Connect with us

പ്രധാന വാർത്തകൾ

സഞ്ജീവ് ഭട്ടിന്റെ ഭാര്യയും മകനും കാറപകടത്തിൽ പെട്ടു ; അപകടത്തിനു പിന്നില്‍ ദുരൂഹത നിറയുന്നു

Published

on

 

ന്യൂഡല്‍ഹി: സംഘപരിവാറിന്റെ കടുത്ത വിമര്‍ശകനായ ജയിലില്‍ കഴിയുന്ന മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ടും മകന്‍ ശാന്തനുവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അഹമ്മദാബാദില്‍ തിങ്കളാഴ്ചയാണ് അപകടം സംഭവിച്ചതെങ്കിലും സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തുവന്നു. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചെത്തിയ വലിയ ട്രക്ക് നട്ടുച്ചക്ക് ശ്വേതയും മകനും സഞ്ചരിച്ച കാറില്‍ വന്നിടിക്കുകയായിരുന്നുവെന്ന് കുടുംബം അറിയിച്ചു. സഞ്ചീവ് ഭട്ടിന്റെ ജാമ്യഹർജി ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കുന്നതിനുതൊട്ടുമുമ്പായിരുന്നു സംഭവം.

ശ്വേതയും മകനും അല്‍ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഇരുവരും സഞ്ചരിച്ച ഇന്നോവാ കാറിന്റെ മുന്‍വശം അപകടത്തില്‍ തകര്‍ന്നു. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്റെ കീഴിലുള്ളതാണ് ട്രക്ക്. എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട് കുടുംബം പൊലിസില്‍ പരാതി നല്‍കിയില്ല. ഗുജറാത്ത് പൊലീസില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന് ആരോപിച്ചാണ് സംഭവത്തില്‍ കുടുംബം പരാതി നല്‍കാതിരിക്കുന്നത്. അപകടം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഓഫിസര്‍ക്ക് മൊഴിനല്‍കുക മാത്രമാണ് ചെയ്തതെന്നും ട്രക്ക് ഡ്രൈവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും ശ്വേത വ്യക്തമാക്കി .

ട്രക്ക് ഓടിച്ച ഡ്രൈവറുടെ അടുത്ത് ആവശ്യമായ രേഖകള്‍ ഇല്ലാതിരുന്നിട്ടും പോലിസ് അയാളെ വെറുതെവിട്ടെന്നും അവര്‍ ആരോപിച്ചു. അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് വീട്ടിലെത്തിയ ശേഷം മാത്രമാണ് ഇത് തന്നെയും മകനെയും ഇല്ലാതാക്കാനുള്ള മനപ്പൂര്‍വമായ അപകടമാണെന്നു ഓര്‍ത്തതെന്നും അവര്‍ പറഞ്ഞു.

22 വര്‍ഷം മുന്‍പുള്ള കേസിന്റെ പേരിലാണ് സപ്തംബര്‍ അഞ്ചിന് സഞ്ചീവിനെ ഗുജറാത്ത് പൊലിസ് അറസ്റ്റ്‌ചെയ്തത്. ഇതിനു ശേഷം ഇതുവരെ സഞ്ജീവിനു ജാമ്യംലഭിച്ചിട്ടില്ല. 1996ല്‍ രാജസ്ഥാന്‍കാരനായ അഭിഭാഷകനെ ലഹരിമരുന്നുകേസില്‍ കുടുക്കിയെന്നാണ് സഞ്ജീവ് ഭട്ടിനെതിരായ പരാതി. ഈ കേസില്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഭാര്യ ശ്വേതാ ഭട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ പോയിട്ടുണ്ട്. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാന്‍ സെഷന്‍സ് കോടതി മൂന്നുമാസമാണ് എടുത്തത്. ഇത് ജാമ്യംലഭിക്കുന്നത് നീളാനും കാരണമായി.

