Connect with us

മലബാർ

നിയമസഭ തെരഞ്ഞെടുപ്പ്: പെരിയ യൂത്ത് കോൺഗ്രസ്സ് ആഹ്ലാദ പ്രകടനം നടത്തി

Published

on

പെരിയ:കോണ്‍ഗ്രസിന്റെ അതിശക്തമായ തിരിച്ചുവരവ് അല്ലാതെ മറ്റൊന്നുമല്ല അഞ്ച് സംസ്ഥാനങ്ങളിലും നടന്ന നിയമസഭാതിരഞ്ഞെടുപ്പിനെ അടയാളപ്പെടുത്തുന്നത്. ഒന്നരപ്പതിറ്റാണ്ട് കൈവശമിരുന്ന ഛത്തീസ്ഗഡും രാജസ്ഥാനും ബിജെപിക്ക് കൈവിട്ടുപോയിരിക്കുന്നു. മധ്യപ്രദേശില്‍ ഭരണം നിലനിര്‍ത്താമെന്ന പ്രതീക്ഷയും കൈവിട്ടുപോയി. കോണ്‍ഗ്രസ്സാവട്ടെ ഇവിടങ്ങളിലെല്ലാം അധികാരത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. വിജയത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളം ആഹ്ലാദ പ്രകടനങ്ങൾ നടന്നു. പെരിയ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ പ്രവർത്തകർ  പടക്കംപൊട്ടിച്ചും മുദ്രാവാക്യം മുഴക്കിയും ആഘോഷം പങ്കുവെച്ചു.

Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

മലബാർ

മലയോരത്തെ കഷ്ടപ്പാടുകളിൽ നിന്ന് അഭിമാനമായ് ഒരു ഡോക്ടർ

Published

on

By

മലയോരത്തിനു അഭിമാനമായി ഷിജിമോൾ.
വളരെ പരിമിതമായ സാഹചര്യങ്ങളിൽ വളർന്നു വന്ന് MBBS കരസ്ഥമാക്കിയ ഒരു പെൺകുട്ടി നാടിനു അഭിമാനവും പ്രചോദനവും ആയി മാറിയിരിക്കുകയാണ് കൊട്ടോടിയിലെ മാട്ടേകുടിലിൽ വീട്ടിൽ വിജയന്റെയും സെലീനമണിയുടെയും മകളായ ഷിജിമോൾ എംവി. വളരെ പ്രതികൂലമായ ജീവിത സാഹചര്യങ്ങളോട് പടവെട്ടിയാണ് ഷിജിമോൾ ഈ ജീവിത വിജയം കരസ്ഥമാക്കിയത്. വിജയനും സെലീനമാണിയും റബര് വെട്ടിയും തയ്യൽ ജോലി ചെയ്തുമാണ് മകളുടെ MBBS എന്ന സ്വപ്നം പൂർത്തിയാക്കിയത്.കൊട്ടോടി ഗവ . സ്കൂളിൽ അഞ്ചാം ക്ലാസ് വരെ പഠിച്ച ഷിജിമോൾ പെരിയ നവോദയയിൽ ആണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. കർണ്ണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നാണ് എംബിബിസ് പൂർത്തിയാക്കിയത്
സ്വന്തം വീട്ടിലേക്കു ഒരു റോഡ് പോലും ഇല്ലാത്ത ഒരു കൊച്ചു വീട്ടിലാണ് ഷിജിമോളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം താമസിക്കുന്നത് . വീട്ടിലേക്കു ഒരു റോഡ് വേണം എന്നതാണ് ഷിജിമോളുടെ അടുത്ത ആഗ്രഹം.
പ്രദേശത്തെ യുവജന കൂട്ടായ്‌മയായ ജീവൻ സ്വയം സഹായ സംഘം, കക്കുണ്ട്, കൊട്ടോടി പ്രവർത്തകർ ഷിജിമോൾക്കു അനുമോദനം നൽകാനും വീട്ടിലേക്കു ഒരു റോഡിനു വേണ്ടിയുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്

