Connect with us

പ്രധാന വാർത്തകൾ

60 കൊല്ലം കോൺഗ്രസ്സ് ഭരിച്ചിട്ട് എന്ത് ഗുണം ഉണ്ടായി എന്ന് ചോദിച്ചവർക്ക് രാഹുൽ ഗാന്ധി നൽകിയ മറുപടി

Published

on

രാഹുൽ ഗാന്ധി ഗുജറാത്ത് റാലിയിൽ നടത്തിയ പ്രസംഗത്തിൽ നിന്നും ഒരു ഭാഗം

60 കൊല്ലം കോണ്ഗ്രസ്‌ ഭരിച്ചിട്ടു എന്തു ഗുണമാണ് ഇന്ത്യക്ക് ഉണ്ടായതു എന്ന് പല പ്രസംഗത്തിലും മോഡിജി ചോദിക്കാറുണ്ട്.

ഇപ്പോള്‍ സാധാരണ ബിജെപി പ്രവർത്തകരും ഈ ചോദ്യം ചോദിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

അവർക്കുള്ള മറുപടിയാണ് ഇത്

ഞാന്‍ കോണ്‍ഗ്രസിന്‌ വേണ്ടി മറുപടി പറയുകയല്ല.

ഒരു പൗരന്‍ എന്ന നിലക്ക് ഇതിന് മറുപടി പറയണം എന്ന് തോന്നി, അതുകൊണ്ട് പറയുകയാണ്.

മോഡിജി, വെറുതേ കഴിഞ്ഞ 60 കൊല്ലം എന്ന് നിലവിളിച്ചിട്ടു കാര്യമില്ല, ജനങ്ങള്‍ വിഡ്ഢികളാണെന്നു അങ്ങ് കരുതരുത്.

300 കൊല്ലം ബ്രിട്ടിഷുകാരുടെ അടിമ ആയിരുന്ന ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് താങ്കള്‍.

1947 ല്‍ ബ്രിട്ടിഷുകാര്‍ ചവച്ചു തുപ്പിയ ചണ്ടിയാണ് കോണ്ഗ്രസ്സിനു ഭരിക്കാന്‍ കിട്ടിയത്.

അന്ന് ഇന്ത്യയില്‍ ഒരു മൊട്ടുസൂചി പോലും ഉത്പാദിപ്പിക്കാന്‍ ഉള്ള വിഭവശേഷി ഇല്ല .

രാജ്യം മുഴുവന്‍ നാട്ടുരാജാക്കന്മാര്‍ തമ്മില്‍ തല്ലി പരസ്പരം കൊമ്പു കോർത്തു് ശിഥിലമായി കിടക്കുകയായിരുന്നു.

വൈദ്യുതി ഉണ്ടായിരുന്നത് ആകെ 50 ഗ്രാമങ്ങളില്‍.

20 രാജാക്കന്മാര്ക്ക് മാത്രമേ ഫോണ്‍ ഉണ്ടായിരുന്നുള്ളു.

കുടി വെള്ള വിതരണം ഇല്ല.

രാജ്യത്ത് മൊത്തം 10 ചെറുകിട അണക്കെട്ടുകള്‍ മാത്രം.

ആശുപത്രികള്‍ ഇല്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ല.

കൃഷി ചെയ്യാന്‍ വിത്തില്ല, വളമില്ല , ജലസേചന സൌകര്യമില്ല.

തൊഴില്‍ ഇല്ല. ,
സര്‍വത്ര പട്ടിണി,
ശിശുമരണങ്ങള്‍,
പകര്‍ച്ച വ്യാധി

അതിര്ത്തി യില്‍ കുറച്ചു സൈനികര്‍, 4 ഡക്കോട്ട വിമാനങ്ങള്‍, 20 ടാങ്ക്, നാലു വശത്തും തുറന്ന് കിടക്കുന്ന അതിര്ത്തി .

പാലങ്ങളും റോഡുകളും നാമമാത്രം.

കാലിയായ ഖജനാവ്.

ഈ ദുരവസ്ഥയിലാണ് ഇന്ത്യാ മഹാരാജ്യം കൊണ്ഗ്രസ്സിനു കിട്ടിയത്.

60 കൊല്ലത്തിനു ശേഷം ഇന്നത്തെ ഇന്ത്യ എന്താണ് ?

