Connect with us

പ്രധാന വാർത്തകൾ

അത് കോളേജ് കുട്ടികളുടെ കുസൃതി മാത്രം, ബിൻ ലാദന്റെ ചിത്രം വരച്ചു എന്നത് തെളിയിക്കപ്പെടാത്ത ആരോപണം മാത്രം : കേരളാ പോലീസ്

Published

on

വർക്കല CHMM കോളേജിൽ ഐഎസ്-അൽഖയ്ദ അനുകൂല പ്രകടനം നടന്നു എന്ന ജനം ടിവിയുടെ ആരോപണം തള്ളിക്കൊണ്ട് പോലീസ്. കോളേജ് കുട്ടികളുടെ കുസൃതി നിറഞ്ഞ ആന്വൽ ഡേ ആഘോഷം മാത്രമായിരുന്നു അതെന്നും ബിൻ ലാദന്റെ ചിത്രം വരച്ചു എന്നത് തെളിയിക്കപ്പെടാത്ത ആരോപണം മാത്രമാണെന്നും പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഭീകരവാദ ആരോപണം പൊളിഞ്ഞതോടെ തുടർ അന്വേഷണത്തിൽ നിന്നും പിന്മാറുകയാണെന്ന് ADGP മനോജ്‌ എബ്രഹാം അറിയിച്ചു. സലീം കുമാർ സിഐഡി മൂസ എന്ന സിനിമയിൽ അവതരിപ്പിച്ച ഭ്രാന്തൻ കഥാപാത്രത്തെ അനുകരിക്കുക മാത്രമായിരുന്നു കുട്ടികൾ ചെയ്തതെന്നും തെളിയുന്നു.

നേരത്തെ നടൻ സലിംകുമാർ കോളേജ് വിദ്യാർത്ഥികളെ അനുകൂലിച്ചു മുന്നോട്ട് വന്നിരുന്നു. കോളേജ് ആന്വൽ ഡേക്ക് മുഖ്യാതിഥിയായി തന്നെയായിരുന്നു ക്ഷണിച്ചിരുന്നതെന്നും അന്ന് തന്നെ സ്വീകരിക്കാൻ കോളേജ് വിദ്യാർത്ഥികൾ കറുപ്പ് വസ്ത്രം ഡ്രെസ്സ് കോഡായി നിർദ്ദേശിക്കുകയായിരുന്നു എന്നും താനടക്കം കറുപ്പ് വസ്ത്രം ധരിച്ചെത്തിയത് അതിനെത്തുടർന്നായിരുന്നെന്നും സലിംകുമാർ വെളിപ്പെടുത്തിയിരുന്നു. വ്യാജ വാർത്ത പരത്തിയതിനെത്തുടർന്നു ബഹിഷ്ക്കര ഭീഷണി വരെ നേരിടേണ്ടി വന്ന് ജനം ടിവി നാണം കെട്ടിരിക്കുകയാണ്.

എല്ലാത്തിലും പുതുമ കണ്ടെത്തി ആഘോഷിക്കാനുള്ള വിദ്യാർത്ഥികളുടെ ചിന്തയാണ് സലിംകുമാറിന്റെ ഭ്രാന്തൻ കഥാപാത്രത്തെ അനുകരിച്ചുള്ള ആഘോഷത്തിലെത്തിയതെന്നും പോലീസ് പറയുന്നു. മുൻപും വർത്തമാന കാല ട്രെൻഡിനനുസരിച്ചുള്ള വസ്ത്രധാരണ നടത്തിക്കൊണ്ടു കോളേജ് വിദ്യാർത്ഥികൾ വാർത്തയിൽ ഇടംപിടിച്ചിരുന്നു. പ്രേമം സിനിമയിൽ നിവിൻ പോളി ധരിച്ച കറുത്ത ഷർട്ടും ആട് സിനിമയിൽ ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പന്റെ വസ്ത്രധാരണവും കഴിഞ്ഞ വർഷങ്ങളിൽ ഓണാഘോഷങ്ങളിലും മറ്റുമായി വിദ്യാർത്ഥികൾ പരക്കെ ഉപയോഗിച്ചിരുന്നു. സലിംകുമാറിന് വർക്കല കോളേജിൽ ധാരാളം ആരാധകരുണ്ടായിരുന്നെന്നും അവരാണ് ഈ ആഘോഷത്തിന് മുൻകൈ എടുത്തതെന്നും കോളേജ് വിദ്യാർത്ഥികൾ തന്നെ വെളിപ്പെടുത്തിയിരുന്നു.

