര്യത്തിൽ നല്ലതാണ്… മറ്റൊരു പാർട്ടിക്ക് അവസരം നൽകരുത്…മൂന്നാം ലോകമഹായുദ്ധം നടന്നാൽ യുദ്ധം കഴിയും വരെ ചൊവ്വയിൽ നിൽക്കാം എന്ന് Elon musk പറഞ്ഞത് പോലെയാണ് കേരളത്തെക്കുറിച്ചുള്ള ഞങ്ങളുടെ ഒക്കെ പ്രതീക്ഷ… താഴെ ഒരു സംസ്ഥാനം ചുറ്റും നടക്കുന്നതിനെ ഒക്കെ സുന്ദരമായി എതിർത്ത് തന്റേടത്തോടെ നില്കുന്നു എന്നത് പോലും നമുക്ക് പ്രതീക്ഷ നൽകുന്നുണ്ട്…
ഇവിടുത്തെ ആൾക്കാർക്ക് എല്ലാത്തിനെയും നല്ലതിന് വേണ്ടി ഉപയോഗിക്കാൻ അറിയാം…മുകളിൽ അങ്ങിനെയല്ല… ഫേസ്ബുക്കും വാട്സപ്പും പോലും എങ്ങിനെ മതസ്പർദ്ധ വളർത്താൻ പറ്റും എങ്ങിനെ വോട്ട് നേടാൻ പറ്റും എങ്ങിനെ സാധാരണക്കാരെ വിഡ്ഢികൾ ആകാൻ പറ്റും എന്നാണ് അവർ നോക്കുന്നത്… പതിയെ അത് താഴോട്ടും വരുന്നുണ്ട്… സമ്മതിക്കരുത്…

ആൽഫ്രഡ്‌ നോബൽ തന്റെ വരുമാനത്തിൽ നിന്നും നോബൽ സമ്മാനം തുടങ്ങാൻ ഉണ്ടായ സാഹചര്യം അറിയാല്ലോ… ആള്ക്കാര് വീടുണ്ടാക്കാനും മറ്റും കഷ്ടപ്പെട്ട് സ്ഥലം നിരപ്പാക്കുമ്പോൾ പാറ പൊട്ടിക്കേണ്ടി വരുന്നത് കണ്ടു സഹായിക്കാൻ ആയിരുന്നു അദ്ദേഹം dynamite കണ്ടു പിടിച്ചത്.. എന്നാൽ അത് കാരണം ആൾകാർ മരിച്ചു…ആൾകാർ അത് നല്ലതിനേക്കാൾ മോശം കാര്യത്തിന് ഉപയോഗിക്കാൻ തുടങ്ങി…നോബൽ സമ്മാനം വരും കാലഘട്ടത്തിലെ ശാസ്ത്രജ്ഞന്മാർക്ക് ഒരു ഓർമ്മപെടുത്തലാണ്…എത്ര നല്ല കാര്യവും കണ്ടുപിടിച്ചാൽ മാത്രം പോരാ, അത് നല്ല കൈകളിലാണ് എന്ന് ഉറപ്പ് വരുത്തണം എന്നത്…ആൾക്കാരുടെ ചിന്താഗതി മാറ്റുക എന്നത് മാത്രമാണ് അതിന് പോംവഴി… കേരളത്തിൽ അത് ഒരുപരിധി വരെ നടക്കുന്നുണ്ടെങ്കിൽ…ചുറ്റും അത്പോലെ മാറ്റാൻ പറ്റും… ഇന്ന് സോഷ്യൽ മീഡിയകൾ നൊബേലിന്റെ dynamite പോലെയാണ്…കുറച്ചെങ്കിലും മാന്യമായി ഉപയോഗിക്കുന്നത് നിങ്ങളാണ്…നിങ്ങൾ മുന്നിൽ നിന്ന് ചിലതൊക്കെ മറ്റുള്ളവരെ പഠിപ്പിക്കേണ്ടതുണ്ട്…ഈ കാലഘട്ടം അതാവശ്യപെടുന്നുണ്ട്… നിങ്ങൾ കൂടുതൽ കേന്ദ്ര സ്ഥാനങ്ങളിലേക്ക് വരണം…

