Connect with us

പ്രധാന വാർത്തകൾ

മുഖ്യമന്ത്രിയെ തെറി വിളിച്ച പെൺകുട്ടിയെ പാർട്ടിക്കാർ കൈയ്യൊഴിഞ്ഞു. ജാമ്യത്തിലിറക്കയത് പെൺകുട്ടിയുടെ അമ്മയും സഹോദരിയും

Published

on

കാസര്‍ഗോഡ്: സംഘപരിവാറുകാരെ തൃപ്തിപ്പെടുത്താന്‍ ഇറങ്ങി പിണറായി വിജയനെ ഇമ്ബത്തില്‍ തെറിവിളിച്ച യുവതി ഒടുവില്‍ കുടുങ്ങി. ശബരിമല യുവതീ പ്രവേശനത്തിനു ശേഷം ജനുവരി മൂന്നിന് സംഘപരിവാര്‍ നടത്തിയ ഹര്‍ത്താലില്‍ പ്രകടനത്തിനിടെ മുഖ്യമന്ത്രിയെ തെറിവിളിച്ച യുവതിയെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ജെ.പി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജശ്രീ (25)യെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്.
മുഖ്യമന്ത്രിക്കു നേരെ തെറിവിളി നടത്തല്‍, പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, റോഡ് ഉപരോധിക്കല്‍ എന്നീ കേസുകള്‍ ചുമത്തിയാണ് യുവതിയെ പൊലീസ് അറസ്റ്റു ചെയ്തത്.പിന്നീട് പാർട്ടിക്കാർ ആരും എത്താത്തതിനാൽ യുവതിയുടെ അമ്മയുടേയും സഹോദരിയുടേയും ജാമ്യത്തിൽ വിടുകയായിരിന്നു

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

പ്രധാന വാർത്തകൾ

ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് കോൺഗ്രസ്സിൽ ചേർന്നു

Published

on

By

മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് കോൺഗ്രസ്സിൽ ചേർന്നു. മുൻപ് ബിജെപിയിലായിരുന്നു താരം. കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തിരുവനന്തപുരം നിയോജകമണ്ഡലം സ്ഥാനാർത്ഥിയായിരുന്നു. കോൺഗ്രസ്സിന്റെ വിഎസ് സുനിൽകുമാറിനോടും എൽഡിഎഫ് സ്ഥാനാർഥി ആന്റണി രാജുവിനോടുമായിരുന്നു അന്ന് ശ്രീശാന്ത് മത്സരിച്ചു പരാജയപ്പെട്ടത്. 2016 മാർച്ചിലായിരുന്നു ശ്രീശാന്തിന്റെ ബിജെപി പ്രവേശനം. കോഴ വിവാദത്തെത്തുടർന്നുണ്ടായിരുന്ന ശ്രീശാന്തിന്റെ ക്രിക്കറ്റിലെ ആജീവനാന്ത വിലക്കിനെതിരെ കോടതിയിൽ കേസിന് പോയി അനുകൂല വിധി നേടിയെടുത്തത് ഈയടുത്തായിരുന്നു.

Continue Reading

പ്രധാന വാർത്തകൾ

കേരളത്തില്‍ എല്ലാ സീറ്റുകളിലും ഇത്തവണ ബിജെപി സഖ്യം ജയിക്കും: ടിപി സെന്‍കുമാർ

Published

on

By

കേരളത്തില്‍ ആകെയുള്ള 20 ലോക്‌സഭ സീറ്റും ഇത്തവണ ബിജെപി സഖ്യം ജയിക്കുമെന്ന് മുന്‍ ഡിജിപിയും സംഘപരിവാര്‍ സഹയാത്രികനുമായ ടിപി സെന്‍കുമാര്‍. കോണ്‍ഗ്രസ് – മാര്‍ക്‌സിസ്റ്റ് വിരുദ്ധമായ കോമ ഇനി കേരളത്തില്‍ വിലപ്പോകില്ല. ബിജെപിയുടെ ആറ്റിങ്ങല്‍ മണ്ഡലം കണ്‍വെന്‍ഷനില്‍ പ്രസംഗിക്കവേ സെന്‍കുമാര്‍ പറഞ്ഞു. എല്ലാ സീറ്റിലും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടുമെന്നും സെന്‍കുമാര്‍ പറഞ്ഞു.തിരുവനന്തപുരത്ത് കുമ്മനത്തെ ജയിപ്പിക്കാന്‍ ബിജെപിക്ക് ഒരു അഡ്ജസ്റ്റ്‌മെന്റും നടത്തേണ്ട കാര്യമില്ല. ജനങ്ങള്‍ക്ക് വിവരം വച്ചിട്ടുണ്ട്. ബിജെപിയെ തമ്മിലടിപ്പിച്ച് തോല്‍പ്പിക്കാം എന്ന് ആരും കരുതണ്ട. ഓരോ ബൂത്തിലും മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വോട്ടര്‍മാരോട് ബിജെപി പ്രവര്‍ത്തകര്‍ പറയണം. പല കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും സംസ്ഥാന സര്‍ക്കാര്‍ കോപ്പിയടിക്കുകയാണ് എന്നും ടിപി സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു.

Continue Reading

പ്രധാന വാർത്തകൾ

കോണ്‍ഗ്രസിന് എതിരെ മാനനഷ്ട കേസ് കൊടുക്കും ; യെദ്യൂരപ്പ

Published

on

By

കോണ്‍ഗ്രസ് ഉന്നയിച്ച അഴിമതി ആരോപണം നിഷേധിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ഡയറിയിലെ കൈപ്പട തന്റേതല്ലെന്ന് ആദായനികുതി വകുപ്പ് സ്ഥിരീകരിച്ചതാണ്. മനഃപൂര്‍വ്വമാണ് കോണ്‍ഗ്രസ് ഇത് വീണ്ടും ഉയര്‍ത്തുന്നതെന്നും യെദ്യൂരപ്പ.
കോണ്‍ഗ്രസിന് എതിരെ മാനനഷ്ട കേസ് കൊടുക്കുമെന്ന് യെദ്യൂരപ്പ പറഞ്ഞു.ഒപ്പും കൈയ്യക്ഷരവും തന്റേതല്ല’എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...

Trending