കേരളത്തിലെ കോളേജ് ക്യാംപസുകളിൽ ഐഎസ് വേരുപിടിക്കുന്നുണ്ടെന്നും ഭീകരവാദികൾക്കുള്ള ട്രെയിനിങ് അവർക്ക് ലഭിക്കുന്നുണ്ടെന്നുമാണ് ജനം ടിവി ബ്രേക്കിംഗ് ന്യൂസ്‌ ആയി തട്ടിവിട്ടത്. ഈ വർഷം മാർച്ചിൽ നടന്ന കോളേജ് ആന്വൽ ഡേ സെലിബ്രേഷനാണ് ജനം ടിവി വളച്ചൊടിച്ചതെന്നും തെളിഞ്ഞിരിക്കുകയാണ്. ജനം ടിവിയുടെ വ്യാജ വാർത്തയിൽ പ്രതിഷേധിച്ച് ജനം ടിവിക്ക് പരസ്യം നൽകുന്ന കമ്പനികൾ അതിൽ നിന്നും പിന്മാറിയില്ലെങ്കിൽ അവർക്കെതിരെ ബഹിഷ്കരണ നടപടികൾ ആരംഭിക്കുമെന്ന് വിവിധ മതേതര സംഘടനകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരണം ആരംഭിച്ചത് കാരണം ജനം ടിവി വെട്ടിൽ വീണിരിക്കുകയാണ്.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

പ്രധാന വാർത്തകൾ

നരേന്ദ്ര മോദിയ്ക്ക് ആശംസയുമായി തമിഴ് നടന്‍ രജനികാന്ത്

Published

on

By

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആശംസയുമായി തമിഴ് നടന്‍ രജനികാന്ത്. സ്നേഹ ബഹുമാനപ്പെട്ട നരേന്ദ്ര മോദിജിയ്ക്ക് എല്ലാ ആശംസകളും, നിങ്ങള്‍ അത് നേടി. ദൈവം അനുഗ്രഹിക്കട്ടെയെന്ന് രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു. ഇതിന് മുന്‍പ് പല അവസരങ്ങളിലും ബിജെപിയ്ക്ക് അനുകൂലമായും പ്രതികൂലമായും രജനീകാന്ത് പ്രതികരിച്ചിട്ടുണ്ട്.

Continue Reading

പ്രധാന വാർത്തകൾ

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 245000 കവിഞ്ഞു

Published

on

By

മലപ്പുറം : മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 245000 കവിഞ്ഞു.
പികെ കുഞ്ഞാലിക്കുട്ടി ഇതിനോടകം ഈ കണക്ക് മറികടന്നു കഴിഞ്ഞു. 72 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ലീഡ് ചെയ്യുകയാണ്.

Continue Reading

പ്രധാന വാർത്തകൾ

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് നില മൂന്ന് ലക്ഷം കവിഞ്ഞു: അമേഠിയിൽ രാഹുൽ ഗാന്ധി തിരിച്ചു വരുന്നു

Published

on

By

വയനാട് : വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് നില മൂന്ന് ലക്ഷം കവിഞ്ഞു.
യു‍ഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷം കൊണ്ട് അത്ഭുതപ്പെടുത്തിയത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് വയനാട്ടില്‍ 57 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ 3ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് രാഹുല്‍ ലീഡ് ചെയ്യുകയാണ്. മുഴുവന്‍ വോട്ടുകളും എണ്ണി കഴിഞ്ഞാല്‍ ഒരു പക്ഷേ മൂന്നര ലക്ഷത്തോളം ഭൂരിപക്ഷത്തിന് രാഹുല്‍ ജയിക്കാന്‍ സാധ്യതയുണ്ട്.

അമേഠിയിൽ രാഹുൽ ഗാന്ധി തിരിച്ചു വരുന്നു.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...

Trending