എനിക്ക് അറിയില്ല നിങ്ങളോട് ഇതൊക്കെയും പറഞ്ഞിട്ട് എത്രത്തോളം കാര്യമുണ്ടെന്ന്… എങ്കിലും ഞാൻ പറയും…നിങ്ങളും ഇത് മറ്റുള്ളവരോട് പറയണം… എന്റെ മക്കൾക്കും അവരുടെ മക്കൾക്കും അവരവരുടെ നാട്ടിൽ തന്നെ നിന്ന് സ്വതന്ത്രമായി ചിന്തിക്കാനും പഠിക്കാനും പറ്റണം… ഇന്ത്യയെ കേരളം പോലെ ആക്കണം.. .അതിന് എല്ലാരും പണിയെടുക്കണം…കേരളം മുന്നിൽ നിൽക്കണം…

അദ്ദേഹം പിന്നെയും ഒരുപാട് സംസാരിച്ചു…പറഞ്ഞു നിർത്തിയപ്പോൾ ഞാൻ അദ്ദേഹത്തോട് പേര് ചോദിച്ചു…”ഇർഫാൻ”..അത് കേട്ടു ഞാൻ ചിരിച്ചുപോയി…ചിന്തകളും പ്രൊഫഷനും മാത്രമല്ല പേരും ഒരുപോലെ ഉള്ള അദേഹത്തിന്റെ ഒപ്പം ഒരു ഫോട്ടോ എടുത്തു…അദ്ദേഹം പറഞ്ഞത് എന്നാലാവുന്നത് പോലെ ഞാനും മറ്റുള്ളവരോട് പറയാം എന്നെ ഏറ്റു… കേരളം അദ്ദേഹം പറഞ്ഞ തോതിൽ പെർഫെക്ട് ആണെന്ന അഭിപ്രായം ഇല്ലെങ്കിലും…നമ്മൾ ഒരുപാട് ബെറ്റർ ആണ്… എന്നും ആയിരിക്കണം… ചോദ്യം ചെയ്ത് കൊണ്ടേ ഇരിക്കണം… പ്രതികരണശേഷി നഷ്ടപ്പെടാത്ത ഒരു ജനത…അത് മാത്രമാണ് കേരളത്തെ വ്യത്യസ്തമാകുന്നത്…
ഇനി നേരിൽ കാണുമോ എന്നറിയില്ല… എങ്കിലും എല്ലാവരുടെയും നല്ലത് മാത്രം ആഗ്രഹിക്കുന്ന…നല്ലതിനെ ആത്മാർത്ഥമായി അഭിനന്ദിക്കുന്ന…പിൻപറ്റാൻ മടി ഇല്ലാത്ത… ഇത്പോലെ ചിലരെ കാണുന്നത് നമുക്കും പ്രതീക്ഷയാണ്… 🙂 ”
Irfan Abdul Rouf

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

ലേഖനം

തിളച്ച വെള്ളം പുറത്തു ഒഴിച്ചാൽ എന്തായിരിക്കും അവസ്ഥ ; സൂര്യാഘാതം ഏറ്റ യുവാവിന്റെ കുറിപ്പ് വൈറൽ

Published

on

By

ശരീരത്തെ അടിമുടി തളർത്തികളയാൻ കേരളത്തിലെ ഇപ്പോഴത്തെ ചൂടിന് സാധിക്കും . സർക്കാർ കൃത്യമായി നിർദ്ദേശങ്ങൾ ഇതിനോടകം നൽകി കഴിഞ്ഞു . പാലക്കാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന സൂര്യാഘാതവും , സൂര്യതാപ മരണവുമെല്ലാം കൊടുംചൂടിന്റെ നേർസാക്ഷ്യങ്ങളാണ് . സുരക്ഷിത സ്ഥാനങ്ങളിലിരുന്ന് ലാഘവത്തോടെ സൂര്യാഘാതത്തെക്കുറിച്ച് പറയുന്നവർ അത് നേരിട്ട് അനുഭവിച്ചിട്ടുണ്ടാകില്ല . അത്തരക്കാർക്കു മുന്നിലേക്ക് സൂര്യാഘാതത്തിന്റെ നേർചിത്രം പങ്കുവയ്ക്കുകയാണ് ഹിദായത്ത് വയനാട് . സൂര്യതാപത്താൽ പുറം മുഴുവൻ പൊള്ളിപ്പോയ അനുഭവമാണ് ഹിദായത്ത് പറയുന്നത് .