ഗുജറാത്ത് കൂട്ടക്കൊല കേസില്‍ നരേന്ദ്ര മോദിക്കെതിരെ സത്യവാങ്മൂലം നല്‍കിയതോടെയാണ് സഞ്ജീവ് ഭട്ട് ശ്രദ്ധിക്കപ്പെടുന്നതും ഗുജറാത്ത് സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയാകുന്നതും. ഗോധ്രാസംഭവത്തിനു പിന്നാലെ 2002 ഫെബ്രുവരി 27ന് വിളിച്ചുകൂട്ടിയ പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഗോധ്ര സംഭവത്തില്‍ രോഷം പ്രകടിപ്പിക്കുന്നതിന് ഹിന്ദുക്കളെ അനുവദിക്കാന്‍ നരേന്ദ്ര മോദി നിര്‍ദേശിച്ചുവെന്നായിരുന്നു ഭട്ടിന്റെ വെളിപ്പെടുത്തല്‍. പ്രതികാര നടപടിയുടെ ഭാഗമായി 2015ലാണ് 1988 ബാച്ചിലെ ഐ.പി.എസുകാരനായ ഭട്ടിനെ ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ നിന്നും പുറത്താക്കിയിത്. അതിനു ശേഷം സാമൂഹികമാധ്യമങ്ങളില്‍ ബി.ജെ.പിയെയും നരേന്ദ്രമോദിയെയും നിശിതമായി വിമര്‍ശിച്ചുവരുന്നതിനിടെയാണ് രണ്ടുപതിറ്റാണ്ട് മുമ്പുള്ള കേസില്‍ ഭട്ട് അറസ്റ്റിലായത്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

പ്രധാന വാർത്തകൾ

ബലാത്സംഗ ശ്രമത്തിനിടെ ഒമ്പതുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു

Published

on

By

വാറങ്കല്‍(തെലങ്കാന): ബലാത്സംഗ ശ്രമത്തിനിടെ ഒമ്പതുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. തെലങ്കാനയിലെ വാറങ്കലിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. മാതാപിതാക്കളോടൊപ്പം വീടിന്‍റെ ടെറസില്‍ കിടന്നുറങ്ങുന്നതിനിടെയാണ് കുഞ്ഞിനെ കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞ് ഉണര്‍ന്ന് കരയാന്‍ തുടങ്ങിയതോടെ ഇയാള്‍ വായും മൂക്കും അമര്‍ത്തിപ്പിടിച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടി കുട്ടി മരിച്ചു.

കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസും കുടുംബവും നടത്തിയ തിരച്ചിലില്‍ പ്രതിയുടെ കൈയ്യില്‍നിന്ന് കുട്ടിയെ കണ്ടെത്തി. ആശുപത്രിയിലെത്തും മുമ്പേ കുട്ടി മരിച്ചെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതിക്കെതിരെ കൊലപാതകക്കുറ്റവും പോക്സോയും ചുമത്തി. ഇയാളെ ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Continue Reading

പ്രധാന വാർത്തകൾ

ചൈന-ബംഗ്ലാദേശ് തൊഴിലാളികളുടെ സംഘര്‍ഷം; ചൈനീസ് തൊഴിലാളി മരിച്ചു

Published

on

By

ധാക്ക: ദക്ഷിണ ധാക്കയില്‍ ചൈനീസ് സഹായത്തോടെ നിര്‍മിക്കുന്ന പവര്‍ പ്ലാന്‍റില്‍ ചൈന-ബംഗ്ലാദേശ് തൊഴിലാളികളുടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ചൈനീസ് തൊഴിലാളി മരിച്ചു. 12ലേറെ പേര്‍ക്ക് പരിക്കേറ്റു. ജോലിക്കിടെ ബംഗ്ലാദേശ് തൊഴിലാളി മരിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. മരണം മറച്ചുവെക്കാന്‍ ചൈനീസ് അധികൃതര്‍ ശ്രമിച്ചെന്ന് നാട്ടുകാരില്‍ ചിലരും ബംഗ്ലാദേശ് തൊഴിലാളികളും ആരോപിച്ച് രംഗത്തെത്തിയത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചിലരുടെ നില ഗുരുതരമാണ്. സൈറ്റില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ആയിരത്തോളം പൊലീസുകാരെ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു.1320 മെഗാവാട്ടിന്‍റെ ബൃഹത് പദ്ധതിയാണ് ദക്ഷിണ ധാക്കയില്‍ പുരോഗമിക്കുന്നത്.