ലോകത്തിലെ ഏറ്റവും വലിയ സേന.

ആയിരക്കണക്കിന് വിമാനങ്ങള്‍,ടാങ്ക്, കപ്പലുകള്‍, ലക്ഷ കണക്കിന് ഫാക്ടറികള്‍, എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി. നുറുകണക്കിന് ജലവൈദ്യുത പദ്ധതികള്‍.

ലക്ഷ കണക്കിന് കിലോമിറ്റര്‍ നാഷണല്‍ ഹൈവേ, പാലങ്ങള്‍, ഓവര്‍ ബ്രിട്ജുകള്‍, പുതിയറെയില്പാളങ്ങള്‍,
വിമാനത്താവളങൾ , സ്റ്റേഡിയങ്ങള്‍.

SUPER SPECIALTY HOSPITALS.

എല്ലാ വീട്ടിലും T V , എല്ലാവര്ക്കും ഫോണ്‍ , കാറ്, ബസ്സ്‌ , എല്ലാ യാത്രാ സൌകര്യങ്ങള്‍.

വിദേശത്തും സ്വദേശത്തും ജോലി ചെയ്യാനുള്ള എല്ലാവിധ INFRASTRUCTURE.

ബാങ്കുകള്‍, യുനിവേര്സിററ്റി, AIMS , IIT , IIMS ,അന്തര്‍വാഹിനി, അണുബോംബ്, ആണവനിലയങ്ങള്‍, ISRO.

നെഹ്രുവിന്റെ നവരത്ന കമ്പനികള്‍.

വര്‍ഷങ്ങള്‍ക്കു മുന്പ് ഇന്ത്യന്‍ സേന ലാഹോര്‍ വരെ ഇടിച്ചു കേറിയില്ലെ?

പാകിസ്ഥാനെ രണ്ടു കഷണമാക്കി ബംഗ്ലാദേശിനെ സ്വതന്ത്രമാക്കിയില്ലേ ?

പാക്കിസ്ഥാന്‍ ഒരു ലക്ഷം സൈനികരും കമ്മാണ്ടമാരടക്കം ഇന്ത്യന്‍ പട്ടാളത്തിനു മുന്പി്ല്‍ കീഴടങ്ങിയില്ലേ ?

ധവളവിപ്ലവം ഇന്ത്യക്ക് പുതുജീവന്‍ നല്കിിയില്ലേ ?

ഭക്ഷ്യധാന്യങ്ങളും, ധാതുക്കളും മറ്റും കയറ്റുമതി തുടങ്ങിയില്ലേ ?

ഇന്ദിരാഗാന്ധി ബാങ്കുകള്‍ ദേശസാല്‍കരിച്ചില്ലെ?

രാജിവ്ഗാന്ധി SUPER COMPUTOR INTRODUCE ചെയ്തില്ലേ ?

ആ INFORMATION TECHNOLOGY യുടെ ബലത്തില്‍ അല്ലെ താങ്കള്‍ PRIMEMINISTER ആയത്

താങ്കള്‍ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് ഏറ്റവും അധികം വിദേശനാണ്യ ശേഖരമുള്ള ലോകത്തെ 10 രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയിരുന്നു.

ഇത് കൂടാതെ ചന്ദ്രയാന്‍, മംഗള്യായാന്‍, GSLV, MONORAIL, METRORAIL, INTERNATIONAL AIRPORT, PRITHVI, AGNI, NAAG, NUCLEAR SUBMARINE, വിമാനവാഹിനി, INS VIKRANTH എന്നിവ താങ്കള്‍ PM ആവുന്നതിനു മുന്പേ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ഇനിയും പറയാന്‍ ധാരാളം ഉണ്ട്.

ചുരുക്കുന്നു.

ദയവ് ചെയ്ത് 60 കൊല്ലം കോണ്‍ഗ്രസ് ഭരിച്ചിട്ടു എന്തു നേടി എന്നും ചോദിച്ച് ജനങ്ങളുടെ മുന്പില്‍ വരരുത്.

