Connect with us

പ്രധാന വാർത്തകൾ

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിയുടെ കോലത്തിൽ വെടിയുതിർത്ത് ഹിന്ദു മഹാസഭ

Published

on

 

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധിക്കെതിരെ പ്രതീകാത്മകമായി വെടിയുതിർത്ത് ഹിന്ദു മഹാസഭ രംഗത്ത് . ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡെയാണ് അലിഗഡിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിർത്തത്
വെടിയേറ്റ് കോലത്തിൽ നിന്ന് ചോര ഒഴുകുന്നതായും പ്രസ്തുത ചടങ്ങിൽ പ്രദർശിപ്പിച്ചു.

വെടിയുതിർക്കുന്നതായി അഭിനയിച്ച ശേഷം ഹിന്ദു മഹാസഭ നേതാവ് ഗോഡ്സെയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തി. രാജ്യമൊട്ടാകെ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ആചരിക്കുന്നതിനിടെയാണ് ഹിന്ദുമഹാസഭ പ്രകോപനപരമായ ഈ പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിന്റെ ദൃശ്യങ്ങൾ ടൈംസ് നൗ ചാനലാണ് പുറത്ത് വിട്ടത്.

മഹാത്മാ ഗാന്ധി കൊല്ലപ്പെട്ട ജനുവരി 30 നെ നേരത്തെ ശൗര്യ ദിവസ് എന്ന പേരിലായിരുന്നു ഹിന്ദുമഹാ സഭ ആചരിച്ചിരുന്നത്. ഇതിന്റെ ഭാഗമായി മധുരവിതരണവും നാഥൂറാം വിനായക് ഗോഡ്സെയുടെ പ്രതിമയിൽ ഹാരാർപ്പണവും നേരത്തെ സംഘടന നടത്തിയിരുന്നു. ഇതിന് പിറകെയാണ് ഇത്തവണ ഗാന്ധിജിയുടെ കോലത്തിന് വെടിവെക്കുന്നതുൾ‌പ്പെടെയുള്ള പരിപാടികളുമായി സംഘടന രംഗത്തെത്തിയത്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

പ്രധാന വാർത്തകൾ

നരേന്ദ്ര മോദിയ്ക്ക് ആശംസയുമായി തമിഴ് നടന്‍ രജനികാന്ത്

Published

on

By

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആശംസയുമായി തമിഴ് നടന്‍ രജനികാന്ത്. സ്നേഹ ബഹുമാനപ്പെട്ട നരേന്ദ്ര മോദിജിയ്ക്ക് എല്ലാ ആശംസകളും, നിങ്ങള്‍ അത് നേടി. ദൈവം അനുഗ്രഹിക്കട്ടെയെന്ന് രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു. ഇതിന് മുന്‍പ് പല അവസരങ്ങളിലും ബിജെപിയ്ക്ക് അനുകൂലമായും പ്രതികൂലമായും രജനീകാന്ത് പ്രതികരിച്ചിട്ടുണ്ട്.

Continue Reading

പ്രധാന വാർത്തകൾ

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 245000 കവിഞ്ഞു

Published

on

By

മലപ്പുറം : മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 245000 കവിഞ്ഞു.
പികെ കുഞ്ഞാലിക്കുട്ടി ഇതിനോടകം ഈ കണക്ക് മറികടന്നു കഴിഞ്ഞു. 72 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ലീഡ് ചെയ്യുകയാണ്.

Continue Reading

പ്രധാന വാർത്തകൾ

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് നില മൂന്ന് ലക്ഷം കവിഞ്ഞു: അമേഠിയിൽ രാഹുൽ ഗാന്ധി തിരിച്ചു വരുന്നു

Published

on

By

വയനാട് : വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് നില മൂന്ന് ലക്ഷം കവിഞ്ഞു.
യു‍ഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷം കൊണ്ട് അത്ഭുതപ്പെടുത്തിയത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് വയനാട്ടില്‍ 57 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ 3ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് രാഹുല്‍ ലീഡ് ചെയ്യുകയാണ്. മുഴുവന്‍ വോട്ടുകളും എണ്ണി കഴിഞ്ഞാല്‍ ഒരു പക്ഷേ മൂന്നര ലക്ഷത്തോളം ഭൂരിപക്ഷത്തിന് രാഹുല്‍ ജയിക്കാന്‍ സാധ്യതയുണ്ട്.

അമേഠിയിൽ രാഹുൽ ഗാന്ധി തിരിച്ചു വരുന്നു.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...

Trending