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം :

” സൂര്യാഘാതം വളരെ സൂക്ഷിക്കണം ഒരുതവണ ഏൽക്കേണ്ടി വന്ന ആളാണ് ഞാൻ . നമ്മൾ വിചാരിക്കുന്നതു പോലെ അല്ല കാര്യങ്ങൾ . ശരീരം ചൂടുപിടിക്കുമ്പോൾ തൽക്കാലം വെയിലിൽ നിന്നും മാറി നിന്നാൽ പോരെ എന്നായിരുന്നു ഞാൻ ധരിച്ചിരുന്നത് . എന്നാൽ ആ ധാരണ മാറ്റാൻ സൂര്യാഘാതം ഏൽക്കേണ്ടതായി വന്നു . സൂര്യാഘാതമേറ്റു എന്ന കാര്യം ഞാൻ അറിയുന്നതുതന്നെ വൈകിട്ട് 5 മണിക്ക് ശേഷമാണ് . ഉച്ചയ്ക്ക് രണ്ടുമണിക്ക് സൂര്യാഘാതമേറ്റു . ഗവൺമെൻറ് ഹോസ്പിറ്റലിൽ പോയപ്പോൾ നല്ല തിരക്കായിരുന്നു . അത്കൊണ്ട് നേരെ പ്രൈവറ്റ് ഹോസ്പിറ്റലിൽ ചെന്നു . തിളച്ച വെള്ളം പുറത്തു ഒഴിച്ചാൽ എന്തായിരിക്കും അവസ്ഥ അതായിരുന്ന ആ സമയത്ത് എൻറെ അവസ്ഥ ഷർട്ട് പോലും ധരിക്കാൻ പറ്റാതെ . ഒന്ന് തൊടാൻ പോലും പറ്റാത്ത വിധം പൊള്ളിപ്പോയി .
അൽപ്പനേരം കൂടി ഞാൻ അവിടെ വേലി കൊണ്ടിരുന്നു എങ്കിൽ ഈ സമയത്ത് മരണം വരെ സംഭവിക്കാം എന്നാണ് ഡോക്ടർ പറഞ്ഞത് . ഞാനിത് പറയുന്നത് വായിക്കുന്ന എല്ലാവരും സൂര്യാഘാതം എന്ന് ലാഘവത്തോടെ പറയുന്ന കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാനാണ് . തണുപ്പിക്കുക എന്നല്ലാതെ പ്രത്യേകിച്ച് ഒരു ചികിത്സയും അതിനില്ലായിരുന്നു . അഞ്ചുദിവസവും നിലത്ത് കമിഴ്ന്ന് കിടന്ന് ആണ് ഞാൻ തള്ളിനീക്കിയത് . ഉറക്കമില്ലാത്ത ദിവസങ്ങളായിരുന്നു അത് . തുണി നനച്ചു പുറത്തിടുക മാത്രമായിരുന്നു ഏക പോംവഴി . വീണ്ടും ഞാൻ പറയുന്നു വെയിലു കൊള്ളുമ്പോൾ സൂക്ഷിക്കുക ശരീരത്തിലേക്ക് നേരിട്ട് വെയിലേൽക്കുന്ന സാഹചര്യം ഒഴിവാക്കുക . രണ്ടുദിവസം മുമ്പ് പേപ്പറിൽ കണ്ടത് രണ്ട് സെൻറീമീറ്റർ മൂന്ന് സെൻറീമീറ്റർ ഒക്കെ സൂര്യാഘാതമേറ്റ ചിത്രങ്ങളാണ് . എൻറേത് പുറം മൊത്തം പൊള്ളിയിരുന്നു . സൂര്യാഘാതം ഏൽക്കുന്ന സമയത്ത് നമ്മൾ അത് അറിയില എന്നതാണ്.
അപകടത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നത് .

Continue Reading

ലേഖനം

ബാബരി മസ്ജിദ് – രാമക്ഷേത്രം ; സത്യമെന്ത്..?