Continue Reading

മലബാർ

ടി.വി ദേവദാസ് അനുസ്മരണ സമ്മേളനം നടന്നു

Published

on

By

പെരിയ: കാസർഗോഡ് പെരിയ ചാലിങ്കാലിലെ കോൺഗ്രസ് രക്ത സാക്ഷി ടി.വി ദേവദാസ് അനുസ്മരണ സമ്മേളനം നടന്നു.യോഗത്തിൽ പങ്കെടുക്കാൻ വിവിധ പ്രദേശങ്ങളിൽ നിന്ന് കോൺഗ്രസ് പ്രവർത്തകർ സമ്മേളനത്തിലേക്ക് എത്തി. സമ്മേളനം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാകേഷ് പെരിയ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് പ്രവർത്തകരായ സാജിദ് മൗവ്വൽ, രാജൻ പെരിയ, ബാലകൃഷ്ണൻ പെരിയ, ധന്യ സുരേഷ് തുടങ്ങിയവർ ദേവദാസിനെ അനുസ്മരിച്ചു സംസാരിച്ചു.

Continue Reading

കേരളം

വനിതാ മതിലിന് എതിരെ അശ്ലീല കോൺഗ്രസ്‌ പോസ്റ്റ്‌ , നാണം കെട്ട രാഷ്ട്രീയം

Published

on

By

കമ്മ്യൂണിസ്റ്റ് പാർട്ടി നവോത്ഥാന ആശയങ്ങൾ മുൻനിർത്തി ജനുവരി ഒന്നാം തീയതി നടത്താനിരിക്കുന്ന വനിതാ മതിലിന് എതിരെ ശക്തമായ കുപ്രചരണങ്ങളാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നത്.


കഴിഞ്ഞദിവസം കോൺഗ്രസ് അനുകൂലികൾ പുറത്തുവിട്ട ഒരു ചിത്രം സോഷ്യൽമീഡിയയിൽ വൈറലായി മാറി, പ്രസ്തുത ചിത്രത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും പാർട്ടി അണികളെയും വ്യക്തമായി അവഹേളിക്കുന്നു.
കോൺഗ്രസ് പോലുള്ള ഒരു ജനാധിപത്യ പാർട്ടി ഇത്തരം തരംതാണ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഷെയർ ചെയ്യുന്നത് അവരുടെ രാഷ്ട്രീയ പാപ്പരത്തത്തെ ചൂണ്ടിക്കാണിക്കുന്നു. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടുന്നതിനുപകരം ബിജെപി കഴിഞ്ഞ കുറേവർഷങ്ങളായി ഉപയോഗിച്ചുപോരുന്ന സോഷ്യൽ മീഡിയ കുപ്രചരണങ്ങളുടെ ഭാഗമായി മാറുകയാണ് കോൺഗ്രസും.
പ്രസ്തുത ചിത്രത്തിൽ വനിതാ മതിലിന് ക്ഷണിക്കാൻ പോകുന്ന കമ്മ്യൂണിസ്റ്റ് അനുകൂലി സ്ത്രീയുടെ കുളിപ്പുരയിൽ ഒളിഞ്ഞു നോക്കുന്നതും അത് കമ്മ്യൂണിസ്റ്റുകാരുടെ പൊതുസ്വഭാവമാണ് എന്ന് വരുത്തിതീർക്കുന്ന തരത്തിലുമാണ് പോസ്റ്റ് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഇത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവരുടെയും വനിതാ മതിലിനെ അനുകൂലിക്കുന്നവരുടെയും വ്യക്തിത്വത്തെ വരെ ചോദ്യം ചെയ്യുന്ന ഒരു പോസ്റ്റ് ആയി മാറിയിരിക്കുന്നു. സ്ത്രീവിരുദ്ധത പൂർണമായി നിറഞ്ഞുനിൽക്കുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് കോൺഗ്രസ് അനുകൂലികൾ ഷെയർ ചെയ്യുന്നത് പാർട്ടിയുടെ അടിസ്ഥാന തത്വത്തിന്  എതിരാണ് എങ്കിലും ഒരു നേതാവും കോൺഗ്രസിന്റെ ഭാഗത്തുനിന്നും ഇതിനെതിരെ പ്രതിഷേധിച്ചില്ല

Continue Reading
Advertisement

Polls

ഈ ക്രിസ്മസ് കാലത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രം ഏത്?

View Results

Loading ... Loading ...

Trending