Continue Reading

പ്രധാന വാർത്തകൾ

ബിഹാറിൽ കുട്ടികളിലെ മസ്തിഷ്‌കവീക്കം; മരണം128 ആയി

Published

on

By

പാട്ന: ബീഹാറിലെ മുസഫർപൂരിൽ മസ്തിഷ്കജ്വരം ബാധിച്ച് പതിനേഴ് ദിവസത്തിനിടെ മരിച്ച കുട്ടികളുടെ എണ്ണം 128 ആയി. മസ്തിഷ്കജ്വരം ബാധിച്ച കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകരായ മനോഹർ പ്രതാപ്, സൻപ്രീത് സിങ് അജ്മാനി എന്നിവർ സുപ്രീംകോടതിയില്‍ പൊതുതാല്പര്യഹർജി നൽകി.

മസ്തിഷ്കജ്വരം ബാധിച്ച് മുസഫര്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ മരണസംഖ്യ ഉയരുകയാണ്. കടുത്ത ദാരിദ്ര ചുറ്റുപാടിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് രോഗം ബാധിച്ച് മരിക്കുന്നത്. മതിയായ പോഷകാഹാരങ്ങളുടെ കുറവും നിര്‍ജ്ജലീകരണവും രോഗകാരണമാകുന്നു എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

മറ്റ് ഭക്ഷണം കഴിക്കാതെ തോട്ടങ്ങളില്‍ യഥേഷ്ടം കിട്ടുന്ന ലിച്ചിപ്പഴങ്ങള്‍ കഴിക്കുന്നത് മരണ കാരണമാകുന്നു എന്ന സംശയവും ഉയരുന്നുണ്ട്.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...
പ്രധാന വാർത്തകൾ3 weeks ago

അമിത് ഷാ ആഭ്യന്തര സഹമന്ത്രി ആയിരുന്ന കാലത്ത് ഗുജറാത്തിൽ കസ്റ്റഡി മരണങ്ങളുടെയും ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെയും പൂക്കാലമായിരുന്നു; അഡ്വ: ജയശങ്കർ

കേരളം7 days ago

കൈയിൽ മൂന്ന് രൂപ മാത്രമേ ഉള്ളൂ; കണ്‍സഷന്‍ ചോദിച്ച വിദ്യാർത്ഥിനിയെ പെരുമഴയത്ത് വഴിയിൽ ഇറക്കിവിട്ട് സ്വകാര്യ ബസ് കണ്ടക്ടര്‍

പ്രധാന വാർത്തകൾ3 weeks ago

സ്മൃതി ഇറാനിയുടെ സഹായിയുടെ കൊലപാതകത്തില്‍ വഴിത്തിരിവ്: കൊല നടത്തിയത് ബി.ജെ.പിക്കാര്‍ തന്നെ; മൂന്നു പ്രവര്‍ത്തകര്‍ അറസ്റ്റിൽ

പ്രധാന വാർത്തകൾ4 weeks ago

ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ വാവെയുടെ പ്രോഡക്റ്റുകൾ അമേരിക്കയിൽ നിരോധിക്കും എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ അമേരിക്കൻ കമ്പനി ആപ്പിളിന്റെ പ്രോഡക്റ്റുകൾ ചൈനയിൽ നിരോധിച്ച് ചൈനീസ് സർക്കാർ

പ്രധാന വാർത്തകൾ4 weeks ago

വോട്ടിങ് മെഷീന്‍റെ സഹായത്തോടെ ബി.ജെ.പി തെരഞ്ഞെടുപ്പ് ഹൈജാക്ക് ചെയ്തു; മായാവതി 

Trending