Published

on

By

ബാബരി മസ്ജിദിന്റെ കോട്ട കൊത്തളങ്ങൾ തകർന്ന് മണ്ണിൽ പതിച്ചിട്ട് ഇന്നേക്ക് 26 വർഷം പിന്നിടുമ്പോൾ

ഉത്തർപ്രദേശിലെ അയോദ്ധ്യയിൽ 400 വർഷത്തിലധികം പഴക്കം കണക്കാക്കുന്ന ആരാധനാലയമാണ്‌ ബാബറി മസ്‌ജിദ്‌ എന്ന പേരിൽ അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടിൽ 1528 ൽ ഇന്ത്യയിലെ ആദ്യ മുഗൾ ചക്രവർത്തിയായ ബാബർ പണികഴിപ്പിച്ചു. ബാബരുടെ ഗവര്‍ണര്‍ ജനറല്‍ ആയ മീർ ബാഖി ആണ്‌ പണിതത്.

1940 ൻ മുമ്പ് ‘മസ്‌ജിദ്-ഇ-ജന്മസ്ഥാൻ’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.1992 ഡിസംബർ 6 ന് എൽ കെ അദ്വാനി യും സംഘവും ബാബരി മസ്ജിദ് തകർക്കുന്നതിന് മുൻപ്, ഉത്തർപ്രദേശത്തെ ഏറ്റവും വലിയ പള്ളികളിലൊന്നായിരുന്ന ബാബരി മസ്ജിദ്.

ഹിന്ദുക്കളുടെ വാദം

ബാബറി മസ്ജിദ് ഹൈന്ദവരുടെ ആരാധനാമൂർത്തിയായ ശ്രീരാമന്റെ ജന്മസ്ഥലത്ത് ഉണ്ടായിരുന്ന ക്ഷേത്രം മസ്‌ജിദായി പരിവർത്തി‍പ്പിക്കപ്പെട്ടതാണെന്ന ഒരു വിശ്വാസം നിലവിലുണ്ട്. ഇക്കാരണത്താലുള്ള തർക്കം മൂലം ആരാധനാലയം ഏറെക്കാലം അടച്ചിട്ടിരിക്കുകയായിരുന്നു. തർക്കം, നിയമത്തിനു മുമ്പിൽ പരിഹാരമാവാതെ കിടക്കുകയായിരുന്നതിനാൽ തർക്കമന്ദിരം എന്ന വാക്കാണ് ഈ ആരാധനാലയത്തെക്കുറിച്ച് പരാമർശിക്കുവാൻ ഉപയോഗിച്ചിരുന്നത്

മുസ്ലീം ചക്രവർത്തിയായിരുന്ന ബാബർ, മേവറിന്റെ രജ്പുട്ന രാജ്യവും ഹിന്ദു രാജാവായിരുന്ന റാണാ സംഗ്രമ സിംഗിന്റെ ചിറ്റൊട്ഗഡും ഖൻവാ യുദ്ധത്തിലൂടെ പിടിച്ചെടുക്കുകയും വടക്കൻ ഇന്ത്യയിൽ മുഴുവൻ തന്റെ അധികാരം സ്ഥാപിക്കുകയും ചെയ്തു. ഈ വിജയത്തിന് ശേഷം ജനറൽ ആയിരുന്ന മീർ ബാഖി, ഈ പ്രദേശത്തിന്റെ ഗവർണ്ണർ ആയി. മീർ ബാഖി ശ്രീരാമന്റെ പേരിൽ നിലനിന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുള്ള ക്ഷേത്രം തകർത്ത് പ്രസ്തുത പള്ളി പണിയുകയും അതിന് ബാബറിന്റെ പേരിടുകയും ചെയ്തു. ബാബറിന്റെ ചരിത്ര രേഖകളിൽ ഇതിന് തെളിവില്ലെങ്കിലും ബാബറിന്റെ ഈ കാലഘട്ടത്തിലെ രേഖകൾ കാണാതാകപ്പെട്ടിരിക്കുന്നു. ഈ കാലഘട്ടത്തിലെ താരിഖ്-ഇ-ബാബറി രേഖകൾ, ബാബറിന്റെ സൈന്യം “ചന്ദേരിയിലുള്ള നിരവധി ക്ഷേത്രങ്ങൾ തകർത്തു” എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 1992-ലെ തകർക്കപ്പെട്ട മന്ദിര അവശിഷ്ട്ടങ്ങളിൽ നിന്നും ലഭിച്ച പുരാതന ശിലാഫലകത്തിലെ ലിഖിതങ്ങൾ അവിടെ ഒരു പുരാതന ക്ഷേത്രത്തിന്റെ തെളിവാണ്. മന്ദിരം തകർത്ത ദിവസം അവിടെ നിന്നും ലഭിച്ച 260-ൽ കൂടുതൽ ക്ഷേത്ര സംബന്ധിയായ വസ്തുക്കൾ പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ട്ടങ്ങൾ ആണ്. ശിലാഫലകത്തിൽ 20 വരികൾ ആണുള്ളത്, അതിൽ 30 പുരാതന നാഗിരി ശൈലിയിലുള്ള സംസ്കൃതശ്ലോകങ്ങൾ ആണുള്ളത്. നാഗിരി ലിപി പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടിൽ ഉണ്ടായിരുന്ന ഒന്നായിരുന്നു. ഈ പ്രധാനപ്പെട്ട വിവരം വെളിച്ചത്ത് കൊണ്ടുവന്നത് രാജ്യത്തെ പ്രമുഖരായ ചരിത്രകാരന്മാരുടെയും സംസ്കൃത പണ്ഡിതന്മാരുടെയും പുരാവസ്തുഗവേഷകരുടെയും സംഘമായിരുന്നു.