3 കൊല്ലം കൊണ്ട് BJP എന്ത് നേടി തന്നു എന്ന് മാത്രം പറയുക.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

പ്രധാന വാർത്തകൾ

ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് കോൺഗ്രസ്സിൽ ചേർന്നു

Published

on

By

മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് കോൺഗ്രസ്സിൽ ചേർന്നു. മുൻപ് ബിജെപിയിലായിരുന്നു താരം. കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തിരുവനന്തപുരം നിയോജകമണ്ഡലം സ്ഥാനാർത്ഥിയായിരുന്നു. കോൺഗ്രസ്സിന്റെ വിഎസ് സുനിൽകുമാറിനോടും എൽഡിഎഫ് സ്ഥാനാർഥി ആന്റണി രാജുവിനോടുമായിരുന്നു അന്ന് ശ്രീശാന്ത് മത്സരിച്ചു പരാജയപ്പെട്ടത്. 2016 മാർച്ചിലായിരുന്നു ശ്രീശാന്തിന്റെ ബിജെപി പ്രവേശനം. കോഴ വിവാദത്തെത്തുടർന്നുണ്ടായിരുന്ന ശ്രീശാന്തിന്റെ ക്രിക്കറ്റിലെ ആജീവനാന്ത വിലക്കിനെതിരെ കോടതിയിൽ കേസിന് പോയി അനുകൂല വിധി നേടിയെടുത്തത് ഈയടുത്തായിരുന്നു.

Continue Reading

പ്രധാന വാർത്തകൾ

കേരളത്തില്‍ എല്ലാ സീറ്റുകളിലും ഇത്തവണ ബിജെപി സഖ്യം ജയിക്കും: ടിപി സെന്‍കുമാർ

Published

on

By

കേരളത്തില്‍ ആകെയുള്ള 20 ലോക്‌സഭ സീറ്റും ഇത്തവണ ബിജെപി സഖ്യം ജയിക്കുമെന്ന് മുന്‍ ഡിജിപിയും സംഘപരിവാര്‍ സഹയാത്രികനുമായ ടിപി സെന്‍കുമാര്‍. കോണ്‍ഗ്രസ് – മാര്‍ക്‌സിസ്റ്റ് വിരുദ്ധമായ കോമ ഇനി കേരളത്തില്‍ വിലപ്പോകില്ല. ബിജെപിയുടെ ആറ്റിങ്ങല്‍ മണ്ഡലം കണ്‍വെന്‍ഷനില്‍ പ്രസംഗിക്കവേ സെന്‍കുമാര്‍ പറഞ്ഞു. എല്ലാ സീറ്റിലും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടുമെന്നും സെന്‍കുമാര്‍ പറഞ്ഞു.തിരുവനന്തപുരത്ത് കുമ്മനത്തെ ജയിപ്പിക്കാന്‍ ബിജെപിക്ക് ഒരു അഡ്ജസ്റ്റ്‌മെന്റും നടത്തേണ്ട കാര്യമില്ല. ജനങ്ങള്‍ക്ക് വിവരം വച്ചിട്ടുണ്ട്. ബിജെപിയെ തമ്മിലടിപ്പിച്ച് തോല്‍പ്പിക്കാം എന്ന് ആരും കരുതണ്ട. ഓരോ ബൂത്തിലും മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വോട്ടര്‍മാരോട് ബിജെപി പ്രവര്‍ത്തകര്‍ പറയണം. പല കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ കോപ്പിയടിക്കുകയാണ് എന്നും ടിപി സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു.

Continue Reading

പ്രധാന വാർത്തകൾ

കോണ്‍ഗ്രസിന് എതിരെ മാനനഷ്ട കേസ് കൊടുക്കും ; യെദ്യൂരപ്പ

Published

on

By

കോണ്‍ഗ്രസ് ഉന്നയിച്ച അഴിമതി ആരോപണം നിഷേധിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ഡയറിയിലെ കൈപ്പട തന്റേതല്ലെന്ന് ആദായനികുതി വകുപ്പ് സ്ഥിരീകരിച്ചതാണ്. മനഃപൂര്‍വ്വമാണ് കോണ്‍ഗ്രസ് ഇത് വീണ്ടും ഉയര്‍ത്തുന്നതെന്നും യെദ്യൂരപ്പ.
കോണ്‍ഗ്രസിന് എതിരെ മാനനഷ്ട കേസ് കൊടുക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു.ഒപ്പും കൈയ്യക്ഷരവും തന്റേതല്ല’എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...

Trending