Connect with us

പ്രധാന വാർത്തകൾ

കോളേജ് വിദ്യാർത്ഥികളെ തീവ്രവാദികളാക്കി വ്യാജ വാർത്ത: ജനം ടിവിക്കെതിരെ സോഷ്യൽ മീഡിയയിൽ ബഹിഷ്കരണാഹ്വാനം

Published

on

വർക്കല CHMM കോളേജിലെ വിദ്യാർത്ഥികൾ കറുപ്പ് വസ്ത്രങ്ങളണിഞ്ഞു ആന്വൽ ഡേ ആഘോഷിച്ചത് ഐഎസ് അനുകൂല പ്രകടനമാക്കി ചിത്രീകരിച്ചു വ്യാജ വാർത്ത ചമച്ചതിനെതിരെ ബിജെപി അനുകൂല ചാനലായ ജനം ടിവിക്കെതിരെ പ്രതിഷേധം മുറുകുന്നു. കോളേജിൽ മാർച്ച് 14ന് നടന്ന ആന്വൽ ഡേ ആഘോഷമാണ് ജനം ടിവി ഐഎസ്-അൽഖയ്ദ പ്രകടനമാക്കി വാർത്തയാക്കിയത്. ദേശീയ അവാർഡ് ജേതാവും പ്രമുഖ മലയാള സിനിമാ നടനുമായ സലീം കുമാറിനെ സ്വീകരിക്കാൻ വേണ്ടിയായിരുന്നു വിദ്യാർത്ഥികളെല്ലാം കറുത്ത വസ്ത്രങ്ങളണിഞ്ഞത് എന്ന് സലീം കുമാർ തന്നെ വ്യക്തമാക്കിയതോടെയാണ് ജനം ടിവിയുടെ വ്യാജ ആരോപണം പൊളിഞ്ഞത്.

മുസ്ലിംകൾക്ക് ജീവിക്കാൻ പറ്റാത്ത സ്ഥിതിയാണ് എന്നായിരുന്നു വാർത്തയ്‌ക്കെതിരെ സലീം കുമാറിന്റെ പ്രതികരണം. ജനം ടിവിയെയും ജനം ടിവിയെ സ്പോൺസർ ചെയ്യുന്ന കമ്പനികളെയും ബഹിഷ്കരിക്കുമെന്നാണ് വിവിധ മതേതര സംഘടനകൾ അറിയിച്ചിരിക്കുന്നത്. ജനം ടിവി വ്യാജ വാർത്തകൾ ചമയ്ക്കുന്നത് പുതിയ കാര്യമല്ലെങ്കിലും പാവപ്പെട്ട വിദ്യാർത്ഥികളുടെ ഭാവി തുലയ്ക്കുന്ന തരത്തിലുള്ള വ്യാജ വാർത്ത പൊതുജനങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്.

ജനം ടിവിയുടെ വാർത്തയ്ക്ക് പിന്നാലെ ഐഎസ് പതാകകൾ സംഘ് പരിവാർ സംഘടനകൾ അഗ്നിക്കിരയാക്കിയിരുന്നു. പക്ഷേ  ഇതും അവർക്ക് പ്രതികൂലമായി ഭവിക്കുന്ന തരത്തിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഐഎസ് പതാക ഇത്ര പെട്ടെന്ന് എങ്ങനെ സംഘ് പരിവാർ പ്രവർത്തർക്ക് ലഭിച്ചു എന്നതിനെക്കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നുള്ള സൂചന. പതാക സംഘ് പരിവാർ പ്രവർത്തകർ തന്നെ നിർമിച്ചതാണെന്നും സംശയമുണ്ട്. അങ്ങനെയെങ്കിൽ അതിന്റെ ദുരുപയോഗ സാധ്യതകളെക്കുറിച്ചും പോലീസ് അന്വേഷിച്ചേക്കും.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

പ്രധാന വാർത്തകൾ

നരേന്ദ്ര മോദിയ്ക്ക് ആശംസയുമായി തമിഴ് നടന്‍ രജനികാന്ത്

Published

on

By

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആശംസയുമായി തമിഴ് നടന്‍ രജനികാന്ത്. സ്നേഹ ബഹുമാനപ്പെട്ട നരേന്ദ്ര മോദിജിയ്ക്ക് എല്ലാ ആശംസകളും, നിങ്ങള്‍ അത് നേടി. ദൈവം അനുഗ്രഹിക്കട്ടെയെന്ന് രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു. ഇതിന് മുന്‍പ് പല അവസരങ്ങളിലും ബിജെപിയ്ക്ക് അനുകൂലമായും പ്രതികൂലമായും രജനീകാന്ത് പ്രതികരിച്ചിട്ടുണ്ട്.

Continue Reading

പ്രധാന വാർത്തകൾ

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 245000 കവിഞ്ഞു

Published

on

By

മലപ്പുറം : മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 245000 കവിഞ്ഞു.
പികെ കുഞ്ഞാലിക്കുട്ടി ഇതിനോടകം ഈ കണക്ക് മറികടന്നു കഴിഞ്ഞു. 72 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ രണ്ട് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ലീഡ് ചെയ്യുകയാണ്.

Continue Reading

പ്രധാന വാർത്തകൾ

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് നില മൂന്ന് ലക്ഷം കവിഞ്ഞു: അമേഠിയിൽ രാഹുൽ ഗാന്ധി തിരിച്ചു വരുന്നു

Published

on

By

വയനാട് : വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് നില മൂന്ന് ലക്ഷം കവിഞ്ഞു.
യു‍ഡിഎഫ് സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷം കൊണ്ട് അത്ഭുതപ്പെടുത്തിയത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് വയനാട്ടില്‍ 57 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍ 3ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് രാഹുല്‍ ലീഡ് ചെയ്യുകയാണ്. മുഴുവന്‍ വോട്ടുകളും എണ്ണി കഴിഞ്ഞാല്‍ ഒരു പക്ഷേ മൂന്നര ലക്ഷത്തോളം ഭൂരിപക്ഷത്തിന് രാഹുല്‍ ജയിക്കാന്‍ സാധ്യതയുണ്ട്.

അമേഠിയിൽ രാഹുൽ ഗാന്ധി തിരിച്ചു വരുന്നു.

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...

Trending