ആദ്യ 20 ശ്ലോകങ്ങൾ രാജാവായിരുന്ന ഗോവിന്ദ് ചന്ദ്ര ഘർവാളിനെ പ്രകീര്ത്തിക്കുമ്പോൾ അടുത്ത ശ്ലോകത്തിൽ ഇങ്ങനെ പറയുന്നു; “രാജാവിന്റെ മോക്ഷത്തിനു വേണ്ടി അദ്ദേഹത്തിന്റെ എല്ലാം, വാമന അവതാരത്തിന്റെ(മഹാവിഷ്ണുവിന്റെ അവതാരം) കാൽക്കൽ സമർപ്പിച്ച്‌, വിഷ്ണു ഹരിക്ക്(ശ്രീരാമൻ) വേണ്ടിയുള്ള ഈ ക്ഷേത്രം, മനോഹരമായ തൂണുകളും മാനം മുട്ടെയുള്ള കല്ല്‌ കൊണ്ടുള്ള മന്ദിരവും മുകളിലെ സ്വർണ്ണം കൊണ്ടുള്ള സ്തൂപവും കൊണ്ട് ചരിത്രത്തിൽ മറ്റൊരു രാജാവിനും സൃഷ്ട്ടിക്കാൻ കഴിയാത്തത്ര മനോഹരമാണ്”. ഈ ലിഖിതത്തിൽ ക്ഷേത്രപട്ടണമായ അയോധ്യയിലാണ് ആ ക്ഷേത്രം നിർമ്മിച്ചത്‌ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

മറ്റൊരു അവലംബം 1886-ൽ രഘുബർ ദാസ് ഫൈസാബാദ് ജില്ലാ ജഡ്ജ് മുന്നാകെ സമർപ്പിച്ച പരാതിയാണ്. പരാതി നിരസിച്ചെങ്കിലും അതിന്റെ വിധിയിൽ രണ്ടു പ്രധാന സൂചകങ്ങൾ ഉണ്ട്:

തകർത്ത ക്ഷേത്രത്തിന്റെ ഭാഗങ്ങൾ തർക്കമന്ദിരം നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുണ്ട്, അലഹാബാദ് ഹൈക്കോടതിയിലെ ലക്നൌ ബഞ്ചിലെ ജസ്റ്റിസായിരുന്ന ധരം വീർശർമ ഇന്ത്യൻ പുരാവസ്തുഗവേഷണ സംഘമായ എ.എസ്.ഐ കൊടുത്ത ഈ വിവരങ്ങൾ തെളിവായി സ്വീകരിച്ചു

ജഡ്ജിയുടെ വിലയിരുത്തൽ പ്രകാരം, 1992 ഡിസംബർ 6-ന് തർക്കമന്ദിരം തകർക്കപ്പെട്ടതിന് ശേഷം ലഭിച്ച 256 ലിഖിതങ്ങളും മറ്റു പുരാവസ്തുക്കളും, ഈ ലിഖിതങ്ങൾ പതിനൊന്നും പന്ത്രണ്ടും നൂറ്റാണ്ടിൽ നിലവിലുണ്ടായിരുന്ന ദേവനഗിരി ലിപിയിൽ എഴുതപ്പെട്ടിട്ടുള്ളതാണ് എന്നതിന് ഒരു സംശയവും ഇടവരുത്തുന്നില്ല.

മൂന്ന് ജഡ്ജിമാരും പള്ളിക്കടിയിൽ ക്ഷേത്രമാണ് എന്ന് സമ്മതിക്കുകയും അതിൽ രണ്ടു ജഡ്ജിമാർ ക്ഷേത്രം പ്രത്യേക ഉദ്ദേശത്തോടെ തകർത്തതാണെന്നും സമ്മതിച്ചു.

മുസ്ലിങ്ങളുടെ വാദം

1528-ൽ മിർ ബകി പള്ളി പണിതത് ഹൈന്ദവ ക്ഷേത്രം തകർത്താണ് എന്നതിന് ഒരു ചരിത്രരേഖയും സൂചന നൽകുന്നില്ല. 1949-ൽ ശ്രീരാമന്റെ വിഗ്രഹം അനധികൃതമായി കൊണ്ടുവച്ചപ്പോൾ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ ഉത്തരപ്രദേശത്തെ മുഖ്യമന്ത്രിക്ക് “അപകടകരമായ ഒരു രീതിയാണിത്” എന്ന കാരണത്താൽ അവ മാറ്റാൻ ആവശ്യപ്പെട്ടു. ഫൈസാബാദിലെ പ്രാദേശിക ഭരണകർത്താവായിരുന്ന കെ.കെ നായർ ഇത് അവഗണിച്ചു. “വിഗ്രഹങ്ങൾ കൊണ്ട് വച്ചത് തെറ്റാണെങ്കിലും” എന്ന് നായർ സമ്മതിച്ചെങ്കിലും പ്രക്ഷോഭത്തിനെയും അതിനു പിന്നിലുള്ള വികാരങ്ങളെയും വിലകുറച്ച് കാണാനാകില്ല എന്ന് പറഞ്ഞ് വിഗ്രഹങ്ങൾ നീക്കം ചെയ്യാൻ അദ്ദേഹം വിസമ്മതിച്ചു. 2010-ലെ ഹൈക്കോടതി വിധി മൂന്നിൽ രണ്ടു ഭാഗം ഹിന്ദുക്കൾക്ക് കൊടുക്കാനുള്ള വിധിയിൽ ആയിരക്കണക്കിന് പേജുകൾ ഹിന്ദു ലിഖിതങ്ങളുടെ വിവരണങ്ങൾക്ക് മാറ്റി വച്ചപ്പോൾ 1949-ലെ അതിക്രമത്തിനെക്കുറിച്ച് തെല്ലും പ്രതിപാദിച്ചില്ല. മനോജ്‌ മിത്തയുടെ അഭിപ്രായപ്രകാരം “വിഗ്രഹങ്ങൾ കൊണ്ട് വച്ച വികൃതിയിലൂടെ പള്ളിയെ ക്ഷേത്രമായി മാറ്റാനുള്ള ശ്രമമാണ് നടത്തിയത്, അത് കോടതി അലക്ഷ്യമാണ്”

എ.എസ്.ഐയുടെ പുരാവസ്തു റിപ്പോർട്ടുകൾ, ഹിന്ദു ക്ഷേത്രമില്ല എന്നതിനെ തള്ളിക്കളഞ്ഞ് തീവ്ര ഹൈന്ദവ സംഘടനകളായ ആർ.എസ്.എസ്, വി.എച്.പി, ഹിന്ദു മുന്നണി തുടങ്ങിയവരുടെ വീക്ഷണത്തിലാണ് തയ്യാറാക്കിയിരിക്കുന്നത് എന്നും അതിലൂടെ ബാബറി തർക്കമന്ദിരം ഒരു രാഷ്ട്രീയ വിഷയമായിരുന്നെന്ന് വരുത്തുന്നു എന്നും മുസ്ലീങ്ങളും മറ്റ് വിമർശകരും വിമർശിക്കുന്നത്

സംഘപരിവാറും തര്‍ക്ക മന്ദിരവും

ബാബരി മസ്ജിദ് എന്നത് സംഘപരിവാറിനെ സംബന്ധിച്ച് രാഷ്ട്രീയ വിഷയം മാത്രം ആണ്‌ ആരാധന നടത്താനോ രാമനോടുള്ള ഭക്തിയോ ഒന്നും അല്ല.

വോട്ട് നേടാൻ വേണ്ടി ഉപയോഗിക്കാൻ കഴിയുന്ന ഒരു രാഷ്ട്രീയ തന്ത്രം മാത്രം. ബാബരി മസ്ജിദിനെ ഒരു തര്‍ക്ക മന്ദിരം ആക്കിയത് സംഘപരിവാറിന്റെ മറ്റൊരു തന്ത്രം.

ശ്രീരാമന്‍ ഒരു സത്യം അല്ല ഒരു മിത്ത് ആണ്‌ അദ്ദേഹം ജീവിച്ചിരുന്നതിന് തെളിവുകള്‍ ഇല്ല. എന്നാൽ ബാബർ ഒരു സത്യം ആണ്‌ ജീവിച്ചിരുന്നു എന്നത് ഒരു സത്യം ആണ്‌ അതിന്‌ തെളിവുകളും ഉണ്ട്. അതിനാല്‍ ബാബരി മസ്ജിദ് ഒരു തര്‍ക്ക മന്ദിരം അല്ല അത് മുസ്ലീം ആരാധനാലയം ആണ്‌ അത് ബാബരി മസ്ജിദ് ആണ്‌.

 

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...
കേരളം7 hours ago

​ശബരിമലയിൽ യേശു​ദാ​സി​ന്‍റെ സ്വ​ര​ത്തി​ൽ പാടുന്ന ഹ​രി​വ​രാ​സ​നം മ​റ്റാ​രെ​ക്കൊ​ണ്ടെ​ങ്കി​ലും പാ​ടി​ക്ക​ണ​മെ​ന്ന് പ​റ​യു​മോ? ശബരിമലയിൽ അഹിന്ദുക്കളെ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കേരളം7 hours ago

‘ആശയങ്ങളുടെ ആയുധമണിയേണ്ട വിദ്യാര്‍ത്ഥി പ്രസ്ഥാനം, കഠാരയുമായി ക്യാമ്പസുകളില്‍ വിലസുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അടിത്തറയില്‍ എന്തോ പ്രശ്നമുണ്ട്’: വി.എസ്

കേരളം8 hours ago

യൂണിവേഴ്സിറ്റി കോളേജിലെ അക്രമം സിബിഐ അന്വേഷിക്കണം; നിഷ്പക്ഷമായി അന്വേഷിച്ചാല്‍ പല പാര്‍ട്ടി നേതാക്കളുടെയും തനിനിറം മറനീക്കി പുറത്തുകൊണ്ടുവരാനാകുമെന്ന് ശ്രീധരന്‍ പിള്ള

കായികം8 hours ago

‘അല്ലാഹു ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു’: ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിന്‍ മോര്‍ഗാന്‍

International8 hours ago

‘പരാജയം വലിയ ആഘാതമായെങ്കിലും ഈ ടീമിനെയോർത്ത് അഭിമാനിക്കുന്നു’; തോൽവിയിലും ന്യൂസിലൻഡിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പ്രധാന വാർത്തകൾ4 weeks ago

ബിജെപിക്ക് കനത്ത തിരിച്ചടി; തനിക്ക് വോട്ട് ചെയ്ത മുസ്ലിംങ്ങളെ മറന്ന് ബിജെപിയോടൊപ്പം ചേരനാവില്ലെന്ന് സുമലത

കേരളം3 weeks ago

വിധിയോട് പൊരുതി ഉന്നത വിദ്യഭ്യാസം നേടി; അർഹതയുള്ള ജോലി ഇനിയും അകലെ! ചെറുപ്പക്കാരന് മുന്നിൽ വാതിൽ കൊട്ടിയടച്ച് സർക്കാർ

International4 weeks ago

എട്ടു വര്‍ഷം കാത്തിരുന്നു കിട്ടിയ സന്തോഷം പൊലിഞ്ഞു; ബസിനുള്ളില്‍ ശ്വാസംമുട്ടി മരിച്ച മലയാളി ബാലന് ദുബായിൽ അന്ത്യവിശ്രമം

പ്രധാന വാർത്തകൾ4 weeks ago

സൗമ്യ പുഷ്പാകരനെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയും പൊലീസ് ഉദ്യോഗസ്ഥനുമായ അജാസ് മരിച്ചു

പ്രധാന വാർത്തകൾ3 weeks ago

കളിക്കുന്നതിനിടെ അബദ്ധത്തില്‍ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുടുങ്ങി യുകെജി വിദ്യാര്‍ത്ഥി മരിച്ചു

Trending